കെഎസ്ആര്‍ടിസിയിലെ ഇന്റര്‍നെറ്റ് ദുരുപയോഗം; പണമടച്ച് തടിയൂരി

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരന്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്‌തെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നെറ്റ് ദുരുപയോഗം ചെയ്ത ജീവനക്കാരനില്‍ നിന്ന് പിഴ ഈടാക്കി മറ്റ് ശിക്ഷാനടപടികളില്‍ നിന്ന് ഒഴിവാക്കി.

ഈഞ്ചയ്ക്കല്‍ ഡിപ്പോയിലെ ജൂനിയര്‍ അസിസ്റ്റന്റ് മിഥുന്‍ ആണ് കോര്‍പ്പറേഷന്‍ വക നെറ്റ് ദുരുപയോഗം ചെയ്തത്. സാധാരണ നാലായിരത്തിനകത്താണ് ബില്‍ത്തുക വരാറുള്ളത്. എന്നാല്‍ 32,000 രൂപയുടെ ബില്‍ വന്നതോടെയാണ് അന്വേഷണം തുടങ്ങിയത്. സംഭവം യൂണിറ്റ് ചീഫ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഭരണ കക്ഷയില്‍പ്പെട്ട ജീവനക്കാരനായതിനാല്‍ അന്വേഷണം നടത്താതെ കെഎസ്ആര്‍ടിസി വിജിലന്‍സ് ഫയല്‍ മുക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് 22ന് ജന്മഭൂമി വാര്‍ത്തപ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് വിജലിന്‍സ് നടത്തിയ അന്വേഷണത്തില്‍ നെറ്റ് ദുരുപയോഗം ചെയ്തതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് 10,000 രൂപ ഈടാക്കി അന്വേഷണനടപടി പൂര്‍ത്തിയാക്കി. എന്നാല്‍ വകുപ്പുതല നടപടി ഒഴിവാക്കുകയും ചെയ്തു. ജീവനക്കാരനില്‍ നിന്ന് ഈടാക്കിയ തുക പോയിട്ട് ബാക്കി തുക കെഎസ്ആര്‍ടിസിക്ക് നഷ്ടം വരുത്തി വയ്ക്കുകയും ചെയ്തു.

ഡിപ്പോയിലെ നെറ്റ് കണ്ക്ഷന്‍ തന്റെ ലാപ്‌ടോപ്പില്‍ അനധികൃതമായി ഉപയോഗിക്കുകയായിരുന്നു ഇയാള്‍. ഈഞ്ചയ്ക്കല്‍ സബ്ഡിപ്പോയില്‍ നിന്നാണ് കെഎസ്ആര്‍ടിസിയുടെ എസി ബസ്സുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. കളക്ഷന്‍ അടയ്ക്കുന്നതും ഈ ഡിപ്പോയിലാണ്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉള്‍പ്പടെയുള്ളതിനാല്‍ ഇവിടെ ഇന്റര്‍നെറ്റ് അത്യാവശ്യഘടകമായിരുന്നു. ഈ അവസരം മുതലെടുത്താണ് ജീവനക്കാരന്‍ നെറ്റ് ഉപയോഗിച്ചത്.

Source –  http://www.janmabhumidaily.com/news760565

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply