കെഎസ്ആർടിസി മുൻ എംഡി ആൻറണി ചാക്കോ സാർ വിടപറയുമ്പോൾ….

കെഎസ്ആർടിസി മുൻ എംഡി ആന്റണി ചാക്കോ അന്തരിച്ച വാർത്ത എല്ലാ കെഎസ്ആർടിസി പ്രേമികളും അദ്ദേഹത്തെ അടുത്തറിയാവുന്ന ജീവനക്കാരും വളരെ നടുക്കത്തോടെയായിരുന്നു കേട്ടത്. ആന്റണി ചാക്കോയുടെ മരണവാർത്ത അറിഞ്ഞ കെഎസ്ആർടിസിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനായ ജയരാജൻ സാർ ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ ഇങ്ങനെ..

“KSRTC മുൻ CMD, ആന്റണി ചാക്കോ സാർ, ഹൃദയ സ്തംഭനം മൂലം മരണപ്പെട്ട വിവരം അറിഞ്ഞപ്പോൾ ശരിക്കും, എനിക്ക് വിശ്വസിക്കുവാൻ കഴിഞ്ഞിരുന്നില്ല. KSRTC, വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയത്തായിരുന്നു ചാക്കോ സാർ CMD ആയി ചുമതലയേൽക്കുന്നത്. പ്രതിസന്ധി ഘട്ടത്തിലായിരുന്നുവെങ്കിലും, വ്യക്തമായ കാഴ്ചപ്പാടോടെ അദ്ദേഹം നടപ്പിൽ വരുത്തിയ പല പരിഷ്കാരങ്ങളും KSRTC യെ പൊതു സമൂഹവുമായി വളരെ അടുപ്പിക്കുന്നതിന് ഇടവരുത്തിയിരുന്നു. അതിൽ എടുത്തു പറയേണ്ടത് , online reservation സൗകര്യം വിരൽതുമ്പിൽ കൊണ്ടുവന്നതു തന്നെയായിരുന്നു. KSRTC ആധുനിക ശ്രേണിയിൽപ്പെട്ട Multi Axle volvo, Scania ബസ്സുകൾ റോഡിലിറക്കുവാൻ അദ്ദേഹം മുൻകൈ എടുത്തു.

Flexicharge, തത്കാൽ ടിക്കറ്റുകൾ എന്നിവ KSRTC യിൽ നടപ്പിലാക്കുവാൻ കഴിഞ്ഞതും ചാക്കോ സാറിന്റെ ഒറ്റയാൻ പ്രവർത്തനത്തിന്റെ ഫലമായിരുന്നു. ഇന്റർസ്റ്റേറ്റ് സർവ്വീസുകളുടെ സാധ്യത മുൻകൂട്ടി കണ്ടു കൊണ്ട് അദ്ദേഹം 3 റിസർവേഷൻ കൗണ്ടറുകൾ പുതിയതായി ബാംഗ്ലൂരിൽ ആരംഭിക്കുവാൻ തീരുമാനമെടുത്തു. ഈ നടപടികളിലൂടെ KSRTC യുടെ online ടിക്കറ്റ് വരുമാനത്തിൽ ഭീമമായ വർദ്ധനവുണ്ടാക്കി. KSRTC ജീവനക്കാർക്ക് ഏറ്റവും വലിയ സാമ്പത്തിക നേട്ടം ലഭിച്ചത് ഇദ്ദേഹത്തിന്റെ കാലഘട്ടങ്ങളിലായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കില്ല. അതിനുള്ള നന്ദി അദ്ദേഹത്തിന് ജീവനക്കാർ തിരിച്ചു നൽകിയോ എന്നുള്ളത് വേറെ കാര്യം. KSRTC യുടെ ചരിത്രത്തിന്റെ കണക്കെടുപ്പു നടത്തുമ്പോൾ, മോശമല്ലാത്തൊരു CMD യായിരുന്നു ആന്റണി ചാക്കോ എന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കില്ല.”

ജയരാജൻ സാർ പറഞ്ഞതുപോലെ നിരവധി നല്ല കാര്യങ്ങൾ ആന്റണി ചാക്കോയുടെ കാലത്ത് കെഎസ്ആര്ടിസിയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ട്. ബാംഗ്ലൂരിലെ മലയാളികളുടെ ആവശ്യത്തിനനുസരിച്ച് സർവ്വീസ് മെച്ചപ്പെടുത്തി ബാഗ്ലുർ മലയാളികളുടെ ഇടയിൽ KSRTC യെ ആകർഷിക്കാനുതകുന്ന പ്രവർത്തനം കാഴ്ച വെച്ച ഒരു CMD ആയിരുന്നു ഇദ്ദേഹം. ബാംഗ്ലൂർ മലയാളികളുടെ ആവശ്യം മനസ്സിലാക്കി പ്രവർത്തിച്ച ‘സാറ്റലൈറ്റ് ബസ്സ് സ്റ്റാൻഡിൽ മാത്രം ഒതുങ്ങി പോയിരുന്ന KSRTC യെ നഗരത്തിലെത്തിച്ച ക്രെഡിറ്റ് അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്.

കെ എസ് ആർ ടി സി ക്ക് വേണ്ടി കുറച്ചു നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ച അപൂർവം എം ഡി മാരിൽ ഒരാളാണ് ശ്രീ ആന്റണി ചാക്കോ. ബാംഗ്ലൂർ യാത്രക്കാരെ സംബന്ധിച്ചോളം ശാന്തി നഗർ, കലാശിപാളയം, കോറമംഗല ബോർഡിങ് പോയിന്റുകൾ/ റിസർവേഷൻ കൗണ്ടർ/ പാർക്കിങ് സൗകര്യം വന്നു. ഒരിക്കലും നടക്കില്ല എന്നു കരുതിയ കാര്യങ്ങൾ ആയിരുന്നു ഇതൊക്കെ..ഓണ്ലൈന് റിസർവേഷൻ സൈറ്റ് കാര്യക്ഷമമാക്കി, സ്വകാര്യ ബുക്കിങ് ഏജൻസികൾക്ക് റിസർവേഷൻ സൗകര്യം, ശരവണ ഭവനിൽ ഭക്ഷണം കഴിക്കാൻ നിർത്തുന്നത് , വോൾവോ ബസുകളിൽ പുതപ്പ്, വെള്ളം കൊടുക്കാനുള്ള നടപടി, വാട്‌സ്ആപ്പിൽ ആദ്യമായി യാത്രക്കാർക്ക് ബന്ധപ്പെടാൻ സാധിച്ച എം ഡി കൂടിയായിരുന്നു അദ്ദേഹം. പരാതികൾക്ക് പരിഹാരം കാണാൻ അദ്ദേഹം ശ്രമിച്ചിരുന്നു..കുറെയൊക്കെ നടപ്പിലായിരുന്നു.. കുറെ കാര്യങ്ങൾ എസ് ആർ ടി സിയുടെയും യാത്രക്കാർക്കും വേണ്ടി ചെയ്യാൻ അദ്ദേഹത്തിനായി.

അതിനിടയ്ക്ക് ചില ശത്രുക്കളുടെ വ്യാജ പ്രചരണങ്ങൾ മൂലം ആനവണ്ടി ബ്ലോഗുമായി അദ്ദേഹത്തിന് സ്വരച്ചേർച്ചകൾ ഉണ്ടാകുകയും ബ്ലോഗിനെതിരെ അദ്ദേഹം ചില കാര്യങ്ങൾ ചെയ്യുകയും ഉണ്ടായി. ആ അവസരത്തിൽ ആനവണ്ടി പ്രേമികളുടെയും സമൂഹമാധ്യമങ്ങളുടെയും പിന്തുണ ബ്ലോഗിന് ലഭിക്കുകയും ചെയ്തു. ഇതോടെ ആന്റണി ചാക്കോ സാറിനെതിരെ എല്ലാവരും തിരിയുകയുണ്ടായി. ഇതിനെത്തുടർന്ന് ആനവണ്ടി ബ്ലോഗ് പൂട്ടിക്കുവാനുള്ള അദ്ദേഹത്തിൻറെ ശ്രമം പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ഇത്രയും സംഭവങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ബ്ലോഗിന്റെ അഡ്മിനുകളുമായുള്ള പഴയ ബന്ധം അവസാനം വരെയും കാത്തു സൂക്ഷിച്ചിരുന്നു എന്നത് മറ്റൊരു ചരിത്രം.

ആൻറണി ചാക്കോ സാർ വിട പറയുമ്പോൾ അദ്ദേഹം ഉണ്ടാക്കിയ സൗഹൃദങ്ങൾ ബാക്കിവെച്ചിട്ടാണ് പോകുന്നത്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ അദ്ദേഹത്തിൻറെ പേര് എന്നും സുവർണ്ണലിപികളിൽ എഴുതപ്പെടും. അദ്ദേഹത്തിൻ്റെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട് ആദരാഞ്ജലികളോടെ ഒരു കൂട്ടം ആനവണ്ടി പ്രേമികളും ജീവനക്കാരും…

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply