കെഎസ്ആര്‍ടിസി ടിക്കറ്റ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം?

” ദീർഘദൂര കെ എസ് ആർ ടി സി ബസ്സുകളിൽ യാത്ര ചെയ്തിട്ടുള്ള ഭൂരിഭാഗം പേരും അഭിമുഖീകരിച്ചിട്ടുള്­ള അഗ്നിപരീക്ഷയാണ് ടിക്കറ്റ് ചെക്കിങ് . ടിക്കറ്റ് ചെക്കിനിങ്ങിനായി ഉദ്യോഗസ്ഥർ ബസ്സിൽ കയറുമ്പോഴേ ടിക്കറ്റ് കൈയ്യിൽ ഉണ്ടെങ്കിലും പലരും സംഭ്രമിക്കുന്നു.

ടിക്കറ്റ് നഷ്ടപ്പെട്ടോ അതോ എടുക്കാൻ മറന്നോ തുടങ്ങിയ ഒട്ടേറെ ചിന്തകളാണ് മനസ്സിൽ ഓടിയെത്തുക. ടിക്കറ്റ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യാത്തതാണ് ഇതിനൊക്കെ കാരണം.

ഭൂരിഭാഗം (ഏകദേശം 95%) കെ എസ് ആർ ടി സി ബസ്സുകളിലും ഇപ്പോൾ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. അതു കൊണ്ടു തന്നെ ഒരു യാത്രക്കാരൻ എപ്പോൾ ഏതു സമയം എവിടേയ്ക്ക് എത്ര ടിക്കറ്റ് എടുത്തു എന്ന് കണ്ടു പിടിക്കാൻ ഇപ്പോൾ ബുദ്ധിമുട്ട് ഇല്ല.

ടിക്കറ്റ് ചെക്കിങ്ങിന് ബസ്സിൽ കയറുന്ന ഉദ്യോഗസ്ഥർ കണ്ടക്ടറുടെ കൈയ്യിൽ നിന്ന് ALL Report Hard Copy എടുക്കും. (All Report Hard Copy എന്നാൽ ആ മെഷീനിൽ എടുത്തിരിക്കുന്ന ടിക്കറ്റുകളുടെ എണ്ണവും സമയവും തുകയും സംബന്ധിച്ച പൂർണ്ണ വിവരങ്ങളുടെ printout Copy ആണ് ). അതു കൊണ്ട് തന്നെ ചെക്കിങ് സമയത്ത് ടിക്കറ്റ് നഷ്ടപ്പെട്ടു എന്നറിഞ്ഞാൽ ആദ്യം കണ്ടക്ടറോട് പറയുക.

കൃത്യമായി കയറിയ പോയിന്റും ടിക്കറ്റ് എടുത്ത പോയിന്റും ഏകദേശ സമയവും പറയുക. ഇങ്ങനെ ചെയ്യുന്നതു മൂലം കണ്ടക്ടർക്ക് താങ്കളുടെ ടിക്കറ്റ് വിവരങ്ങൾ ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ച് കണ്ടു പിടിക്കാൻ സാധിക്കും. ഇനിയെങ്കിലും ടിക്കറ്റ് ചെക്കിങ് സമയത്ത് സംഭ്രമിക്കാതെ കെ എസ് ആർടി സി യിൽ യാത്ര ചെയ്യാൻ ശ്രദ്ധിക്കുമല്ലോ?”

തയ്യാറാക്കിയത് : അരുണ്‍കുമാര്‍ എസ്.കെ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply