ബൈ​ക്കി​നോ​ടും ബൈ​ക്ക് യാ​ത്ര​ക​ളോ​ടും ആ​വേ​ശ​മു​ള്ള കോ​ഴി​ക്കോ​ട്ട്കാ​രി !!

ക​ൺ​മു​ന്നി​ൽ പാ​ത​ക​ള​ങ്ങ​നെ അ​ന​ന്ത​മെ​ന്നോ​ണം നീ​ണ്ടു കി​ട​ക്കു​ന്നു​ണ്ടാ​യി​രി​ക്കും…​ മ​ഞ്ഞു മൂ​ടി​യ മ​ല​നി​ര​ക​ളും ഇ​ല​പൊ​ഴി​യു​ന്ന വ​ന​ങ്ങ​ളും വ​ൻ കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ളു​മെ​ല്ലാം മാ​റി മാ​റി അ​തി​രു​ക​ളാ​കു​ന്ന പ​ല നി​റ​മു​ള്ള പാ​ത​ക​ൾ. ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ബു​ള്ള​റ്റ് 350 ക്ലാ​സി​ക്കി​ന്‍റെ ഇ​ര​മ്പ​ലി​നോ​ടൊ​പ്പം കേ​ട്ടി​ട്ടു പോ​ലു​മി​ല്ലാ​ത്ത അ​പ​രി​ചി​ത​മാ​യ ​വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് പ്ര​വീ​ണ​യു​ടെ യാ​ത്ര​ക​ൾ. ബൈ​ക്കി​നോ​ടും ബൈ​ക്ക് യാ​ത്ര​ക​ളോ​ടും അ​ട​ങ്ങാ​ത്ത ആ​വേ​ശ​മു​ള്ള കോ​ഴി​ക്കോ​ട്ട്കാ​രി, പ്ര​വീ​ണ വ​സ​ന്ത്. ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല നേ​പ്പാ​ളി​ലും ഭൂ​ട്ടാ​നി​ലൂ​മൊ​ക്കെ ബു​ള്ള​റ്റി​ൽ ഏ​കാ​ന്ത​യാ​ത്ര ന​ട​ത്തി​യ പെ​ൺ​കു​ട്ടി.110 ദി​വ​സം കൊ​ണ്ട് ഇ​ന്ത്യ മു​ഴു​വ​ൻ സോ​ളോ റൈ​ഡ് ന​ട​ത്തി തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ് പ്ര​വീ​ണ.

“എ​ന്‍റെ ജീ​വി​തം എ​ന്‍റെ ചോ​യ്സാ​ണ്” – വെ​റു​മൊ​രു പ​ഞ്ച് ഡ​യ​ലോ​ഗ​ല്ല, ഇ​ന്ത്യ മു​ഴു​വ​ന്‍ ഒ​റ്റ​ക്ക് ബു​ള്ള​റ്റി​ല്‍ താ​ണ്ടി​യ പെ​ണ്‍കു​ട്ടി​യു​ടെ വാ​ക്കു​ക​ളാ​ണി​ത്. ഇ​ന്ത്യ​യി​ല്‍ ത​ന്നെ സോ​ളോ റൈ​ഡി​ങ്ങി​ല്‍ ഇ​ത്ര ദൈ​ര്‍ഘ്യ​മാ​യ യാ​ത്ര ന​ട​ത്തി​യ​വ​ര്‍ കു​റ​വാ​ണ്. പ​ണ്ടു മു​ത​ലെ നി​യ​മ​ങ്ങ​ള്‍ തെ​റ്റി​ക്കു​ന്ന ആ​ളാ​ണ് ഞാ​ന്‍. എ​ല്ലാ​വ​രും പ​റ​യു​ന്ന​ത് കേ​ള്‍ക്കും പ​ക്ഷേ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് ഞാ​ന്‍ തി​രു​മാ​നി​ക്കു​മെ​ന്ന് പ്ര​വീ​ണ പ​റ​യു​ന്നു.

ക​ശ്മീ​ര്‍ മു​ത​ല്‍ ക​ന്യാ​കു​മാ​രി വ​രെ അ​വ​സാ​ന​മാ​യി ന​ട​ത്തി​യ റൈ​ഡ്..​കു​റ​ഞ്ഞ ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കി​ലോ​മീ​റ്റ​ര്‍ എ​ന്നാ​യി​രു​ന്നു ഈ ​യാ​ത്ര​യു​ടെ ല​ക്ഷ്യം. 2016 ഡി​സം​ബ​ര്‍ പ​ത്തി​നാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യ​ത്തി​നാ​യി പ്ര​വീ​ണ യാ​ത്ര തു​ട​ങ്ങി​യ​ത്. ക​ശ്മീ​രി​ലെ നാ​ഥാ​ടോ​പ്പി​ലെ വ്യോ​മ​സേ​ന ആ​സ്ഥാ​ന​ത്തു​നി​ന്നാ​യി​രു​ന്നു ആ​രം​ഭം. 52,128 കി​ലോ​മീ​റ്റ​ര്‍ ബൈ​ക്കി​ല്‍ ഒ​റ്റ​യ്ക്ക് സ​ഞ്ച​രി​ച്ച് 2017 മാ​ര്‍ച്ച് 27ന് ​യാ​ത്ര പൂ​ര്‍ത്തി​യാ​ക്കി. യാ​ത്ര​ക​ൾ കാ​ഴ്ച​ക​ൾ​ക്കു വേ​ണ്ടി മാ​ത്ര​മു​ള്ള വെ​റും യാ​ത്ര​ക​ള​ല്ല പ്ര​വീ​ണ​യ്ക്ക്. പാ​ത​ക​ൾ ക​ട​ന്നു പോ​കു​ന്ന​യി​ട​ങ്ങ​ളെ തൊ​ട്ട​റി​യാ​നും അ​വ​രി​ലൊ​രാ​ളാ​യി മാ​റു​ന്ന​തി​നു കൂ​ടി​യു​ള്ള അ​വ​സ​ര​മാ​ണ്.

യാ​ത്ര തു​ട​ങ്ങി​യ അ​ന്നു ത​ന്നെ പ്ര​വീ​ണ​യ്ക്ക് ക​ശ്മീ​രി​ല്‍ വ​ച്ച് ബൈ​ക്കി​ല്‍ കാ​ര്‍ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​തി​നെ തു​ട​ര്‍ന്ന് ഒ​രു ദി​വ​സം ഐ​സി​യു​വി​ല്‍ കി​ട​ക്കേ​ണ്ടി​വ​ന്നു. ഒ​രു​മാ​സം റെ​സ്റ്റ് എ​ടു​ക്കാ​നാ​ണ് ഡോ​ക്റ്റ​ര്‍ നി​ര്‍ദേ​ശി​ച്ച​ത്. എ​ന്നാ​ല്‍ അ​ടു​ത്ത ദി​വ​സം ത​ന്നെ ഞാ​ന്‍ റൈഡ് തു​ട​ര്‍ന്നു​വെ​ന്ന് പ്ര​വീ​ണ. ദി​വ​സം 500 മു​ത​ല്‍ 600 കി​ലോ​മീ​റ്റ​ര്‍ വ​രെ ബു​ള്ള​റ്റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന പ്ര​വീ​ണ രാ​ജ്യ​ത്തെ എ​ഴു​ന്നൂ​റി​ലേ​റെ സൈ​നി​ക​ര്‍ക്ക് ത​ന്‍റെ ന​ന്ദി പ​ത്രി​ക കൈ​മാ​റി​യി​രു​ന്നു.

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​രെ​യും ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ്ര​വീ​ണ സ​ന്ദ​ര്‍ശി​ച്ചു. കൂ​ടാ​തെ യാ​ത്ര​യ്ക്കി​ട​യി​ല്‍ അ​നാ​ഥ​മ​ന്ദി​ര​ങ്ങ​ളും വൃ​ദ്ധ​സ​ദ​ന​ങ്ങ​ളും തെ​രു​വു​കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തി. പ്ര​വീ​ണ ഛണ്ഡി​ഗ​ഡി​ലെ ഒ​രു ബാ​ങ്കി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ നി​ന്ന് 20 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ചാ​ത്ത​മം​ഗ​ലം വെ​ള്ള​ന്നൂ​രി​ലെ സാ​ധാ​ര​ണ പെ​ൺ​കു​ട്ടി. തി​രു​വ​ന​ന്ത​പു​രം റി​സ​ര്‍വ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ന്‍ വ​സ​ന്ത കു​മാ​റി​ന്‍റെ​യും സ്നേ​ഹ​പ്ര​ഭ​യു​ടെ​യും മ​ക​ൾ​ക്ക് ചെ​റു​പ്പ​ത്തി​ൽ റൈ​ഡി​ങ് ഒ​രു സ്വ​പ്ന​മേ ആ​യി​രു​ന്നി​ല്ല. പ​റ​ഞ്ഞു വ​രു​മ്പോ​ൾ വെ​റും മൂ​ന്നു വ​ര്‍ഷ​മേ ബൈ​ക്ക് യാ​ത്ര തു​ട​ങ്ങി​യി​ട്ടെ​ന്ന് പ്ര​വീ​ണ.

“എ​നി​ക്ക് എ​പ്പോ​ഴും ബു​ള്ള​റ്റി​ൽ യാ​ത്ര ചെ​യ്തു​കൊ​ണ്ടി​രി​ക്കാ​ന്‍ ഇ​ഷ്ട്ട​മാ​ണ്, പ​റ്റു​മെ​ങ്കി​ൽ 24 മ​ണി​ക്കൂ​റു​മെ​ന്ന്” പ്ര​വീ​ണ. ഒ​റ്റ​യ്ക്ക് ബൈ​ക്ക് റൈ​ഡി​ങ് ന​ട​ത്തു​ന്ന​വ​ർ വ​ള​രെ കു​റ​വാ​ണ്. പ​ക്ഷേ ഞാ​ന്‍ ഗ്രൂ​പ്പി​ന്‍റെ കൂ​ടെ യാ​ത്ര ചെ​യ്യാ​റി​ല്ല. എ​നി​ക്ക് എ​ന്‍റെ​യൊ​രു രീ​തി​യു​ണ്ട്. ചി​ല​പ്പോ ഞാ​ന്‍ ന​ല്ല സ്പീ​ഡി​ൽ പോ​കും.. ചി​ല​പ്പോ പ​തു​ക്കെ പോ​കും ചി​ല​പ്പോ എ​ല്ലാ അ​ഞ്ചു മി​നി​റ്റി​ലും നി​ര്‍ത്തും ചി​ല​പ്പോ ബു​ള്ള​റ്റി​ലെ പെ​ട്രോ​ള്‍ തി​രു​ന്ന​വ​രെ നി​ര്‍ത്തി​ല്ല. ഗ്രൂ​പ്പാ​യി യാ​ത്ര ചെ​യ്യു​മ്പോ​ൾ ഇ​തൊ​ന്നും ന​ട​ക്കി​ല്ല. പി​ന്നെ ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ല്‍ ഒ​റ്റ​ക്കാ​കു​മ്പോ​ള്‍ ഉ​ള്ളി​ലേ​ക്ക് ഇ​റ​ങ്ങി ചി​ന്തി​ക്കാ​ന്‍ പ​റ്റും ചി​ന്താ​ഗ​തി​ക​ള്‍ ഒ​ക്കെ മാ​റും ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ല്‍ ന​ല്ല വ​ള​ര്‍ച്ച​യു​ണ്ടാ​കും.

എ​ല്ലാ ബൈ​ക്കും ഇ​ഷ്ട​മാ​ണ് എ​ന്‍റെ ഫ​സ്റ്റ് ബൈ​ക്ക് ്പ​ള്‍സ​ര്‍ 150 ആ​യി​രു​ന്നു എ​പ്പോ​ഴും ഫ​സ്റ്റ് ലൗ ​ഫ​സ്റ്റ് ചോ​യ്സ് ആ​യി​രി​ക്കു​മേ​ല്ലോ.. ഡ്രീം ​റൈ​ഡ് ഒ​ന്നു​മി​ല്ല എ​നി​ക്ക് ഡ്രീം ​റൈ​ഡേ​യി​ല്ല.. ഡ്രീം ​ബൈ​ക്കു​മി​ല്ല. ഒ​രു സ്പ്ലെ​ന്‍ഡ​ര്‍ കി​ട്ടി​യാ​ലും ഞാ​ന്‍ ഓ​ടി​ക്കും കാ​ര​ണം ഒ​രോ​ന്നി​നും എ​ന്തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക​ത​യു​ണ്ടു​കും. 2018ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഓ​സ്ട്രോ​യി​ലേ​ക്ക് റോ​ഡ് മാ​ര്‍ഗം ഒ​രു റെ​യ്ഡ് ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. ഇ​നി​യി​പ്പോ​ൾ 2018ല്‍ ​ത​ന്നെ മോ​ട്ടോ ക്രോ​സി​ല്‍ ഇ​റ​ങ്ങാ​ന്‍ പ​ദ്ധ​തി​യു​ണ്ടെ​ന്ന് പ്ര​വീ​ണ. ഇ​ന്ത്യ​യി​ലെ എ​ല്ലാ സ​ണ്‍സെ​റ്റു​ക​ളും ഞാ​ന്‍ ബൈ​ക്ക് വ​ച്ച് ഫോ​ട്ടോ എ​ടു​ത്തി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ ആ​ര്‍മി​ക്ക് അ​ഭി​വാ​ദ്യം അ​ര്‍പ്പി​ച്ച് ചെ​യ്താ​ണ്

ബൈ​ക്കി​ൽ ദീ​ർ​ഘ യാ​ത്ര ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ ബു​ള്ള​റ്റ് പ​ണി​മു​ട​ക്കി​യാ​ൽ അ​തി​നെ ശ​രി​യാ​ക്കി​യെ​ടു​ക്കു​ന്ന​തി​നു​ള്ള അ​ത്യാ​വ​ശ്യം ടെ​ക്നി​ക്കു​ക​ളെ​ല്ലാം യാ​ത്രി​ക​ൻ പ​ഠി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​വീ​ണ​യു​ടെ തി​യ​റി. സ​ത്യ​ത്തി​ൽ ലേ​ഡി​റൈ​ഡ​ർ എ​ന്നു പ​റ​യു​ന്ന​ത് എ​നി​ക്ക് ഇ​ഷ്ട്ട​മേ​യ​ല്ല. പ​ല ലേ​ഡി റൈ​ഡ​ർ​മാ​ർ​ക്കും കി​ക്ക​ര്‍ അ​ടി​ക്കാ​ന്‍ പോ​ലു​മ​റി​യി​ല്ല ഫ്യൂ​സ് മാ​റ്റാ​ന്‍ അ​റി​യി​ല്ല. എ​നി​ക്ക​തൊ​ന്നും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ്ര​വീ​ണ. യാ​ത്ര​ക്കി​ട​യി​ൽ വ​ണ്ടി കേ​ടാ​യാ​ൽ എ​ന്തു ചെ​യ്യു​മെ​ന്ന് പ​ല​രും ചോ​ദി​ക്കാ​റു​ണ്ട്. അ​തി​നൊ​രു ഉ​ത്ത​ര​മേ​യു​ള്ളൂ…​വ​ണ്ടി കേ​ടാ​യാ​ല്‍ ത​ള്ളും, അ​ത്ര ത​ന്നെ. 7 കി​ലോ​മീ​റ്റ​ര്‍ വ​ണ്ടി ഉ​ന്തി​യി​ട്ടു​ണ്ട് വ​ഴി​യ​രു​കി​ൽ ക​ണ്ടു​മു​ട്ടു​ന്ന​വ​രൊ​ക്കെ വ​ണ്ടി ത​ള്ളാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ ആ​ലോ​ച്ചി​ക്കു​മ്പോ​ള്‍ ത​മാ​ശ തോ​ന്നു​ന്നു…

ഞാ​ൻ ആ​ദ്യം പ​ഠി​ച്ച​ത് എ​ങ്ങ​നെ ട​യ​ര്‍ ഊ​രാ​മെ​ന്നാ​ണ്. പ​ഞ്ച​ര്‍ ഒ​ട്ടി​ക്കാ​ന്‍ എ​ളു​പ്പ​മാ​ണ് പ​ക്ഷേ ട​യ​ർ ഊ​രാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ് . പലയിടത്തും റോ​യ​ല്‍ എ​ന്‍ഫീ​ൽ​ഡി​നെ കു​റി​ച്ച് കേ​ട്ടി​ട്ടു​ള്ള മൈ​ക്കാ​നി​ക്കു​ക​ള്‍ പോലും കു​റ​വാ​ണ്. എ​നി​ക്ക് ഒ​രു​പാ​ട് ലി​റ്റ​ര്‍ പെ​ട്രോ​ള്‍ ഫ്രീ​യാ​യി കി​ട്ടി​യി​ട്ടു​ണ്ട്. ഭ​ഷ​ണം ക​ഴി​ച്ച് ബി​ല്ല് കൊ​ടു​ക്കാ​ന്‍ നോ​ക്കു​മ്പോ​ള്‍ ബി​ല്‍ ആ​രേ​ങ്കി​ലും പേ ​ചെ​യ്തി​ട്ടു​ണ്ടാ​കും. കൊ​ച്ചി​യി​ല്‍ വ​ച്ച് എ​നി​ക്ക് ഒ​രാ​ൾ 300 രൂ​പ ത​ന്നി​ട്ടു​ണ്ട്. ആ​ചേ​ട്ട​ന്‍റെ ഫോ​ട്ടോ എ​ന്‍റെ കൈ​യി​ല്‍ ഉ​ണ്ട്. എ​ന്‍റെ ഫ്ര​ണ്ട്സ് ഒ​രു​പാ​ട് സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. അ​ങ്ങ​നെ​യെ​ത്ര​യെ​ത്ര ന​ല്ല മു​ഹൂ​ർ​ത്ത​ങ്ങ​ൾ. യാ​ത്ര​ക​ളി​ലൂ​ടെ ഒ​രു​പാ​ട് സു​ഹൃ​ത്തു​ക്ക​ളെ​യും കി​ട്ടി​യി​ട്ടു​ണ്ട്. യാ​ത്ര ചെ​യ്യു​മ്പോ​ൾ ഞാ​നൊ​രി​ക്ക​ലും ജി​പി​എ​സ് ഉ​പ​യോ​ഗി​ക്കാ​റി​ല്ല. ഹൈ​വേ കൂ​ടു​ത​ലാ​യി തെ​ര​ഞ്ഞ​ടു​ക്കാ​റി​ല്ല. ഗ്രാ​മ​ങ്ങ​ളും മ​ല​യോ​ര​ങ്ങ​ളും ഒ​ക്കെ​യാ​ണ് ഇ​ഷ്ടം. ഇ​ടി​ഞ്ഞു വീ​ണു കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു മ​ല​യു​ടെ താ​ഴ്‌വാര​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്ത​തെ​ല്ലാം ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ പ​റ്റാ​ത്ത നി​മി​ഷ​ങ്ങ​ളാ​ണ്.

അ​മ്മ​യാ​യി​രു​ന്നു പ​ണ്ടു​മു​ത​ലേ ശ​ക്തി. പ​ണ്ടു​മു​ത​ല്‍ പേ​ര് എ​ഴു​തി കൊ​ടു​ക്കു​മ്പോ​ള്‍ അ​മ്മ​യു​ടെ പേ​ര് ഞാ​ന്‍ എ​ഴു​തും. എ​ന്‍റെ പേ​രി​ന്‍റെ കൂ​ടെ അ​ച്ഛ​ന്‍റെ പേ​ര് ഉ​ണ്ട്. അ​മ്മ​മാ​രു​ടെ പേ​ര് അ​ധി​കം എ​ഴു​തു​ന്ന​ത് അ​ധി​കം ക​ണ്ടി​ട്ടി​ല്ല. മൂ​ന്നു​മാ​സ​ത്തോ​ളും റോ​ഡി​ല്‍ അ​തും സോ​ളോ ഒ​രു ഗേ​ള്‍ എ​ന്ന രീ​തി​യി​ല്‍ എ​ന്നെ​ക്കാ​ളും ടെ​ന്‍ഷ​ന്‍ അ​മ്മ​യ്ക്കാ​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​മ്മു​ടെ കാ​ര്യം നോ​ക്കു​ന്ന​ത് അ​മ്മ​മാ​രാ​യി​രി​ക്കും .. എ​ന്നെ അ​മ്മ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്.

കടപ്പാട് – നിഖില്‍ രവീന്ദ്രന്‍ (മെട്രോ വാര്‍ത്ത)

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply