ആനവണ്ടി പ്രേമികള്‍ ഒത്തുചേരുന്നു… ആനവണ്ടി മീറ്റ്‌ 2018.. നിങ്ങളും വരുന്നോ?

പ്രിയ ആനവണ്ടി സുഹൃത്തുക്കളെ..അരങ്ങൊരുങ്ങുകയായി.. കമ്പക്കാരും കമ്മറ്റിക്കാരും അരക്കെട്ടു മുറുക്കിയുടുത്തുകഴിഞ്ഞു.. ഇനി ഒന്നുചേരലിന്റെ, ആഘോഷത്തിന്റെ ഉത്സവമേളമാണ്. അതേ സുഹൃത്തുക്കളെ, കാലാകാലങ്ങളായി ആനവണ്ടി പ്രാന്തന്മാരെ തമ്മിലിണക്കിയ അദൃശ്യശക്തിയായ #ആനവണ്ടി_മീറ്റ് വീണ്ടും ഒരുങ്ങുകയായി.

കേരളത്തിലെ ആദ്യത്തെ കെഎസ്ആർടിസി ആരാധകരുടെ കൂട്ടായ്മ ,ജനങ്ങളെ കെ എസ് ആർ ടി സി യോട് കൂടുതൽ അടുപ്പിച്ച സംഘം . കെ എസ് ആർ ടി സി ആരാധകരും ,ജീവനക്കാരും ,വിമർശകരും ഒരേ പോലെ ഒത്തു കൂടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം .
ലക്ഷ്യം കോർപ്പറേഷന്റെ ഉയർച്ച മാത്രം …അതെ ടീം കെ എസ് ആർ ടി സി ബ്ലോഗ് അഥവാ ആനവണ്ടി ബ്ലോഗ്‌.

കേരളത്തിന്റെ മലയോരറാണി ഇടുക്കിയുടെ ഇടനെഞ്ചിൽ, മലനാടിനെ കേരളത്തിന്റെ എല്ലാ ദിക്കുകളുമായി ബന്ധിപ്പിക്കാൻ ശൗര്യത്തോടെ തലയുയർത്തി നിൽക്കുന്ന ആനക്കൊട്ടിൽ – കുമളി KSRTC ഡിപ്പോ.കാനനഭംഗിയും ഗ്രാമീണനന്മയും ഒന്നുചേരുന്ന കുമളിയിൽ ആനവണ്ടിപ്രേമം രക്തബന്ധമായി മാറിയ ആനവണ്ടി-ബ്ലോഗിന്റെ സ്നേഹിതന്മാർ ഒന്നുചേരുന്നു.

ആനവണ്ടിയുമായി ബന്ധപ്പെട്ട ചർച്ചകൾ, നിർദ്ദേശങ്ങൾ, അനുഭവങ്ങൾ – എല്ലാം നമ്മൾ ഒരുദിവസം ഒന്നുചേർന്ന് പങ്കുവയ്ക്കുന്നു – ഒപ്പം ബ്ലോഗ്ഗിലൂടെ നെഞ്ചിടിപ്പായിമാറിയ ചങ്കുകൾക്ക് നേരിൽ കണ്ട് സൗഹൃദം ഊട്ടിയുറപ്പിക്കുവാനുള്ള അസുലഭസൗകര്യവും.

#ആനവണ്ടി_മീറ്റ്_2K18 : അപ്പോൾ ഇന്നി ഒരു ആലോചനയില്ല: ആനവണ്ടിപ്രാന്തന്മാർ എല്ലാരും അങ്ങ് പോരെ – മാർച്ച് നാലിന് ന് കുമളിയിൽ കാണാം. ബ്ലോഗ് ഇതുവരെ നടത്തിയതിൽ വച്ചേറ്റവും വലിയ- ഒരു ചരിത്രമീറ്റായി നമുക്ക് ഇത് മാറ്റണം.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവർ താഴെ കൊടുത്തിരിക്കുന്ന അതാതു സ്ഥലത്തെ അഡ്മിൻസ് ആയി ബന്ധപടുക.കോട്ടയത്ത് നിന്നും രാവിലെ ഏഴു മണിക്ക് കുമളി ആനവണ്ടിയിൽ യാത്ര തുടങ്ങി പത്തരയോട് കൂടി കുമളിയിൽ എത്തുന്നു.. അവിടെ നിന്നും കമ്പം കമ്പമേട്ടിലേക്ക് യാത്ര.. കെ കെ റോഡിൽ ബസ് ഫാനിങ്.. ആനവണ്ടി ഫാൻസിന്റെ ഒത്തു കൂടൽ…. രാവിലെ മുതൽ വൈകുന്നേരം ഏകദേശം ആറു മണി വരെ നീണ്ടു നിൽക്കുന്ന അടിപൊളി ആനവണ്ടി മീറ്റ്.. അപ്പോൾ ആരൊക്കെ പോരുന്നു ആനപ്പുറത്ത് കയറാനും ,പടം പിടിക്കാനും ??

തിരുവനന്തപുരം ഭാഗത്തു നിന്നുള്ളവർ അനന്തവുമായി ബന്ധപ്പെടുക 9495830097. പാലക്കാട് , കോഴിക്കോട്,ത്യശ്ശൂർ ഭാഗത്തു നിന്ന് വരുന്നവർ ശബരി തമ്പിയെ ബന്ധപെടുക – 9846189963. ആലപ്പുഴ – എറണാകുളം ഭാഗത്തു നിന്ന് വരുന്നവർ ജയകൃഷ്‌ണനെ ബന്ധപെടുക – 9895804966. കൊട്ടാരക്കര ഭാഗത്തു നിന്ന് വരുന്നവർ ജയദീപിനെ ബന്ധപെടുക – 9995546993. കോട്ടയത്തു നിന്ന് വരുന്നവർ ജോജുവിനെ ബന്ധപെടുക – 94955 57183. ബാംഗ്ലൂരിൽ നിന്നും വരുന്നവർ ജോമോനുമായി ബന്ധപെടുക – 9535252616.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply