റെയിൽവേ അനൗൺസ്​മെൻറിന്​ പകരം ഇനി ഡിജിറ്റൽ സ്​ക്രീനുകൾ വരും…

ട്രെയിനുകളുടെ വരവും പുറപ്പാടും അറിയിക്കുന്ന സ്റ്റേഷനുകളിലെ അനൗൺസ്മ​െൻറ് സംവിധാനം നിശ്ശബ്ദമാക്കി പകരം സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ ഏർപ്പെടുത്താൻ നീക്കം. ട്രെയിൻ വിവരങ്ങൾക്കൊപ്പം പരസ്യങ്ങളും പ്രദർശിപ്പിച്ച് വരുമാനമുണ്ടാക്കുകയും ഇത് സ്വകാര്യ കമ്പനികളുമായി പങ്കിെട്ടടുക്കാനുമാണ് ആലോചന.

അടുത്ത രണ്ടുവർഷത്തിനുള്ളിൽ 2000 റെയിൽവേ സ്റ്റേഷനുകളിലായി 10 ലക്ഷം എൽ.ഇ.ഡി സ്ക്രീനുകൾ ഏർപ്പെടുത്തും. ഇതുസംബന്ധിച്ചുള്ള പ്രാഥമിക നിർദേശങ്ങൾ സോണുകൾക്ക് കൈമാറിയതായാണ് വിവരം. സ്േറ്റഷനുകളിലെയും ട്രെയിനുകളിലെയും പരസ്യത്തിലൂടെ നിലവിൽ 300 കോടി രൂപയാണ് പ്രതിവർഷം റെയിൽവേക്ക് കിട്ടുന്നത്. ഇത് 10,000 കോടിയിേലക്ക് ഉയർത്തുകയാണ് റെയിൽവേ ലക്ഷ്യമിടുന്നത്. മൊത്തം വരുമാനത്തിൽ യാത്രക്കൂലി ഒഴികെയുള്ള വരുമാനവിഹിതം ഏഴ് ശതമാനം മാത്രമാണ്. ഇത് 20 ശതമാനത്തിലേക്ക് എത്തിക്കലാണ് പുതിയ സംരംഭത്തിലൂടെ ആലോചിക്കുന്നത്.

അതേസമയം സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംരംഭമാണെന്നതുകൊണ്ട് വരുമാനത്തിലെ നല്ലൊരുപങ്കും സ്വകാര്യ കമ്പനികൾക്ക് നൽകേണ്ടിവരും. റെയിൽവേയുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സ്വകാര്യ ഏജൻസികൾ വരുമാനമുണ്ടാകുന്ന സ്ഥിതിയാകും ഫലത്തിലുണ്ടാവുക.

പുതിയ സംവിധാനത്തിൽ ട്രെയിനുകളുടെ തൽസമയ വിവരങ്ങളും സീറ്റ് ഒഴിവുമടക്കം സർവതും എൽ.ഇ.ഡി സ്ക്രീനുകൾവഴി വിവിധ ഭാഷകളിൽ നൽകാനാണ് ആലോചിക്കുന്നത്. സ്റ്റേഷനുകളിലെ നടപ്പാലങ്ങൾ, പ്ലാറ്റ്ഫോമുകൾ, വിശ്രമമുറികൾ, അടക്കം എല്ലാ പ്രധാന ഭാഗങ്ങളിലും സ്ക്രീനുകൾ സ്ഥാപിക്കും. ട്രെയിനുകളുടെ എല്ലാ കോച്ചുകളിലുള്ളവർക്കും കാണാവുന്നവിധത്തിലാവും എൽ.ഇ.ഡി സ്ക്രീനുകൾ വിന്യസിക്കുക. ൈ

പലറ്റ് പദ്ധതിെയന്ന നിലയിൽ ഡൽഹി അടക്കം 10 പ്രധാന സ്റ്റേഷനുകളിലാണ് എൽ.ഇ.ഡി ഇൻഫർമേഷൻ സംവിധാനം ഏർപ്പെടുത്തുക. റെയിൽവേെയ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങളിലെ ഏറ്റവും ഒടുവിലത്തേതാണ് സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പുതിയ ഇൻഫർമേഷൻ സംവിധാനം. െഎ.ആർ.സി.ടി.സി നിലവിലുണ്ടായിരിക്കെ ടിക്കറ്റ് റിസർവേഷന് സ്വകാര്യവെബ്സൈറ്റുകൾക്ക് അനുമതി നൽകുന്നതിന് പിന്നാലെയാണിത്.

Source – http://www.madhyamam.com/local-news/trivandrum/2017/sep/03/326698

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply