മാതാപിതാക്കളുമൊത്ത് ഒന്നു കറങ്ങാൻ പോകണം എന്ന് ചിന്തിച്ചപ്പോൾ മനസ്സിൽ വന്നയിടം. കാറ്റും കൊണ്ട് കാഴ്ചയും കണ്ടിരിക്കാൻ പറ്റിയ ഇടം … ഇത്തിരി ഫോട്ടോഗ്രാഫി പരീക്ഷണങ്ങളും ആകാം .. മറ്റ് ബീച്ചുകളെ അപേക്ഷിച്ച് തീരം കുറവ് ,തിര കുറവ് ,ചെറിയ പാർക്ക് ,ടൈൽ വിരിച്ച നടപ്പാത,ചെറിയ കച്ചവടങ്ങൾ ഇരു വശങ്ങളിലും കടലിലേക്ക് നീണ്ടു കിടക്കുന്ന ഭാഗത്ത് കടൽഭിത്തിയുമുണ്ട്. പ്രത്യേക ദിനങ്ങളിൽ stage-ൽ പ്രോഗ്രാം ഉണ്ടാകാറുണ്ട്.
എറണാകുളം ജില്ലയിൽ 26 കിലോമീറ്റർ നീളവും ശരാശരി 5 കിലോമീറ്റർ വീതിയുമുള്ള വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റമാണ് മുനമ്പം. വൈപ്പിനിൽ നിന്ന് നോക്കിയാൽ കൊച്ചി തുറമുഖത്തിന്റെ മറുവശത്ത് ഫോർട്ട് കൊച്ചി കാണുന്നതുപോലെ, മുനമ്പത്ത് നിന്ന് നോക്കിയാൽ മുനമ്പം തുറമുഖത്തിന്റെ മറുവശത്ത് കാണുന്നത് തൃശൂർ ജില്ലയിലുള്ള അഴീക്കോട് എന്ന സ്ഥലമാണ്.പ്രളയത്തിൽ നിന്നുമാണ് മുനമ്പം രൂപപ്പെട്ടത് എന്ന് പറയപ്പെടുന്നു.
1341 പെരിയാറിൽ ഉണ്ടായ ഒരു പ്രളയത്തിന്റെ ഫലമായിട്ടാണ് മുനമ്പം അടങ്ങുന്ന വൈപ്പിൻകരയുടെ ഉത്ഭവം എന്ന് കരുതുന്നു.മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടെ വീതി കുറഞ്ഞ കരയുടെ കൂർത്ത അറ്റത്തതിനെ മുനമ്പ് എന്ന് പറയുന്നു.ഇതിൽ നിന്നാണ് മുനമ്പം എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു.ടൈല്‍ വിരിച്ച പുലിമുട്ടില്‍ കടലിലേക്ക് അല്പം ഇറങ്ങിയിരുന്ന് സൂര്യാസ്തമയം കാണാം. അതി മനോഹരമാണത്. വിദേശികളടക്കം നിരവധി പേരാണ് എത്തുന്നത്.
കടപ്പാട്- ദിവ്യ ജി. പൈ.