അളിയാ കയ്യിൽ ഒരു 300 ഉണ്ട്; നമുക്ക് ഈ ഞായറാഴ്ച ഒരു ട്രിപ്പ് പോയാലോ?

“അളിയാ കയ്യിൽ ഒരു 300 ഉണ്ട് നമുക്ക് ഈ വരുന്ന ഞായർ ഒരു ട്രിപ്പ് പോയാലോ” എന്ന ചോദ്യം രാമുവിന്റെ വീടിന്റെ മുൻപിൽ ഇരുന്നൊരു ചോദ്യം ആയിരുന്നു എല്ലാത്തിന്റെയും തുടക്കം .. 120 രൂപ മാക്സിമം വേണം എന്നൊരു കാര്യം മാത്രമേ അന്നവിടെ ഞങ്ങൾ അവസാനമായി തീരുമാനിച്ചത് . തീരുമാനിച്ച സ്ഥലം മരോട്ടിച്ചാൽ ❤ ഒരു 2 വർഷം മുൻപ് ഒരു കൂട്ടുക്കാരനിൽ നിന്നും നിരാശയോടെ കേട്ട ഒരു സ്ഥലം . അന്ന് മനസിൽ കയറി കൂടിയ ആ സ്ഥലം ആയിരുന്നു ഞാൻ ആദ്യം പറഞ്ഞത് . എല്ലാവരും okey മൂളി.

ചെലവ് കുറച്ച് രസകരമായ യാത്ര . അങ്ങനെ 120 രൂപക്ക് നമുക്ക് പോയി വരാം . 4 പേർ 2 വണ്ടി . 100 രൂപ പെട്രോൾ ഹോട്ടലിൽ നിന്ന് ചെറിയ ലഗുവായ ഭക്ഷണം 👌 എല്ലാം സെറ്റ് ഓരോ ദിവസവും ആകാംഷയോടെയും ആവേശത്തോടെയും തള്ളി നീക്കി . 2 വർഷം ആയി കയറി കൂടിയ ജിന്നല്ലേ ആ ഒരു ഇത് മനസ്സിൽ കിടന്ന് തിളച്ച് മറിയുകയായിരുന്നു.. അങ്ങനെ ഒരു വെള്ളിയാഴ്ച്ച ഒരു യാത്രയുടെ ഗ്രൂപ്പിൽ മരോട്ടിച്ചാലിൽ ഈ സമയത്ത് വെള്ളം ഉണ്ടാകുമോ എന്നൊരു പോസ്റ്റ് ഇട്ടു . അതോടെ ആ സ്വപ്നത്തിന് ഒരു തിരശീല വീഴുകയായിരുന്നു . 2 കുട്ടികൾ വഴി തെറ്റി കാട്ടിൽ 2 ദിവസം അകപ്പെട്ടത് എല്ലാവർക്കും അറിയാം എന്ന് തോന്നുന്നു. അത് അവടെ ആണ്. അതുകൊണ്ട് ഫോറസ്റ്റ് ഓഫീസർ മാർ ഇപ്പൊ അവടെ ആരെയും കടത്തി വിടുന്നില്ല എന്ന കാര്യം ആണ് അറിയാൻ കഴിഞ്ഞത് . മനസ്സിൽ തോനിയ വിഷമം , ദേഷ്യം, സംങ്കടം എല്ലാംകൂടി ഒരുമിച്ച് വന്നു. പക്ഷെ കവർ പിക്ക് ആക്കാൻ മാത്രം അല്ല അത് ജീവിതത്തിൽ ഉപയോഗിക്കാനും കഴിയും എന്ന വിശ്വാസത്തിൽ നീട്ടി ഒരു വലിയ ബ്രീത്ത് എടുത്ത് ” മൈ***ണ് ” എന്ന് പറഞ്ഞു.

 

മരോട്ടിച്ചാലിന് ഞങ്ങളെ കാണാൻ സമയം ആയിട്ടില്ല എന്ന് പറഞ്ഞു മറ്റൊരു സ്ഥലം കണ്ടെത്താൻ ഗൂഗിളിൽ പോയി തപ്പി തപ്പി ഒന്നും പിടിച്ചില്ല …. 5 പേർ മാത്രം ഉള്ള ഗ്രൂപ്പിൽ ഒരു മെസ്സേജും അയച്ചു മക്കളെ മരോട്ടിച്ചാൽ ക്യാൻസൽ മറ്റൊരു സ്ഥലം കണ്ടെത്തിയാൽ നമുക്ക് പോകാം എന്ന് പറഞ്ഞു . ശനിയാഴ്ച്ച രാത്രി 09 മണിക്ക് ഓഫീസ് വിട്ട് രാമു വിനേം കൂട്ടി അച്ചുവിന്റെ വീട്ടിൽ പോയി കൊള്ളിവർത്തത് കഴിക്കും വരെ നാളെ എങ്ങട് എന്നത് ഒരു ചോദ്യചിഹ്നം ആയി ഞങ്ങളുടെ 5 പേരുടെ മനസിലും ഇങ്ങനെ കിടന്നു … അതിരാവിലെ ഉള്ള യാത്രയിൽ താൽപ്പര്യം കൂടുതൽ ഉള്ളത് കൊണ്ട് രാവിലെ ഒരു 05 മണിക്ക് പല്ലുതേച്ച് ഇറങ്ങാം. രാവിലെ ഒരു മണിക്കൂർ ഓടാം എന്നിട്ട് നേരെ മാളയിലെ നീന്തൽ അറിയാത്തവരുടെയും അറിയുന്നവരുടെയും ഇഷ്ടപെട്ട കുളങ്ങളിലെ രാജകുമാരിയുടെ അടുത്തേക്ക് പോകാം കെട്ടുകുളത്തിലേക്ക് ❤.

അവടെ നല്ല പോലെ കുളിച്ച് ആ വെല്ലിച്ചന്റെ കടയിൽ നിന്ന് നല്ലൊരു ചൂട് ചായയും ഒരു പരിപ്പ് വടയും കഴിക്കാം . അത് കഴിഞ്ഞു കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ ഏക നൂൽപ്പാലം കണ്ടേച്ചും വീട്ടിലേക്ക് തിരിക്കാം എന്ന തീരുമാനത്തിൽ 3 പേരും വീട്ടിലേക്ക് മടങ്ങി . ടീം ഓഫ് പട്ടംപോലെ യാത്രികരുടെ ആദ്യ യാത്ര ആ ഒരു ആകാംഷ മനസ്സിൽ കത്തുന്ന ഗുണ്ട് പോലെ കത്തി നിന്നു. സമയം തള്ളി നീക്കാൻ ഫോണിൽ ഉണ്ടായിരുന്ന സിനിമ കാണാൻ ഇരുന്നു അറിഞ്ഞില്ല ഓരോ സിനിമയും കഴിയുന്നത് 3 പടങ്ങൾ കഴിഞ്ഞപ്പോൾ സമയം 3 കഴിഞ്ഞിരിക്കുന്നു . 05 മണിക്ക് എഴുന്നേൽക്കണം ഓടാൻ പോണം കുളിക്കണം തൂക്കുപാലം കാണണം എന്നൊക്കെ മനസ്സിൽ ഒന്നുകൂടി മാനസിൽ പറഞ്ഞുകൊണ്ട് നിദ്രാദേവി എന്റെ റൂമിലേക്ക് വലതുകാൽ വെച്ച് തന്നെ കയറി വന്നു .

പിന്നീട് എഴുന്നേൽക്കുന്നത് എന്റെ റൂമിലെ വാതിലിൽ കൊട്ടുന്ന ശബ്ദം കേട്ടാണ് . ഒരുപക്ഷെ ചെവിയിൽ ഉണ്ടായിരുന്ന ഹെഡ്സെറ്റ് കാരണം വീട്ടുകാർ വന്ന് വിളിച്ചത് ഞാൻ കേട്ടില്ല അവർ കുറെ നേരം ആയിട്ടുണ്ടാവുമോ എന്ന ഒരു ഇതിൽ പാതിയുറക്കത്തിൽ വാതിൽ തുറന്നതും രാമുവും അച്ചുവും ഇജുവും ഒച്ചയിടത്ത് മെക്കട്ടെക്ക് കേറുന്നതായിരുന്നു . അവർ അല്ലാതെ വേറെ ആരും ചെയ്യില്ല എന്ന ഉറപ്പ് ഉള്ളത് കൊണ്ട് ഒരു ഞെട്ടൽ ഉണ്ടാവുകയല്ലാതെ മറ്റൊന്നും സംഭവിച്ചില്ല .. അല്ലെങ്കിൽ വല്ല ഹാർട്ട് അറ്റാക്ക് വന്ന് ഞാൻ വടിയായാനെ. അവർ അവടെ നിന്ന് ഓടി വന്നു ക്ഷീണം എന്റെ റൂമിൽ കിടന്ന് തീർത്തു. അതുമല്ല ഒരു കട്ടനും കുടിച്ചു തീർത്തു . 10 , 15 മിനിറ്റിനുള്ളിൽ ബൗളിലെ വെള്ളം മാറ്റി പുതിയ വെള്ളത്തിൽ മീനുകളെ ഇട്ടു . വളർത്തുന്ന ചെടിക്ക് വെള്ളം ഒഴിച്ച് , എന്നും വരുന്ന പ്രാവിന് വാർക്ക മുകളിൽ തീറ്റ കൊണ്ട് ഇടുന്നതോടെ എന്റെ പല്ലുതേപ്പും കഴിഞ്ഞു.

റൂമിൽ നിന്ന് തോർത്ത് ഇടുത്ത് ഇറങ്ങുമ്പോൾ ആണ് വീട്ടുകാരോട് ഇന്നത്തെ യാത്രയുടെ കാര്യം തന്നെ പറയുന്നത് . അമ്മെ ഞാൻ കുളിക്കാൻ പോവാണ് അവടെ നിന്ന് തൂക്കുപാലം കണ്ടട്ടെ വരികയുള്ളൂ എന്ന് പറഞ്ഞു സ്‌പ്ലെൻഡർ ബൈക്കും എടുത്ത് ഇറങ്ങി . നേരിട്ട് മാള കെട്ടുകുളത്തിലേക്ക് യാത്ര തിരിച്ചു . ആദ്യത്തെ ട്രിപ്പ് ന്റെ ഓർമ്മകൾ എന്നും ഉണ്ടാകണം എന്നൊരു ആഗ്രഹം ഉള്ളതിനാൽ ഒരുപാട് വീഡിയോ , ഫോട്ടോസ് എല്ലാം പിടിച്ച് കുറെ കുശലവും പറഞ്ഞു യാത്ര ചെയ്ത് അവസാനം ആ മനോഹരിതയിലേക്ക് ഞങ്ങൾ എത്തി .ഞങ്ങൾ വന്നപ്പോൾ പക്ഷെ കുളം ഒരു കൂട്ടർ കീഴടക്കി ആർമാദിക്കുന്നുണ്ടായിരുന്നു . ഞങ്ങളുടെ കടന്ന് വരവാണോ ഞങ്ങളെ സഹിക്കാൻ കഴിയാത്തത് ആണോ അവർ 5 നിമിഷത്തിനുള്ളിൽ കയറി പോയി.

വെള്ളം പേടി ആയ അച്ചു തന്നെ ആയിരുന്നു കുളത്തിലെ രസികൻ . പക്ഷെ ഇജുമോനും കട്ടക്ക് കൌണ്ടർ അടിച്ച് കുളത്തിലെ ഓരോ നിമിഷവും സന്തോഷമാക്കി തീർത്തു . രാമു കാലിൽ കെട്ടിയ ചരടും ഒരു ചുവപ്പ് കളർ ആയ മുത്തും കുളത്തിൽ പോയി എന്നുപറഞ്ഞു ഞങ്ങളുടെ താമശകളിൽ ഏർപ്പെടാതെ വെള്ളത്തിൽ കണ്ണും കൂർപ്പിച്ച് അങ്ങട്ടും ഇങ്ങോട്ടും വെറുതെ ഉലാത്തികൊണ്ടിരിക്കുന്നു . ആഷിക്ക് ആണെങ്കിൽ വീട്ടിൽ നല്ല ഉറക്കത്തിലും . കുളിച്ച് കുളിച്ച് മതിയായപ്പോ തോർത്താൻ വേണ്ടി കയറിയപ്പോ അതാ ഐഫോൺ ringtune അടുക്കുന്നു . നോക്കിയപ്പോ ആഷി. ഫോൺ എടുത്തപ്പോ ലൊക്കേഷൻ അയച്ച് തരാൻ പറഞ്ഞു . അപ്പൊ അത് അയച്ച് കൊടുത്ത് വീണ്ടും കുളത്തിലേക്ക് ഇറങ്ങി . അവൻ വന്നിട്ട് കയറാം എന്ന് പറഞ്ഞു കുളത്തിൽ വെറുതെ ഓരോ കളികളായി സമയം കളഞ്ഞു .

ആഷിയുടെ കടന്ന് വരവോടെ അപ്പുറത്തെ സൈഡിൽ കുളിച്ചിരുന്ന ചേട്ടന്മാരുടെ നോട്ടം എല്ലാം ആഷിയുടെ മേൽ ആയിരുന്നു. കുറച്ച് കഴിഞ്ഞപ്പോ ആണ് അവർക്ക് കാര്യം പിടി കിട്ടിയത് ആൺകുട്ടി ആണെന്ന്. അങ്ങനെ കുറച്ച് നേരം കൂടി കുളത്തിൽ കഴിച്ച് കൂട്ടി . വയറ്റിൽ അല്ലറ ചില്ലറ ശബ്ദങ്ങൾ എല്ലാം കേൾക്കാൻ തുടങ്ങി . അപ്പോ ചായ പോകുന്ന വഴിയിലെ കടയിൽ നിന്ന് കുടിക്കാം എന്ന് പറഞ്ഞു യാത്ര നേരെ തൂക്കുപാലം തിരിച്ചു . പക്ഷെ തൂക്കുപാലം എത്തുന്നത് വരെ ഒരു ചായക്കടയിലും കയറിയില്ല നിർത്തിയ കടയിൽ ആകെ ഉള്ളത് 2 ബന്നും  അങ്ങനെ കുറെ യാത്ര ചെയ്ത് സ്ഥലത്ത് എത്തി . പോകുന്നവഴിയിൽ ജൂതന്മാരുടെ ശവക്കല്ലറ എന്നിവയെല്ലാം കണ്ടു . അവസാനം ആ സ്പോട്ടിൽ ഞങ്ങൾ എത്തി . ചൂണ്ടക്കരുടെ ഒരു സമ്മേളനം തന്നെ നൂൽപ്പാലത്തിനാടിയിൽ ഉണ്ടായിരുന്നു . കണ്ടതിൽ വെച്ച് വലിയ തൂക്കുപാലം. ഞങ്ങൾ വന്ന സമയം തെറ്റിയെന്ന് അപ്പോൾ തന്നെ മനസിലായി ഒരു വൈകുന്നേരം 04 മണി ആ സമയത്ത് എല്ലാം എത്തിയാൽ സംഭവം കളർ ആയാനെ എന്നത് വലിയൊരു സത്യം ആയിരുന്നു.

പക്ഷെ അതൊന്നും ഞങ്ങളുടെ മനസിനെ തലർത്തിയില്ല കയ്യിൽ എല്ലാവരുടെയും മൊബൈൽ ഫോൺ ഉയർന്നു . എല്ലാ സോഷ്യൽ മീഡിയയിലും സ്റ്റാറ്റസ് ആക്കുവാൻ പോകുന്ന ഫോട്ടോസ് , വീഡിയോസ് എടുക്കുവാനുള്ള തിക്കും തിരക്കും ചറപറ ഫോട്ടോസ് selfy അങ്ങനെ എല്ലാം എടുത്ത് പകുതി എത്തിയപ്പോൾ എന്തോ പാലത്തിന് നല്ലൊരു ആട്ടം . നോക്കിയപ്പോ സൈ ബ്രോ ആടി വരികയാണ് 🤣🤣🤣 താഴെ നിന്ന് അപ്പോൾ ഒരു മൈക്കും ഇല്ലാതെ നല്ല ഉച്ചത്തിൽ തന്നെ ഒരു നാട്ടുകാരാൻ പറഞ്ഞു ആട്ടല്ലേ തൂക്കുപാലം ആട്ടല്ലേ 😜😜😜 പൂച്ച വില കൊടുത്ത് പയ്യൻ തുടർന്ന്‌ ആടി നടക്കൽ തുടർന്ന് .. ഞങ്ങളുടെ പറച്ചിലും കൂടി ആയപ്പോ പതിയെ നടന്ന് അപ്പുറത്തെത്തി . .ഫോണും എടുത്ത് ഫോട്ടോ എടുക്കൽ വീണ്ടും തുടങ്ങി കുറച്ച് നല്ല ഫോട്ടോസ് ഐഫോണിലും റെഡ്മി യിലും പകർത്തി തിരിക്കാം എന്ന് പറഞ്ഞു . .

അങ്ങനെ കുറച്ച് നേരം അവിടെയും ഇവിടെയും നിന്ന് കുറച്ച് പരസ്പരം കളിയാക്കിയും സമയം ഞങ്ങൾ ചിലവഴിച്ചു . അപ്പോഴാണ് വിശപ്പ് സഹിക്കാൻ കഴിയാതെ അച്ചുവും ഇജുവും വിശക്കുന്നു വാടെ നമുക്ക് പോവാം എന്നെല്ലാം ആശിരീരി മുഴക്കുന്നത് കേട്ട് തുടങ്ങിയത്. പിന്നീടുള്ള ചർച്ചകൾ മുഴുവൻ എന്ത് കഴിക്കണം കയ്യിൽ എന്തുണ്ട് എവിടെ പോകണം എന്നായിരുന്നു .പൈസ ചുരുക്കിയാണ് യാത്ര പ്ലാൻ ചെയ്തത് . ലഘു ഭക്ഷണം ആണ് ഞങ്ങൾ അതിൽ ചേർത്തിയതും പക്ഷെ എന്തോ അവസാനം എത്തിനിന്നത് ചൂട് പൊറോട്ടയും നല്ല ബീഫ് കറിയും 😍😍 അപ്പൊ ഇജ്ജുവിന്റെ ഒരു ചോദ്യം ശരിക്കും ചിരിപ്പിച്ചു .അളിയാ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ ബീഫ് കഴിക്കുന്നത് കൊണ്ട് 😋😆😆 യൂ നോ വാട്ട് ഐ മീൻ 😉💪 ചിക്കൻ ഒഴിവാക്കി ബീഫ് എന്റെ സ്വന്തം ദേശിയ ഭക്ഷണം ആക്കിയ എന്നോടോ ബാലാ 😜.

നാട്ടിലെ വീനസ് ഹോട്ടൽ കേന്ദ്രമാക്കി യാത്ര തിരിച്ചു എത്രയും പെട്ടെന്ന് അവടെ എത്തണം എന്നത്തെ ആ 3 വണ്ടിയുടെ ചക്രങ്ങൾക്ക് ഉണ്ടായിരുന്നുള്ളു. ഒടുക്കത്തെ സ്പീഡ് ആയിരുന്നു അതിയറ്റങ്ങൾക്ക് … പോകുന്ന വഴിയിൽ കന്യാകുമാരി , മൂന്നാർ , അതിരപ്പിള്ളി , രാത്രി ക്യാമ്പ് അങ്ങനെ പല പല യാത്രകളും സംസാരിച്ചു വന്നു അവസാനം ഹോട്ടലിൽ കയറി 3 പൊറോട്ട ഒരാൾക്ക് വീതവും 2 ബീഫ് കറിയും വാങ്ങി . നല്ല ഉഷാർ പൊറോട്ടയും ബീഫിൽ ഇച്ചിരി ഉപ്പ് കൂടിയത് കൊണ്ട് ചെറിയ രീതിയിൽ ബീഫ് കറി മനസ്സിൽ എന്തൊക്കെയോ സൃഷ്ടിച്ചു. പക്ഷെ പാത്രം കാലി ആയത് പെട്ടന്നായിരുന്നു . മനസിലെ തോന്നൽ മനസ്സിൽ അവസാനിച്ചു അത്രമാത്രം . ബീഫും ചൂട് പൊറോട്ടയും ശരിക്കും ആ ഒരു യാത്ര 100 % സംതൃപ്ത്തിയിൽ എത്തിച്ചു 👌👌👌 10.30 , 11.30ആയതോടെ എല്ലാം കഴിഞ്ഞു ഞങ്ങൾ വീട്ടിൽ എത്തി . പക്ഷെ അതുകഴിഞ്ഞു ഞങ്ങൾ 3 പേർ മറ്റൊരു സ്ഥലം പ്ലാൻ ചെയ്തിരുന്നു അതിൽ അച്ചുവും ഇജുവും ഇല്ല എന്നുപറഞ്ഞിരുന്നു . പക്ഷെ ഞങ്ങൾ 3 പേർ വീട്ടിൽ പോയി ഡ്രെസ് മാറി വീട്ടിൽ നിന്ന് വേകം ഇറങ്ങി ബൈക്കും എടുത്ത് യാത്ര തിരിച്ചു.

സ്കൂളിൽ പോകുന്നത് പഠിക്കാൻ മാത്രം ആണെന്ന് ഉള്ള അഭിപ്രായത്തോട് വിയോജിക്കുന്ന ഒരാൾ ആണ് ഞാൻ സ്കൂളിൽ പോകുന്നത് വായനോക്കുവാൻ കൂടി ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത് . അതെന്തിനാ ഇപ്പൊ ഇവടെ പറയുന്നേ അല്ലെ നിങ്ങൾ ചിന്തിക്കുന്നത് ?? കാര്യം ഉണ്ട് . ഷാപ്പിൽ പോകുന്നത് കുടിക്കാൻ മാത്രം അല്ല അവടെ ഉള്ള നല്ല രുചിയുള്ള ഭക്ഷണം കഴിക്കുവാൻ കൂടിയാണ്. ഞാൻ ഒന്നുകൂടി പറയുകയാണ് ഷാപ്പിൽ പോകുന്നത് കുടിക്കാൻ വേണ്ടി മാത്രം അല്ല അവടെ ഉള്ള രുചിയുള്ള ഭക്ഷണം കഴിക്കുവാൻ കൂടി ആണ്. എന്നും അതിൽ ഞങ്ങളുടെ ഇഷ്ടതാരം ആയ തൃപ്പേക്കുളം തന്നെ ആണ് ഇവിടെയും തിരഞ്ഞെടുത്തത് പക്ഷെ അവടെ ഞങ്ങൾ 3 പേർ മാത്രം അല്ല കോട്ടക്കൽ കോളേജ് വാഴുന്ന പിള്ളേരും ഉണ്ട് അവടെ.

പണ്ടൊരിക്കൽ രാമുവിന്റെ പെങ്ങളുടെ കല്യാണ തലേദിവസം കൂട്ടായ അതെ ചങ്ങായിമാർ വീണ്ടും ഒത്തുകൂടുന്നു അതൊരു വല്ലാത്ത കൂടലാണ് ബഹൻ. ഞങ്ങൾ കുറച്ച് ലൈറ്റ് ആയത് കൊണ്ട് കപ്പയും കൊള്ളിയും ഞങ്ങൾക്ക് തരാതെ കുത്തികയറ്റുകയായിരുന്നു അവർ.

നല്ല മത്തി മുളക് ചാറിൽ ( തേങ്ങ അരചിട്ട മീൻ കറി ) കൊണ്ട് വന്നേക്കുന്നു . കൊള്ളിയും മീൻചാറും. ഏത് നേരത്ത് കേട്ടാലും ഒരു കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം കിട്ടും അത്രയും പ്രാന്താണ് എനിക്ക് ആ കോമ്പോ  പ്രത്യേകിച്ച് ഷാപ്പിലെ ആ കോമ്പോ.. കാട മുട്ട വിത്ത് ഗ്രെവി ബീഫ് ❤ കല്ലുമ്മക്കായ ❤ ആടിന്റെ തല ❤. ഇതെല്ലാം കഴിച്ച് എല്ലാം സെറ്റ് ആയപ്പോൾ ചിലർക്ക് ചില തിരക്കുകൾ കാരണം വീട്ടിലേക്ക് തിരിക്കേണ്ടി വന്നു . പക്ഷെ അവർക്ക് നഷ്ടമായത് ഒരു നല്ലൊരു ദിവസം ആയിരുന്നു . മറക്കാൻ കഴിയാത്ത ഒരു ദിവസം.

പിന്നീടുള്ള യാത്ര ഞാൻ മരണം മുൻപിൽ കണ്ട എന്റെ നാട്ടിലേക്ക് ആ കുളത്തിലേക്ക്.. എല്ലാവരെയും തേര് തെളിച്ച് അവടെ എത്തിയപ്പോൾ കുളം വറ്റി ഒരു വിധം ആയി. ആരും കുളത്തിൽ ഇറങ്ങാതെ മുകുന്ദപുരം അമ്പലത്തിലെ ആലിന്റെ ചുവട്ടിലെ പടിയിൽ പോയി ഇരുന്നു. ആദ്യം ആരും മിണ്ടാതെ ഫോണിൽ കളിച്ചിരുന്നു എങ്കിലും പതിയെ പതിയെ തേച്ചൊട്ടിക്കൽ അവടെ ഇവിടെയും ആയി തുടങ്ങിയിരുന്നു . അതിൽ ജോസഫ് ആൻഡ് ജൈജോ ഒരു രക്ഷയും ഇല്ല. പഹയന്മാർ ശരിക്കും ചിരിപ്പിച്ചു . പിന്നെ അവരുടെ കോളേജ് കഥകൾ അങ്ങനെ പല പല കഥകളും അവടെ വന്നു പോയ് കൊണ്ടിരുന്നു.

എപ്പഴോ എങ്ങനെയോ ഒരു വഞ്ചിയുടെ ടോക്ക് വന്നു .വഞ്ചിയിൽ കയറാത്തവർ ഉണ്ടത്ര ഉവ്വോ വഞ്ചിയിൽ കയറിട്ടില്ല എന്നാ വാ വഞ്ചിയിൽ പോകാം എന്നും പറഞ്ഞു എല്ലാത്തിനേം പെറുക്കി കൂട്ടി നേരെ ചീപ്പും ചിറയിലേക്ക് 09 പേർ ഒരുമിച്ച് കയറി ആ വഞ്ചിക്കാരനുമായി ആ ചെറിയ പുഴയിൽ ഒരു റൌണ്ട് പോയി തിരികെ വന്നു. പക്ഷെ ആ ചെറിയ ഒരു റൌണ്ട് പോലും വല്ലാത്ത ഒരു ഫീൽ ആണ്. അതോടെ കയ്യിലെ നാലണ പോലും കഴിഞ്ഞു. പിന്നീടുള്ള യാത്ര അഴിക്കോടെക്ക് ആണ് . പോകുന്ന വഴിയിൽ ആർവിന്റെ വീട്ടിൽ കയറി അവനേം എടുക്കാം എന്ന് പറഞ്ഞു അവന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു . പാവം അവന് അറിഞ്ഞില്ലല്ലോ ഇത്രയും വലിയ മാരണങ്ങൾ അവന്റെ വീട്ടിലേക്ക് യാത്ര തിരിച്ചട്ടുണ്ടെന്ന് .ഞങ്ങൾ വന്നിട്ടും വീട്ടിൽ കയറ്റാതെ ഉമ്മറത്ത് നിർത്തി സംസാരിക്കാൻ നോക്കിയെങ്കിലും വീടിന്റെ ഉള്ളിലേക്ക് കയറ്റേണ്ട അവസ്ഥ വന്നു. ഫോർമാലിറ്റിക് ആണെങ്കിലും കഴിക്കാൻ എന്തെങ്കിലും , കുടിക്കാനും ???

എന്നാ എനിക്ക് ചായ കുറച്ച് പേർക്ക് വെള്ളം കഴിക്കാൻ കുറച്ച് പലഹാരങ്ങളും കൊണ്ട് തന്നു .പാത്രം നല്ല പോലെ തുടച്ച് ക്ലീൻ ആക്കി കൊടുത്തിൽ ആർവിന്റെ അമ്മ ശരിക്കും ഞങ്ങളോട് കടപെട്ടിരിക്കും അറിയാതെ വീണുപോയതാണെങ്കിലും ആ സ്പോട്ടിൽ പഴംപൊരി ഉണ്ടാക്കി തന്ന ആർവിന്റെ വീട്ടുകാരോട് എന്നും ഇസ്തം. ആ കുറച്ച് മണിക്കൂറുകൾ സ്വന്തം വീട് പോലെ ആ ലിവിങ് ഹാൾ കയ്യേറുകയായിരുന്നു ഞങ്ങൾ . എവിടുന്നോ വന്ന DC Vs മാർവൽ ഫാൻസ്‌ ഫൈറ്റ് ഒരിടത്ത് തേച്ചൊട്ടിക്കൽ അമൽ ശിവനായിരുന്നു അവരുടെ മെയിൻ . മറ്റൊരിടത്ത് മിനി മിൽഷ്യ ഗെയിം 🙏🙏 അങ്ങനെ 04.30 ആയതോടെ ഉണ്ടാക്കി തന്ന പഴംപൊരിയും അകത്താക്കി എല്ലാവരും ബൈക്കെടുത്ത് ബീച്ചിലേക്ക് അഴിക്കോടെക്ക് ..

കുറച്ച് ഫോട്ടോ എല്ലാം എടുത്ത് എല്ലാവരും ഫോൺ എടുത്ത് വെച്ച് ഡ്രസ് ഊരി ഒരു കുട്ടി ഗോവ ആക്കി മാറ്റി ആ മണിക്കൂറുകൾ . അതിലൂടെ നടക്കുന്ന നല്ല ഉമ്മച്ചി കുട്ടികളെ പോലും മൈന്റ് ആക്കാതെയുള്ള മണിക്കൂറുകൾ മൽസ്യകന്യകനാകാൻ മണൽതീരത്ത് കിടക്കുന്ന ക്ലിന്റൺ അവനെ സഹായിക്കുന്ന ആഷിക്ക് ഇത് കണ്ടതോടെ ആവേശത്തിൽ എല്ലാവരും കയറി ചെന്ന് മണൽ തരികൾ കൊണ്ട് ഒരു കൂടാരം തന്നെ ഞങ്ങൾ ഉണ്ടാക്കി. പോകുന്നവരും വരുന്നവരും എല്ലാം അത് കണ്ട് ചിരിക്കുന്നു തുറിച്ച് നോക്കുന്നു . പ്രത്യേകിച്ച് സ്ത്രീകൾ.. കേരളമേ തുറിച്ച് നോക്കരുത് ഞങ്ങൾക്കും കിടക്കണം. കട്ടക്ക് ഒരു ചളിപ്പും ഇല്ലാതെ അത് ഉണ്ടാക്കി കഴിയുന്നത് വരെ അനങ്ങാതെ കിടന്ന് തന്നെ അവരോട് ഒരുപാട് നന്ദി. ഇത്രയും മനോഹരമായ ഒരു അനുഭവം ജീവിതത്തിൽ ഉണ്ടാക്കി തന്നതിന്.

അങ്ങനെ ഒരുപാട് ഒരുപാട് രസകരമായി കാര്യങ്ങൾ മുൻപോട്ട് പോയി അസ്തമയം കണ്ട് കഴിഞ്ഞതിന് ശേഷം നമുക്ക് ഇറങ്ങാം എന്ന് പറഞ്ഞു കുറെ ഫോട്ടോയും കുറെ വീഡിയോസ്. കടലിൽ കുളി അങ്ങനെ അഴിക്കോട് സമയം ചിലവഴിച്ചു . അസ്തമയം കാണാൻ വേണ്ടി കുറച്ച് നേരത്തെ കയറി ഡ്രെസ് ചേഞ്ച് ചെയ്ത് ആ മണൽ തരികളിൽ ഇരുന്ന് ചൂളമരത്തിൽ തട്ടി തിരികെ വരുന്ന ആ ഉപ്പിന്റെ അംശം ഉള്ള കാറ്റും തിരമാലകളുടെ ശബ്ദവും ചുവക്കുന്ന കടലും ഒറ്റക്ക് ഇരുന്ന് ആസ്വദിക്കാൻ കഴിയുമെങ്കിൽ അതാണ് ബീച്ചിലെ ഏറ്റവും മനോഹരമായ കാഴ്ച്ച.

പക്ഷെ ഇന്നത്തെ മനോഹരമായ കാഴ്ച്ച ആ അസ്തമയം ആയിരുന്നില്ല ചോക്ലേറ്റ് സാരി എടുത്ത് വന്ന ആ മൊഞ്ചത്തി ചേച്ചി ആയിരുന്നു. വായനോക്കാത്ത ആഷി വരെ എന്ത് രസാടാ ആ ചേച്ചിനെ കാണാൻ എന്ന് പറഞ്ഞട്ടുണ്ടെങ്കിൽ ഒന്ന് ഊഹിക്കാം..മറക്കാൻ പറ്റുവോ?

അങ്ങനെ സൂര്യനും അവരും പോയപ്പോൾ ഞങ്ങളും ആ കടൽ തീരങ്ങളോട് യാത്ര പറഞ്ഞു. ഒരുപാട് നല്ല മുഹൂർത്തങ്ങൾ തന്ന ആ കടല്തീരത്തോട്‌ ഇഷ്ടം കൂടി വരുന്നു. പട്ടംപോലെ എന്ന പേരിനോട് 100 % യോജിക്കുന്ന പിള്ളേർ .ഒരു പ്ലാനും ഇല്ലാതെ വന്നു ചെയ്യാൻ തോന്നിയത് ചെയ്തു . അതിൽ സന്തോഷം കണ്ടെത്തി . ഒരുപാട് പൈസ ഉണ്ടാക്കി യാത്ര പോകുന്നതിനേക്കാൾ നല്ലൊരു ഫീൽ ഉള്ള പൈസ കൊണ്ട് യാത്ര പോവുക എവിടെ വരെ ആണെങ്കിൽ അവടെ വരെ.

മല കേറാം എന്ന വാക്ക് കൊടുത്ത് ആ കോളേജിലെ പിള്ളേർ അല്ല ചങ്കുകൾ പിരിഞ്ഞു വീട്ടിലേക്ക് യാത്ര തിരിച്ചു. ഇനിയെത്രയോ സ്ഥലങ്ങളിൽ ഞങ്ങളുടെ ആ കാൽപാദങ്ങൾ പതിയാൻ കിടക്കുന്നു .പക്ഷെ ഇന്നും മരോട്ടിച്ചാൽ ഒരു സ്വപ്നമായി നിക്കുന്നു..

വിവരണം – സ്റ്റീഫന്‍ ബെഞ്ചമിന്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply