മോണാലിസ – നിഗൂഢതകൾ ഒളിപ്പിച്ച പുഞ്ചിരിയുമായി ഒരു ലോക പ്രശസ്ത ചിത്രം…

“മോണാലിസ” എന്ന ചിത്രം കണ്ടിട്ടില്ലാത്തവരുണ്ടാവില്ല. ലോകത്തെ എക്കാലത്തേയും ഏറ്റവും മികച്ച ചിത്രകാരന്മാരിലൊരാളായി കണക്കാക്കപ്പെടുന്ന, ബഹുമുഖപ്രതിഭയായിരുന്ന ലിയനാർഡോ ഡാ വിഞ്ചിയുടെ മാസ്റ്റർപീസ്‌ എന്നറിയപ്പെടുന്ന ചിത്രങ്ങളിൽ ഒന്നാണ് മോണാലിസ. ലിയനാർഡോ 16-ാം നൂറ്റാണ്ടിൽ വരച്ച പെയിന്റിങ്ങുകളുടെ കൂട്ടത്തിലെ ചെറിയ ചായാഗ്രഹണമാണ് മൊണാലിസ അല്ലെങ്കിൽ ലാ ഗിയാകോണ്ട.”ചിരിക്കുന്ന ഒന്ന്” എന്ന് ഈ ചിത്രത്തെ വിഷേശിപ്പിക്കുന്നു.പ്രെസന്റ് എറ കാലഘട്ടത്തിൽ ഈ ചിത്രം വാദിക്കത്തക്കവിധത്തിൽ ലോക പ്രശസ്തമായ ഒന്നായിരുന്നു.ആ പ്രശ്സ്ഥി ഒളിഞ്ഞിരിക്കുന്നത് എങ്ങും പിടികൊടുക്കാതെ നിൽക്കുന്ന മൊണാലിസയുടെ ചുണ്ടിൽ വിരിയുന്ന ചിരിയിലായിരുന്നു.ഇതിലെ നിഘൂഡത നിറഞ്ഞ സവിശേഷത ഒരുപക്ഷെ,ചിത്രകാരൻ സൂക്ഷ്മമായി ചുണ്ടിന്റേയും,കണ്ണിന്റേയും മൂലകളെ നിഴലിലാക്കിയതായിരിക്കാം,അപ്പോൾ ഈ ചിരിയെ നിർണ്ണയിക്കാൻ കഴിയാതെ വരുന്നു.നിഴലിന്റെ തന്ത്രങ്ങളുപോയോഗിച്ച ലിയനാർഡോയുടെ ഈ രീതിയെ സ്ഫുമോട്ടോ എന്നും, ലിയനാർഡോയുടെ പുകവലി എന്നും വിശേഷിപ്പിച്ചു.ആ ചിരി യഥാർത്ഥ മനുഷ്യന്റെ ചിരിയേക്കാൾ ഹൃദ്യമാകുന്നു;അത് കാണുന്നയാൾക്ക് ആ ചിരി യഥാർത്ഥത്തേക്കാൾ ജീവനുള്ളതായി തോന്നും.

ഈ ചിത്രത്തിൽ മറ്റ് സവിശേഷതയായി കണക്കാക്കപ്പെടുന്നത് അലങ്കരിക്കപ്പെടാത്ത വസ്ത്രങ്ങളാണ്,കൈകൾക്കും,കണ്ണുകൾക്കും മറ്റ് വിശദാംശങ്ങളൊന്നും സാമ്യപ്പെടുത്താൻ കഴിയില്ല,നാട്യപരമായ പ്രകൃതി ദൃശ്യവും,പശ്ചാത്തലവും ഒക്കെ ലോകം കാണുന്നത് ഒരുതരം ഒഴുക്കിന്റെ രൂപത്തിലാണ്,പിന്നെ ‌ഓയിൽ പെയിന്റ് ഉപയോഗിച്ചുള്ള കീഴ്പ്പെടുത്തുന്ന ചായക്കൂട്ടും,അതിശക്തമായ പെയിന്റ്റിങ്ങ് തതന്ര്ങ്ങൾ കൊണ്ടുള്ള രമ്യമായ പ്രകൃതിയും എടുത്ത് പറയേണ്ടുന്നവയാണ്,പക്ഷെ ടെമ്പറ അതിൽ വീഴുന്നതോടേയും,പശ്ചാത്തലത്തിൽ ഇടകലരുന്നതോടേയും ബ്രഷിന്റെ അടയാളങ്ങൾ തിരിച്ചറിയാതാകുന്നു.

മോണോലിസ എന്ന ചിത്രം ലോകത്തിലെ ആദ്യ 3 ഡി ചിത്രമാണെന്ന് പിന്നീട് ഗവേഷകർ കണ്ടെത്തി .മൊണാലിസയുടെ കൂടപ്പിറപ്പെന്ന് പറയപ്പെടുന്ന ഡാവിഞ്ചിയുടെ തന്നെ ഐസ്ല്‌വര്‍ത്ത് മൊണാലിസ എന്ന ചിത്രവുമായി നടത്തിയ താരതമ്യപഠനത്തിലാണ് ഇത് കണ്ടെത്തിയത്.ചിത്രങ്ങളുടെ ശാസ്ത്രീയമായ പരിശോധനയിൽ ചിത്രങ്ങൾ തമ്മിൽ 2.7 ഇഞ്ച് സമാന്തര വ്യത്യാസം ഉള്ളതായി ഗവേഷകർ കണ്ടെത്തി.മനുഷ്യൻറെ രണ്ട് കണ്ണുകളും തമ്മിലുള്ള ശരാശരി വ്യത്യാസത്തിനനുസരിച്ചാണ് മൊണാലിസയുടെ ത്രിമാന ദൃശ്യം തയ്യാറാക്കിയിരിക്കുന്നത്. 1410 നും 1455നും ഇടയിലാണ് ഐസ്ല്‌വര്‍ത്ത് മൊണാലിസ എന്ന ചിത്രം ഡാവിഞ്ചി വരച്ചത്. എന്നാൽ പിന്നീട് ഈ ചിത്രത്തിൽ മാറ്റങ്ങൾ വരുത്തി മോണോലിസ വരയ്ക്കുകയായിരുന്നെന്നാണ് ഗവേഷകർ കണ്ടെത്തിയത്.

ചിത്രത്തില്‍ മൊണാലിസ പുഞ്ചിരിക്കുന്നുണ്ടെങ്കിലും ഇവരുടെ കണ്ണില്‍ വിഷാദമാണെന്ന വാദവും ഉയര്‍ന്നിരുന്നു. ഏറെ കാലങ്ങള്‍ക്ക് ശേഷം മൊണാലിസയുടെ നിഗൂഡമായ ചിരിയുടെ രഹസ്യം ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഡാവിഞ്ചിയുടെ തന്നെ മറ്റൊരു പെയ്ന്റിങ്ങായ ‘ലാബെല്ല പ്രിന്സിപ്പെസ’യുടെ സഹായത്തോടെയാണ് ഗവേഷകര്‍ ചിരിക്ക് പിന്നില്‍ ഉപയോഗിച്ച ടെക്നിക് കണ്ടെത്തിയത്. 1490കളില്‍ മിലാന്‍ ഭരിച്ചിരുന്ന ലുഡോവിക്കോ ഫോര്സിയുടെ മകളായ ബിനാക്ക എന്ന പതിമൂന്ന് വയസ്സുള്ള ബാലികയാണ് ലാബെല്ല പ്രിന്സിപ്പെസ എന്ന പോര്‍ട്രെയ്റ്റില്‍ ഉള്ളത്. മൊണാലിസ ചിത്രം പോലെ തന്നെ അകലെ നിന്ന് നോക്കിയാല്‍ ബിനാക്ക ചിരിക്കുന്നതായും അടുത്ത് നിന്ന് നോക്കുമ്ബോള്‍ വിഷാദ ഭാവത്തിലിരിക്കുന്നതായും തോന്നും. ചിത്രം കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കുമ്ബോള്‍ ചിരി മാഞ്ഞു പോകുകയും ചെയ്യുന്നു. ഈ ഒരു പ്രതിഭാസത്തെ ഗവേഷകര്‍ uncatchable smile എന്നാണ് വിളിക്കുന്നത്. ചിത്രത്തിന്റെ രഹസ്യം കണ്ടുപിടിക്കാനായി ഗവേഷകര്‍ കാണികളെ കണ്ണുകളും വായയും കറുത്ത ചതുരങ്ങള്‍ കൊണ്ട് മറച്ചു കാണിച്ചു.

വായ മാത്രം മറച്ചു പിടിച്ച്‌ നോക്കിയപ്പോള്‍ ചിരി അപ്രത്യക്ഷമാകുകയും ചെയ്തു. പെയ്ന്റിങ്ങിന്റെ ചുണ്ടുകളിലാണ് ചിരിയുടെ രഹസ്യം ഒളിഞ്ഞിരിക്കുന്നതെന്ന് ഗവേഷകര്‍ക്ക് ഇതിലൂടെ മനസിലായി. വായയുടെ വക്രതക്ക് വ്യതിയാനം വരുത്തുന്ന ഈ പെയ്ന്റിംഗ് ടെക്നിക് sfumato എന്നാണ് അറിയപ്പെടുന്നത്. നിറങ്ങളെയും ഷെയ്ഡുകളെയും കൃത്യമായി ഔട്ട് ലൈന്‍ ഇടാതെ സംയോജിപ്പിച്ച്‌ ആകൃതികളില്‍ ക്രമേണയുള്ള വ്യതിയാനം ഉണ്ടാക്കുക എന്നതാണ് ഈ ടെക്നിക്. മൊണാലിസയിലും ലാബെല്ല പ്രിന്സിപ്പെസ്സയിലും ഡാവിഞ്ചി sfumato ടെക്നിക് ഉപയോഗിച്ച്‌ ചുണ്ടുകളുടെ ഔട്ട് ലൈന്‍ മയപ്പെടുത്തി ചുണ്ടുകളും മറ്റു മുഖഭാഗങ്ങളും തമ്മില്‍ കൃത്യമായ വേര്‍തിരിവ് ഇല്ലാതാക്കുകയാണ് ചെയ്തത്.

ഡാവിഞ്ചി മരിച്ചു വര്‍ഷം 500 പിന്നിടുമ്പോഴും മൊണാലിസ ചുരുളഴിയാത്ത രഹസ്യമായിത്തന്നെ നിലനില്‍ക്കുന്നു. ആരാണ് മൊണാലിസ? ആ പുഞ്ചിരിയില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢത എന്താണ്? ചോദ്യങ്ങള്‍ അനവധി. ലോകമെമ്പാടുമുളള കലാപ്രേമികള്‍ വര്‍ഷങ്ങളായി ഉത്തരം തേടുന്ന ചോദ്യങ്ങളാണിവ. ചിത്രത്തിന് ആധാരമെന്നുകരുതുന്ന യുവതിക്ക് അന്ന് 24 വയസുണ്ടായിരുന്നുവെന്നാണ് സൂചനകള്‍. ഇതൊന്നും വസ്തുതകളല്ല-ചരിത്രകാരന്മാര്‍ കണ്ടെത്തിയ വാദങ്ങള്‍ മാത്രമാണ്. ഡാവിഞ്ചി ആരെ മോഡലാക്കിയാണ് ചിത്രം വരച്ചതെന്നതിനും സാങ്കേതികമായ തെളിവുകളൊന്നും തന്നെയില്ല. മോഡല്‍ ഒരു സ്ത്രീയായിരുന്നില്ലെന്നും ഡാവിഞ്ചിയുടെ സഹായിയായ പുരുഷനാണെന്നുമുള്ള വാദഗതികളും നിലവിലുണ്ട്. മാര്‍ക്വിഡെല്‍ഗിയോ കോണ്‍ഡാ എന്ന ഫ്‌ളോറന്‍സുകാരനായ പ്രഭുവിന്റെ പത്‌നിയാണ് മോണലിസയ്ക്കു മാതൃകയായതെന്നു ചിലർ കരുതുന്നു. മൊണൊലിസയെപ്പറ്റി ധാരാളം നിഗൂഢതകള്‍ ലോകത്ത് പ്രചരിക്കുന്നുണ്ടെങ്കിലും മൊണാലിസ ഫ്രാന്‍സ്സക്കോ റുല്‍ജിയോക്കോണ്‍ഡോ എന്ന ഫ്‌ളോറന്‍സുകാരന്റെ ഭാര്യയാണെന്നാണ് ചരിത്രം അടയാളപ്പെടുത്തിയിട്ടുള്ളത്.

ജീവിച്ചിരിക്കുന്ന സുന്ദരിമാരെക്കാളും സൗന്ദര്യവതിയായി ലോകത്തെ ഏറ്റവും പ്രശസ്തമായ ഈ ചിത്രം തുടരുന്നു. 500 വര്‍ഷങ്ങളായി ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ലുവര്‍ മ്യൂസിയത്തിലെ ചില്ലുപേടകത്തിലാണ് ജീവനില്ലാത്ത ലോകസുന്ദരി. കാലമിത്രയും കടന്നു പോയെങ്കിലും ചിത്രത്തിന്റെ മൂല്യനിര്‍ണയം നടത്തിയിട്ടില്ല, ഇത് അമൂല്യമാണെന്ന് കരുതപ്പെടുന്നു. എല്ലാ കാലാവസ്ഥകളേയും അതിജീവിക്കാന്‍ ശേഷിയുള്ള മുറിയില്‍ (ഏകദേശം 7 മില്യന്‍ ഡോളര്‍ ചെലവില്‍) ബുള്ളറ്റ് പ്രൂഫ് ഗ്‌ളാസുകളില്‍ സൂക്ഷിച്ചിരിക്കുന്ന പെയിന്റിംഗിന് 500 വര്‍ഷത്തോളം പഴക്കമുണ്ട്. 1911ല്‍ ഇത് മോഷണം പോവുകയും രണ്ടുവര്‍ഷത്തിനുശേഷം കണ്ടെടുക്കുകയും ചെയ്തു. 1956ല്‍ പെയിന്റിങ്ങിന് നേരെ ആരോ കല്ല് വലിച്ചെറിഞ്ഞതിനാല്‍ ഇടതുകൈമുട്ടിനടുത്ത് കേടുപറ്റുകയും ചെയ്തിട്ടുണ്ട്.

മൊണൊലിസയുടെ പേരില്‍ ഡാവിഞ്ചി കോഡ് എന്ന നോവല്‍ ഡാന്‍ ബ്രൗണ്‍ എഴുതി. മൊണൊലിസയെ അധികരിച്ച് ഫ്രഞ്ച് ഭാഷയില്‍ ധാരാളം സിനിമകളും സംഗീത-നൃത്ത-നാടകങ്ങളുണ്ടായിട്ടുണ്ട്. യൂറോപ്പിലുള്ളവര്‍ കലാസാഹിത്യസൃഷ്ടികളെ അമൂല്യനിധികളായി കാണുന്നവരാണ്. അവര്‍ക്ക് ഡാവിഞ്ചി ജീവിതം കൊണ്ടു സമ്മാനിച്ച ഉദാത്തമായ കലാസൃഷ്ടിയാണ് മോണോലിസ.

വിവരങ്ങൾക്ക് കടപ്പാട് – കാരൂർ സോമൻ, മലയാളി വിഷൻ, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply