ബസ്സുകളിൽ മുതിർന്ന പൗരന്മാർക്ക് സീറ്റ് ഉറപ്പുവരുത്താൻ നിർദ്ദേശം

സംസ്ഥാനത്തെ ബസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ( senior citizen ) സീറ്റ് സംവരണം ( seat reservation ) കര്‍ശനമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ( Kerala State Human Right Commission ) നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍ പി മോഹനദാസ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

യാത്രക്കാര്‍ക്ക് വ്യക്തമായി മനസിലാകുന്ന രീതിയിലും കാണാവുന്ന വിധത്തിലും സംവരണ സീറ്റുകള്‍ പ്രത്യേകം എഴുതി വയ്ക്കണമെന്ന് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. കൂടാതെ മുതിർന്ന പൗരന്മാർക്ക് സീറ്റ് ലഭിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട ജീവനക്കാര്‍ ഉറപ്പു വരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മോട്ടോർ വാഹന നിയമപ്രകാരം സംവരണം ചെയ്യപ്പെട്ട സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കാതെ വന്നാല്‍ പിഴ ഈടാക്കുമെന്ന കാര്യവും വ്യക്തമായി എഴുതി പ്രദർശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സീറ്റ് ലഭിക്കാതെ ദുരിത യാത്ര നടത്തേണ്ടി വരുന്ന മുതിര്‍ന്ന പൗരന്മാരുടെ അവകാശത്തിനായി മനുഷ്യാവകാശ പ്രവർത്തകനായ ഖാലിദ് മുണ്ടപ്പിള്ളി നടത്തിയ നിയമ പോരാട്ടത്തെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ഈ നിർദ്ദേശം നൽകിയത്.

ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍, കെഎസ്ആർടിസി എം.ഡി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹർജിക്കാരൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. മുതിർന്നവർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ മറ്റ് യാത്രക്കാർ കൈയ്യടക്കുന്നതായുള്ള പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കർശന നിർദ്ദേശം നൽകിയത്.

Source – http://blivenews.com/senior-citizen-seats-reservation-bus/

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply