KSRTC പ്രതിസന്ധിക്ക് പരിഹാരവുമായി ഒരു കോളേജ് അദ്ധ്യാപകന്‍…

കെഎസ്ആര്‍ടിസി അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരവുമായി ആലപ്പുഴയില്‍ നിന്നും ഒരു കോളേജ് അദ്ധ്യാപകന്‍. അമ്പലപ്പുഴ ഗവ: കോളേജിലെ അസി.പ്രൊഫസറായ രമേശ്‌ കുമാറാണ് ഇത്തരത്തില്‍ ഒരാശയം പങ്കുവെച്ചത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ ചുവടെ കൊടുക്കുന്നു…

“കെഎസ്ആര്‍ടിസി അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിക്ക് ഒരു പരിഹാരമില്ലേ? ഉണ്ടെങ്കിൽ എന്താണ് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി/കോളേജ് തലത്തിലുള്ള വിദ്യാത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ഇതിന് പരിഹാരമുണ്ടാകുമെന്ന് ഒരു കോളേജധ്യാപകൻ എന്ന നിലയിൽ എനിക്കുറപ്പുണ്ട്.ഇത്തരം സാമൂഹ്യ വിഷയങ്ങളിൽ അഭിപ്രായം പറയാനും പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുമുതകുന്ന വിദ്യാഭ്യാസ സമ്പ്രദായമല്ല നമ്മുടെത്. ബ്രിട്ടീഷുകാരുടെ എല്ലാ സമ്പ്രദായങ്ങളും നമ്മൾ അവരെക്കാൾ “നല്ല രീതിയിൽ ” നടപ്പാക്കുകയാണ്.എന്നിരുന്നാലും വിദ്യാര്‍ത്ഥികളെ സാമൂഹ്യ പ്രവർത്തനങ്ങളിൽ നല്ല രീതിയിൽ പങ്കെടുപ്പിക്കാമെന്ന് എനിക്ക് അനുഭവത്തിലുടെ ബോധ്യം വന്നിട്ടുണ്ട്.

അവരുടെ കഴിവുകൾ നാം അംഗീകരിച്ചാൽ KSRTC യുടെ എന്നല്ല, ഏതു രംഗത്തും അഭിപ്രായം പറയാനും, നവീന ആശയങ്ങൾ അവതരിപ്പിക്കാനും, നടപ്പാക്കാനും അവർ മുന്നോട്ടു വരും.എന്നാൽ അവരെ സ്നേഹിക്കാതെയും വിശ്വാസത്തിലെടുക്കാതെയും മുന്നോട്ടു പോയാൽ ലഹരിയിലും മൊബൈലിലും അവർ അകപ്പെടും. ലഹരിക്കടിപ്പെട്ട് അമ്മയുടെയും പെങ്ങളുടെയും നീലച്ചിത്രങ്ങൾ പോലും എടുക്കുന്നവരായി അവർ മാറും. കൊട്ടേഷൻ/ മാഫിയ / വർഗീയ / അരാഷ്ട്രീയ / സാമൂഹ്യ വിരുദ്ധ ചിന്താഗതികളിലേക്ക് അവർ പോകും. അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിലാക്കും.കേരളം ഇപ്പോൾ അകപ്പെട്ടിരിക്കുന്ന എല്ലാ പ്രതിസന്ധികളുടെയും വേര് വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആഴ്ന്നു കിടക്കുന്നതു കാണാൻ ഭൂതക്കണ്ണാടി ഒന്നും വേണ്ട.

വിദ്യാത്ഥികളെ വിശ്വാസത്തിലെടുത്താൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെതാണെന്നും അവർക്കു വേണ്ടിയാണെന്നും ഉള്ള വിശ്വാസം അവർക്കുണ്ടായാൽ ഏതു പരിപാടിയും അവർ ഏറ്റെടുക്കും. അതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെക്ക് പോകാൻ സാമൂഹ്യ പ്രവർത്തകർ തയ്യാറാവണം. നന്മകൾക്ക് നിറം കെടുന്ന ഈ കാലത്ത് അധ്യാപകരെക്കൊണ്ടു മാത്രം നടത്തിക്കൊണ്ടു പോകാൻ കഴിയില്ല ഈ സ്ഥാപനങ്ങൾ ‘അങ്ങനെയാണെങ്കിൽ KSRTC യെ മാത്രമല്ല, പുതിയ തലമുറയെക്കൂടി നമുക്ക് തിരിച്ചുപിടിക്കാം. 100 % ശുഭാപ്തി വിശ്വാസത്തോടെയാണിത് കുറിക്കുന്നത് എന്നുകൂടി പറയട്ടെ.”

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply