ചാലക്കുടിപ്പുഴയിൽ ഒളിഞ്ഞിരിക്കുന്ന ‘ഓക്സ്ബോ തടാകം’ തേടി ഒരു യാത്ര

വിവരണം – ദിലീപ് നാരായണൻ .

ചാലക്കുടി പുഴയിൽ ഒളിഞ്ഞിരിക്കുന്ന ഓക്സ്ബോ തടാകം തേടി ഒരു യാത്ര .അപൂർവ്വമായ പ്രകൃതിപ്രതിഭാസം സംരക്ഷിക്കപ്പെടേണ്ട പൈതൃകം. ചാലക്കുടിപ്പുഴ വൈന്തലയിലെ മൂഴിക്കടവ് ചെറാല്‍പാടം വഴി കാളയുടെ മുതുക് പോലെ ഒഴുകുന്ന പ്രതിഭാസം ആണിത്. കേട്ടപ്പോൾ ഒന്നും മനസ്സിലാകാത്തത് കൊണ്ട്തന്നെ പോയി കാണാൻ തീരുമാനിച്ചു. ചാലക്കുടിപ്പുഴയിലെ ഓക്സ്ബോ തടാകം .ലോകത്തില്‍ തന്നെ അത്യപൂര്‍വമായി രൂപപ്പെടുന്ന നദീതട പ്രതിഭാസമാണ് ഓക്സ്ബോ തടാകങ്ങള്‍‍. ഇത്തരത്തില്‍ ഉള്ള ഒരു ഓക്സ്ബോ തടാകം കേരളത്തിലുണ്ട്. ചാലക്കുടിപ്പു‍ഴയുടെ തീരത്ത് വൈന്തലയിലെ കണിച്ചാംതുറയിലാണ് കേരളത്തിലെ ഏക ഓക്സ്ബോ തടാകമുള്ളത്. ഇന്ത്യയില്‍ ഹിമാലയന്‍ മേഖലയില്‍ മാത്രമാണ് വേറെ ഓക്സ്ബോ തടാകങ്ങള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ചാലക്കുടിയില്‍ അത്യപൂര്‍വമെന്ന് വിലയിരുത്തുന്ന ഈ പ്രതിഭാസം ആരാലും സംരക്ഷിക്കപ്പെടാത്തതിനാല്‍ ഇന്ന് നശിച്ചുപോയിക്കൊണ്ടിരിക്കുകയാണ്.

ഒരു നദി അതിന്‍റെ സ്വാഭാവിക ദിശയില്‍ നിന്നും ഗതിമാറിയൊ‍ഴുകുമ്പോള്‍ ആണ് ഓക്സ്ബോ തടാകം രൂപം കൊള്ളുന്നത്. പടിഞ്ഞാറോട്ടൊ‍ഴുകുന്ന ചാലക്കുടിപ്പു‍ഴ വൈന്തലയില്‍ വച്ച് അല്‍പദൂരം കി‍ഴക്കോട്ട് ഗതിമാറിയൊ‍ഴുകുന്നുണ്ട്.ഇവിടെ ആണ് ഓക്സ്ബോ തടാകം രൂപം കൊണ്ടിരിക്കുന്നത്. പു‍ഴയുടെ ഗതി മാറുന്ന സ്ഥലത്ത് നിന്നു തുടങ്ങി പു‍ഴയില്‍ മറ്റൊരിടത്ത് അവസാനിക്കുന്ന നീര്‍ച്ചാലാണ് കാലക്രമേണ ഓക്സോബോ തടാകമായി മാറുക. കാളയുടെ മേല്‍ക‍ഴുത്തിന്‍റെ ആകൃതിയിലാണ് ഇതെന്നതിനാലാണ് ഓക്സ്ബോ എന്ന പേര് ലഭിച്ചിരിക്കുന്നത്. വൈന്തലയിലെ ഓക്സ്ബോ തടാകത്തിന്‍റെ പു‍ഴയിലേക്കുള്ള അറ്റങ്ങള്‍ ഇന്ന് ഇല്ലാതായിരിക്കുന്നു.

ഏഷ്യയിലെ തന്നെ പ്രധാന തടാകമാണ്‌ കാടുകുറ്റി പഞ്ചായത്തിലെ വൈന്തല കണിച്ചാം തുറയിലുള്ള ഓക്സബോ തടാകം. ഏകദേശം ഇരുപത്‌ ഏക്കറോളം സ്ഥലത്ത്‌ വ്യാപിച്ചുകിടക്കുന്നു ഈ തടാകം. പടിഞ്ഞാറോട്ട്‌ ഒഴുകുന്ന ചാലക്കുടി പുഴ ഗതിമാറി കിഴക്കോട്ട്‌ തിരിഞ്ഞ്‌ ഒഴുകിയപ്പോള്‍ രൂപപ്പെട്ടതാണ്‌ ഓക്സ്ബോ തടാകം. തിരിഞ്ഞൊഴുകുമ്പോള്‍ ഒരു വശത്ത്‌ മണ്ണൊലിപ്പിനും, മറുഭാഗത്ത്‌ മണ്ണ്‌ കുമിഞ്ഞു കൂടുന്നതിനും കാരണമാകും. ഇതില്‍ ഒരു ഭാഗം പുഴയില്‍ നിന്ന്‌ വിട്ടുമാറും ഈ പ്രതിഭാസത്തിനെയാണ്‌ ഓക്സ്ബോ എന്നു പറയുന്നത്‌. സൂക്ഷ്മാണുക്കളായ അനവധി ജീവജാലങ്ങളുടെ ആവാസ സ്ഥലം കൂടിയാണിവിടെ. ജൈവവൈവിധ്യങ്ങളുടെ ഒരു വലിയ കലവറ കൂടിയാണ്‌ ഓക്സ്ബോ. വംശനാശഭീഷണി നേരിടുന്ന നിരവധി മത്സ്യസമ്പത്തുക്കളെ കൂടി ഇവിടെ കാണപ്പെടുന്നുണ്ട്‌.

സാധാരണയായി ഒരു പുഴ ഒഴുകുന്ന ദിശയില്‍ നിന്ന്‌ പുഴയ്ക്കുണ്ടാകുന്ന സ്ഥാന ചലനമാണ്‌ ഓക്സ്ബോ തടാകം രൂപപ്പെടുന്നതിന് കാരണമായി ജിയോളജി വകുപ്പ്‌ അധികൃതര്‍ പറയുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും വിസ്തൃതമായ തടാകമാണിത്‌. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പ്രതിനിധികൾ ഇവിടം സന്ദർശിച്ച് വിലയിരുത്തിയിരുന്നു കാര്യങ്ങൾ.അതിൽ പ്രതീക്ഷിച്ചാണ് നാട്ടുകാർ ഈ തടാകത്തിന്റെ ഭാവി നോക്കി കാണുന്നത്. ഇതൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണെന്ന് തെറ്റിദ്ധരിച്ച് ആരും ഇവിവിടേക്ക് യാത്ര പോകേണ്ട. ഇതൊരു പ്രകൃതി പ്രതിഭാസത്തിന്റെ നേർച്ചിത്രം മാത്രം കാണാൻ ആഗ്രഹിക്കുന്നവർ പോകുന്ന സ്ഥലം മാത്രം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply