ഊട്ടിയിലെ പുഷ്പമേള കാണാൻ ഞങ്ങൾ കൂട്ടുകാർ പോയ കഥ…

യാത്രാവിവരണം – Abu Vk‎.

ഊട്ടിയിലെ പ്രസിദ്ധമായ ബൊട്ടാണിക്കൽ ഗാർഡനിൽ വർഷംതോറും നടത്തിവരാറുള്ള ഊട്ടി പുഷ്പമേള. വൈവിധ്യങ്ങളാർന്ന പൂക്കളുടെ കലവറ തന്നെയാണ് ഊട്ടി പുഷ്പമേളക്ക് ഒരുക്കിവെച്ചിരിക്കുന്നത്. ഒരു പക്ഷെ ദക്ഷിണെന്ത്യയിലെ ഏറ്റവും വലിയ പുഷ്പമേള അരങ്ങേറുന്നത് ബോട്ടാണിക്കൽ ഗാർഡനിലാണ്. റോസ്, ഡാലിയ, ആന്തൂറിയം, ഓർക്കിഡ്, ചെമ്മന്തി, മല്ലി, ട്യൂലിപ്, ഹൈഡ്രാഞ്ചിയ…..എന്നിങ്ങനെ എണ്ണിയാലൊതുങ്ങാത്ത വിവിധയിനം പുഷ്പങ്ങൾ നമ്മുക്ക് അവിടെ കാണാൻ സാധിക്കും. വരുന്നോ ഊട്ടി പുഷ്പമേള കാണാൻ ?.

ഇന്ത്യയിലെ ഏറ്റവും നല്ല ഹണിമൂൺ ടെസ്‌റ്റിനേഷനായ തമിഴ്നാട്ടിലെ ഊട്ടിയിൽ സ്ഥിതി ചെയ്യുന്ന 4 ഹെക്ടർ വിസ്തൃതമായ നാലു ടെറസുകളുള്ള മൺസൂൺ പൂന്തോട്ടത്തിന്റെ ജനനം നൂറ്റാണ്ടിന്റെ പഴക്കമുണ്ടായിരുന്നു. തമിഴ്നാട് ഗവൺമെന്റ് 1980 ൽ ഈ ഷോ ഏറ്റെടുക്കുകയും 1995 ൽ ശതാബ്ദി ആഘോഷിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ ഇത്തരത്തിലുള്ള ഒരു ഉദ്യാനം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഒരിക്കലും പരാജയപ്പെട്ടില്ല.

ലോകമെമ്പാടും നിന്ന് ഓരോ വർഷവും ഏകദേശം 150,000 സഞ്ചാരികളെ ഈ ഫ്ലവർ ഷോ ആകർഷിക്കുന്നുണ്ട്. രണ്ടോ മൂന്നോ ദിവസം നീണ്ടു നിൽക്കുന്ന പുഷ്പമേള. പൂവ് പ്രദർശനത്തിനായി സംഘടിപ്പിക്കുന്നു. തമിഴ് നാട്ടിലെ ഉദയമണ്ഡലത്തിന്റെ ആഗോള ഭംഗിയുള്ള ബൊട്ടാണിക്കൽ ഗാർഡനിലാണ് മെയ് മാസത്തിൽ സാധാരണയായി നടക്കുന്നത്. പൂന്തോട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനു പുറമെ, പൂന്തോട്ടത്തിനായുള്ള കർഷകർ, ഉദ്യാനവർഗക്കാർ, കൃഷിരീതികൾ എന്നിവയിൽ പുഷ്പ പ്രകടനങ്ങളും ഒരു ഉദ്യാന മത്സരം നടത്തുകയും ചെയ്യുന്നു. എസ്റ്റേറ്റ് ഗാർഡൻസ്, സ്വകാര്യ കോട്ടേജ് ഗാർഡൻ, പബ്ലിക് ഗാർഡൻസ്, കൂടാതെ മറ്റു പല വിഭാഗങ്ങളിലുമാണ് മത്സരങ്ങൾ. ഓരോ വർഷവും ശരാശരി 200 ഉദ്യാനങ്ങൾ പരസ്പരം “ഗാർഡൻ ഗാർഡൻ” കിരീടവും സമ്മാനങ്ങളും നേടിത്തരുകയും ചെയ്യുന്നു. പുഷ്പാലങ്കാരങ്ങൾ, ഇന്ത്യൻ, ജാപ്പനീസ് പുഷ്പ ക്രമീകരണങ്ങൾ, പച്ചക്കറി കൊത്തുപണി, പുഷ് രർഗോളി, ബോൺസായ് മുതലായവ പ്രദർശന ദിവസങ്ങളിൽ ചില പ്രധാന ആകർഷണങ്ങളാണ്. സ്വകാര്യവും പൊതുജനവുമുള്ള പ്രത്യേക കട്ട് പൂക്കൾ സ്റ്റാളുകളും ഇവിടെ കാണാനാകും.

പറഞ്ഞു വരുന്നത് ബൊട്ടാണിക്കൽ ഗാർഡനിലെ ഉത്സവത്തിന്റെ സൗന്ദര്യവും  മെയ് മാസം വിരിയുന്ന വസന്തവുമായ “#ഊട്ടി_ഫ്ലവർഷോ “.  ഞാനും എന്റെ നാല് ഫ്രണ്ട്സും ഒരുമിച്ചു കണ്ട ഊട്ടി പുഷ്പമേള.! പുലർച്ചെ നാല് മണിക്ക് ഓരോരുത്തരെയു അവരുടെ വീടുകളിൽ പോയി പിക്ക് ചെയ്യലാണ് എന്റെ ആദ്യ ജോലി. അവന്മാരെയെല്ലാം പിക്ക്‌ ചെയ്ത് വണ്ടിക്ക് അത്യാവശ്യം വേണ്ട പെട്രോളും അടിച്ചു , വളാഞ്ചേരിയിൽ നിന്നും ഞങ്ങൾ അഞ്ചു പേർ ഒരുമിച്ച് യാത്ര തുടർന്നു. ഊട്ടി പുഷ്പമേള ലക്ഷ്യമാക്കി നീങ്ങി, പുലർച്ചെ യാത്ര ആരംഭിച്ചത് കൊണ്ട് റോഡ് എല്ലാം വളരെ ഫ്രീ ആയിരുന്നു.

കോട്ടക്കൽ, മലപ്പുറം, മഞ്ചേരി, വഴി നിലമ്പൂർ എത്തിയിരിക്കുന്നു , ഏകദേശം 74 കിലോമീറ്റർ പിന്നിട്ടു. പ്രാതൽ കഴിക്കാനായി നിലമ്പൂർ ചന്തക്കുന്നിൽ വണ്ടി നിറുത്തി. നല്ല ചുടു-ചായയും വെള്ളപ്പവും കഴിച്ചിറങ്ങി. എന്തോ .അറിയില്ല… തുടർന്ന് മുമ്പോട്ടുള്ള യാത്രക്ക് പ്രത്യേക ഉന്മേഷം കിട്ടിയപോലെ. നിലമ്പൂരിലെ പ്രസിദ്ധമായ തേക്ക്‌-മ്യൂസിയം, കനോലി-പ്ലോട്ട്, ആഢ്യൻ പാറ വെള്ളച്ചാട്ടം, ഇവയൊക്കെ നിലമ്പൂരിൽ സന്ദർശകരുടെ ഒഴിച്ചുകൂടാനാവാത്ത സ്ഥലങ്ങളാണ്. അടുത്തുള്ള സ്ഥലങ്ങളായത് കൊണ്ട് ഇവിടെയെല്ലാം നിരവധി തവണ പോയിട്ടുള്ളതാനും. പറഞ്ഞുവല്ലോ….. ഈ യാത്രയുടെ ലക്‌ഷ്യം ഊട്ടി ഫ്ലവർഷോ ആണ് . അത് കൊണ്ട് നിലമ്പൂരിലെ ഫേമസ് ആയ സ്ഥലങ്ങൾ ഇവിടെ എക്സ്പ്ലോർ ചെയ്യാൻ തുനിയുന്നില്ല.

പശ്ചിമഘട്ട മലനിരകൾ സംഗമിക്കുന്ന നീലഗിരിയെ ലക്ഷമാക്കി നീങ്ങി,, നിലമ്പൂരിൽനിന്നും എടക്കര, വഴിക്കടവ് നാടുകാണി വഴി ഗുഡല്ലൂരിലെത്താൻ 48 കിലോമീറ്റർ ദൂരവും ഒന്നര മണിക്കൂർ യാത്രയുണ്ട്. കേരള തമിഴ്നാട് അതിർത്തി പങ്കിടുന്ന നാടുകാണി ചുരം.. ചുരം കയറി ഏകദേശം നാല് കിലോമീറ്റർ പിന്നിട്ടാൽ ഇടതൂർന്ന മുളങ്കാടുകൾ സഞ്ചാരികളെ ആകർഷിക്കുന്നതാണ്, മുളങ്കാടുകളിൽ നിന്നുയരുന്ന കാതടപ്പിക്കുന്ന മനോഹരമായ ശബ്ദവും, നിറയെ വാനരന്മാരും, അങ്ങിങ്ങായി ഓടിയോളിയുന്ന മലയണ്ണാനും സ്ഥിരം കാഴ്ചകളാണ്. എന്നാൽ ചുരം കയറുന്നതിനനുസരിച്ചു മാറുന്ന കാലാവസ്ഥയും, തണുപ്പും, കാറ്റും, ഒരു വൈൽഡ് ലൈഫ് ഫീലിങ്ങും ഓരോ യാത്രികർക്കും നാടുകാണി ചുരം സമ്മാനിക്കുന്നുണ്ട് എന്നതും എടുത്തു പറയേണ്ട സത്യം തന്നെയാണ്.

നയന മനോഹരമായ ചുരങ്ങളിലൊന്നാണ് നാടുകാണി ചുരം. ഇടക്കൊക്കെ ആനയിറങ്ങുന്ന സ്ഥലം എന്ന മുന്നറിയിപ്പ് ബോർഡുകളും കാണാം. കാനന- പാതകൾ പോലെ തോന്നിപ്പിക്കുന്നതും ചെങ്കുത്തായതും എന്നാൽ എയർ-പിന് വളവുകൾ എന്ന് വിശേഷിപ്പിക്കാൻ പറ്റില്ലെങ്കിലും അവയോട് കടപിടിക്കുന്ന തരത്തിലുള്ള വലിയ വളവുകൾ ഉള്ളവയുമാണ് നാടുകാണി ചുരം. ചുരം കയറി ചെന്നെത്തുന്നത് നീലഗിരിയുടെ താഴ്വാരമായ ഗൂഡല്ലൂർ ടൗണിലും. നാടുകാണി കഴിഞ്ഞു ഗൂഢല്ലൂർ എത്തുന്നതിന് മുൻപ് ഒരു അരുവി ഒഴുകുന്നതു ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. ഒന്നും നോക്കിയില്ല, വണ്ടി നിറുത്തി. ചുളിവിൽ ഒരു പുള്ളോവറും നടക്കട്ടെ ! വേണമെങ്കിൽ ഒരു കുളിയും പാസ്സാക്കാം എന്നു കരുതി അരുവിയിലേക്ക് നീങ്ങി.

പക്ഷെ വഴി ഇത്തിരി മോശമാണ് പൊന്തപിടിച്ചു കിടക്കുന്ന ഒരു ചെറിയ നടവഴി മാത്രമാണ് ആശ്രയം, എന്ത് ചെയ്യാനാ രണ്ടും കല്പ്പിച്ചു ഇറങ്ങി കുറച്ചു ദൂരമുണ്ട്… അരുവിക്കരയിലേക്ക് നടന്ന് അടുത്തു. കാൽ കഴുകാൻ നിന്ന ആഷിക് ഉറക്കെ വിളിച്ചു പറയുന്നു.. “പണി പാളി മക്കളെ…. ഓടിക്കോ…….” “എന്താടാ ആഷിക്കേ ?…”
“മച്ചാനെ അട്ട.. അട്ട..” അവൻ അട്ട പണ്ടേ പേടിയാ. ഞാനത് കാര്യമാക്കിയില്ല.. അപ്പൊ ദേ: അടുത്തവനും പറയുന്നുണ്ട് ട്ടോ ‘ അട്ട … അട്ട.. എവിടുന്നാ അട്ട നോക്കട്ടെ എന്നു കരുതി ഞാനും പാന്റ്സ് പൊക്കി നോക്കി. ദേ കിടക്കുന്നു ഒന്ന്…..രണ്ട്…..മൂന്ന്,,…. ശോ!! ഷോഹ്..ഹ് !! ഒരുപാടെണ്ണം ഒന്നെടുത്തു പുറതേക്കിടുമ്പോൾ അതിന്റെ ഇരട്ടി കയറി കൂടുന്നു. ഒരു രക്ഷയുമില്ല, പിന്നെയെല്ലാം ഒരേ ഓട്ടം. … വണ്ടിയുടെ അടുത്തേക്ക്.

വണ്ടിയിൽ കയറിയ ഒരുത്തനും ഷൂ വേണ്ട…” ചെരിപ്പും വേണ്ട…..” അട്ട പെടുത്തിയ പാടെ-യ്… എന്താ ഇപ്പൊ ഇതിന് പറയാ… പാതിവഴിയിൽ നഗ്‌നപാദനായ യാത്രികരോ?…🙄 വിട്ടില്ല ഒരുത്തനെയും എല്ലാ ഡ്രസ്സും, ഷൂവും, ചെരുപ്പും, വിധഗ്തപരിശോധന നടത്തി, ഒരു ഫുൾ ബോഡി സ്കാനിംഗ് വേരെയും നടത്തിയിട്ടാണ് വണ്ടിയിൽ കയറി യാത്ര തുടർന്നത്. എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞ ആ നൂലട്ടകൾ.. അപ്പോൾ തന്നെ നമ്മളാ സ്ഥലത്തിന് ” അട്ടക്കുണ്ട് ” എന്ന് പേരിട്ടു .😍

ഗൂഡല്ലൂർ നിന്ന് ഊട്ടിയിലേക്ക് ഏകദേശം 50 കിലോമീറ്റർ യാത്രയുണ്ട്,. ഗൂഡല്ലൂർ ടൗണിൽ നിന്ന് ഊട്ടി പോകുന്ന വഴിക്ക് ഒമ്പത് കിലോമീറ്റർ പിന്നിട്ടാൽ സൂചിമല ( സൂയിസൈഡ് പോയിന്റ് ) എത്തിച്ചേരാം. ഊട്ടി പോകുന്ന സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് സൂയിസൈഡ്, വൈകുന്നേരങ്ങളിലെ നീലഗിരിയുടെ യഥാർത്ഥ സൗന്ദര്യം ആസ്വൊദിക്കണമെങ്കിൽ സൂചിമലയിലേക്ക് നാല് മണിക്ക് ശേഷം പ്രവേശിക്കുക. പോയിന്റ് ഒരാൾക്ക് അഞ്ചു രൂപ നിരക്കിൽ ടിക്കറ്റ് എടുത്തു വേണം അങ്ങോട്ട്‌ പ്രവേശിക്കാൻ. നീലഗിരിയുടെ എല്ലാ സൗന്ദര്യങ്ങളും അടങ്ങിയ ഒരു അടാർ പോയിന്റ്, നല്ല കാറ്റും, തണുപ്പും ഇവിടുത്തെ പ്രത്യേകതയാണ് .

പോകുന്ന വഴിയുടെ ഇരുവശങ്ങളിലും നല്ല ഉയരമുള്ള യൂക്കാലി മരങ്ങൾ കാണാൻ കഴിയും. ” പ്രഭാത പൊന്കിരണങ്ങൾ മന്ദ-സ്മിതങ്ങളിലൊളിച്ചു കളിക്കുന്ന മനോഹരമാം കാഴ്ച്ചകളിലൂടെ ആ വഴിയും പിന്നിട്ടു !!. 15 കിലോമീറ്റർ ഊട്ടി ടൗണിനിപ്പുറം ഊട്ടിയിലേക്ക് ഉള്ള റോഡ് ബ്ലോക്ക്‌ കാരണം 20 കിലോമീറ്റർ ഓഫ്‌ റോഡ് റൈഡ് നടത്തേണ്ടിവന്നു. പ്രധാന റോഡിൽ നിന്നും മാറി ചെരിഞ്ഞ പ്രദേശവും ധാരാളം കൃഷികൾ ( ക്യാരറ്റ്, കോസ്, മല്ലി,, ,തുടങ്ങിയ ) വിളിവെടുക്കുന്ന വിളവുനിലങ്ങളിലൂടെയുള്ള യാത്ര. ചെളി നിറഞ്ഞ റോഡ് ! ബൈക്ക് അതുവഴി കടത്തിവിടില്ല, ശെരിക്കും ഒരു ഓഫ്‌ റോഡ് കഴിഞ്ഞു വന്ന മേനിയുണ്ട് വണ്ടിയുടെ കിടപ്പ് കണ്ടാൽ, പാടത്തെ കാളപൂട്ട് കഴിഞ്ഞ പോല്, റോഡും ഇതിനു തുല്യം തന്നെ.

ഉച്ചക്ക് ഒരുമണിയോടടുതിരിക്കും ഊട്ടിയിലെത്തിയപ്പോൾ, ഊട്ടി ടൗൺല്ലാം എന്തെന്നില്ലാത്ത തിരക്ക്, അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഫ്ലവർഷോ ലാസ്റ്റ് ഡേ ആണെന്ന്, ഊട്ടി ഫ്ലവർഷോ കാണാൻ പോകാമെന്നു പറഞ്ഞവനറിയില്ലല്ലോ ഇന്ന് ലാസ്റ്റ് ഡെ ആണെന്ന്. ഏതായാലും… കിളി പോയില്ല ഭാഗ്യം !!. ടൗണിലെത്തിചേർന്നപ്പോഴേക്കും ഒരുമണി കഴിഞ്ഞുകാണും. അടുത്ത ഹോട്ടലിൽനിന്ന് ഉച്ചയൂണും കഴിച്ചു നേരെ വെച്ചുപിടിച്ചു ബൊട്ടാണിക്കൽ ഗാർഡനിലേക്ക്. തലക്ക് 25 രൂപ നിരക്കിൽ ടിക്കറ്റ് എടുത്തു. ആദ്യമായിട്ട് ഒരു വലിയ ഫ്ലവർഷോ കാണാൻ പോകുന്നതിന്റെ ത്റിൽ, അത് ഒന്നു വേറെയാ !!,

ബൊട്ടാണിക്കൽ ഗേറ്റ് കടന്നു നേരെ ചെന്നെത്തുന്നത് വിവിധയിനം റോസ്പൂക്കൾ കൊണ്ട് അലങ്കരിച്ച കമാനം,
ഹാ-വൂ … വല്ലാത്ത ഭംഗി തന്നെ ആ-കമാനത്തിലൂടെ മുന്പോട്ട് നീങ്ങുമ്പോൾ കണ്ണുകൾക്ക് ആനന്ദമേകുന്ന വൈവിദ്ധ്യമാർന്ന ഓർക്കിഡുകളുടെ വലിയ നിര തന്നെ സഞ്ചാരികളെ സ്വീകരിക്കാനായി കാത്തുനിൽപ്പുണ്ട്. പലനിറത്തിലുള്ള പെറ്റുണിയ (നമ്മുടെ കോളാമ്പിപൂവിന്റെ അതെ രൂപസാദൃശ്യം തോന്നിക്കുന്ന ചെറിയ പൂക്കൾ ). മനോഹരമായ “സാല്-വിയ”, “സൈക്ലാമെൻ”.. പിന്നെ നീലഗിരിയുടെ മഞും വെയിലും തണുപ്പുമേറ്റ് എപ്പോഴും സുന്ദരികളായ “ഡാലിയയും” , “റോസും ” ഇവയ്ക്ക് ഒരു പക്ഷെ മറ്റു പൂക്കളേക്കാൾ ഭംഗിയുള്ളതായി തോന്നിയിട്ടുണ്ട്.

വിവിധ നിറങ്ങളിലുള്ള “” “ആസ്റ്റർ, ചെണ്ടുമല്ലി, ഡാണ്ടിടുഫ്റ്റ്, ജെമെന്തി, ഹൈഡ്രാഞ്ചിയ, ബോഗണ് വില്ല, പാൻസി, വെർബന, ഡെയ്സി, ട്യൂബെറസ് ബെഗോണിയ, ബ്ലീഡിങ് ഹേർട്ട്, കൃസോം”””, തുടങ്ങിയ പേര് അറിയുന്നതും അറിയാത്തതുമായ കുറേ പൂക്കളുടെ സംഗമം. ഓരോ വർഷവും വിത്യാസങ്ങളായ മോഡലുകളിൽ പൂക്കൾ കൊണ്ട് നിർമിക്കുന്ന രൂപങ്ങൾ കാണേണ്ട കാഴ്ച്ചതന്നെ. അതെ !!! പറഞ്ഞുവന്നത് ഊട്ടി ഫ്ലവർ ഷോ. എല്ലാവർഷവും മെയ് മാസത്തിൽ നടത്തിവരാറുള്ള ഊട്ടി പുഷ്പമേള നീലഗിരിയുടെ വസന്തമാണ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply