മുഷ്ടി ചുരുട്ടി ഇന്റർനെറ്റിലൂടെ പ്രശസ്തനായ ആ മിടുക്കൻ കുട്ടി ആരാണെന്ന് അറിയണ്ടേ?

സാമി ഗ്രിന്നർ എന്ന പേര് നമുക്ക് സുപരിചിതമായിരിക്കില്ല. എന്നാൽ ഈ കുട്ടിയുടെ ചിത്രം നമുക്കേറെ സുപരിചിതമാണ്. ബീച്ചിൽ പച്ചയും വെള്ളയും നിറത്തിലുള്ള ടീഷർട്ട് അണിഞ്ഞ് ഒരു പിടി മണ്ണുമായി മുഷ്ടി ചുരുട്ടി നിൽക്കുന്ന ഈ കുട്ടിയെ ‘സക്‌സസ് കിഡ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ഫോട്ടോ കാണാത്ത ഇന്റർനെറ്റ്‌ ഉപയോക്താക്കൾ നന്നെ കുറവായിരിക്കും. വെറും 11 മാസം മാത്രം പ്രായമുള്ള ഒരു സാധാരണ കുട്ടിയിൽ നിന്നും സമി ഗ്രിനറെ ലോകം മുഴുവൻ അറിയപ്പെടുന്ന “Success Kid” ആക്കി മാറ്റിയത് വെറും ഒരു ഫോട്ടോയാണ്.

2007 ൽ ഫ്ലോറിഡ ബീച്ചിൽ മണൽ വാരി തിന്നാൻ ശ്രമിക്കുന്ന മകന്റെ ഫോട്ടോ അമ്മ ലാനെ ഗ്രിനറാണു ഫ്ലിക്കറിൽ (Flickr) പോസ്റ്റ്‌ ചെയ്തത്. ” I Hate Sandcastle ” എന്നായിരുന്നു ഇന്റർനെറ്റിൽ ഫോട്ടോയുടെ ആദ്യകാല കാപ്ഷൻ . എന്നാൽ മണലിൽ കോട്ടകളും കൊട്ടാരങ്ങളും നിർമ്മിക്കാൻ ഏറെ ഇഷ്ടമായിരുന്ന സമിക്ക്‌ സൈബർ ലോകം കൊടുത്ത ആ കാപ്ഷൻ അമ്മക്ക്‌ ഇഷ്ടമായിരുന്നില്ല. പക്ഷെ അപ്പോഴേക്കും അവന്റെ ഫോട്ടോ ഇന്റർനെറ്റിൽ വൈറൽ ആയി കഴിഞ്ഞിരുന്നു. സമിയുടെ മുഖത്തെ നിശ്ചയധാർഡ്യവും സ്വന്തം നേട്ടത്തിൽ അഭിമാനിക്കുന്ന ഒരു കുട്ടിയുടെ ശരീര ഭാഷയും തിരിച്ചറിഞ്ഞ ലോകം അവനെ “Success Kid ” ആക്കി മാറ്റിയിരുന്നു .

‘സക്സസ് കിഡ്’ എന്ന പദവി ലോകം തനിക്കു നല്കുമെന്ന് സാമി ഗ്രൈനർ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. കാരണം, അന്നവന് പ്രശസ്തിയെക്കുറിച്ചള്ള തിരിച്ചറിവിനു പ്രായമായിരുന്നില്ല. സാമി ഗ്രൈനറെ ഓർക്കുന്നില്ലേ? പലപ്പോഴും സോഷ്യൽ മീഡിയയിൽ കടൽത്തീരത്തെ മണലുമായി മുഷ്‌ടി ചുരുട്ടി എന്തോ നേടിയ ആത്മവിശ്വാസവുമായി നിൽക്കുന്ന സ്വർണമുടിക്കാരൻ കുട്ടി. വെള്ളയും പച്ചയും നിറത്തിലുള്ള ടി ഷർട്ടുമിട്ട് പിതാവ് ജസ്റ്റിന്റെ കാമറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസം ആ മുഖത്തു കാണാം. ഒരിക്കൽ ആ ചിത്രം കണ്ടവർ മറക്കില്ല, ഉറപ്പ്. മീം പോപ്പുലറായതോടെ സ്‌റ്റോക്ക് ഫോട്ടോ ഏജൻസിയായ ഗെറ്റി ഇമേജസിന് ചിത്രത്തിന്റെ ലൈസൻസ് നൽകാൻ തീരുമാനിച്ചിരുന്നുവെങ്കിലും അതിനെ ചുറ്റിപ്പറ്റി നിരവധി കടമ്പകളുണ്ടെന്ന് കണ്ടതോടെ സ്വയം ലൈസൻസ് ചെയ്യാൻ തീരമാനിക്കുകയായിരുന്നു. 2006ലാണ് ആ ചിത്രത്തിന്റെ പിറവി. ലോകം അത് ഏറ്റെടുക്കുകയും ചെയ്തു. തന്റെ മകനെ ലോകം ഏറ്റെടുത്തതു കണ്ടപ്പോൾ ജസ്റ്റിൻ സന്തോഷിച്ചു. എന്നാൽ, ആ ചിത്രം തന്റെ ജീവൻ തിരികെത്തരുമെന്ന് ബോധ്യപ്പെടാൻ ജസ്റ്റിന് വർഷങ്ങൾ വേണ്ടിവന്നു. അതും വൃക്കരോഗിയായപ്പോൾ.

2012 ലാണ് ജസ്റ്റിന് വൃക്കരോഗമാണെന്നു കണ്ടെത്തിയത്. അത് സാമി ജനിക്കുന്നതിനു മുമ്പായി അദ്ദേഹത്തിനുള്ള ഒരു അസുഖമായിരുന്നു. വര്‍ഷങ്ങളായി ഡയാലിസിസ് ചെയ്താണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ‘ഗോ ഫണ്ട് മി’ എന്ന ധനശേഖരണ കാമ്പയിൻ നടത്തി.അതിനായി 12,000 ഡോളറാര്‍ ഗ്രൈനര്‍ കുടുംബം ഉണ്ടാക്കേണ്ടതുണ്ട്. മൊത്തം ചിലവിന്റെ എണ്‍പതു ശതമാനം മെഡിക്കെയര്‍ കൊടുക്കും. ബാക്കി വരുന്ന തുകയാണ് ഈ 12,000 ഡോളര്‍. അതുണ്ടാക്കാന്‍ മാതാവ് നോക്കിയിട്ട് യാതൊരു മാര്‍ഗവുമില്ല. ഒടുക്കം ഈ കൊച്ചുതെമ്മാടിയിലേക്ക് തന്നെയായി നോട്ടം. അവന്റെ പേരില്‍ സക്‌സസ് കിഡ് മീ…മീ ഗോ ഫണ്ട് മീ എന്നൊരു കാമ്പയിന്‍ നടത്തി. സംഗതി സൂപ്പര്‍ ഹിറ്റ്. ഒറ്റ ദിവസം കൊണ്ട് 300 പേരില്‍ നിന്നായി 9,000 രൂപ പിരിഞ്ഞു കിട്ടി. സാമിയുടെ കുട്ടിക്കാല ചിത്രത്തിന്റെ പിൻബലത്തോടെ ലോകം ജസ്റ്റിനുവേണ്ടി കൈകോർത്തു. ഡയാലിസിസിനും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും ഫണ്ട് സമാഹരിക്കാൻ ആ കൈകോർക്കലിനു കഴിഞ്ഞു. ഇതിലൂടെ ഒരു ലക്ഷം ഡോളറാണു സമാഹരിച്ചത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയശേഷം അദ്ദേഹം സുഖംപ്രാപിച്ചു.

കാലം കടന്നുപോയി. അന്നത്തെ ആ കൊച്ചുകുട്ടിക്ക് ഇപ്പോൾ പ്രായം പന്ത്രണ്ട് കഴിഞ്ഞു. ലോകത്തിന് ഇപ്പോഴും പരിചയം ആ പഴയ കൊച്ചുകുട്ടിയെ മാത്രം. പിതാവിനൊപ്പമുള്ള പന്ത്രണ്ടു വയസ്സുകാരൻ സാമിയുടെ ചിത്രം വീണ്ടും പ്രചരിക്കുകയാണ്, ഒരുപാട് നല്ല മനുഷ്യർക്ക് നന്ദിയർപ്പിച്ചുകൊണ്ട്.

കടപ്പാട് – ദീപിക, വിനോദ് പദ്മനാഭൻ, 24 News.

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply