കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുകൾ തമ്മിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്…

കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുകൾ തമ്മിലിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരുക്ക്. ഡ്രൈവര്‍ വണ്ടാനം മെഡിക്കൽ കോളേജിൽ.

ഹരിപ്പാട് താമല്ലാക്കൽ ജംഗ്ഷന് തെക്ക് വശം രാവിലെ 8:30 ന് അപകടം ഉണ്ടായത്. അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റും തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയ സൂപ്പർഫാസ്റ്റും തമ്മിൽ ഇടിക്കുകയായിരുന്നു.

അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റിന്റെ ഡ്രൈവറെയാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും യാത്രക്കാരെ ഹരിപ്പാട് ഗവ: ആശുപത്രിയിലും പ്രവേശിപ്പിച്ചത്.

അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. നേര്‍ക്കുനേരെയാണ് ഇരുബസ്സുകളും കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് ഇവിടെ ചെറിയ ഗതാഗതക്കുരുക്ക് ഉണ്ടായി. പോലീസ് സംഭവസ്ഥലത്തെത്തിയ ശേഷം ഗതാഗതക്കുരുക്ക് ക്ലിയര്‍ ചെയ്തു.

Check Also

‘കൊറോണ’ എന്ന പേരിൽ ഒരു ബസ്; ആർക്കെങ്കിലും ഇത് അറിയാമോ?

കൊറോണ എന്നു കേൾക്കുമ്പോൾ എല്ലാവരിലും വൈറസ് ഭീതിയായിരിക്കും ഉണ്ടാകുക. എന്നാൽ ആ പേരിൽ ഒരു ബസ് ഉള്ള കാര്യം അധികമാർക്കും …

Leave a Reply