സഖാക്കളുടെ റൈഡേഴ്‌സ്; ഉപജീവനത്തിനൊപ്പം ജീവകാരുണ്യവും…

മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗവും ആദ്യം തേടുക മൂന്നാര്‍ റൈഡേഴ്‌സിന്റെ ഓഫീസും നല്ലവരായ ഒരുകൂട്ടം ഡ്രൈവര്‍മാരെയും ആയിരിക്കും.

മൂന്നാറിന്റെ ഭൂമി ശാസ്ത്രത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ എത്തുന്നവര്‍ക്ക് മികച്ചൊരു ഗൈഡു കൂടിയാണ് മുന്നാര്‍ റൈഡേഴ്‌സ് എന്ന കൂട്ടായ്മയിലെ സാരഥികള്‍.

സി.പി.ഐ (എം) ആനച്ചാല്‍ ലോക്കല്‍ കമ്മിറ്റിയുടെയും സി ഐ ടി യു പ്രാദേശിക നേതൃത്വത്തിന്റെയും ആശയത്തില്‍ രൂപപ്പെട്ടതാണ് ‘മൂന്നാര്‍ റൈഡേഴ്‌സ് ‘ എന്ന കൂട്ടായ്മ.

തൊഴില്‍ രഹിതരായ ഒരുകൂട്ടം ചെറുപ്പക്കാര്‍ക്ക് ജീവനോപാധിയും സഞ്ചാരികള്‍ക്ക് ആശ്രയവുമായി മാറുകയാണ് മൂന്നാര്‍ റൈഡേഴ്‌സ്. 28 ട്രക്കിംഗ് ജീപ്പുകളാണ് കൂട്ടായ്മയിലുള്ളത്.

കഴുത്തറപ്പില്ലാതെ സഞ്ചാരികള്‍ക്ക് ഒരുരാവും പകലും മൂന്നാറിന്റെ പച്ചപ്പും തെയില കുന്നുകളും മിതമായ നിരക്കില്‍ ആസ്വാദ്യകരമാകുന്നു. ഉപജീവന ഉപാധിക്കൊപ്പം തങ്ങളുടെ വരുമാനത്തില്‍ നിന്നും ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നുണ്ട് ഈ കൂട്ടായ്മ.

സി പി ഐ എം ആനച്ചാല്‍ നേതൃത്വം തന്നെയാണ് ഇത്തരം മഹത്തായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിര്‍ധനരായ കുട്ടികളുടെ പീനത്തിനും അശരണരുടെ ചികിത്സാ ചെലവിനു മൊക്കെയായി കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം ഈ സാരഥികള്‍ മാറ്റിവയ്ക്കുന്നു.

രാജമല, വട്ടവട, ടോപ് സ്റ്റേഷന്‍, മാട്ടുപ്പെട്ടി, കൊളുക്കുമല, ആനയിറങ്കല്‍, ചിന്നാര്‍, മറയൂര്‍ തുടങ്ങിയ വിനോദ സഞ്ചാര മേഖലയിലൂടെ പായുന്ന മൂന്നാര്‍ റൈഡേഴ്‌സും കൂട്ടായ്മയുടെ ദൗത്യവും സഞ്ചാരികള്‍ക്ക് എന്നും കൗതുകമാണ്.

മൂന്നാര്‍ റൈഡേഴ്‌സ് കൂട്ടായ്മയില്‍ അംഗമായ അനിലിന്റെ പ്രകൃതി രമണീയമായ ഗ്രീന്‍വ്യൂ കോട്ടേജും സഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവം പകരുന്നു. ഒരു കൂട്ടം ചെറുപ്പക്കാരുടെയും പ്രാദേശിക സി പി ഐ എം നേതൃത്വത്തിന്റെയും നിയന്ത്രണത്തോടെ മുന്നോട്ട് പോകുന്ന ഈ കൂട്ടായ്മ സഞ്ചാരികളെ കൊള്ളയടിക്കുന്ന ചില മാഫിയകള്‍ക്കും വെല്ലുവിളിയാണ്.

Source – http://www.kairalinewsonline.com/2017/09/23/134091.html

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply