ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും മിനറല്‍ വാട്ടര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക !!

ഇത് തമ്പാനൂര്‍ (തിരുവനന്തപുരം ) സെന്‍ട്രല്‍ ബസ്‌ സ്റ്റേഷന്‍നില്‍ നിന്നും ഏകദേശം നൂറു മീറ്റര്‍ മാറി വെഞ്ഞാറമൂട് , കിളിമാനൂര്‍ ,കിഴക്കേക്കോട്ട , കഴക്കൂട്ടം ,ആറ്റിങ്ങല്‍,വിഴിഞ്ഞം,പൂവാര്‍ ഭാഗത്തേക്ക് പോകുന്ന ഓര്‍ഡിനറി ബസ്‌ സ്റ്റാന്‍ഡിനു സമീപം ഉള്ള കാഴ്ച്ചയാണ്.

ഈ രൂക്ഷ ഗന്ധം സഹിച്ചു വേണം ബസ്‌ സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ വണ്ടി കാത്തു നില്‍ക്കുവാന്‍ . തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍റെ പാര്‍സല്‍ കൌണ്ടര്‍റിന്‍റെ തൊട്ടടുത്താണിതെന്നുള്ളതാണ് മറ്റൊരു പ്രധാന വസ്തുത . 24*7 സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട് വേസ്റ്റ് ഇടുന്നവരെ പിടിക്കാന്‍. ഇപ്പോള്‍ ഈ കൂമ്പാരം വളര്‍ന്നപ്പോള്‍ മനസിലായി അത് ശെരി ആയി പ്രവര്‍ത്തിക്കുന്നു എന്ന്‍ .

ഒരു ദിവസം പതിവ് പോലെ ഈ വഴി നടപ്പോഴാണ് ഒരു വിചിത്ര കാഴ്ച  കണ്ടത് … ഈ വേസ്റ്റ് കൂമ്പാരത്തില്‍ നിന്നും ഒരു പയ്യന്‍ ഉപയോഗശൂന്യമായ കുപ്പികള്‍ പെറുക്കി എടുക്കുന്നു. അവന്‍ അത് ആക്രി കടക്കാര്‍ക്ക് കൊടുക്കാനാണോ അതോ വീണ്ടും വെള്ളം നിറച്ച് റെയില്‍വേ സ്റ്റേഷന്‍, സെന്‍ട്രല്‍ ബസ്‌ സ്റ്റാന്‍ഡ് എന്നിവിടങ്ങളിലൊക്കെ കൊടുക്കുവനാണോ ആവോ. അതുകൊണ്ട് കഴിവതും മിനറല്‍ വാട്ടര്‍ വാങ്ങുമ്പോള്‍ അത് സീല്‍ ചെയ്തിട്ടുണ്ട് എന്ന്‍ ഉറപ്പ് വരുത്തുക. മാത്രമല്ല ലോക്കല്‍ കമ്പനി ഒഴിവാക്കുക .

വിവരണം  – അനന്തു ബി.എല്‍

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply