ടിക്കറ്റ് കൊള്ള; യാത്രക്കാരെ പിഴിഞ്ഞ് റയില്‍വേ ടിക്കറ്റ് ബുക്കിങ് ഏജന്റുമാര്‍

അനധികൃത സർവീസ് ചാർജ് ഈടാക്കി കേരളത്തിലെ സ്വകാര്യ റെയിൽവേ ടിക്കറ്റ് ബുക്കിങ് ഏജന്റുമാർ. െഎആർസിടിസി അംഗീകാരത്തോടെ ടിക്കറ്റിൽ രേഖപ്പെടുത്തുന്ന ഏജന്റ് സർവീസ് ചാർജ് ഇ-വാലറ്റിന് നൽകണമെന്ന് തെറ്റ് ധരിപ്പിച്ചാണ് കൊള്ള നടത്തുന്നത്. ഒരു ടിക്കറ്റിന് മുപ്പതു രൂപമുതലാണ് സർവീസ് ചാർജെന്ന വ്യാജേനെ കൈക്കിലാക്കുന്നത്. പരാതി നൽകാൻ യാത്രക്കാർക്ക് സംവിധാനങ്ങളുമില്ല. മനോരമ ന്യൂസ് അന്വേഷണം.

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ ടിക്കറ്റ് വിൽപന കേന്ദ്രങ്ങളാണ് അനധികൃത സർവീസ് ചാർജ് യാത്രക്കാരിൽനിന്ന് പിടിച്ചുവാങ്ങുന്നത്. പൊതുജനങ്ങളിൽനിന്ന് തുടർച്ചയായി പരാതികൾ ലഭിച്ചതോടെ ഞങ്ങൾ കണ്ണൂർ ടൗണിലുള്ള ടിക്കറ്റ് വിതരണ കേന്ദ്രങ്ങളിലൂടെ അന്വേഷണം നടത്തി. കണ്ണൂരിൽനിന്ന് എറണാകുളത്തേക്ക് ട്രിവാൻട്രം എക്സ്പ്രസിന് സീറ്റ് റീസർവ് ചെയ്തു. ഏജന്റ് സർവീസ് ചാർജായ ഇരുപത് രൂപയടക്കം ടിക്കറ്റിൽ ആകെ കാണിച്ചിരിക്കുന്ന തുക 211രൂപ 43പൈസ. പക്ഷേ വാങ്ങിയത് 240രൂപ.

ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഇ-വാലറ്റിനുള്ള ചാർജും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ ട്രെയിന് ഇതേ സ്ഥലത്തേക്ക് എസി ടിക്കറ്റാണെങ്കിൽ അമ്പത് രൂപ സർവീസ് ചാർജ് വേണമെന്നാണ് മറ്റൊരു ഏജൻസിയിൽ നിന്ന് ലഭിച്ച മറുപടി.

മുപ്പതോ, നാൽപ്പതോ, അമ്പതോ രൂപയ്ക്കുവേണ്ടി പരാതി നൽകാൻ ആരും തയ്യാറാകില്ല. ഇതാണ് ഈ പകൽകൊള്ള നടത്താൻ ഏജന്റുമാരെ പ്രേരിപ്പിക്കുന്നത്. ഇനി ആരെങ്കിലും പരാതി നൽകാമെന്ന് വിചാരിച്ചാലും അത്ര പെട്ടെന്നൊന്നും അത് സാധിക്കില്ല.

പരാതിയുമായി റെയിൽവേ സ്റ്റേഷനിലെത്തിയാൽ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പടെയുള്ളവർ കൈമലർത്തും. കാരണം ഇ-ടിക്കറ്റിന്റെ ചുമതല െഎആർസിടിസിക്കാണ്. പിന്നെ പരാതി നൽകാനുള്ള ഏകമാർഗം െഎആർസിടിസിയ്ക്ക് ഇ-മെയിൽ അയക്കുക മാത്രമാണ്.

Source – http://www.manoramanews.com/news/kerala/2017/09/17/irctc-exploting-passangers.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply