ജോർജ്ജിയയിലേക്ക് യാത്ര ചെയ്യുവാൻ ഉദ്ദേശിക്കുന്ന സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ടവ

എഴുത്ത് – Mundir PM.

ലോക ചരിത്രത്താളുകളിൽ ശ്രദ്ധേയമായ ഇടം പിടിച്ച രാജ്യമാണ് ജോർജിയ. 1991ൽ സ്വതന്ത്ര റിപ്പബ്ലിക്കായ ജോർജിയ നാലാം നൂറ്റാണ്ട് മുതലുള്ള ശേഷിപ്പുകളുമായി നില കൊള്ളുകയാണ്. യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച ഓൾഡ് തിബ് ലിസിയും, സോവിയറ്റ് യൂണിയന്റെ നെടുംതൂണായി മാറിയ ജോസഫ് സ്റ്റാലിന് ജൻമം നൽകിയ ഖോറിയും, ആയിരത്തോളം വർഷം പഴക്കമുള്ള ജോർജിയൻ ഓർത്തഡോക്സ് പള്ളികളും, ഉപ്പ്ലിസ്കോയിലെ ഗുഹാഗ്രാമങ്ങളും, ഓട്ടോമാൻ -പേർഷ്യന്‍ രാജാക്കൻമാരുടെ ആക്രമണങ്ങളെയും അതിക്രമങ്ങളെയും അതിജീവിച്ച കോട്ടകളും കൊണ്ട് ഈ രാജ്യം ഇന്ന് തല ഉയർത്തി നിൽക്കുന്നു.

റഷ്യ, അസർബിജാൻ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളാണ് ജോർജിയയുമായി അതിർത്തി പങ്കിടുന്നത്. യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിലെ പൌരൻമാർക്കും, താമസ വിസയുള്ളവർക്കും ജോർജിയിലേക്ക് പോകാൻ വീസ വേണ്ട. പക്ഷേ പാസ്പോർട്ട് നിർബന്ധമാണ്, ഒപ്പം വീസയുടെ കാലാവധി കുറഞ്ഞത് ആറ് മാസമെങ്കിലും വേണം. ഒരു വർഷം വരെ സുഖമായി ജോർജിയയിൽ ചുറ്റിയടിക്കാനും ഈ സമ്പ്രദായം കൊണ്ട് സാധിക്കും. രണ്ട് പ്രധാന വിമാനത്താവളങ്ങളാണ് ജോർജിയയിലുള്ളത് ത്ബിലിസി ഇന്റർനാഷണലും,കുറ്റെയ്സി വിമാനത്താവളവും. ഇറാൻ, തുർക്കി, അർമേനിയ, ഗ്രീസ് എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും ബസും തീവണ്ടിയുമുണ്ട്.

ജോർജ്ജിയയിലേക്ക് യാത്ര ചെയ്യുവാൻ ഉദ്ദേശിക്കുന്ന സഞ്ചാരികൾക്കായി ഒരു ചെറിയ വിവരണം. ഇന്ത്യയിൽ നിന്ന് നേരിട്ട് ജോർജ്യയിലേക്ക് വിമാന മാർഗം ഇല്ലാത്തതിനാൽ, ദുബായിൽ നിന്ന് Fly Dubai അല്ലങ്കിൽ ഷാർജയിൽ നിന്ന് air Arabia യോ ലഭിക്കും,കേവലം 500 ദിർഹത്തിന് റിട്ടൺ ട്ടിക്കറ്റും ലഭ്യമാകും. ഇന്ത്യൻ പാസ്പോട്ട് ഉള്ളവർക്ക് തികച്ചും ഓൺ അറൈവൽ (FREE) വിസ ലഭ്യമാകും. നിങ്ങൾക്ക് താമസിക്കാൻ ആവിശ്യമായ ഹോട്ടൽ (3 സ്റ്റാർ,4 സ്റ്റാർ,) അല്ലങ്കിൽ കോട്ടേജുകൾ നിങ്ങൾക്ക് ഇവിടേ നിന്നു തന്നേ ബുക്ക് ചെയ്യാം. ഒന്നുകിൽ എയര്‍ അറേബ്യ പാക്കേജുകൾ മുഖേനയോ, അല്ലങ്കിൽ അബൂദാബിയിലേ aero space Travels മുഖേനയൊ ബുക്ക് ചെയ്യാം.

ദുബായിൽ നിന്ന് ജോർജിയയിലേക്ക് കേവലം മൂന്നര മണിക്കൂർ യാത്രയാണുള്ളത്. നിങ്ങൾ സഞ്ചാരികൾ തീർച്ചയായും പണമായി കയ്യിൽ കരുതേണ്ടത് ഡോളറോ,അല്ലങ്കിൽ lari എന്ന ജോർജിയൻ കറൻസിയോ ആണ്. നിങ്ങൾക്ക് സജ്ജരിക്കുവാൻ ആവശ്യമായ വാഹനം, ഭക്ഷണം, ഗൈഡ് മറ്റു ചിലവുകൾ എല്ലാം നമ്മുടേ രാജ്യത്തേ അപേക്ഷിച്ച് വളരേ കുറവാണ്.

സ്വിറ്റ്സർലാൻ്റ്  പോലുള്ള യൂറോപ്യൻ രാഷ്ട്രങ്ങളിലേക്ക് യാത്ര പൊകുന്നത് സാധാരണക്കാരെ സംബന്ധിച്ച് വളരേ ചിലവു കൂടുതലായ ഒരു കാര്യമാണ്. എന്നാൽ യൂറോപ്യൻ രാജ്യം തന്നെയായ ജോർജ്ജിയയിലേക്ക് ആണങ്കിൽ കേവലം 1500 ദിർഹംസ് (വ്യത്യാസങ്ങൾ വന്നേക്കാം) ഉണ്ടെങ്കിൽ കാര്യം നടക്കും. ഒപ്പം മനോഹരമായ ഒരു യൂറൊപ്യൻ രാജ്യം സന്ദർശിക്കുകയും മഞ്ഞുമലകളിൽ തിമിർത്ത് ആടുകയും ചെയ്യാം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply