ഓണാവധിക്ക് കളം പിടിക്കാന്‍ ഉറച്ചു തന്നെ കേരള ആര്‍ടിസി..!!

ഓണാവധിക്കു നാട്ടിലേക്കും തിരിച്ചുമായി കേരള ആർടിസി 10 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ സ്പെഷലുകൾ അനുവദിക്കും. നാട്ടിലേക്കു തിരക്കേറെയുള്ള ഓഗസ്റ്റ് 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലും തിരുവോണത്തിനുശേഷം സെപ്റ്റംബർ അഞ്ച്, ആറ്, ഒൻപത്, 10 തീയതികളിലുമാണു സ്പെഷൽ സർവീസുകൾ.

കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, ബത്തേരി, പയ്യന്നൂർ, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സ്പെഷലുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയിൽ ഏഴെണ്ണത്തിലെ റിസർവേഷൻ ഇന്നലെ ആരംഭിച്ചു. ശേഷിച്ച ബസുകളിൽ ഇന്നുമുതൽ ടിക്കറ്റെടുക്കാം. ഈ സ്പെഷലുകളിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചു കൂടുതൽ സ്പെഷലുകൾ രണ്ടാംഘട്ടത്തിൽ പ്രഖ്യാപിക്കും.

എസി ബസുകൾ വാടകയ്ക്കെടുക്കാനുള്ള കേരള ആർടിസി നീക്കം ഫലവത്തായാൽ ഇത്തവണ ഓണാവധിക്കു ബെംഗളൂരുവിൽനിന്നു കൂടുതൽ എസി സർവീസുകളും ഉണ്ടായേക്കും. കോടിക്കണക്കിനു രൂപ വിലവരുന്ന മൾട്ടി ആക്സിൽ‌ ബസുകൾ വില കൊടുത്തു വാങ്ങുന്നതിനു പകരം കമ്പനികളിൽനിന്നു ഡ്രൈവർ ഉൾപ്പെടെ ബസ് വാടകയ്ക്കെടുത്തു സർവീസ് നടത്തുന്നതു സംബന്ധിച്ചു കേരള ആർടിസിയും കമ്പനികളും തമ്മിലുള്ള ചർച്ച അന്തിമഘട്ടത്തിലാണ്. ഈയാഴ്ച ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണു സൂചന.

കേരള ആർടിസി ഓണം സ്പെഷലുകളുടെ സമയം (ഓഗസ്റ്റ് 30, 31, സെപ്റ്റംബർ 1, 2 തീയതികളിൽ)

∙ ബെംഗളൂരു–കോഴിക്കോട്: ഡീലക്സ് (മാനന്തവാടി വഴി)–രാത്രി 8.20

∙ ബെംഗളൂരു–കോഴിക്കോട്: ഡീലക്സ് (മാനന്തവാവാടി വഴി)–രാത്രി 9.25

∙ ബെംഗളൂരു–ബത്തേരി: സൂപ്പർഫാസ്റ്റ് (മൈസൂരു വഴി)–രാത്രി 11.55

∙ ബെംഗളൂരു–തൃശൂർ: ഡീലക്സ് (കോഴിക്കോട് വഴി)–രാത്രി 7.15

∙ ബെംഗളൂരു–എറണാകുളം: ഡീലക്സ് (മാനന്തവാടി)–വൈകിട്ട് 6.00

.ബെംഗളൂരു–കോട്ടയം: ഡീലക്സ് (കോഴിക്കോട് വഴി)–രാത്രി 7.30

∙ബെംഗളൂരു–കണ്ണൂർ: ഡീലക്സ് (ഇരിട്ടി, മട്ടന്നൂർ വഴി)–രാത്രി 9.46

∙ ബെംഗളൂരു–തലശ്ശേരി: ഡീലക്സ് (ഇരിട്ടി, മട്ടന്നൂർ വഴി)–രാത്രി 10.10

∙ ബെംഗളൂരു–പയ്യന്നൂർ: എക്സ്പ്രസ് (ചെറുപുഴ വഴി)–രാത്രി 10.15 10

. ബെംഗളൂരു–കോഴിക്കോട്: എക്സ്പ്രസ് (മാനന്തവാടി)–രാത്രി 11.35

(സെപ്റ്റംബർ 5, 6, 9, 10  തീയതികളിൽ)

∙ കോഴിക്കോട്–ബെംഗളൂരു: ഡീലക്സ് (മാനന്തവാടി)–രാത്രി 8.30

∙ കോഴിക്കോട്–ബെംഗളൂരു: ഡീലക്സ് (മാനന്തവാടി)–രാത്രി 9.30

∙ തൃശൂർ–ബെംഗളൂരു: ഡീലക്സ് (കോഴിക്കോട്)–രാത്രി 7.15

∙എറണാകുളം–ബെംഗളൂരു: ഡീലക്സ് (കോഴിക്കോട്)–വൈകിട്ട് 5.30

∙ കോട്ടയം–ബെംഗളൂരു: ഡീലക്സ് (കോഴിക്കോട്)–രാത്രി 7.30

∙ കണ്ണൂർ–ബെംഗളൂരു: ഡീലക്സ് (ഇരിട്ടി, മട്ടന്നൂർ)–രാത്രി 8.00

∙ പയ്യന്നൂർ–ബെംഗളൂരു: ഡീലക്സ് (ചെറുപുഴ വഴി)–രാത്രി 10.15.

 

Source -http://bengaluruvaartha.com/archives/6451

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply