പുതുക്കാട് KSRTC ബസ് സ്റ്റാന്‍ഡിനു മുന്നില്‍ അപകടം പതിയിരിക്കുന്നു…

മണ്ണുത്തി -ഇടപ്പള്ളി ദേശീയപാതയില്‍ ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന മേഖലയായി പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരം. കെഎസ്ആര്‍ടിസി ബസുകളാണ് കൂടുതലും അപകങ്ങള്‍ക്ക് കാരണമാകുന്നത്. ദേശീയ പാതയിലൂടെ വരുന്ന ബസുകള്‍ വരുന്ന സ്പീഡില്‍ തന്നെ സിഗ്നലുകള്‍ ഒന്നും നല്‍കാതെ നേരിട്ട് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നതാണ് അപകടകാരണം.

പിന്നാലെ വരുന്ന വാഹനങ്ങള്‍ ബസിന് പുറകില്‍ ഇടിച്ചുള്ള അപകടങ്ങളാണ് വര്‍ദ്ധിച്ചിരിക്കുന്നത്. തിരിച്ച് സ്റ്റാന്‍ഡില്‍ നിന്ന് റോഡിലേക്ക് ഇറങ്ങുന്ന വേളയിലും കെഎസ്ആര്‍ടിസി ബസുകള്‍ എതിരെ വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കാറില്ല. ബസ് സ്റ്റാന്‍ഡിന് മുന്‍ഭാഗത്ത് ഉണ്ടായ അപകടങ്ങളില്‍ ഒട്ടേറെ ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. ദേശീയ പാതയില്‍നിന്ന് സ്റ്റാന്‍ഡിലേക്കും സ്റ്റാന്‍ഡില്‍ നിന്ന് തിരിച്ചും ബസുകള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കിയതാണ് അപകട നിരക്ക് ഉയരാന്‍ കാരണം.

കെഎസ്ആര്‍ടിസി ബസുകള്‍ ദേശീയ പാതയിലൂടെ വരുന്ന മറ്റ് വാഹനങ്ങളെ പരിഗണിക്കാത്തതാണ് പ്രധാന പ്രശ്‌നം. മറ്റുവാഹനങ്ങളെ കാത്ത് നില്‍ക്കാന്‍ ക്ഷമകാണിക്കാതെ സ്റ്റാന്‍ഡ് എത്തുമ്പോള്‍ ബസുകള്‍ റോഡ് മുറിച്ച് കടക്കുന്നതാണ് അപകടകാരണം. ദേശീയ പാതയിലൂടെ വരുന്ന വലിയ വാഹനങ്ങളുടെ ഇടിയേറ്റ് ബസുകളിലുള്ള യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്.
നടപടിയെടുക്കാതെ അധികൃതര്‍.

പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള അപകടം തുടര്‍ക്കഥയായിട്ടും ഹൈവേ പോലീസും കെഎസ്ആര്‍ടിസിയും കണ്ടഭാവം നടിക്കുന്നില്ല.

അടിയന്തരമായി പുതുക്കാട് ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ഹൈവേ പോലീസ് ഹോംഗാര്‍ഡിനെ നിയമിക്കുകയും ഒപ്പം സ്റ്റാന്‍ഡിലേക്ക് വരുന്ന ബസുകള്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കാന്‍ കെഎസ്ആര്‍ടിസി അധികൃതരും തയ്യാറാവണമെന്നാണ് നാട്ടുകാര്‍ ആവശ്യം.

Source – http://www.janmabhumidaily.com/news715076

Check Also

നൂറു വയസ്സു തികഞ്ഞ KLM – ലോകത്തിലെ ഏറ്റവും പഴക്കമേറിയ എയർലൈൻ

നെതർലാണ്ടിൻ്റെ ഫ്ലാഗ് കാരിയർ എയർലൈൻ ആണ് KLM. KLM എൻ്റെ ചരിത്രം ഇങ്ങനെ – 1919 ൽ വൈമാനികനും, സൈനികമുമായിരുന്ന …

Leave a Reply