കാനനപാതകളുടെ ഹൃദയത്തുടിപ്പുകൾ അറിഞ്ഞൊരുകൊണ്ടൊരു ബുള്ളറ്റ് യാത്ര !!

യാത്രകൾ എന്നും എനിക്ക് സുഖമുള്ള അനുഭവങ്ങൾ ആണ്. പല യാത്രകളും സങ്കൽപ്പങ്ങളിൽ ഒതുങ്ങി പോകാറുണ്ട്. ഈ യാത്രയും കുറേ കാലമായി മനസ്സിൽ കൊണ്ട് നടക്കുന്ന ഒന്നായിരുന്നു…

ഉച്ചയ്ക്ക് വീട്ടിൽനിന്നും ഞാനും എന്റെ സുഹൃത്തും  യാത്ര തിരിക്കുമ്പോൾ വനത്തിലൂടെ ഒരു യാത്ര ചെയ്യണം എന്ന് മാത്രമായിരുന്നു മനസ്സിൽ. അങ്ങനെ എന്റെ നാടായ മൻഡ്രോതുരുത്തിൽ നിന്നും ബുള്ളറ്റ് സ്റ്റാര്‍ട്ട്‌ ചെയ്തു. ഇന്ന് തന്നെ വളരെ വൈകാതെ വയനാട് അടിപ്പിച്ചു എത്തണം, യാത്ര തുടർന്നു. സമയം വളരെ വൈകുന്നതായി തോന്നി അങ്ങനെ ഞങ്ങൾ തിരൂർ സ്റ്റേ ചെയ്തു.

  

രാവിലെ ഒമ്പത് മണിയോടുകൂടി ഞങ്ങൾ ചുരം കേറി.അധികം തണുത്ത കാലാവസ്ഥ അല്ലെങ്കിൽപ്പോലും ചുരം ഞങ്ങൾ നല്ല രീതിയിൽ ആസ്വദിച്ചു. ഈ യാത്രയ്ക് പിന്നിൽ വെറും ഒരു യാത്ര പോകണം എന്നുമാത്രമല്ല, ഫോട്ടോഗ്രാഫിയോടുള്ള പ്രണയം കൂടിയാണ് ഈ യാത്ര. മനസ്സിൽ പതിപ്പിച്ച ഓർമ്മകൾ എന്‍റെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു. വയനാട്ടിൽ മുൻപ് പോയിട്ടുണ്ടെങ്കിലും മുത്തങ്ങ വന്യ ജീവി സങ്കേതം കാണാൻ സാധിച്ചിട്ടില്ല.ഞങ്ങളുടെ ഉദ്ദേശവും മുത്തങ്ങ പോകണം എന്നായിരുന്നു.

വനത്തിലേക്കുള്ള ജീപ്പ് സഫാരി രാവിലെ 7 മണിക്കും വൈകുന്നേരം 4 മണിയോട്കൂടിയാണ് തുടങ്ങുന്നത് 45 മിനിറ്റാണ് യാത്ര.ടിക്കറ്റിനായി നിന്നപ്പോഴാണ് ഒരു വനപാലകൻ പറഞ്ഞു ടിക്കറ്റുകൾ തീരാൻ സമയം ആയെന്നു.അങ്ങനെ ഞങ്ങൾ ചെറിയ ഉടായിപ് കാണിച്ചു ഒരു കുടുംബത്തോടൊപ്പം രണ്ട് ടിക്കറ്റ് ഞങൾ സംഘടിപ്പിച്ചു.ഞങൾ രണ്ടുപേരുൾപ്പടെ ഏഴു പേരടങ്ങുന്ന സംഗം വനയാത്ര തുടങ്ങി.പരിചയ സമ്പന്നനായ ഡ്രൈവർ ചേട്ടൻ ഒരുപാടു കാര്യങ്ങൾ വനത്തെപ്പറ്റി ഞങ്ങൾക്കു പറഞ്ഞുതന്നു.

അങ്ങനെ ആ യാത്രയിൽ കുറെ മാനുകളെയും ആനകളെയും കാണാൻ സാധിച്ചു.ഡ്രൈവർ ചേട്ടൻ ഫോട്ടോ എടുക്കാൻ പലെടുത്തും ജീപ്പ് നിർത്തി.പലപ്പോഴും ഞങ്ങൾ പുലിയെ കാണാൻ പറ്റുമോ എന്ന് ചേട്ടനോട് ചോദിച്ചു.യാത്ര കഴിഞ്ഞു ജീപ്പിൽ നിന്നും ഇറങ്ങുമ്പോൾ മുഖത്തെ നിരാശകണ്ട് ചേട്ടൻ പറഞ്ഞു കട്ടിൽ ഉള്ള യാത്ര എപ്പോഴും പുലർച്ചെയാണ് നല്ലതെന്നു.അങ്ങനെ ചേട്ടൻ ഞങ്ങളോട് അടുത്ത ദിവസം പുലർച്ചെ ബന്ദിപ്പൂർ ജീപ്പ് സഫാരി പോകാൻ അഭിപ്രായപ്പെട്ടു. അങ്ങനെ ഞങ്ങൾ കർണാടക ബന്ദിപ്പുരിലേക്കു വൈകുന്നേരം അഞ്ചു മണിയോടെ യാത്ര തിരിച്ചു. ആ യാത്രയിൽ അനേകം വന്യ മൃഗങ്ങളെ കാണാൻ സാധിച്ചു. (NB:ചെക്‌പോസ്റ്റിൽ ഇരു ചക്ര വാഹനങ്ങൾ കടത്തിവിടുന്നത് അഞ്ചുമണിവരെ ആണ്)

നേരം ഇരുട്ടുന്നത്കൊണ്ടാകാം മനസ്സിൽ ചെറിയ ഭയം തോന്നിതുടങ്ങി.മുത്തങ്ങ ബന്ദിപ്പൂർ നേരം വൈകിയുള്ള വനയാത്ര അൽപ്പം ഭയപ്പെടുത്തുന്നതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.അത് ഞങ്ങൾ ശെരിക്കും അനുഭവിച്ചറിഞ്ഞു.7 മണിയോടെ ഞങൾ ബന്ദിപ്പൂർ എത്തി.അവിടെ സ്റ്റേ ചെയ്തു.

പുലർച്ചെ 5 മണിക്ക് തന്നെ എഴുന്നേറ്റ് ജീപ്പ് സവാരിക്കുള്ള ടിക്കറ്റിനായി ചെന്നു. ഭാഗ്യം എന്ന് പറയട്ടെ ആദ്യ ജീപ്പിനുള്ള ടിക്കറ്റ് തന്നെ കിട്ടി. അങ്ങനെ വനത്തിലേക്ക് ആ തണുത്ത പ്രഭാതത്തിൽ യാത്ര ആരംഭിച്ചു. മുത്തങ്ങയിൽ കാണാൻ കഴിയാത്ത ചില വന്യ ജീവികളെ അവിടെ കാണാൻ സാധിച്ചു.

അതിനു ശേഷം ഞങ്ങൾ മസിനഗുഡിയിലേക്കു യാത്ര തിരിച്ചു. കിടിലന്‍ അനുഭവങ്ങൾ തരുന്ന ഒരു പാതയാണ് മസിനഗുഡി-ഊട്ടി റൂട്ട്. ഇത് വളരെ ഇടുങ്ങിയ പാതയാണ് വനത്തിലൂടെ ഉള്ള യാത്ര കൂടുതൽ ഇഷ്ട്ടപ്പെടുന്നത്കൊണ്ട് വീണ്ടും ഊട്ടിയിൽനിന്നും വാൽപ്പാറ വഴി തിരിച്ചു നാട്ടിലേക്ക്…

By : Adärsh Thädathil

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply