ചോരയൊലിപ്പിച്ച് നടന്ന കുഞ്ഞിനു രക്ഷകരായത് ഈ പോലീസുകാര്‍…

പോലീസുകാരെക്കുറിച്ച് മോശം വാര്‍ത്തകളാണ് നാം കൂടുതലായും കാണുന്നത്. എന്നാല്‍ അവര്‍ ചെയ്യുന്ന നന്മകള്‍ കൂടി നാം കാണുവാന്‍ ശ്രമിക്കണം. അവരെ അനുമോദിക്കണം. കാരണം അവര്‍ നമ്മുടെ നാടിന്‍റെ കാവലാളാണ്. നന്മയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു സല്യൂട്ട്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ നടന്ന ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. അതിന്‍റെ വിശദവിവരങ്ങള്‍ താഴെ വായിക്കാം.

വെറും രണ്ടു മിനിറ്റ് സമയം കൊണ്ട് ആ ഇരുട്ടത്ത് ഒരു കിലോമീറ്ററിനു മുകളിലുളള കരിങ്കല്ല് നിറഞ്ഞ റെയില്‍വേ ട്രാക്കിലൂടെ ആ കാക്കിധാരികള്‍ ഓടിയെത്തി രക്ഷപ്പെടുത്തിയത് ഒത്തിരി വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനക്കും ചികല്‍സക്കും ഒടുവില്‍ കിട്ടിയ ആ അമ്മയുടെ രണ്ടു വയസുകാരന്‍റെ ജീവനാണ്.

ഏകദേശം ഒന്നരമണിക്കൂര്‍ മുമ്പ് കളമശ്ശേരിയിലൂടെ കടന്നു പോയ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനാണ് റെയില്‍വേ ട്രാക്കിനടുത്തൂടെ ആ ഇരുട്ടത്ത് കരഞ്ഞു കൊണ്ട് നടന്നു പോകുന്ന കുഞ്ഞിനെ കണ്ട വിവരം കളമശ്ശേരി സ്റ്റേഷനിലേക്കറിയിച്ചത് . ഫോണ്‍ കോള്‍ കിട്ടിയ ഉടനെ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന SI പ്രസന്നന്‍സാറും CPO മാരായ അനില്‍ സി.കെ.യും നിയാസ് മീരാനും ആ കുട്ടിയെ കണ്ടെന്നു പറയുന്ന സംഭവ സ്ഥലത്തേക്ക് ഓടിയെത്തി. ആ റെയില്‍വേ ട്രാക്കിലൂടെ ചോരയൊലിപ്പിച്ച് കരഞ്ഞു വരുന്ന കുഞ്ഞിനെ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ വേഗം കണ്ടെത്തിയെങ്കിലും കുഞ്ഞ് നല്ല അവശയായിരുന്നു.

ആ കുഞ്ഞിനേയും വാരിയെടുത്ത് അതേ ഡയറക്ഷനില്‍ അരകിലോമീറ്ററോളം നടന്നപ്പോള്‍ കരഞ്ഞു കൊണ്ട് കുഞ്ഞിനെ അന്വേഷിച്ച് നടക്കുന്ന അമ്മയേയും കൂട്ടരേയും കണ്ടു . ചോരയൊലിപ്പിച്ച് നില്‍ക്കുന്ന കുഞ്ഞിനെ കണ്ട വഴി തന്നെ ആ അമ്മ തളര്‍ന്നിരുന്നു . പെട്ടെന്ന് തന്നെ ആ കുഞ്ഞിനെ റോഡിലെക്കെത്തിച്ച് പോലീസ് വാഹനത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ചു . ഭാഗ്യത്തിന് ആ കുഞ്ഞിന് വലിയ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല . ആ ട്രാക്കില്‍ തെന്നി വീണ കുറച്ച് മുറിവുകളും മാത്രമേ ഉണ്ടായിരുന്നുളളു .

ഒരാഴ്ച മുമ്പ് കളമശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ആയി വന്ന ജീവനക്കാരിയാണ് ആ കുഞ്ഞിന്‍റെ അമ്മ . കുഞ്ഞിനെ കാണാതായപ്പോള്‍ അവര്‍ അന്വേഷിച്ചത് കുഞ്ഞ് പോയതിന്‍റെ ഓപ്പോസിറ്റ് ഡയറക്ഷനിലേക്കായിരുന്നു . ഹോസ്പിറ്റലിലെ പ്രാഥമിക ചികല്‍സക്ക് ശേഷം വീട്ടിലേക്ക് മടങ്ങും നേരം ആ അമ്മ നിങ്ങളെയൊക്കെ ജീവിതത്തില്‍ മറക്കില്ല എന്നു പറഞ്ഞ് നിറ കണ്ണുകളോടെ ആ കാക്കിധാരികള്‍ക്ക് നേരെ ഒന്ന് കൈകൂപ്പി.

അവരെ പോലുളള ഒത്തിരി അമ്മമാരുടെ പ്രാര്‍ത്ഥനകളാണ് മാധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും പോലീസിനെതിരായി മാത്രം വാര്‍ത്തകള്‍ കാണുന്ന ഈ കാലത്ത് കേരളാ പോലീസിന്‍റെ യഥാര്‍ത്ഥ മനഃകരുത്ത്.

കടപ്പാട് – Jeneesh Cheraampilly.

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply