പാലാ – തൊടുപുഴ – ഉളുപ്പുണി റൂട്ടില്‍ മഴയത്ത് ഒരു ബൈക്ക് യാത്ര..!!

ഒരു UNKNOWN യാത്ര.. ചങ്ങായി സിത്തു രണ്ടു ദിവസത്തെ ലീവ് എടുത്ത് വരുന്നുണ്ട് എന്നറിഞ്ഞതും വണ്ടി കഴുകി വൃത്തിയാക്കി ഞാൻ റെഡി ആയി നിന്നു. അവൻ വന്നതും അടുത്ത ആലോചന എവിടെ പോവണം എന്നായിരുന്നു. ഇവിടെ പാലയിൽ നിന്ന് അടുത്തുള്ള ഒട്ടുമിക്ക സ്ഥലങ്ങളിൽ പോയിട്ടുള്ളതിനാൽ എവിടെ ഇന്ന് പോവണം എന്ന് കൺഫ്യൂഷൻ ആയി. അവസാനം അവൻ ഒരു suggesion പറഞ്ഞു. നമുക്ക് ഉളുപ്പുണിക്ക് പോവാം. അതാവുമ്പോൾ ഓഫ്‌ റോഡ് ആണ്, നല്ല എക്സ്പീരിയൻസ് ആയിരിക്കും എന്ന് ഞാനും പറഞ്ഞു. പിന്നെ കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല ഉച്ചകഴിഞ്ഞു 2pm ആയപ്പോൾ ഞങ്ങൾ ഇറങ്ങി.

നേരെ പെട്രോൾ പമ്പിൽ പോയി 350 രൂപക്ക് പെട്രോൾ അടിച്ചു.പോവേണ്ട വഴി ഒന്ന് മാറ്റിപിടിച്ചു. Pala-Thodupuzha-Moolamattom-Uluppuni. ഉച്ചകഴിഞ്ഞായതിനാൽ മഴക്കുള്ള കോളും ഉണ്ടായിരുന്നു. നിർഭാഗ്യം എന്നുപറയാല്ലോ… വഴിക്കുവെച്ച് മഴ പെയ്തു, അടുത്ത് കണ്ട ഒരു ബസ് വെയ്റ്റിംഗ് ഷെഡിൽ കയറി മഴ നനയാതെ നിന്നു. നല്ല ഇടിയും മിന്നലും ഉണ്ടായിരുന്നു. “മഴ ചതിച്ചു ആശാനെ!!! ഇനിയിപ്പോ നമ്മൾ മഴയും കഴിഞ്ഞു അവിടെ ചെല്ലുമ്പോൾ നേരം ഇരുട്ടും, ഉളുപ്പുണിക്ക് ഇനി പോകുന്നത് സേഫ് അല്ല നമുക്ക് വേറെ എവിടെയേലും പോയാലോ?” ഞാൻ പറഞ്ഞു.അപ്പോൾ അവൻ പറഞ്ഞു “നമുക്ക് എന്നാൽ നേരെ ഇതുവഴി വാഗമൺ വിടാം”.Okay,ഞാൻ സമ്മതിച്ചു.ക്യാമറ കയ്യിൽ ഉള്ളതിനാൽ മഴ നനഞ്ഞു പോകാനും ഒരു മടി. എന്തായാലും അങ്ങനെ അവിടെ 1hr പോസ്റ്റ്‌.

മഴ ഒന്നുകുറഞ്ഞതും ഞങ്ങൾ രണ്ടും കൽപ്പിച്ച് പോവാൻ തീരുമാനിച്ചു.ക്യാമറ ജാക്കറ്റിനകത്ത്‌ കയറ്റി ഭദ്രമാക്കി വെച്ച് വീണ്ടും യാത്ര തുടർന്നു. ഞങ്ങൾ രണ്ടുപേരു ടേം ഫോൺ ടച്ച്‌ കംപ്ലയിന്റ് ആയിരുന്നു. പോകുന്നവഴി അധികം സെൽഫീ അതിനാൽതന്നെ എടുക്കാൻ പറ്റിയില്ല.അങ്ങനെ മഴയത്തുനനഞ്ഞു കുളിച്ച് പതിയെ തൊടുപുഴ കഴിഞ്ഞു ഇടുക്കി റോഡിൽ കയറി. 60-65kmph സ്പീഡിൽ ഞങ്ങൾ ഓരോ കഥയും പറഞ്ഞു മഴയും ആസ്വദിച്ച് പോയികൊണ്ടിരുന്നു. Muttom കഴിഞ്ഞപ്പോൾ മഴ കുറഞ്ഞു തുടങ്ങിയിരുന്നു.ഇടതുവശം മലങ്കര ഡാം. നല്ല ഒരു വ്യൂ തന്നെയാണ് മുട്ടം- കാഞ്ഞാർ റോഡ് സമ്മാനിക്കുന്നത്.

അങ്ങനെ കാഞ്ഞാർ കഴിഞ്ഞതും മഴ എവിടെയോ കയറി ഒളിച്ചു. വളരെ മനോഹരമായ പ്രദേശം. ഇടുക്കിയുടെ തനതായ ഗ്രാമഭംഗി ഇവിടെ ആസ്വദിക്കാം.അങ്ങനെ മൂലമറ്റം എത്തി.ഇനി ഇവിടുന്നു അങ്ങോട്ട്‌ ചെറിയ വഴി ആണ് വാഗമണ്ണിലേക്കുള്ളത്. കട്ടപ്പനയിലെ ഹൃത്വ്വിക്ക്റോഷനിലെ ആ തേക്കും കൂപ്പിനുള്ളിലൂടെ ഞങ്ങളുടെ Gixxer SF പാഞ്ഞു. അവിടെ മുതൽ നല്ല ഒന്നാംതരം കയറ്റം തുടങ്ങുകയായി.പോരാത്തതിന് നല്ല വളവും നിറയെ കുഴിയും.മഴപെയ്തു ചെളിയിൽ കുളിച്ചുകിടക്കുവാണ് റോഡ്.പക്ഷെ അതുവഴി വരുന്ന വാഹനങ്ങൾക്ക് ഒരു കുറവും ഇല്ല കേട്ടോ.

സമയം ഏകദേശം 5:30pm കഴിഞ്ഞു.മലകയറി മുകളിൽ എത്തിയതും കണ്ടത് ഒരു അടാറു വ്യൂ.ഉടനെ അവിടെ വണ്ടി ഞാൻ നിർത്തി.ഫോട്ടോഗ്രഫി വലിയ കമ്പം ആയതുകൊണ്ട് 2 ക്ലിക്ക് എടുക്കാതെ അവിടുന്ന് പോരാൻ എനിക്ക് കഴിഞ്ഞില്ല. എടുത്തു പട പടേന്നു കുറെ ക്ലിക്ക്.അവിടുന്ന് 10km ഉണ്ട് വാഗമണ്ണിലേക്ക്.വണ്ടിയുടെ കീ ഞാൻ അവനുകൈമാറി.ക്യാമറയും കയ്യിൽ തൂക്കി ഞാൻ പിറകിൽ ഇരുന്നു വണ്ടിയുടെ ഒരു Viewpoint Shot- എടുക്കാനുള്ള ആരംഭം തുടങ്ങി.കുറെ എടുത്തിട്ടും ഒന്നും ശെരിയായില്ല. അവസാനം 3 ഫോട്ടോ നല്ലത് കിട്ടി. സമാധാനം.

ഉടനെ തന്നെ ഇതാ അടുത്ത ഒരു കിടിലൻ വ്യൂ ഞങ്ങൾക്കുവേണ്ടി അവൾ ഒരുക്കി വെച്ചിരിക്കുന്നു. അവൾ… അതെ പ്രകൃതി തന്നെ.ശെരിക്കും ഒരു magical moment തന്നെയായിരുന്നു അത്. എന്റെ ചങ്ങായി Jassim Mohammed കൊളുക്കുമല പോയപ്പോൾ എടുത്ത ഒരു ചിത്രം കണ്ടു ഒരുപാടു ഇഷ്ട്ടം തോന്നിപോയി.അതുപോലെ ഒരെണ്ണം എനിക്കും എടുക്കണം എന്ന് വളരെ നാളത്തെ ആഗ്രഹമാരുന്നു. ഇന്നലെ ഏതായാലും ഏറെക്കുറെ ചെറിയ രീതിയിൽ അതിനു പറ്റി. അവിടെ വണ്ടി ഒതുക്കി വെച്ച് വണ്ടിയുടെ കിടിലൻ കുറെ pics എടുത്തു.കൂടെ ഞങ്ങളുടെയും.

ദൂരെ ഇല്ലിക്കൽ കല്ല് തലയുയർത്തി നിൽക്കുന്നതും കാണാമായിരുന്നു. ഈരാറ്റുപേട്ട ടൗണിൽ കൂടെ പോകുന്ന വണ്ടിയുടെ വെളിച്ചം ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ തോന്നിച്ചു. കുറച്ചു നേരം അവിടെ ചിലവഴിച്ചു ഞങ്ങൾ വാഗമൺ ടൗണിലേക്ക് തിരിച്ചു. നേരം നന്നായി ഇരുട്ടി തുടങ്ങിയിരുന്നു.പണ്ട് പോയ ഒരു സ്ഥലം കാണുവാൻ വേണ്ടി ഞാനും അവനും കട്ടപ്പന റൂട്ടിൽ കൂടി കുറെ പോയി.അവസാനം വഴി തെറ്റി ഒരു ചെറിയ ടൗണിൽ എത്തി.

രാത്രി ആയതിനാൽ വഴിയിൽ വാഹനങ്ങൾ കുറവായിരുന്നു.ഞങ്ങളുടെ ആലോചന കണ്ടിട്ടാവണം… വണ്ടി നമ്പറും നോക്കി KL : 35H പാലാക്കാർ ആണെല്ലോ എന്നും പറഞ്ഞു കുറച്ചു ചെറുപ്പക്കാർ ചേട്ടൻന്മാർ സഹായിക്കാൻ വന്നു. അവരും പാലായിൽ നിന്ന് ആണത്രേ.അവർ ശരിയായ വഴി പറഞ്ഞുതന്നു.അവസാനം എല്ലാം കണ്ടുകഴിഞ്ഞത്തിനു ശേഷം ഞങ്ങൾ ഈരാറ്റുപേട്ട വഴി തിരിച്ചു പോവാൻ തീരുമാനിച്ചു.അങ്ങനെ 7:30pm ആയപ്പോൾ വാഗമണ്ണിനോട് വിടപറഞ്ഞു.

വിവരണവും ചിത്രങ്ങളും – വിഷ്ണു എം. സാബു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply