കെ.എസ്.ആർ.ടി.സിക്ക് മുകളിലേയ്ക്ക് മരം വീണു

അടിമാലി: നിറയെ യാത്രക്കാരുമായി സർവ്വീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണു. കൊച്ചി-മധുര ദേശീയ പാതയിൽ ചീയപ്പാറക്കും ആറാം മൈലിനുമിടയിൽ ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.

ഏരുമേലിയിൽ നിന്ന് മാങ്കുളത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസായിരുന്നു. ഇതേ തുടർന്ന്‌ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.നാട്ടുകാരും ഹൈവ്വേ പൊലീസുംചേർന്നാണ് ബസിന് മുകളിൽ വീണ മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.രണ്ടാഴ്ച മുൻപ് ഒരുകിലോമീറ്റർ മാറി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണിരുന്നു.ഈ സംഭവത്തിലും കറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായാണ് രക്ഷപെട്ടത്.ഈ കാലവർഷത്തിൽ മൂന്നാർ മുതൽനേര്യമംഗലം 20 ഓളം മരങ്ങളാണ്‌റോഡിലേക്ക് മറിഞ്ഞത്.

വാര്‍ത്ത  :  കേരള കൌമുദി

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply