കുടിയാന്മല-റാന്നി കെ.എസ്.ആര്‍.ടി.സി. ബസ്സമയം മാറ്റി

കുടിയാന്മല-റാന്നി കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസ്സിന്റെ സമയത്തില്‍ മാറ്റംവരുത്തി. നേരത്തേ പുലര്‍ച്ചെ 4.15-ന് കുടിയാന്മലയില്‍നിന്ന് പുറപ്പെട്ടിരുന്ന ബസ് ഇനിമുതല്‍ 4.05ന് പുറപ്പെടും. നടുവിലില്‍ 4.20-നും കണ്ണൂരില്‍ 5.40-നും എത്തും. 7.45-നാണ് ബസ് കോഴിക്കോട്ട് എത്തുന്നത്. പരശുറാം എക്‌സ്പ്രസ്സിന് ഒന്നേകാല്‍ മണിക്കൂര്‍ മുമ്പ് എത്തുന്നതിനാല്‍ മലയോരത്തെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. മംഗളൂരു ഭാഗത്തേക്ക് പോകുന്നവര്‍ക്ക് കണ്ണൂരില്‍ എത്തിയാല്‍ മാവേലി, മലബാര്‍ എക്‌സ്പ്രസ്സും കിട്ടും. റാന്നിയില്‍നിന്ന് കുടിയാന്മലയിലേക്കുള്ള സമയത്തില്‍ മാറ്റമില്ല. സര്‍വീസ് നഷ്ടത്തിലായതിനാല്‍ ആഴ്ചകളോളം ബസ് ഓടിയിരുന്നില്ല.

Visit

www.aanavandi.com

for latest and updated bus timings of KSRTC

ananew

aanavandi-ksrtcblog-android-windows-app

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply