ചെങ്ങന്നൂര്‍: രണ്ട് സമയങ്ങളിലായി ഒരേദൂരം സഞ്ചരിച്ചതിന് കെഎസ്ആര്‍ടിസി വാങ്ങിയത് ആറുരൂപ അധിക ചാര്‍ജ്. ചെങ്ങന്നൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പുത്തന്‍കാവ് കുമ്പന്‍പാറയില്‍ അനില്‍ കുമാറിനാണ് ഈ അനുഭവം ഉണ്ടായത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.18ന് ചെങ്ങന്നൂരില്‍ നിന്നും തിരുവനന്തപുരം കളിയിക്കവിള ഫാസ്റ്റ് പാസഞ്ചറില്‍ പന്തളത്തേക്ക് യാത്രപോയപ്പോള്വാങ്ങിയത് 18 രൂപയാണ്. 3.28ന് പന്തളത്തുനിന്നും തിരികെ ചെങ്ങന്നൂരിലേക്ക് കോട്ടയം പിറവം ഫാസ്റ്റ് പാസിഞ്ചറില്‍ യാത്രചെയ്തപ്പോള്‍ 24 രൂപ ടിക്കറ്റ് ചാര്‍ജ്ജായി വാങ്ങി.
പരാതിയുമായി എത്തിയപ്പോള്‍ പന്തളം ജംഗ്ഷന് സമീപം എംസി റോഡില്‍ പാലം പൊളിച്ചു പണിയുന്നതിനാല്‍ വാഹനങ്ങള്‍ കുളനട-തുമ്പമണ്വഴി എട്ട് കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടിവരുന്നതായും ചാര്‍ജ്ജ് വര്‍ധിപ്പിച്ചത് സംബന്ധിച്ച് ചീഫ് ഓഫീസില്‍ നിന്നും ലഭിച്ച ഉത്തരവ് ചില ഡിപ്പോകളില്‍ വൈകി കിട്ടിയതിനാലാണ് പഴയ ചാര്‍ജ് വാങ്ങുന്നതെന്നുമായിരുന്നു ഇതിന് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.
എന്നാല്‍ യാത്രക്കാരെ സംബന്ധച്ചിടത്തോളം ചാര്‍ജ് വര്‍ദ്ധനവ് വരുത്തിയകാര്യം കെഎസ്ആര്‍ടിസി പരസ്യപ്പെടുത്തിയിട്ടില്ല എന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog