കെഎസ്ആർടിസി ബസുകളിൽ ഇനി സിസിടിവി ക്യാമറയും വൈഫൈ സൗകര്യവും

കെഎസ്ആർടിസി ബസുകൾ ക്യാമറയുടെ നിരീക്ഷണത്തിൽ. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസ് നടത്തുന്ന ബസുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചു. രണ്ടു ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. ഇതു വിജയകരമാണെന്നു കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. സിസിടിവിക്കു പുറമേ ബസുകളിൽ വൈഫൈ സൗകര്യം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

കെഎസ്ആർടിസിയുടെ സിൽവർ ലൈൻ ജെറ്റ് ബസിലാണ് പരീക്ഷണാ‌ടിസ്ഥാനത്തിൽ സിസിടിവി സ്ഥാപിച്ചത്. സിസിടിവി ദൃശ്യങ്ങൾ കെഎസ്ആർടിസിയുടെ ആസ്ഥാനത്തു പരിശോധിക്കാൻ കഴിയുന്ന തരത്തിൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ക്യാമറ പകർത്തിയ ദൃശ്യങ്ങൾ കെഎസ്ആർടിസിയുടെ വിദഗ്ധ സംഘം പരിശോധിച്ചു പദ്ധതി ഗുണകരമാണെന്ന റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണു മറ്റു ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

‘പദ്ധതി വിജയകരമാണെന്ന നിഗമനത്തിലാണു കെഎസ്ആർടിസി എത്തിച്ചേർന്നിരിക്കുന്നത് ആറു മാസത്തെ പരീക്ഷണ കാലാവധി ഉടൻ അവസാനിക്കും. ഇതിനുശേഷം മറ്റുള്ള ദീർഘദൂര ബസുകളിലും പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്’- കെഎസ്ആർടിസി അധികൃതർ  പറഞ്ഞു.

കെയുആർടിസിക്ക് ജൻറം പദ്ധതി വഴി ലഭിച്ച 238 ബസുകളിൽ നേരത്തെതന്നെ എമർജൻസി ബട്ടനുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കെഎസ്ആർടിസിക്ക് ആകെ 5,796 ബസുകളും (ഗതാഗത യോഗ്യമായത് 5,023) കെയുആർടിസിക്ക് ആകെ 603 (ഗതാഗത യോഗ്യമായത് 466) ബസുകളുമാണ് ഉള്ളത്.

News : Manorama Online

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply