തായ്ലാന്‍ഡിലെ മാസ്മരിക ലോകം; ഫുക്കറ്റിലേക്ക് ഒറ്റയ്ക്ക് ഒരു ട്രിപ്പ്‌..

പണ്ടൊക്കെ സാമ്പത്തികമായി വളരെ ഉന്നതിയിൽ ഉള്ളവരാണ് വിനോദത്തിനായി കൂടുതലും വിദേശ യാത്രകൾ നടത്തിയിരുന്നത് .അന്നൊക്കെ നമ്മുടെ മുന്നിൽ ആകെ ഉണ്ടായിരുന്ന ആഡംബര വിനോദ സഞ്ചാര കേന്ദ്രങ്ങളായിരുന്നു ഊട്ടി ,കൊടൈക്കനാൽ ,മൈസൂർ ഒക്കെ . ഇന്നത്തേക്കാൾ തണുപ്പും ആകര്ഷണീയവുമായിരുന്നു എന്റെ ചെറുപ്പകാലത് ഈ മൂന്നിടങ്ങളും എന്ന് തോന്നാറുണ്ട് .ചെറുപ്പത്തിൽ ഒരു മൈസൂർ യാത്രയിൽ രാത്രി വണ്ടിയിൽ നിന്നും പുറത്തേക്കു നോക്കുമ്പോൾ മൂക്കിലേക്ക് അടിച്ചു കയറുന്ന ഒരു കറുവ പട്ടയുടെയോ യൂകാലിയുടെയോ എന്തോ ഒരു മണം ഉണ്ട് അതിന്നും മൂക്കിൽ നിന്ന് പോയിട്ടില്ല .അങ്ങനെയുള്ള നമ്മുടെ നാട്ടുകാർക്ക് കിട്ടിയ ഒരു അനുഗ്രഹമാണ് എയർ ഏഷ്യ എന്ന വിമാന കമ്പനി.

യാത്രയെ ഇഷ്ടപ്പെടുന്നവരുടെ ഒരു ചിറകായി മാറാൻ എയർ ഏഷ്യക് അധികം താമസമുണ്ടായില്ല ..നമ്മുടെ നാട്ടിൽ ഒരു വിപ്ലവകരമായ മാറ്റമാണ് എയർ ഏഷ്യ കൊണ്ട് വന്നത് . നാട്ടിലുള്ള മലയാളികളുടെ വിനോദത്തിനായുള്ള വിദേശ സഞ്ചാരത്തിന്റെ കണക്കെടുത്താൽ എയർ ഏഷ്യക് മുൻപ് പിൻപ് എന്ന കണക്കാവും കൂടുതൽ യോജിക്കുക .കാര്യങ്ങൾ അങ്ങനെയൊക്കെ ആണേലും ഞാൻ എയർ ഏഷ്യയോട് പുറം തിരിഞ്ഞു ഇരിക്കുകയായിരുന്നു .കിഴക്കനേഷ്യൻ രാജ്യങ്ങളോടുള്ള എന്റെ തെറ്റിദ്ധാരണകൾ ആയിരുന്നു പ്രധാന കാരണം .അതിൽ പ്രധാനം വായിച്ചും കേട്ടുമുള്ള അവരുടെ വിചിത്രമായ ഭക്ഷണ രീതികളായിരുന്നു .ഇന്ത്യയുടെ പടിഞ്ഞാറേ ഭാഗത്തുള്ള പല രാജ്യങ്ങളിലും യാത്ര ചെയ്‌തെങ്കിലും പണം കുറച്ചു മുടക്കി പോകാവുന്ന കിഴക്കനേഷ്യൻ രാജ്യങ്ങളെ തീർത്തും അവഗണിച്ചു പോന്നു .

കഴിഞ്ഞ സെപ്റ്റംബറിൽ ഒരു യൂറോപ്പ് യാത്ര കഴിഞ്ഞു എന്റെ ഒരു സുഹൃത്തുമായി യാത്ര വിശേഷം പങ്കു വെക്കുന്ന സമയത്തു ഇറ്റലിയിലേ cinque terre എന്ന പ്രദേശത്തെ ബീച്ചുകളുടെ ഭംഗിയെ കുറിച്ച് ഞാൻ പറഞ്ഞു .അപ്പോളാണ് ആ സുഹൃത് തായ്‌ലൻഡിലെ ഫുക്കറ്റിനെ കുറിച്ച് എന്നോട് പറയുന്നത് .ഫുക്കറ്റ് ബീച്ചുകൾ കണ്ടാൽ നീ cinque terre എടുത്തു തോട്ടിൽ കളയുമെന്നാണ് ശരിക്കും പുള്ളി പറഞ്ഞത് ..എന്നാൽപിന്നെ ഈ ഫുക്കറ്റ് ഒന്ന് കണ്ടു കളയാം എന്ന ചിന്ത വരുന്നത് ..പിന്നെ അതിന്റെ പുറകിലായി .

തായ്‌ലൻഡിൽ പോകുന്നതിന് നേരത്തെ വിസ എടുക്കേണ്ട കാര്യമില്ല എന്നുള്ളതും യാത്ര വേഗത്തിലാക്കി .സാധാരണ 4000 രൂപയ്ക്കു കിട്ടുന്ന ടിക്കറ്റ് 7000 മുടക്കേണ്ടി വന്നു എന്നതൊഴിച്ചാൽ എല്ലാം smooth ആയി .ഇന്റർനെറ്റിലൂടെയും ട്രാവൽ ഗ്രൂപ്പുകളിലൂടെയും ഏകദേശ ധാരണ ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ ഫുക്കറ്റിനെ കുറിച്ചായി .അതിൽ പ്രധാനപ്പെട്ട ഒന്നാണ് ശ്രീഹരി പരിചയപ്പെടുത്തി തന്ന klook എന്ന app .കിഴക്കനേഷ്യൻ രാജ്യങ്ങളിൽ പോകുന്നവർക്കു ശ്രീഹരി കഴിഞ്ഞാൽ വളരെ അധികം ഉപകാരപ്പെടുന്ന app ആണിത് .ഇതിലൂടെ നമ്മുക്ക് വേണ്ട എല്ലാ ടൂറുകളും ബുക്ക് ചെയ്യാം .നമ്മൾ താമസിക്കുന്ന ഹോട്ടലിന്റെ details അതിൽ കൊടുത്താൽ ആ സമയത് നമ്മളെ വന്നു വിളിച്ചു കൊണ്ട് പൊയ്ക്കോളും ..ശരിക്കും ഒരു tour manager തന്നെയാണ് ഈ ആപ്പ് .

ഈ on arraival വിസ ഒരു ചടങ്ങാണ് .തായ്‌ലൻഡ് പോകുന്നവർ ഒരു passport size ഫോട്ടോ നാട്ടിൽ നിന്ന് കൊണ്ട് പോയാൽ നന്നായിരിക്കും അത്രയും ചടങ്ങുകൾ കുറയും .ഇവിടത്തെ ഏകദേശം 4800 കൊടുത്തു express വിസയാണ് എടുത്തത് .അത് കൊണ്ട് അധികം ക്യു നിൽക്കേണ്ടി വന്നില്ല. ഏകദേശം 11 മണിയോട് കൂടി ഫുക്കറ്റിൽ ലാൻഡ് ചെയ്തു .എവിടെ പോയാലും ഹോസ്റ്റൽ ആണ് എനിക്ക് താമസിക്കാൻ ഇഷ്ടം .ധാരാളം ആളുകളെ പരിചയപ്പെടാം ,ഒറ്റയ്ക്കാണ് എന്ന തോന്നൽ ഉണ്ടാകില്ല ,നല്ല സൗകര്യങ്ങൾ ,ക്യാഷും കുറച്ചു കൊടുത്താൽ മതി .യൂറോപ്പിലെ ഹോസ്റ്റലുകളിൽ താമസിച്ചിട്ടുള്ള ഞാൻ ഫുക്കറ്റിലെ bearpackers എന്ന ഹോസ്റ്റൽ ശരിക്കും ഞെട്ടിച്ചു .വളരെ വൃത്തിയും വെടിപ്പുമുള്ള ഉഗ്രൻ ഹോസ്റ്റൽ .ഒരു ദിവസം താമസിക്കാൻ ഏകദേശം 1000 രൂപ അടുപ്പിച്ചേ ഉള്ളു .ചെറുതാണെലും Swimming pool വരെയുണ്ട് .നേരെ ഹോസ്റ്റൽ ചെക്ക് ഇൻ ചെയ്തു ഒരു ഉറക്കം പാസ്സാക്കി ..ആദ്യ ദിവസം ഒന്നും പ്ലാൻ ചെയ്തട്ടില്ല .

ഫുക്കറ്റിൽ ധാരാളം കാഴ്ചകളും ആക്ടിവിറ്റീസുകളും ഉണ്ട് പക്ഷെ എനിക്ക് ഒരേ ഒരു ഉദ്ദേശമേ ഉള്ളു സുഹൃത്തു പറഞ്ഞ അതിശയിപ്പിക്കുന്ന ബീച്ച് കാണുക എന്നുള്ളത് .നേരത്തെ തന്നെ അത് മാത്രം ബുക്ക് ചെയ്താണ് ഫ്ലൈറ്റ് കയറിയത് .ഒരു ദിവസം രാവിലെ 7 മണിക്ക് തുടങ്ങി വൈകിട്ട് 5 മണിക് തീരുന്ന phiphi ഐലൻഡ് tour കൂടെ the beach എന്ന ഹോളിവുഡ് മൂവിയുടെ ലൊക്കേഷൻ ആയ മായാ ബേ യും .രണ്ടാമത്തെ ദിവസമാണ് ഞാൻ ഈ ടൂർ ബുക്ക് ചെയ്തിരിക്കുന്നത് .വൈകിട്ട് 4 മാണിയോട് കൂടി ഉറക്കം ഉണർന്ന ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആയി ഫുക്കറ്റിന്റെ തെരുവിലേക്കിറങ്ങി .ഫുകറ്റിൽ വന്നാൽ താമസിക്കാൻ വളരെ അനുയോജ്യം patong എന്ന ഭാഗം ആണ് ..അധികം ആളും ബഹളങ്ങളും ഒന്നുമില്ലാത്ത ഒരു കൊച്ചു ടൌൺ ബാക്ക്ഗ്രൗണ്ടിൽ വിശാലമായ ബീച്ച് .

തായ്‌ലൻഡിലെ ഭക്ഷണങ്ങളെ കുറിച്ച് ഒരു തെറ്റായ മുൻധാരണ ഉള്ളതിനാൽ ഒരു അലവലാതി ടൂറിസ്റ്റിനെ പോലെ ഇന്ത്യൻ restaurant തപ്പിയെടുത്തു ബിരിയാണി കഴിച്ചു .തപ്പിയെടുക്കാൻ ഒന്നുമില്ല ധാരാളം ഇന്ത്യൻ ഹോട്ടലുകൾ ഉണ്ട് .വൈകിട്ടയത്തോടു കൂടി ഫുക്കറ്റിന്റെ നിറവും ഭാവവും മാറാൻ തുടങ്ങി .ടൌൺ ആകെ ഒരു പെരുന്നാൾ രാവുപോലെ ആളുകളും ബഹളങ്ങളും വർണ വെളിച്ചങ്ങളും ആയി മാറി .ഉച്ചയ്ക്ക് കണ്ട ടൗൺ അല്ല പിന്നീട് കണ്ടത് . കൂടുതൽ രാത്രിയേയാവുന്നതോടു കൂടി വീണ്ടും തെരുവകൾക്ക് ജീവൻ വെച്ചു .ഇത്രയും ആളുകൾ രാത്രിയാവാൻ വേണ്ടി ഒളിച്ചിരിക്കുവായിരുന്നോ എന്നെനിക്കു തോന്നി പോയി .ബംഗ്ലാ സ്ട്രീറ്റ് ആണ് ഫുക്കറ്റിലെ പ്രധാന തെരുവ് .ആ തെരുവ് ആളുകളെ കൊണ്ട് നിറഞ്ഞു .എങ്ങും കാതടപ്പിക്കുന്ന സംഗീതം .അതിനിടയിൽ ചീന കൂറ്റ് ശബ്ദത്തിൽ ഇടയ്ക്കു മാഷാജ് എന്ന് പറഞ്ഞു പെണ്ണുങ്ങൾ ..അങ്ങനെ ആകെ ഒരു സെലിബ്രേഷൻ ആണ് അവിടെ കണ്ടത് .രാവിലേ നേരത്തെ എഴുനേറ്റു ടൂർ പോവേണ്ടതിനാൽ ഒരു 12 മണിയൊക്കെ ആയപ്പോൾ ഞാൻ ഡിക്ലയർ ചെയ്തു ഉറങ്ങാൻ പോയി .

അതി രാവിലേ 7 മണിക് തന്നെ ടൂർ കമ്പനിയുടെ ആള് വന്നു .ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്താണ് ടൂർ പുറപ്പെടേണ്ട സ്ഥലത്തു എത്തിയത് .. Speed ബോട്ട് ആണ് ടൂറിനായി ഞാൻ സെലക്ട് ചെയ്തിരുന്നത് .ഒരു ചെറിയ യാട്ട് പോലെ ഉള്ള ബോട്ട് .എന്നെ കൂടാതെ 8-10ആളുകൾ കൂടി ഉണ്ട് .45 മിനിട്ടോളം ടൂർ കമ്പനിക്കാർ ടൂറിന്റെ കഥ പറഞ്ഞു ബോറടിപ്പിച്ചു .ഈ ടൂറിൽ phi phi ഐലൻഡ് ,മായാ ബേ ,monkey ഐലൻഡ് ,പിന്നെ വേറെ ഏതോ ഐലൻഡ് അങ്ങനെ 4 ഐലന്റുകളാണ് കവർ ആകുന്നത് .സ്‌നോർക്കലിംഗ് എന്ന ആക്ടിവിറ്റിയും ഉച്ചയ്‌ക്കതെ ഭക്ഷണവും ടൂറിൽ പെടും.

ഞാൻ ഉദ്ദേശിച്ചതിലും വളരെ സ്പീഡിലാണ് ബോട്ട് പോയത് .സാഹസികൻ അല്ലെങ്കിൽ ബോട്ടിന്റെ മുൻ ഭാഗത്തു ഇരിക്കരുത് .എന്റെ സുഹൃത്തു പറഞ്ഞതിലും വളരെ മനോഹരമായ ബീച്ചുകളാണ് ഞാൻ ഈ യാത്രയിൽ കണ്ടത് .ആദ്യം monkey ഐലൻഡ് ആണ് പോയത് ..ധാരാളം കുരങ്ങുകൾ താമസിക്കുന്ന ഒരു ഐലൻഡ് .ഒന്ന് ഒന്നിനേക്കാൾ മെച്ചമായ ഐലന്റുകൾ ആണ് എല്ലാം എന്ന് ആദ്യമേ പറയട്ടെ .അല്ലെങ്കിൽ ഓരോ ഐലൻഡും മനോഹരമാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കണം.

monkey ഐലണ്ടിന് ശേഷം സ്‌നോർക്കലിംഗ് എന്ന കലാപരിപാടി ആയിരുന്നു പിന്നീട് .ഏകദേശം കടലിലേക് കുറച്ചു പോയതിനു ശേഷം നമ്മളെ എല്ലാവരെയും ലൈഫ് ജാക്കറ്റും മറ്റു സമഗ്രകികൾ ഒക്കെ തന്നു കടലിൽ ചാടിച്ചു ..കണ്ണ് കവർ ചെയ്യാൻ ഗ്ലാസ് ഉണ്ട് .എന്നിട്ട് എല്ലാവരോടും ഒന്ന് മുങ്ങി കടലിനിടയിൽ നോക്കാൻ പറഞ്ഞു .ജീവിതത്തിൽ വളരെ അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഞാൻ കണ്ടത് ..ഡിസ്‌കവറി ചാനലിൽ ഒക്കെ കാണുന്ന പോലെ പല വർണങ്ങളിൽ മൽസ്യങ്ങൾ ..എന്റെ ആദ്യ experiance ആയിരുന്നു അത് .ഏകദേശം 20 മിനിട്ടോളം ഈ കലാപരിപാടി തുടർന്നു ..ഗ്ലാസ് വെച്ചിരുനെങ്കിലും ഉപ്പു വെള്ളം കണ്ണിൽ കയറി നീറി പണ്ടാരടങ്ങിയപ്പോൾ മാത്രമാണ് ഞാൻ തിരിച്ചു ബോട്ടിൽ കയറിയത് ..കണ്ണൊക്കെ ആകെ ചുമന്നു തടിച്ചു ..

ഉച്ചയോടു കൂടി phi phi യിൽ എത്തി ഉച്ച ഭക്ഷണം കഴിച്ചു .വലിയ വിഭവ സമൃദ്ധം അല്ലെങ്കിലും decent ആയ ഒരു ബുഫേ.ആ ബുഫെ കഴിച്ചതോടു കൂടി തായ്‌ലൻഡ് ഭക്ഷണത്തോടുള്ള തെറ്റിദ്ധാരണ കുറെ മാറി കിട്ടി .ഭക്ഷണ ശേഷമാണു ലിയനാർഡോ ഡി കാപ്രിയോ അഭിനയിച്ച ദി ബീച്ചിന്റെ ലൊക്കേഷൻ ആയ മായാ ബേ എത്തുന്നത് .അത് കണ്ടപ്പോൾ മനസിലായി ആ സിനിമയിൽ അധികം vfx ഒന്നും ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടാവില്ല എന്ന് അത്ര മനോഹരമാണ് മായാ ബേ ..അവിടെ നിന്ന് പോരാൻ തോന്നുണ്ടായില്ല .പിന്നീട് അവിടെ നിന്ന് അവസാന ദ്വീപിലേക്ക് .അവസാന ദ്വീപിൽ ഏകദേശം 4 മാണിയോട് കൂടിയാണ് എത്തിയത് ..ചെറിയ രീതിയിൽ refreshment ഉണ്ടായെങ്കിലും എന്നെ ആകർഷിച്ചത് അവിടെ ഉണ്ടായിരുന്ന locals ഉണ്ടാക്കുന്ന sea food വിഭവങ്ങളിലേക്കാണ് ..നല്ല വലിയ tiger prawns രണ്ടു മൂന്നെണ്ണം അവരുടെ രീതിയിൽ ചുട്ടു തന്നു .വളരെ നല്ല taste. പാറ്റയെയും വണ്ടിനേയും ഒക്കെ ഇവരിൽ ചിലർ തിന്നനുണ്ടാവാം. ദൈവം സഹായിച്ചു എന്റെ കണ്മുന്നിൽ അങ്ങനെയൊന്നും വന്നില്ല .അതോടു കൂടി കിഴക്കനേഷ്യൻ ഭക്ഷണത്തോടുള്ള ഒരുപരിധിവരെയുള്ള തെറ്റിദ്ധാരണകൾ മാറി .

വളരെ തൃപ്തി തോന്നിയ ഒരു ടൂർ ആയിരുന്നു phiphi ഐലൻഡ് ടൂർ .ജീവിതത്തിൽ ഇതുവരെ experiance ചെയ്യാത്ത പലതും ചെയ്തു പലതും കണ്ടു എന്ന തോന്നലുണ്ടായി .വൈകിട്ട് 6 മാണിയോട് കൂടി കര പറ്റി .7 മണിയോട് കൂടി ഹോസ്റ്റൽ എത്തി .ഒരു തായ് authentic massage ചെയ്യണം എന്നാഗ്രഹം ഉണ്ടായിരുന്നു .അതിനു എവിടെ പോകാം എന്ന് ഹോസ്റ്റലിൽ തിരക്കി .ഫുകട്ടിൽ മുട്ടിനു മുട്ടിനു massage paralour ഉള്ളപ്പോൾ ഞാൻ തിരക്കാൻ കാരണം മറ്റുള്ളവ എല്ലാം വിവിധ ഉദ്ദേശ പദ്ധതികൾ ഉള്ളവയാണ് .Hygenic ആയിരിക്കില്ല .phuket മാളിൽ ഉള്ള pimnara എന്ന spa വളരെ പ്രൊഫഷണൽ ആണ് hygenic ആണ് .മാത്രമല്ല ഒരു ലക്ഷുറി ഇന്റീരിയർസ് ഒക്കെ ആണ് ..Authentic ആണ് എന്നാണ് ഹോസ്റ്റലിൽ നിന്നും കിട്ടിയ വിവരം മറ്റുള്ള സെന്ററുകളെക്കാൾ കുറച്ചു കാശും കൂടുതലാണ് .ഏതാണ്ട് 500 bahth ആണ് ഒരു മണിക്കൂർ തായ് മസ്സാജിനു അതായത് ഇവിടത്തെ 1000 രൂപ .പുറത്തു 300 ബാത്തിനു കിട്ടും .ഇനി തായ് മസ്സാജിനെ കുറിച്ച് പറഞ്ഞാൽ തായ് മസ്സാജ് അത്ര സുഖമുള്ള ഏർപ്പാട് അല്ല .ഫുൾ streaching type massage ആണ്.കുറച്ചു ആയാസമുള്ളതാണെങ്കിലും ഒന്ന് refresh ആകും .

മൂന്നാമത്തെ ദിവസം പ്രതേകിച്ചു പ്ലാനുകൾ ഒന്നുമില്ല .എന്നാൽ ഫുകാറ്റിൽ കാണാൻ ധാരാളം കാര്യങ്ങൾ വേറെയുണ്ട് .ഇന്നലെ പോയ പോലെ ഉള്ള tour വേറെയും ഐലണ്ടിലേക്കു ഉണ്ട് .അതിലൊന്നാണ് ജെയിംസ്‌ബോണ്ട് ഐലൻഡ് ടൂർ .മിക്ക ട്രാവൽ പ്രമുഖരുടെയും അഭിപ്രായത്തിൽ ഏതെങ്കിലും ഒരു ഐലൻഡ് ടൂർ മതിയെന്നുള്ളതാണ് . ഫുക്കറ്റിൽ ഒഴിച്ച് കൂടാൻ പാടില്ലാത്ത മറ്റൊന്നാണ് ഫുക്കറ്റ് ഫാന്റസ എന്ന ഗ്രാൻഡ് ഷോ .അങ്ങനെ ധാരാളം പരിപാടികൾ ബാക്കി കിടക്കുവാന് .ഇതൊന്നും കൂടാതെ ബീച്ചിലുള്ള പരിപാടികൾ അത് വേറെ .പക്ഷെ ഞാൻ ഇതൊന്നും ചെയ്തില്ല ഒരു ബൈക്ക് വാടകയ്ക്കു എടുത്തു ഫുക്കറ്റിന്റെ ഉൾ ഗ്രാമങ്ങളിൽ ഒക്കെ ഒന്ന് പോയി നോക്കി ..അവിടത്തെ tourist അല്ലാതെ ഉള്ള ആളുകളുടെ ജീവിതം ഒക്കെ കാണാൻ ..ഏകദേശം 100-150 km കറങ്ങി ..ടൌൺ വിട്ടപ്പോൾ നമ്മുടെ നാടൊക്കെ പോലെയുള്ള സ്ഥലങ്ങൾ .ധാരാളം മരങ്ങൾ ,കൃഷിയിടങ്ങൾ ഒക്കെയുള്ള ഗ്രാമങ്ങൾ അവരുടെ പ്രാദേശിക ആരാധനാലയങ്ങൾ ,പഞ്ചായത് പൈപ് കണ്ടില്ല എന്നെ ഉള്ളു ബാക്കി എല്ലാം നമ്മുടെ നാട്ടിൻ പുറം പോലെ .ഒരു വൃത്തിയും വെടിപ്പുമൊക്കെ ഉള്ള കൊച്ചു കൊച്ചു ഗ്രാമങ്ങൾ .നല്ലൊരു അനുഭവം ആയിരുന്നു ആ ഒരു കറക്കം .

തായ്‌ലൻഡ് പോയാൽ ഒരു imax തീയേറ്ററിൽ നിന്ന് സിനിമ കാണണം എന്നുള്ളതും എന്റെ ലിസ്റ്റിൽ ഉണ്ടായിരുന്നു .നാലാം ദിവസം ഫുകറ്റിൽ നിന്ന് നിന്ന് നേരെ ബാങ്കോങ് വിട്ടു .അവിടത്തെ ഒരു ഒരു മാളിൽ കയറി ragnork ( thor ) കണ്ടു .വളരെ നല്ല അനുഭവം ആയിരുന്നു ..സാധാ തീയേറ്ററും imaxum രാപകൽ വെത്യാസം ഉണ്ട് എന്ന് എന്ന് അന്നെനിക്ക് മനസിലായി ..ടിക്കറ്റ് റേറ്റും അത് അത്പോലെ തന്നെ ..അന്ന് തന്നെ വൈകിട്ടത്തെ നെടുമ്പാശ്ശേരി passanger പിടിച്ചു നാട്ടിലെത്തി . (വിവരണം – സിറാജ് ബിന്‍ അബ്ദുള്‍ മജീദ്‌)

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply