ആർക്കൊക്കെ പോലീസ് പാസ്സ് ഇല്ലാതെ ജില്ലാതിർത്തി കടക്കാം?

കോവിഡ് 19 വ്യാപിക്കുന്നത് തടയുന്നതിനായി ജില്ലാതിർത്തി കടന്നുള്ള യാത്രകൾക്ക് സർക്കാർ നിയന്ത്രണങ്ങൾ വെച്ചിരിക്കുകയാണ്. അടിയന്തിരഘട്ടങ്ങളിൽ പോലീസിൽ നിന്നും യാത്രാപാസ്സ്‌ നേടി ആളുകൾക്ക് ജില്ലാന്തരയാത്രകൾ നടത്താവുന്നതാണ്. ലിസ്റ്റ് ചെയ്യപ്പെട്ട അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പോലീസ് പാസ്സ് അനുവദിക്കുകയുള്ളൂ. എന്നാൽ അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പോലീസ് പാസ് ആവശ്യമില്ല. അതിനെക്കുറിച്ചുള്ള വിശദവിവരങ്ങളാണ് ഇനി പറയുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യമേഖലയിലെയും സര്‍ക്കാര്‍ മേഖലയിലെയും ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, ബാങ്ക് ജീവനക്കാർ , മാധ്യമ പ്രവർത്തകർ, ഐ.റ്റി മേഖലകളിലുളളവര്‍, ഡാറ്റ സെന്‍റര്‍ ജീവനക്കാര്‍, ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ മുതലായവര്‍ക്ക് വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്തദിവസം രാവിലെ ഏഴ് മണിവരെയുളള യാത്രാനിരോധനം ബാധകമല്ല. ഇവര്‍ മറ്റ് ജില്ലകളിലേക്ക് ഔദ്യോഗിക ആവശ്യത്തിന് യാത്രചെയ്യുന്നതിന് പോലീസ് പാസ് വാങ്ങേണ്ടതില്ല. പകരം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും. ഒറ്റ, ഇരട്ട വാഹന രജിസ്ട്രേഷന്‍ നമ്പര്‍ അടിസ്ഥാനമാക്കിയുളള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പെടാത്തവര്‍ക്കാണ് വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്ത ദിവസം രാവിലെ ഏഴ് മണിവരെയുളള വാഹനനിയന്ത്രണം ബാധകമാകുന്നത്. വളരെ അത്യാവശ്യമുളള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴ് മണി മുതല്‍ അടുത്തദിവസം ഏഴ് മണിവരെ യാത്ര പാടില്ല. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനാണ് ഈ നിയന്ത്രണം.

വളരെ അത്യാവശ്യമായ കാര്യങ്ങള്‍ക്കുമാത്രം സഞ്ചരിക്കാനാണ് പോലീസ് പാസ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചുവപ്പുമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിലേക്കും അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പോലീസ് പാസ് ആവശ്യമില്ല. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വെട്ടുകല്ല് മുറിച്ച് ശേഖരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. സിമന്‍റ് വില്‍ക്കുന്നത് ഉള്‍പ്പെടെ നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.

തുറന്ന് പ്രവര്‍ത്തിക്കാൻ അനുമതിയുള്ള സ്വകാര്യസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പിന്തുടരുന്ന തരത്തില്‍ കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണം. ഏറ്റവും കുറച്ച് ജീവനക്കാര്‍, സാമൂഹ്യഅകലം പാലിക്കല്‍ എന്നിവയാണ് പ്രധാനം. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡും സത്യവാങ്മൂലവും കരുതണം. അവര്‍ക്ക് പോലീസ് പാസിന്‍റെ ആവശ്യമില്ല.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply