എടത്വാ ഡിപ്പോയിലെ സത്യസന്ധരായ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പരിശ്രമം മൂലം വിദ്യാര്‍ത്ഥിയുടെ ലാപ്ടോപ്പ് തിരികെ ലഭിച്ചു. എടത്വ ഡിപ്പോയുടെ RPC 720 ബസ്സില്‍ വെച്ച് ജൂണ്‍ 18 നു മൂവാറ്റുപുഴയില്‍ നിന്നും തൃശ്ശൂര്‍ക്ക് യാത്ര ചെയ്യവെയാണ് തിരൂര്‍ സ്വദേശി നിബില്‍ ബാബു തന്റെ ലാപ്ടോപ് അടങ്ങിയ ബാഗ് ബസ്സില്‍ മറന്നുവെച്ചത്.
ബസ്സില്‍ നിന്നിറങ്ങിയശേഷമാണ് ബാഗ് മറന്നകാര്യം നിബില്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഗുരുവായൂര്‍ ഡിപ്പോയില്‍ നിന്നും എടത്വയിലെ ഫോണ്‍ നമ്പര്‍ കളക്ട് ചെയ്ത് സ്റ്റേഷന് മാസ്റ്റര്‍ അനില്‍കുമാറുമായി ബന്ധപ്പെട്ടു.അദ്ദേഹം അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടര്‍ നാസറുദ്ദീനില്‍ നിന്നും ബസ്സില്‍ നിന്നും ലഭിച്ച ലാപ്ടോപ്പ് ഏറ്റുവാങ്ങുകയും അടുത്ത ദിനം അമ്പലപ്പുഴ -ഗുരുവായൂര്‍ സര്‍വ്വീസ് പോകുന്ന കണ്ടക്ടര്‍ ഷെഫീക്ക് ഇബ്രാഹിമിനെ ഏല്‍പ്പിക്കുകയും ചെയ്തു.
19-06-2016 ഉച്ചക്ക് ബസ് ഗുരുവായൂര്‍ ഡിപ്പോയില്‍ എത്തിയപ്പോള്‍ ഷെഫീക് വെച്ച് ടിക്കറ്റും, റിസീവിംഗ് ലെററ്ററും വാങ്ങി പരിശോധിച്ച് നിബില്‍ ബാബുവിനു ലാപ്ടോപ്പ് തിരികെ ഏല്‍പ്പിച്ചു.