വയനാട് വഴി പോകുന്ന സർവീസുകളെല്ലാം കെഎസ്ആർടിസി നിർത്തിവെച്ചു…

മാന്യയാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.. കേരളത്തിൽ അങ്ങോളമിങ്ങോളം കനത്ത മഴമൂലം ധാരാളം അനിഷ്ടസംഭവങ്ങളും നാശനഷ്ടങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ സമയങ്ങളിൽ നിങ്ങളുടെ യാത്രകൾ കഴിവതും ഒഴിവാക്കുക. ബെംഗളൂരുവിൽ നിന്നും വരുന്നവർ സേലം – പാലക്കാട് വഴി വരാൻ ശ്രദ്ധിക്കുക. വിനോദസഞ്ചാരമേഖലകളിലൊന്നും തന്നെ ഈ സമയത്ത് പോകുവാൻ പാടുള്ളതല്ല. പ്രത്യേകിച്ച് മലയോരമേഖലകളിൽ. കെഎസ്ആർടിസി ബസ്സുകൾ ഒരു പരിധിവരെ സർവ്വീസുകൾ മുടക്കമില്ലാതെ നടത്തുന്നുണ്ട്. കനത്ത മഴയിൽ വയനാട് ജില്ലയെ മറ്റു കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായ താമരശ്ശേരി ചുരത്തിന്റെ ഒരു ഭാഗം ഇടിഞ്ഞതിനാൽ ഇതിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ വയനാട് ജില്ല ഒറ്റപ്പെട്ട അവസ്ഥയിലായി മാറി.

യാത്രക്കാർ അറിയുന്നതിനായി കെഎസ്ആർടിസി സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്നുള്ള അറിയിപ്പുകളാണ് താഴെ കൊടുത്തിരിക്കുന്നത്. (കടപ്പാട് – KSRTC SULTHAN BATHERY FB PAGE)

1. മലബാർ ഭാഗത്തു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴമൂലം താമരശ്ശേരി ചുരം 1 ഒന്നാംവളവിനും ചിപ്പിലത്തൊടിനും ഇടയിൽ മണ്ണ് ഇടിച്ചിലും, താഴ്ന്ന പ്രദേശങ്ങളായ ഈങ്ങാപ്പുഴ , കൊടുവള്ളി ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറിയതിനാലും, ദീർഘ ദൂര ബസുകൾ ഉൾപ്പെടെ പല വാഹനങ്ങളും ബ്ലോക്കിൽ പെട്ടതിനാലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സുൽത്താൻ ബത്തേരി – കോഴിക്കോട് ചെയിൻ സർവീസുകൾ നിർത്തിവെച്ചതായി അറിയിക്കുന്നു.

2. നിലവിൽ സുൽത്താൻ ബത്തേരി വഴി കോഴിക്കോട് ഭാഗത്തു കൂടി കടന്നു പോകുന്ന ദീർഘ ദൂര സർവീസുകൾ കൽപ്പറ്റ – പടിഞ്ഞാറത്തറ – തരുവണ – നിരവിൽപുഴ – തൊട്ടിൽപ്പാലം- കുറ്റിയാടി – പേരാമ്പ്ര – അത്തോളി – കോഴിക്കോട് വഴി സർവീസ് നടത്തുന്നതാണ്.

3. സുൽത്താൻ ബത്തേരിയിൽ നിന്നും താമരശ്ശേരി പെരിന്തൽമണ്ണ തൃശൂർ വഴി ഓപ്പറേറ്റ് ചെയുന്ന മിന്നൽ സർവീസ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ താത്കാലികമായി നാടുകാണി – വഴിക്കടവ്- നിലമ്പൂർ – പെരിന്തൽമണ്ണ- തൃശൂർ റൂട്ടിലൂടെ ആയിരിക്കും ഓടുക… സ്പെഷ്യൽ പെർമിറ്റ് എം.ഡി നേരിട്ട് ഇടപെട്ട് ശരിയാക്കി.

4. നിലവിൽ സുൽത്താൻ ബത്തേരി വഴി കോഴിക്കോട്ടേക്കും ബാംഗ്ലൂരേക്കും മൈസൂരേക്കും തിരുവനന്തപുരത്തേക്കും ഓപ്പറേറ്റ് ചെയ്യുന്ന കോഴിക്കോട്- ബാംഗളൂർ, ‘ തിരുവനന്തപുരം- ബാംഗളൂർ, തിരുവനന്തപുരം – മൈസൂർ മൾട്ടി ആക്സിൽ വോൾവോ/സ്കാനിയ ഇനി ഒരു അറിയിപ്പു ഉണ്ടാകുന്നത് വരെ നിർത്തിവെച്ചിരിക്കുന്നു.

5. എറണാകുളം – കോഴിക്കോട് – മാനന്തവാടി – ബാംഗ്ലൂർ ഡീലക്സ്, പിറവം – എറണാകുളം – കോഴിക്കോട് – സുൽത്താൻ ബത്തേരി – ബാംഗ്ലൂർ ഡീലക്സ് , മൂന്നാർ – കോഴിക്കോട് – സുൽത്താൻ ബത്തേരി – ബാംഗ്ലൂർ സൂപ്പർ ഡീലക്സ് ഇവ ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഓടുന്നതല്ല.

6. കോഴിക്കോട് നിന്നും 08.30 കോഴിക്കോട് – സുൽത്താൻ ബത്തേരി – ബാംഗ്ലൂർ മൾട്ടി ആക്സിൽ എ സി വോൾവോ സെമി സ്ലീപ്പർ / 22.30 ബാംഗ്ലൂർ – സുൽത്താൻ ബത്തേരി – കോഴിക്കോട് മൾട്ടി ആക്സിൽ എ സി വോൾവോ സെമി സ്ലീപ്പർ ഒഴികെയുള്ള എല്ലാ മൈസൂർ, ബാംഗ്ലൂർ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ് , സൂപ്പർ ഡീലക്സ് സർവീസുകളും ഓപ്പറേറ്റ് ചെയുന്നുണ്ട്.

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply