കർണാടക ആർടിസിയെ മാതൃകയാക്കി കേരള ആർടിസിയും സ്വകാര്യ മേഖലയുമായി ചേർന്ന് ടിക്കറ്റ് ബുക്കിംഗ് സംവിധാനം തുടങ്ങി. വയനാട്ടിലെ ആദ്യത്തെ കെ. എസ് .ആർ. ടി .സി ടിക്കറ്റ് ബുക്കിംഗ് സെന്റർ കൽപറ്റ പറമ്പത്ത് ട്രാവൽസുമായി ചേർന്ന് കൽപറ്റ പുതിയ ബസ്സ്റ്റാൻഡിന് എതിർവശത്ത് ആരംഭിച്ചു.

ഈ സെന്ററിൽ കേരള കെ .എസ് .ആർ. ടി സിയുടെ ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിൽ ഉൾപ്പെട്ട എല്ലാ സർവീസുകളുടെയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക്ചെയ്യാം. കർണാടക ആർടിസി മൂന്ന് വർഷം മുൻപു തന്നെ അവരുടെ ടിക്കറ്റ് ബുക്കിംഗ് സെന്ററായി പറമ്പത്ത് ട്രാവൽസിനെ നിയോഗിച്ചിരുന്നു.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog