വയനാട്ടിലെ അട്ടമലയിലേക്ക് പോകാം ആനവണ്ടിയില്‍…

ഇതു അട്ടമല.വയനാട്ടിലെ മേപ്പാടിക്ക് അടുത്തുള്ള മനോഹരമായ ഒരു സ്ഥലം.തേയില തോട്ടങ്ങൾ ആണ് ഇവിടെ. മേപ്പടി ടൌണിൽ നിന്നും സൂചിപ്പാറ വെള്ളച്ചാട്ടം റോഡ്‌ വഴി ചൂരൽമല ചെന്നിട്ടു വേണം അങ്ങോട്ട്‌ പോകുവാൻ. ചൂരൽമല നിന്നും ഏകദേശം 5 km ദൂരം. തിരക്കും ബഹളവും ഇല്ലാത്ത ശാന്തമായ ഒരിടം. ഫുഡും വെള്ളവും കരുതണം. കല്പെറ്റ നിന്നും ബസ്‌ കിട്ടും. സമയ വിവരങ്ങള്‍ക്ക്: Click here

ചൂരല്‍മലയില്‍നിന്ന് വനാതിര്‍ത്തി പ്രദേശമായ അട്ടമലയിലേക്ക് രണ്ട് കിലോമീറ്റര്‍ ദൂരമേയുള്ളൂ. നാട്ടുകാരുടെ വളരെക്കാലമായുള്ള ആവശ്യം പരിഗണിച്ച് മുന്‍ എം.എല്‍.എ. എം.വി. ശ്രേയാംസ്!കുമാറാണ് റോഡ് നവീകരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചത്.

കല്പറ്റയില്‍നിന്ന് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി.ബസുകള്‍ മാത്രമാണ് ജനങ്ങളുടെ ഏക ആശ്രയം. മലയാളം പ്ലാന്റേഷനില്‍പ്പെട്ട ഡിവിഷനാണ് അട്ടമല. തേയിലത്തോട്ടത്തിലൂടെയാണ് റോഡ് കടന്നുപോകുന്നത്. വളരെക്കാലമായുള്ള തൊഴിലാളികളുടെ ആവശ്യത്തെത്തുടര്‍ന്നാണ് കമ്പനി റോഡ് ഗ്രാമപ്പഞ്ചായത്തിന് വിട്ടുകൊടുത്തത്.

Credits: Sohan Sathyarthi

Visit

www.aanavandi.com

for latest and updated bus timings of KSRTC

 

 

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply