അപകടങ്ങൾക്ക് കാരണം പ്രേതബാധ..! പരിഹാരമായി കാസർകോഡ് കെഎസ്ആർടിസി ഡിപ്പോയിൽ നടന്നത് ‘ബാധ ഒഴിപ്പിക്കൽ പൂജ’; പൂജ നടന്നത് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറുടെ സാന്നിധ്യത്തിൽ

കാസർകോട്: കാസർകോഡ് കെഎസ്ആർടിസി ഡിപ്പോയിൽ പ്രേതബാധ ഒഴിപ്പിക്കാൻ പൂജ’.എം ബാലകൃഷ്ണൻ എന്ന ജ്യോത്സ്യനാണ് കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് വേണ്ടി പൂജ നടത്തിയത്. കഴിഞ്ഞമാസം 22നാണ് പൂജ നടത്തിയത്. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറുടെ സാന്നിധ്യത്തിലായിരുന്നു വിചിത്രമായ ഈ പൂജാകർമ്മങ്ങൾ അരങ്ങേറിയത്.

കാസർകോഡ് ഡിപ്പോയിലുള്ള ബസുകൾ അപകടത്തിൽപ്പെടുന്നത് പതിവായ സാഹചര്യത്തിലാണ് ഇത്തരമൊരു പൂജ നടത്തിയത്. പ്രേതബാധ കാരണമാണ് ബസുകൾ അപകടത്തിൽപ്പെടുന്നത് എന്ന നിഗമനത്തിലായിരുന്നു അധികൃതർ ജ്യോത്സ്യനെ സമീപിച്ചതും പൂജ ചെയ്തതും. പൂജയുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദത്തിൽ ആയത്.

ksrtc-kasargod-depot

അതേസമയം ആയുധപൂജയോട് അനുബന്ധിച്ച് നടന്ന ഗണപതി പൂജയാണ് നടന്നതെന്നാണ് കെഎസ്ആർടിസി ഡിപ്പോ അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, ചാനൽ അധികൃതർ ജ്യോത്സ്യനുമായി ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് പ്രേതബാധ ഒഴിപ്പിക്കാനാണ് പൂജ നടന്നതെന്നും പ്രേതം ഒഴിഞ്ഞുപോയെന്നുമാണ്. വാർത്തയോട് പ്രതികരിച്ച ബിജെപി നേതാവ് കെ സുരേന്ദ്രൻ സിഐടിയു യൂണിയൻ പ്രവർത്തകരാണ് ഇത്തരമൊരു പൂജയ്ക്ക് പിന്നിലെന്ന് ആരോപിച്ചു. സിപിഎമ്മിന് ഇപ്പോൾ അന്ധവിശ്വാസങ്ങളിലാണ് താൽപ്പര്യമെന്നും അദ്ദേഹ ആരോപിച്ചു.

പ്രേതം ഒഴിപ്പിക്കൽ പൂജ നടന്നിട്ടുണ്ടെങ്കിൽ അത് അപലപനീയമാണെന്നായിരന്നു മുന്മന്ത്രിമാരായ ആർ ബാലകൃഷ്ണ പിള്ളയും മാത്യു ടി തോമസും പ്രതികരിച്ചത്. ഏത് കാലത്താണ് ഇങ്ങനെയുള്ള വിശ്വാസങ്ങൾ നിലനിൽക്കുന്നതെന്ന് ചിന്തിക്കേണ്ടതാണെന്ന് മാത്യു ടി തോമസ് പ്രതികരിച്ചപ്പോൾ ഗണപതി പൂജ നടത്തിയതാണെങ്കിൽ അതിൽ അപാകത ഇല്ലെന്നായിരുന്നു ബാലകൃഷ്ണ പിള്ളയുടെ പ്രതികരണം.

KSRTC ബസ്സുകളുടെ സമയ വിവരങ്ങൾക്ക്: www.aanavandi.com

News: Marunadan Malayali

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply