കെഎസ്ആര്‍ടിസിയുടെ അതിവേഗ ബസ് സര്‍വീസായ മിന്നല്‍ കലക്ഷനിലും അമ്പരപ്പിക്കുന്ന നേട്ടവുമായി കുതിക്കുകയാണ്. പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുന്ന കെഎസ്ആര്‍ടിസിക്ക് ആശ്വാസമേകുന്നതാണ് മിന്നലിന്റെ സ്വപ്നക്കുതിപ്പ്.
മിന്നല്‍ സര്‍വീസ് തുടങ്ങി മൂന്നാഴ്ചക്കുള്ളില്‍ ലഭിച്ച കലക്ഷന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. മൂന്നാഴ്ച കൊണ്ട് 24 ലക്ഷം രൂപയുടെ വരുമാനം മിന്നല്‍ സര്‍വീസ് ഉണ്ടാക്കിയെന്ന് കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടുന്നു.


ഡിപ്പോകളില്‍ കയറാതെയാണ് മിന്നല്‍ സര്‍വീസ് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നത്. ഓണ്‍ലൈന്‍ മുഖേനയും ബസ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ഇതിനും ജനങ്ങള്‍ക്കിടയില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

ഏറ്റവും കൂടുതല്‍ കലക്ഷനുള്ളത് തിരുവവനന്തപുരം- കാസര്‍കോഡ് റോഡിലോടുന്ന ബസ്സിനാണ്. തിരുവനന്തപുരത്തു നിന്ന് കാസര്‍കോഡേക്കുള്ള ബസിന്റെ ശരാശരി കലക്ഷന്‍ 31,700 രൂപയാണ്. ബത്തേരിയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള സര്‍വീസിന് 30,000 രൂപയുടെ കലക്ഷനുണ്ട്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog