“ബംഗാൾ ഗ്രാമങ്ങളെ തേടി ഒരു യാത്ര” ഹരിൻകോള, കൊൽക്കത്ത, ശാന്തിനികേതൻ, മുർഷിദാബാദ്, സുന്ദർബൻ.
വിവരണം – അഭിലാഷ് വിശ്വ.
ഒഴിഞ്ഞ പ്ളാസ്റ്റിക് കുപ്പികൾ പെറുക്കി എടുക്കുന്ന കുട്ടികളെ കണ്ടാണ് ഹൗറയിൽ ട്രെയിൻ ഇറങ്ങുന്നത്ന. ഗരത്തിലൂടെ നടക്കുമ്പോൾ ആ നഗരത്തിന്റെ തിക്കും തിരക്കും ശരിക്കും അനുഭവിക്കാമായിരുന്നു….
നാസർ ബന്ധു പറഞ്ഞ പോലെ ( സീറോ ഫൗണ്ടേഷനിലെ നാസർ ഇക്കയെ സ്നേഹത്തോടെ ബംഗാളിലെ ഗ്രാമീണർ വിളിക്കുന്ന പേരാണ്)ഹൗറയിൽ നിന്നും L238 നീല ബസ്സ് കാത്ത് നിന്ന് കിട്ടി. ക്യാമറ ബാഗിനും ലഗേജിനും ടിക്കറ്റ്,ഹൗറ പാലത്തിലൂടെ കൊൽക്കത്ത നഗരത്തിന്റെ തിരക്ക് കണ്ട് ഞാനും ഹാരിസ് ഇക്കയും ബറസാത്തിലെത്തി അവിടെ നിന്നും ഒരു വാൻ പിടിച്ച് ചക്കലക്ക് ഗ്രാമത്തിലേക്ക്,വാനിൽ ആദ്യം ഞാനും ഹാരിസ് ഇക്കയും മാത്രം പിന്നീട് വഴിയിൽ നിന്നായി ഓരോരുത്തരായി കയറി തുടങ്ങി, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഏവരും മുകളിലും പിന്നിലും തൂങ്ങിയുള്ള യാത്ര പുതിയ അനുഭവത്തിലേക്കുള്ള തുടക്കം മാത്രം ആയിരുന്നു. ആദ്യ കാഴ്ച്ച തന്നെ നടു റോഡിൽ തിരക്ക് മൂലം അനങ്ങാൻ കഴിയാതെ സൈറൻ മുഴക്കി കിടക്കുന്ന ആംബുലൻസ് ആയിരുന്നു…. ഒരോ ആംബുലൻസിനും വഴിയൊരുക്കുന്ന കേരള ജനതയെ നമ്മുടെ നാടിനെ ഓർത്ത് അഭിമാനം തോന്നിയ നിമിഷം.
ഹരിൻകോള : പല തരം സൈക്കിൾ ആയിരുന്നു ബംഗാളിലെ എന്നെ ആകർഷിച്ച ഒന്ന്, ലോറിയിൽ കൊള്ളുന്ന സാധനങ്ങൾ മുഴുവൻ ഒരു സൈക്കിളിൽ കൊണ്ടു പോകുന്ന കാഴ്ച്ച, ഗ്രാമത്തിലേക്ക് ഉള്ളിലേക്ക് കടന്നു കൊണ്ടിരിക്കുന്നു….. പൊതുകുളങ്ങൾ ധാരാളം ഉണ്ട്. കൃഷിക്കും നിത്യപയോഗത്തിനും ഈ കുളങ്ങൾ തന്നെ ഉപയോഗിക്കുന്നത്.കളിമണ്ണ് കൊണ്ട് പലതരം സാധനങ്ങൾ ഉണ്ടാക്കുന്ന ചെറിയ കുടിലുകൾ എങ്ങും കാണാം ചെറിയ ഇഷ്ടിക കളങ്ങൾ,ചക്കലക്ക് ഗ്രാമത്തിൽ നിന്ന് ഹരിങ്കോളയിലേക്ക് എത്തിയാണ് മുഴുവൻ യാത്ര ടീമിനെയും പരിചയപ്പെടുന്നത് ആദ്യ ദിവസം തന്നെ എല്ലാവരും വളരെ അടുത്ത സുഹൃത്തുക്കളായി മാറി, കട്ടക്ക് നിൽക്കുന്ന 14 പേർ, ഒരേ മനസ്സ്, യാത്രയെയും പുസ്തകങ്ങളേയും,മനുഷ്യരെയും സ്നേഹിക്കുന്ന കുറച്ചു പേർ. ഫോട്ടോഗ്രാഫർ ആയി ഞാൻ മാത്രം,… ഞങ്ങൾ അല്പം വൈകിയതുകൊണ്ടു ഒരു ബംഗാളി കല്യാണം കൂടാൻ കഴിഞ്ഞില്ല,കഴിച്ച ഭക്ഷണത്തെ കുറിച്ച് പറഞ് ആശ ചേച്ചിയും,ശങ്കിലിയും മറ്റും വിശന്നിരിക്കുന്ന ഞങ്ങളെ കൊതിപ്പിച്ചു…..
രാത്രി ചക്കളക്ക് ഗ്രാമത്തിലെ കുറച്ച് കാഴ്ചകളിലേക്ക്,ചായക്കട സംസ്കാരം ഇപ്പോഴും നില നിൽക്കുന്നു, ഇവിടെ എല്ലാ ചർച്ചകളും നടക്കുന്നത് ഗ്രാമീണ ചായക്കടകളിലാണ്. ഗ്രാമത്തിലെ ആളുകളുടെ പ്രശ്നങ്ങൾ തീർപ്പാക്കുന്നതും ഇത്തരം ചായകടകൾക്ക് മുൻപിൽ ആണ്. ഇതിനായി ചില രാഷ്ട്രീയ പ്രമാണിമാർ ഉണ്ട് അവരാണ് അത്തരം പ്രശ്നങ്ങൾ തീർപ്പാക്കുന്നത്. അവർ തന്നെ അടിസ്ഥാന വിദ്യാഭ്യാസം ഇല്ലാത്ത പാവപെട്ടവരെ ചൂഷണം ചയ്യുന്നും ഉണ്ട്,ഒരു ചായക്കടയിൽ കുറച് നേരം ഇരുന്നാൽ ആ ഗ്രാമത്തിലെ മുഴുവൻ കാര്യങ്ങളും അറിയാം, ഓരോരുത്തരുടെ നാവിൽ നിന്നും.
ചായക്കടകൾക്കുള്ള പ്രാധാന്യം മനസിലാക്കി നാസർ ബന്ധു ഒരു ചായക്കട തന്നെ തുടങ്ങിട്ടുണ്ട് ചക്കള ഗ്രാമത്തിൽ 12 ഓളം വ്യത്യസ്ത തരം ചായ ലഭിക്കും,ആളുകൾക്ക് വന്നിരുന്ന് സംസാരിക്കാം,കുട്ടികൾക്ക് ബന്ധു ട്യൂഷൻ എടുക്കും.
ചക്കലക് മന്ദിറിൽ ആയിരുന്നു എല്ലാവരും കൃത്യമായി പരിചയപ്പെട്ടത്.ഒരു എൻജിൻ വച്ച 3 വീൽ ഉള്ള ഒരു വണ്ടി അതായിരുന്നു അവിടത്തെ വാഹനം, ഞങ്ങൾ അതിനെ കുടു കുടു വണ്ടി(എൻജിൻ വണ്ടി) എന്ന പേരിട്ട് വിളിച്ചു, കേറി ഇരുന്നാൽ ശരീരത്തിൽ കുലുങ്ങാത്ത ഒരു ഏരിയ പോലും ഉണ്ടാകില്ല.
രാവിലെ 5.30 ക്ക് തന്നെ ഹാരിസ് ഇക്കയെയും കൂട്ടി ക്യാമറ തൂക്കി ഗ്രാമത്തിലൂടെ ഒരു പ്രഭാത നടത്തം.ഹാരിസ് ഇക്ക നല്ലൊരു എഴുത്തുകാരനും തനി നാടൻ അറിഞ്ചും,പുറിഞ്ചും, തുടങ്ങിയ വാക്കുകളും തമാശകളും പറഞ്ഞ് ആളെ ചിരിപ്പിക്കുന്ന വയനാട്ടുകാരൻ ആണ്. നല്ല മഞ്ഞു നിറഞ്ഞ വഴിയിലൂടെ ചില മുഖങ്ങൾ തെളിഞ്ഞു തുടങ്ങി തണുത്ത കൈ ക്യാമറാ ഷട്ടറിൽ അമർന്നു തുടങ്ങി.
ഹാരിസ് ഇക്ക മൊബൈലിൽ ഒരു ഡോക്യൂമെന്റഷൻ പോലെ വീഡിയോ എടുക്കുന്നുണ്ടായിരുന്നു… നല്ല തണുപ്പിലും അതി രാവിലെ തന്നെ കർഷകർ വയലിൽ ജോലിയിലേക്ക് കടന്നിരുന്നു….തണുപ്പിൽ നിന്നും രക്ഷ നേടാൻ പശുക്കൾക്കും ആടിനും ഒകെ തന്നെ പുറത്ത് ചാക്കും വസ്ത്രങ്ങളും കെട്ടി കൊടുത്തിട്ടുണ്ട്,ചായ കടകലിലേക്ക് ആളുകൾ എത്തി കൊണ്ടിരിക്കുന്നു,വയസായ കുറെ ആളുകൾ പര്സപരം സംസാരിച്ചു ചായയും കുടിച്ച് ഏറെ നേരം ഇരുപ്പാണ്.
കൊൽക്കത്ത : രാവിലെ ഹരിങ്കോളയിൽ നിന്നും ആദ്യ സ്ഥലമായ കൊൽക്കത്തയിലേക്കാണ്, ബസ്സിലാണ് യാത്ര,ബസ്സ് വളരെ രസകരമാണ് തിങ്ങി നിറഞ്ഞ ബസ്സ് ,ഇടക്ക് ഓരോ ബിഡി വലിച്ഛ് അലസമായി വണ്ടി ഓടിക്കുന്ന ഡ്രൈവർ, മണിക്കൂറുകളോളം ബ്ലോക്കിൽ കിടന്ന് ചാന്ദിനി ചൗക്കിൽ എത്തി ഇവിടുത്തുകാർ റോഡിലെ ബ്ലോക്കിൽ കിടന്ന് ശീലിച്ചു പോയി എത്ര വേണേലും കിടന്നോളും….. ചാന്ദിനി ചൗക്കിലെ സ്ട്രീറ്റിന് ഇരു വശവും ഇലട്രോണിക്സ് സാധനങ്ങൾ വിലക്കുണ്ട് വാങ്ങുന്നുണ്ട് ശരിയാക്കി കൊടുക്കുന്നുണ്ട് എല്ലാം റോഡിൽ തന്നെ,കൊൽക്കത്തയിലെ വലിയ മാർക്കറ്റുകളിൽ ഒന്നാണ് ഇത്.
ബീഫ് ഉണ്ടോന്ന് ഹോട്ടലിൽ വൈയ്റ്ററോഡ് ചോദിച്ചപ്പോൾ ഒരു ചിരി,(ഇവിടെ ബീഫ് കിട്ടൂല എന്ന പുച്ഛ ഭാവം) ഒന്നും നോക്കിയില്ല ഒരു ചിക്കൻ ബിരിയാണി അകത്താക്കി….എല്ലാത്തിലും ഉരുളൻ കിഴങ് നിർബന്ധം ആണ് ഇവിടുത്തുകാർക്ക്’ ബിരിയാണിയിലും കാണാം പുഴുങ്ങിയ ഉരുളൻ കിഴങ് ഒന്ന്. മെട്രോ സ്റ്റേഷനിലൂടെ മൈതാൻ സ്ട്രീറ്റിലേക്കാണ് പോകുന്നത്, ക്രിസ്തുമസ് ആയതിനാൽ സ്റ്റാർ, തൊപ്പികൾ തുടങ്ങിയവ വിൽക്കുന്ന ധാരാളം കുട്ടികളെ കാണാം… വിക്ടോറിയ മെമ്മോറിയ ഹാൾ മ്യൂസിയം കാണാൻ എല്ലാവരും ടിക്കറ്റെടുത്തു,മ്യൂസിയം കാണാൻ ഞൻ കയറിയില്ല റോഡിലൂടെ ചീറി പാഞ്ഞു പോകുന്ന മഞ്ഞ ടാക്സി എന്നെ വല്ലാതെ ആകർഷിച്ചു,കുറെ പാനിംങ് ഷോട്ട് ട്രൈ ചെയ്ത് പടം പിടുത്തമായി ഞാൻ റോഡിൽ തന്നെ നിന്നു. .പിന്നീട് അങ്ങോട്ട് കുറച്ഛ് ടൂറിസ്റ്റ് സ്ഥലങ്ങൾ ബിർള പ്ലാനിറ്റോറിയം,സെന്റ് പോൾസ് കാതെരേഡൽ.
കൊൽക്കത്തയിലെ ഏറ്റവും വലിയ മർക്കറ്റിലൂടെ ചിലതൊക്കെ വാങ്ങി നടത്തം, ഇന്ത്യൻ മ്യൂസിയത്തിനെ പുറത്തു നിന്നൊന്ന് കണ്ടു. നടത്തവും കുറച്ച് ഷോപ്പിംഗും കഴിഞ്ഞു രാത്രി തെരുവിലെ ഒരു കടയിലെ ന്യൂഡിൽസ് കഴിച്ചിരിക്കുമ്പോഴാണ് ഹൗറ പോണം എന്ന് ആശ ചേച്ചിയും ഞാനും ഒരേ സ്വരത്തിൽ പറയുന്നത്. ഉടനെ തന്നെ ഹൗറ ബസ്സ് പിടിച്ച് ഹൗറയിലേക്ക്, ഹൗറപാലം ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ് തൂണുകൾ ഇല്ലാത്ത ഈ പാലം ലോകത്തിലെ തന്നെ 7ആം സ്ഥാനത്താണ് ഇപ്പോൾ.എൻജിനിയർ ആയ ജോയൽ പാലത്തിന്റെ നിർമാണ രീതിയെ പറ്റി അറിയുന്ന കുറച്ചു വിവരങ്ങൾ പങ്കുവച്ഛ് നടന്നു. ഫോട്ടോഗ്രാഫി പാലത്തിൽ അനുവദനീയമല്ല. ഇവിടെ പൊതുവെ നേരത്തെ ഉറങ്ങുന്ന പതിവാണ്. തെരുവ് ഇപ്പോൾ ശാന്തമാണ്, ഗംഗ ഒഴുകുന്ന ഗംഗാ ഗാട്ടിലേക്ക് നടന്ന് പാലത്തിന്റെ ഒരു രാത്രി ചിത്രവും പിടിച്ച് തിരിച്ചു.. വളരെ പൊതുവായി ബസ്സ് സ്റ്റാൻന്റിലും സബ് വേ കളിലും ലഹരി ഉപയോഗിക്കുന്നത് സ്ഥിരം കാഴ്ച്ചയാണ് ഇവിടെ. പിറ്റേ ദിവസത്തെ പ്രഭാത നടത്തത്തിനു ക്രിസ്റ്റോയും കൂടെ വരാന്ന് പറഞ്ഞു മായക്കത്തിലേക്ക്.
രാവിലെ 5 മണിക്ക് തന്നെ ഞാൻ എണീറ്റു ഹാരിസ് ഇക്ക നല്ല ഉറക്കത്തിലാണ്. ക്രിസ്റ്റോയെ കൂട്ടി ഞങ്ങൾ ഇറങ്ങി,പ്രഭാത നടത്തം പിന്നീടങ്ങോട്ട് എന്നും സ്ഥിരമായി..നല്ല ചിത്രങ്ങളും കിട്ടി. സാധാരണ ജനങ്ങൾ ജോലികൾ തുടങ്ങിയിരിക്കുന്നു…ഹരിൻകോളയിലെ അത്ര തന്നെ തണുപ്പ് കൊൽക്കത്തയിൽ ഇല്ല,റിക്ഷകൾ എല്ലാം സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ മുന്നിലേക്ക് വന്നുകൊണ്ടിരുന്നു…ചായക്കടകൾ കനൽ കത്തിച്ചു തീപിടിപ്പിച്ഛ് സജീവമാകുന്നു,
സൈക്കിൾ റിക്ഷകളിൽ മീൻ,പച്ചക്കറി,ഇരുമ്പ്,തുടങ്ങി എല്ലാം റിക്ഷയിൽ കൊണ്ടുപോകുന്ന കാഴ്ചകൾ പുതിയതായിരുന്നു…റോഡിന്റെ ഇരു വശവും ടാക്സി ഡ്രൈവർ മാരുടെ കുളി കാണാം പൈപ്പിലെ വെള്ളത്തിൽ ഇരുന്നാണ് കുളി.ഇന്ത്യയിൽ കൊൽക്കത്തയിൽ മാത്രം ഉള്ള ഒന്നാണ് ട്രാം( ചെറിയ ട്രെയിൻ) റോഡിലൂടെ തന്നെ ആണ് ട്രാക്ക് എവിടെ കൈ കാണിച്ചാലും നിർത്തും, ടൂറിസ്റ്റുകളെ സ്ഥിരമായി ട്രാമിൽ കാണാം.
രാവിലെ ആദ്യം തന്നെ കാളിഘട്ട് അമ്പലത്തിലേക്കായിരുന്നു പരസ്യമായി ഇപ്പോഴും മൃഗബലി നടക്കുന്നുണ്ട് ഇത്തരം സ്ഥലങ്ങളിൽ. ഇതിനു തൊട്ടടുത്തു തന്നെ ആണ് മദർതെരേസയുടെ ഇന്ത്യയിലെ ആദ്യത്തെ മിഷനറി,ലോകത്തിന്റെ പല ഭാഗത്തു നിന്നും ഉള്ള സിസ്റ്റർ മാരും ഡോക്ടർ മാരും ഉണ്ട് ഇവിടെ എല്ലാവരും വളണ്ടിയർ സർവിസ് ആയാണ് ജോലി ചെയ്യുന്നത്. ഒരു മലയാളി ആയ സിസ്റ്ററിനെയും ബന്ധു ഞങ്ങൾക്ക് പരിചയപ്പെടുത്തി,മരിക്കുന്ന അവസ്ഥയിൽ എത്തിയ തെരുവിലെ ആരാരും ഇല്ലാത്തവരെ ആണ് ഇവിടെ ചികിൽസിക്കുന്നത് ചിലർക്ക് സ്ഥല ബോധം തന്നെ ഉണ്ടാകില്ല, ചികിത്സ കഴിഞ്ഞു ബോധം തിരിച്ചു ലഭിക്കുന്നവരെ അവരുടെ സ്വന്തം സ്ഥലം കണ്ടെത്തി എത്തിക്കാനും ഇവിടെ വളണ്ടിയർമാരുണ്ട്.
ശാന്തിനികേതൻ : അടുത്തത് ശാന്തിനികേതനിലേക്കാണ് ഹോട്ടലിലെ കച്ചോടിയും കഴിച്ച് നേരെ റെയിൽവേ സ്റ്റേഷനിലേക്ക്, ട്രെയിൻ വരാൻ സമയം ഉണ്ട്, ഒഴിവു സമയത്തെ അന്താക്ഷരി മത്സരം ശരിക്കും ഞങ്ങൾ ആസ്വാദിച്ചു. ട്രെയിനിലും ഇതേ സംഭവം തുടർന്നു, സഹയാത്രികരും വഴിയാത്രക്കാരും ഞങ്ങളെ തുറിച്ചു നോക്കി,ചിലർ ആസ്വദിച്ചു,ചിലർ ഒന്നും അറിയാതെ എന്തോക്കെയോ പറഞ്ഞു പോയി,ചിലർ വന്ന് പരിചയപെട്ടു കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോൾ വലിയ കാര്യം ആയി….ബോൽപൂരിൽ ട്രെയിൻ ഇറങ്ങി ടോട്ടോ വാനിൽ( ഇലട്രിക് വാൻ) ശാന്തിനികേതൻ ഗ്രാമത്തിലേക്ക്,രബിന്ദ്രനാഥ ടാഗോറിന്റെ ജന്മസ്ഥലവും വിശ്വഭാരതി യൂണിവേഴ്സിറ്റിയും ഇവിടെയാണ്. ശാന്തിനികേതൻ,ശ്രീനികേതൻ ഇങ്ങിനെ രണ്ട് സ്ഥലങ്ങൾ ആണ് ഇവിടെ ഉള്ളത്.
യൂണിവേഴ്സിറ്റിയിലെ ആർട്ട് ടീച്ചർ, മലയാളി അനൂപ് ഏട്ടൻ ഞങ്ങളെ നയിക്കാനായി എത്തി. നല്ലൊരു കലാകാരനും ബംഗാൾ ഗ്രാമം വിട്ട് പോകാൻ മടിയുള്ള നല്ലൊരു മനുഷ്യനും കൂടി ആണ് അനൂപ് ഏട്ടൻ. പ്രധാനപെട്ട മേള, പോഷ്മേള നടക്കുന്ന സമയം ആയിരുന്നതിനാൽ നല്ല തിരക്കായിരുന്നു ബാങ്കോളി വസ്ത്രങ്ങൾ,ശില്പങ്ങൾ,തുടങ്ങി ഗ്രാമത്തിലെ ആളുകളുടെ കലാ സൃഷ്ടികൾ വിപ്പനക്ക് കാണാം..കൂടുതലും കൈ കൊണ്ടുണ്ടാക്കിയത്, ഇവിടുത്തെ ഗ്രാമങ്ങളിലെ ഏവരും കലാപരമായി നല്ല കഴിവുള്ളവർ ആണ്. ധാരാളം ബാവുൽ ഗായകർ ഈ ഗ്രാമങ്ങളിൽ ഉണ്ട്. രാത്രി പായസം അടക്കം ഉള്ള നല്ല ഭക്ഷണം, ജോയൽ, രേഷ്മ,ആശ ചേച്ചി അങ്ങിനെ ഓരോരുത്തർക്കും മാറി മാറി വയറിന് പണി വന്നു.ഞാനും ക്രിസ്റ്റോയും എങ്ങിനെയോ രക്ഷപെട്ടു. അമരേന്ദ്ര ദാസും അനൂപ് ഏട്ടനും ചേർന്ന് ഞങ്ങൾക്ക് നല്ലൊരു ബാവുൽ സംഗീത വിരുന്നും ഒരുക്കി തന്നു പടിയതിന്റെ അര്ത്ഥവും പറഞ്ഞു,എക് താര,ദോ താര തുടങ്ങിയ സംഗീത ഉപകരണം ഉപയോഗിച്ചാണ് പാട്ട്,ദാസ് ന്റെ വീട്ടിലെ സ്ത്രീകളും ഞങ്ങൾക്കായി രണ്ടു വരി പാടി..തണുപ്പറിയാതെ ഏവരും ബാവുൽ സംഗീതം ആസ്വദിച്ചിരുന്നു. ആ തണുത്ത രാത്രിയിലെ മയക്കം
വൈക്കോൽ മേഞ്ഞ ഒരു കുടിലിനുള്ളിൽ ആയിരുന്നു, ശരിക്കും ഞങ്ങൾ ഗ്രാമങ്ങളെ അനുഭവിക്കുകയായിരുന്നു, ഗ്രാമീണരായി പച്ചയായ മനുഷ്യരായി.
രാവിലെ നടത്തം ആശ ചേച്ചിയുടെയും കണ്ണേട്ടന്റെയും കൂടെ തണുത്ത വിറച്ച കൈകൾ നീട്ടി വീശികകൊണ്ട് നടന്നു. മുഖത്തോട് മുഖത്തോട് നോക്കി ബീഡിയും വലിച്ഛ് വെളിക്കിരിക്കുന്ന ഗ്രാമീണ കാഴ്ചകൾ, കൊയ്തു കഴിഞ്ഞ നെല്ല് വേര് തിരിക്കുന്നവർ. രാവിലത്തെ പൂരിയും സബ്ജിയും കഴിച്ഛ് നേരെ ഗ്രാമത്തിലേക്ക്, ബാബി എന്നു പറയുന്ന ഒരു പയ്യനായിരുന്നു ഞങ്ങടെ വഴികാട്ടി സൈക്കിൾ ഓടിച്ച് അവൻ വഴി കാട്ടി തരും, ഗ്രാമത്തിന്റെ നടുവിലൂടെ ചാണക വരളികൾ ചുറ്റിലും ഒട്ടിച്ചു വച്ചിരിക്കുന്ന ചുമരുകൾക്ക് ഇടയിലൂടെ സമീന്ദാർ ബാടിയിലെത്തി (രാജാവിന്റെ വീട്),അതിനടുത്ത് തന്നെ മണ്ണിൽ മുഴുവനായി കൊത്തു പണികൾ കൊണ്ടു തീർത്ത ഒരു അമ്പലവു കാണാം. ശാന്തിനികേതനിലെ ഡ്രാഫ്റ്റ് വില്ലേജിൽ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലെയും വീടുകളുടെ മാതൃക ഉണ്ടാക്കി വച്ചിട്ടുണ്ട് അവിടുത്തെ കലാ സൃഷ്ടികളും കാണാം.
ഗ്രാമങ്ങൾ ഉൾപ്പെടുന്ന ഒരു യൂണിവേഴ്സിറ്റി ആയ വിശ്വഭാരതി യൂണിവേഴ്സിറ്റി അത്ഭുതം തന്നെ ആയിരുന്നു….നോബൽ സമ്മാനം ലഭിച്ച റബീന്ദ്രനാഥ് ടാഗോറിന്റെ മ്യൂസിയം, അന്ദേഹത്തിന്റെ വീട് തുടങ്ങി രാംകിൻകാർ ബായ്ജി എന്ന ചിത്രകാരന്റെ ശില്പങ്ങൾ കണ്ട ശേഷം തനിമയാർന്ന ഒരു ബാവുൽ സംഗീതം കേൾക്കാനും കഴിഞ്ഞു.ധാരാളം ബാവുൽ ഗായകരെയും ഈ പരിസരങ്ങളിൽ കാണാം. പാടി നടന്ന് ആരെങ്കിലും നൽകുന്ന ചെറിയ പണം കൊണ്ട് ജീവിതം കഴിച്ചു കൂട്ടുന്ന കലാകാരന്മാർ ഇതിനെ തന്നെ ബിസിനസ്സ് ആയി കാണുന്ന പലരെയും ഇതിനിടയിൽ കാണാം. ഭക്ഷണ ശേഷം ഇരിക്കുമ്പോഴാണ് നിഖില ഒരു കവിത ആലപിക്കുന്നത്,ഹാരിസ് ഇക്ക അറിയാതെ കരഞ്ഞു പോയ കുറച്ച് നിമിഷങ്ങൾ..
സോനാജുരി ഗ്രാമത്തിലെത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു പക്ഷെ സമയം 5 ആയിട്ടുള്ളു, വളരെ വൃത്തിയോടെ മണ്ണ് കൊണ്ടു തേച്ചു വച്ചിരിക്കുന്ന ഓരോ വീടുകളും ഈ ഗ്രാമത്തിനു ഭംഗി കൂട്ടി,ഒരോ വീടിനു മുൻപിലും ഓരോ കലാ സൃഷ്ടികൾ കാണാം….ഒരു കലാ ഗ്രാമം തന്നെ.അന്ന് രാത്രി തന്നെ കോപയി നദി തീരത്തുള്ള കങ്കാളിതല ക്ഷേത്രവും തൊട്ടടുത്ത ശ്മശാനവും ഞങ്ങൾക്ക് വ്യത്യസ്ത അനുഭവം നൽകി ഒരു ശവസംസാകാരം കഴിഞ്ഞിട്ടേ ഉള്ളു, രാത്രിയിൽ ശ്മാശനത്തിൽ പോവുക, അവിടെ ഏറെ നേരം നിന്ന് സംസാരിക്കാ കാണുന്നവർക്ക് ഞങ്ങൾക്ക് വട്ടാണെന്ന് തോന്നിയേക്കാം..
രാവിലെ നേരത്തെ തന്നെ കുടു കുടു വണ്ടിയിൽ കസബ ഗ്രാമത്തിലേക്ക്, അമ്പിളിയും അനൂപ് ഏട്ടനും യമഹ ബൈക്കിൽ പിന്നാലെ….യമഹ നിഖിലക്ക് നല്ലോണം ഇഷ്ടായി ഒരു റൌണ്ട് അതിൽ കയറി ഓടിക്കാനും മടി കാട്ടിയില്ല,കുടു കുടു വണ്ടിയിലെ യാത്ര ആസ്വാദനകരമാക്കാൻ ഞങ്ങൾ പാടി കൊണ്ടിരുന്നു. കടുക് പാടങ്ങളെയും കൊയ്ത കഴിഞ്ഞ നെല്പാടങ്ങളെയും പിന്നിലാക്കി എത്തിയത് ഈ അടുത്തു മരണപെട്ട സുബോദ് എന്ന ബാവുൽ ഗായകന്റെ ഗ്രാമത്തിലായിരുന്നു. പനയിൽ നിന്നും എടുക്കുന്ന ഒരു നീര് ആയ കെജൂർ റോഷ് നൽകി അന്ദേഹത്തിന്റെ ഭാര്യ നിയോതിയും കുടുംബവും ഞങ്ങളെ സ്വീകരിച്ചു.
നിയോതിയുടെ കൂടെ ഗ്രാമ സന്ധർശനം ആയിരുന്നു അടുത്ത പ്ലാൻ എല്ലാം അനൂപ് ഏട്ടനും നാസർ ബന്ധുവും കൂടെ പ്ലാൻ ചെയ്തത് തന്നെ.നിയോതി ഞങ്ങളെ മഞ്ഞ പട്ടു വിരിച്ചു കിടക്കുന്ന കടുക് പടങ്ങൾക്ക് ഇടയിലൂടെ നടന്നു കൊണ്ട് ഓരോ വീട്ടുകാരെയും പരിചയപ്പെടുത്തി. സീറോ ഫൗണ്ടേഷൻ ഇവിടെ ധാരാളം വസ്ത്ര വിതരണവും സഹായങ്ങളും നൽകാറുണ്ട്, എല്ലാവർക്കും ഞങ്ങളോട് വലിയ സ്നേഹം,അനൂപ് ഏട്ടൻ കഴിഞ്ഞ തവണ നൽകിയ വസ്ത്രങ്ങൽ ധരിച്ചാണ് കുട്ടികൾ ഞങ്ങളെ കാണാൻ ഓടി എത്തിയത്. എല്ലാവരുടെയും ഫോട്ടോ എടുത്തു കാണിച്ചു കൊടുക്കുമ്പോൾ അവരുടെ മുഖത്തെ സന്ദോഷം വേറൊന്നിനും തരാൻ കഴിയില്ല. ഭാഷ വലിയ പ്രശ്നം തന്നെ ഗ്രാമീണർക്ക് ആർക്കും ഹിന്ദി അറിയില്ല ഉൾ നാടൻ ബാങ്കോളി മാത്രം അറിയാം എങ്കിലും ഞാൻ പറയുന്നതും അവർ പറയുന്നതും പരസ്പരം മനസിലാകുന്നുണ്ട് ,അല്ലെങ്കിലും ഫോട്ടോഗ്രാഫിക്ക് എന്ത് ഭാഷ, കൊയ്ത്ത് കഴിഞ്ഞു നെല്ല് വേർ തിരിക്കുന്ന ജോലിയിലാണ് ഗ്രാമങ്ങൾ. ഒരു അച്ഛനും മകളും ചോറും കറിയും വച്ച് കളിക്കുന്ന കാഴ്ച്ച ,മനസിനെ കുട്ടികാലത്തിലേക്ക് നയിച്ചു.
ക്രിസ്തുമസ് ദിനമായ അന്ന് അത് എന്താണൊന്നും ആർക്കും അറിയില്ലായിരുന്നു. പൊതുവെ പുറം ലോകത്തു എന്ത് നടക്കുന്നു എന്ന് അറിയാത്ത ഗ്രാമം,ആരാണോ ഭരിക്കുന്നത് എന്നോ എന്താണ് ഇന്ത്യ എന്ന് അറിയാത്തവർ, ഇന്ത്യയിലാണ് താമസിക്കുന്നത് എന്നു പോലും അറിയാത്ത കുറച്ച് ഗ്രാമീണ മനുഷ്യർ, നാസർ ഇക്ക തന്ന മിട്ടായി ഓരോരുത്തരെയും കാണുമ്പോൾ നൽകി ഞങ്ങൾ നടന്നു.ഒരു പുഞ്ചിരിയും ഒരു മിട്ടായിയും നൽകി ഓരോരുത്തരെയും കണ്ടു. ചിലർക്ക് ഫോട്ടോ എടുത്തു കൊടുത്തു.കൃഷി തന്നെ ആണ് പ്രധാന വരുമാനം,സുബോദിന്റെ കുടുംബത്തിന്റെ ഫോട്ടോയും എടുത്ത് ഇവിടുത്തുകാരുടെ ഇഷ്ട ഭക്ഷണം ആയ പൊരിയും കഴിച്ചു ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി,കുട്ടികൾ ഞങ്ങൾക്ക് പുറകിൽ ഓടി വന്നു യാത്ര പറഞ്ഞു.
മുഷിദാബാദ് : മുർഷിധാബാദ് ജില്ലയിൽ എത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു, ബർമാപൂർ എന്ന സ്ഥലത്തെ ഒരു ഹോട്ടലിലാണ് താമസം,ക്രിസ്തുമസ് രാത്രി ആയതിനാൽ ചെറിയൊരു ക്രിസ്തുമസ് കേക്ക് കട്ടിങ് അമ്പിളി ആയിരുന്നു ക്രിസ്തുമസ് അപ്പൂപ്പൻ, രാവിലത്തെ നടത്തം ഞാനും ക്രിസ്റ്റോയും കൂടെ നേരെ വച്ചു പിടിച്ചത് തൊട്ടടുത്തുള്ള ഒരു പച്ചക്കറി മാർക്കറ്റിലേക്ക്,മാർക്കറ്റ് സജീവമായികൊണ്ടിരിക്കാണ്,കാബേജ് നിറച്ച സൈക്കിൾ വണ്ടികൾ ,പച്ചക്കറി ചാക്കുകൾ ഇറക്കുന്ന ആളുകൾ,കച്ചവടം,ചെറിയ ഒരു മാർക്കറ്റ്,എല്ലാം പൊതുവെ വില കുറവാണ്,
രാവിലത്തെ പൂരിയും സബ്ജിയും കഴിച്ച് നേരെ ന്യൂ ഫരാക്കയിലേക്കായിരുന്നു. കുറച്ച് ചരിത്ര സ്മാരകങ്ങൾ ഷാജഹാൻ ചക്രവർത്തി ഉപയോഗിച്ചിരുന്ന 7 ടണ് ഭാരമുള്ള ഭീരംങ്കി,മുർഷിദ് കുലിദ് ഖാൻ ഉണ്ടാക്കിയ 16ആം നൂറ്റാണ്ടിലെ പള്ളി,കുറെ പൊളിഞ്ഞു പോയിരിക്കുന്നെങ്കിലും മുഗൾ കാലഘട്ടത്തിലെ അതേ നിർമാണരീതിയുള്ള ഈ പള്ളി ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു.1000 വാതിലുകൾ ഉണ്ടെന്ന് പറയപ്പെടുന്ന ഹസാർ ധ്വാരി യിലെ രാജകൊട്ടാരം കാണേണ്ടത് തന്നെ, യുദ്ധതിനുപയോഗിച്ച തോക്കുകളുടെ ഒരു വൻ ശേഖരം തന്നെ ഉണ്ട് ഇവിടെ.
2.30 കിലോമീറ്റർ നീളമുള്ള ന്യൂ ഫരാക്കായിലെ പാലത്തിൽ നിന്നും നോക്കിയാൽ കാണുന്നതാണ് ബംഗ്ളാദേശ്.
പാലത്തിനു താഴെ നദി ഒഴുകുന്നുണ്ട് ,വാൻ പാലത്തിലൂടെ മാൽഡ ജില്ലയിലെ ഹൊടക്പടക്ക് ഗ്രാമത്തിലേക്ക് കടന്നിരുന്നു,മാൽഡയിലെ മാങ്ങകൾ വളരെ പ്രസിദ്ധമാണ്. റോഡിന്റെ സ്വാഭാവം മാറി തുടങ്ങി, കുണ്ടും കുഴിയും ധാരാളം പൊടിയും, കരിമ്പിൻ പാടങ്ങൾക്ക് ഇടയിലൂടെ ഞങ്ങളുടെ ഒപ്പമുള്ള അംബാസിഡർ കാർ പാഞ്ഞു വരുന്ന ഒരു ചിത്രം പകർത്തി.ഒരു നദി മുറിഞ്ഞു നടക്കണം, തോണിയിൽ നദി കടന്ന് ഹോടക്പടയിലേക്ക് നടത്തം, ഇവിടുത്തെ ഗ്രാമങ്ങൾക്ക് ജാതീയ മായി വേർതിരിവ് ഉണ്ട്, ആദ്യം എത്തിയത് ഒരു ഹിന്ദു ഗ്രാമത്തിലേക്ക് കൃഷി,കാലി വളർത്തൽ, ബീഡി ഉണ്ടാക്കിവിൽപന എന്നിവ ആണ് പ്രധാന ജോലി, ഇഷ്ടിക കളങ്ങളിൽ പണിക്ക് പോകുന്നവരും ഉണ്ട്.
ചെറിയ പെണ്കുട്ടികൾ ഉൾപെടെ എല്ലാവരും മുറ്റത്തിരുന്ന് ബീഡി തെറുക്കുന്ന കാഴ്ച്ച കാണാം,പാട്ട് വച്ച ഒരു സൈക്കിൾ വണ്ടിയിൽ പൊട്ട് ,മാല,കമ്മൽ,തുടങ്ങിയവ വിൽക്കുന്നതും കാണാം, വീടും കാലിതൊഴുത്തും തിരിച്ചറിയാനൊന്നും പറ്റില്ല രണ്ടും ഒന്നു തന്നെ, അഴുകിയ വൈക്കോൽ, കന്നുകാലിളുടെ വേസ്റ്റ്, ചാണക വരളികൾ അങ്ങിനെ ശാന്തിനികതനെ അപേക്ഷിച്ച് വൃത്തി തീരെ കുറഞ്ഞ ഗ്രാമം. മെലിഞ്ഞു ഒട്ടി ഉന്തിയ വയറുമായി നിൽക്കുന്ന കുട്ടികൾ ധാരിദ്രത്തിന്റെ ആഴം മനസിലാക്കി തരും. ധാരാളം വ്യാജ ഡോക്ടർമാർ ഉള്ള സ്ഥലങ്ങൾ ആണ് ബംഗാൾ ഗ്രാമങ്ങൾ, 10 ആം ക്ലാസ് ഒകെ ആണ് ഇവിടുത്തെ ഫെയിമസ് ഡോക്ടർക്ക്, ചായക്കട പോലത്തെ ഒരു മുറിയിൽ ഇരുന്നാണ് രോഗികളെ പരിശോധിക്കുന്നത്, ഇവിടുത്തെ കല്യാണ രീതികളെ പറ്റി നാസർ ബന്ധു കുറെ കാര്യങ്ങൾ പറഞ്ഞു,പെണ്ണ് കാണാൻ പോകുന്നത് ഒരു സ്പെഷ്യൽ ടീം ആണ് പെണ്ണിനെ കൊണ്ട് കുറെ കാര്യങ്ങൾ ചെയ്യിപ്പിക്കും,ഓടാൻ പറയും,പാടാൻ പറയും,എഴുതാൻ,കുടുംബാംഗങ്ങളുടെ പേര് പറയണം എല്ലാം പെണ്കുട്ടിയുടെ കഴിവ് അറിയാ. സ്ത്രീധനം ചോദിച്ചു വാങ്ങാനും മടിയില്ല. ഭാര്യ മരിച്ചാൽ പിറ്റേന്ന് തന്നെ വേറെ കല്യാണം കഴിച്ച ആളുകളും ഉണ്ട് ഇവിടെ, ഗോർ പള്ളികളും കോട്ടകളും കണ്ടു കഴിഞ്ഞാണ് ബംഗ്ലാദേശ് ബോർഡർ കാണാൻ ഇരുട്ടും മുൻപ് വേഗം വണ്ടി വിടാൻ ബന്ധു പറഞ്ഞത്, കിലോമീറ്ററുകളോളം റോഡിന്റെ ഒരു വശത്ത് കിടക്കുന്ന ലോറികൾ ഇവയെല്ലാം ബംഗ്ലാദേശിലേക്ക് പെര്മിറ് കിട്ടി കടക്കാനായി കാത്തു നിൽക്കുന്നവയാണ് ,
ഒരു ഇന്ത്യൻ അതിർത്തി കണ്ട് രാത്രിയിൽ തന്നെ സിയാൽഡയിൽ നിന്നും ലോക്കൽ ട്രെയിൻ വഴി ഞങ്ങളുടെ സ്വന്തം ഗ്രാമം ആയി മാറിയ ഹരിങ്കോളയിലേക്ക്, ചക്ക്ല ഗ്രാമത്തിലേക്ക് ഞാൻ ആയിരുന്നു കുടു കുടു വണ്ടി ഓടിച്ചത്, സാഹസിക യാത്ര നിഖില,കവിത,ആശ ചേച്ചി കണ്ണേട്ടൻ എല്ലാവരും ആദ്യം പേടിച്ചെങ്കിലും പിന്നെ ഞാൻ ഓടിക്കുന്ന കുടു കുടു വണ്ടി എല്ലാവരും ആസ്വദിച്ചു. ബന്ധുവിന് അപ്പോഴും മുഖത്ത് പേടി ആയിരുന്നു, ബന്ധുവിന്റെ പരിചയത്തിൽ അമ്പലത്തിൽ നിന്നും ഭക്ഷണം, ഇവിടെ അടുത്ത് ഒരു ചായ കട ഉണ്ട് അവിടെ ഒരു ചേച്ചിയും. ചേച്ചി കാണാൻ നല്ല ഭംഗി ആണ് ചായക്ക് ശേഷം അവരോട് ഒരു ചോദ്യം ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് പിന്നെ അവരുടെയും ഭർത്താവിന്റെയും ഫോട്ടോ എടുപ്പ്,
പൂക്കച്ചവടം ചെയ്യുന്ന ഒരു ഗ്രാമത്തിലേക്ക് എത്തുന്നത് ഒരു പറമ്പിലൂടെ നടന്ന്, തോടിന്റെ മുകളിലെ കവുങ്ങിലൂടെ തോട് കടന്നാണ്, ഇവിടുത്തെ അമ്പലത്തിൽ വരുന്നവർക്ക് വാങ്ങിക്കാനായി ഇവർ പൂ മാല ഉണ്ടാക്കി കടയിൽ കൊടുക്കും,ഇതാണ് പ്രധാന വരുമാന മാർഗം. മരങ്ങളും കല്ലും മണ്ണും ഉപയോഗിച്ചുള്ള വീട് നിർമാണം തന്നെ ആണ് ഇവിടെ. രാത്രി ഞങ്ങൾക്ക് കുറച്ച് ബംഗാളി പടിപ്പിക്കാനായി ഒരു ഗ്രാമ അധ്യാപകൻ വന്നിരുന്നു,കുറച്ചൊക്കെ മനസിലായി കുറെ അധികം മനസിലായില്ല, അദ്ദേഹത്തിനെ ഞങ്ങളെ കുറെ ഇഷ്ടമായി ഞങ്ങളെ ഭക്ഷണത്തിന് ഒരു ദിവസം വീട്ടിലേക് വരാനും ക്ഷണിച്ചു
സുന്ദർബൻ : വാനിന്റെ മുകളിൽ കയറി പോകാൻ ഒരു മോഹം, സുന്ദർബനിലേക്കാണ് യാത്ര വാനിന് മുകളിൽ കവിത,അമ്പിളി,ശംങ്കിലി,ക്രിസ്റ്റോ,പിന്നെ ഞാനും, നല്ല തണുപ്പ് ഉണ്ട് എങ്കിലും മുകളിൽ ഇരുന്ന് കൊണ്ട് പോകുന്ന വഴി ശരിക്കും ആസ്വദിക്കാം, വാനും,തോണിയും,ബസ്സും,ഓട്ടോയും കേറി ഇറങ്ങി ഞങ്ങൾ സുന്തർബനിൽ എത്തി. ലോകത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ളത് സുന്തർബൻ കാടുകളിൽ ആണ്,വരുന്ന വഴി ധാരാളം ഇഷ്ടിക കളങ്ങൾ കാണാം ഇവിടെ കരാർ അടിസ്ഥാനത്തിൽ തൊഴിലാളികളെ വാങ്ങി വച്ചിരിക്കുകയാണ് അടിമപണി ചെയ്യിക്കാൻ. സൈക്കിൾ റിക്ഷകാരന്റെ അധ്വാനം ഉള്ളിൽ വേദന ഉണ്ടാക്കി 5,6 പേരെ വച്ച് നിന്നു കൊണ്ട് വേണം സൈക്കിൾ ചവിട്ടാൻ,
ബംഗാൾ കടുവക്ക് പേര് കേട്ട സ്ഥലം ആയ സുന്ദർബനിൽ ടൂറിസം ആണ് പ്രധാന വരുമാനം ഞങ്ങളുടെ ലക്ഷ്യം സുന്ദർബൻ ഗ്രാമം ആയിരുന്നു, നദി നിരപ്പിന് താഴെ ആയ ഇവിടുത്തെ ഗ്രാമം ബണ്ടുകൾ പൊട്ടിയാൽ ഒലിച്ചുപോകും,ഒരു പാട് ആദിവാസി ഗോത്ര വിഭാഗക്കാർ ഉള്ള സ്ഥലം കൂടി ആണ് സുന്ദർബൻ. സാൻതല എന്ന തനി ആദിവാസി ഗ്രാമത്തിലേക്കാണ് ഞങ്ങൾ പിന്നെ എത്തിയത്. ഗ്രാമത്തിലെ ഒരു വീട്ടിൽ ഞങ്ങളെ സ്വീകരിച്ചത് ഹഡിയ കൊണ്ടായിരുന്നു ഇവിടുത്തെ ഒരു തരം റൈസ് ബീർ പഴങ്ങളും അരിയിൽ നിന്നും എടുത്ത നീരും ചേർത്ത് ഉണ്ടാക്കുന്ന ഒരു പാനീയം കൂടെ ഇവിടുത്തെ പ്രധാന ഭക്ഷണമായ മീനും,മീൻ വലിയ ഒരു കൃഷി അണിവിടം .ഡോക്ടർ ഫാറൂഖിന്റെ വീട്ടിലായിരുന്നു താമസം ഇവിടുത്തെ കുട്ടികൾക്കായി ഫീസ് ഇല്ലാതെ ഒരു സ്കൂൾ തുടങ്ങിയിട്ടുണ്ട് അന്ദേഹം, ഇവിടെ തന്നെ അന്ദേഹം ഫീസ് ഇല്ലാതെ ചികിൽസിക്കുന്നും ഉണ്ട്,പ്രഭാത നടത്തം കുറെ നല്ല ചിത്രങ്ങൾ സമ്മാനിച്ചു,ഒരു കുടുംബത്തിന്റെ മീൻ കൃഷി, വിളവെടുപ്പ് ഉണ്ടായിരുന്നു അന്ന്.ഇപ്പോൾ നല്ല കാലാവസ്ഥ ആയിട്ടുള്ള ഈ ഗ്രാമം മഴ കാലത്തു മുഴുവൻ വെള്ളത്തിലായിരിക്കും. ആക്രി സാധനങ്ങൾ എടുക്കാനായി ഒരാൾ സൈക്കിളിൽ വരും,ആക്രി സാധനങ്ങൾ നൽകിയാൽ ഒരു പാത്രത്തിൽ തിരിച്ചു കുറച്ച് അച്ചാർ നൽകുന്ന കൗതുകരമായ കാഴ്ചകളും ഇവിടെ മാത്രം കാണാം. മുടി മുറിച്ച് നൽകിയാൽ മിട്ടായിയും കിട്ടും,
തിരിച്ച് ഹർദുവാ പള്ളിയിൽ എത്തി ഹരിൻകോളക്ക് വരുന്ന വഴി നല്ലൊരു ബംഗാളി ബിരിയാണിയും പാസാക്കി, ഹരിൻകോളകയിലെ ബംഗാളി അദ്ധ്യാപകന്റെ വീട്ടിലെ സൽക്കാരം,കഴിഞ്ഞ് ബംഗാൾ യാത്രയുടെ അനുഭവങ്ങൾ പരസ്പരം പങ്കു വച്ഛ് ഞങ്ങൾ ഒരേ മനസുള്ള 14 പേർ വീണ്ടും കാണാം എന്ന ഉറപ്പിൽ പിരിഞ്ഞു.