ചുമ്മാ അവധിയെടുത്താൽ കെഎസ്ആർടിസി ജീവനക്കാരെ ദൂരേക്ക് തട്ടും…

തിരുവനന്തപുരം∙ മതിയായ കാരണങ്ങളില്ലാതെ അവധിയെടുക്കുന്ന ജീവനക്കാരെ അന്നുതന്നെ വിദൂര ജില്ലകളിലേക്കു സ്ഥലം മാറ്റാനൊരുങ്ങി കെഎസ്ആർടിസി. ആൾക്ഷാമം മൂലം സർവീസുകൾ സ്ഥിരമായി മുടങ്ങുന്നതിനെത്തുടർന്നാണു കർശന നടപടികളുമായി മാനേജ്മെന്റ് രംഗത്തെത്തിയത്. ഏതെങ്കിലും യൂണിറ്റിൽ ഇത്തരത്തിൽ സർവീസുകൾ മുടങ്ങിയാൽ അതിന്റെ വിവരങ്ങൾ ഉച്ചയ്ക്ക് 12നു മുൻപ് വിജിലൻസ് എക്സിക്യുട്ടീവ് ഡയറക്ടർ, ഓപ്പറേഷൻസ് എക്സിക്യുട്ടിവ് ഡയറക്ടർ എന്നവർക്കു നൽകണം.

അന്നു തന്നെ അന്വേഷണം നടത്തി അഡ്മിനിസ്ട്രേഷൻ എക്സിക്യുട്ടീവ് ഡയറക്ടർക്ക് ഇവർ റിപ്പോർട്ട് സമർപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് പുറപ്പെടുവിക്കുക. ഉത്തരവിന്റെ പകർപ്പ് എംഡിക്കു നൽകണമെന്നും നിർദേശമുണ്ട്. കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റുകളിലും ഷെഡ്യൂൾ പ്രകാരമുള്ള ബസുകളുടെ ഇരട്ടിയിലധികം ഡ്രൈവർമാരും കണ്ടക്ടർമാരുമുണ്ട്. എന്നിട്ടും ജീവനക്കാരില്ലെന്ന കാരണത്താൽ സർവീസ് മുടങ്ങുന്നതു ഗുരുതരമായ അവസ്ഥയാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

ഈ ഉത്തരവിന്‍റെ ബലത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് ശത്രുക്കളായ ജീവനക്കാര്‍ക്ക് പണികൊടുക്കുവാന്‍ വേണ്ടിയാണെന്ന് ജീവനക്കാര്‍ക്കിടയില്‍ പൊതുവേ സംസാരമുയരുന്നുണ്ട്. എന്നിരുന്നാലും ഒരു വിഭാഗം ജീവനക്കാര്‍ ഈ ഉത്തരവിനെ സാഗതം ചെയ്യുകയാണ് ഉണ്ടായത്. കെഎസ്ആര്‍ടിസിയിളെ ചില ജീവനക്കാര്‍ അനാവശ്യമായി അവധിയെടുത്തശേഷം മറ്റു സ്വകാര്യ വാഹനങ്ങള്‍ ഓടിക്കുകയോ മറ്റു ജോലികള്‍ക്ക് പോകുകയോ ചെയ്യുന്നത് തടയുവാനുംകൂടിയാണ് ഈ ഉത്തരവ് ഇറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഉപകാരപ്രദമായാണ് വിലയിരുത്തപ്പെടുന്നത്.

Source – http://www.manoramaonline.com/news/kerala/2017/12/15/ksrtc-employees-leave.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply