ഇന്ത്യയിൽ ഗൂഗിളിന് 136 കോടി പിഴ; കാരണം എന്തെന്നറിയാമോ?

ഗൂഗിളിന് ഇന്ത്യൻ ഏജൻസി 136 കോടി പിഴയിട്ടു. സേർച്ച് വിവരങ്ങളിൽ കൃത്രിമത്വം കാണിച്ചതിനാണ് പിഴ. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്.

2012 ലെ പരാതിയിലാണ് പിഴ ചുമത്തിയത്. കമ്പനിയുടെ 2013,14,15 വർഷത്തെ വരുമാനത്തിന്റെ അഞ്ച് ശതമാനമാണ് പിഴ. മാട്രിമോണി.കോം,കൺസ്യൂമർ യൂണിറ്റി ആൻഡ് ട്രസ്റ്റ് സൊസൈറ്റി എന്നിവരുടെ പരാതിയിലാണ് നടപടി.

സേർച്ച് എഞ്ചിൻ ഉപയോഗിച്ച് ബിസിനസ് പ്രതിയോഗികളുടെ സൈറ്റിലേക്ക് പോകേണ്ടിയിരുന്ന സന്ദർശകരെ വഴിമാറ്റി വിടുന്നുവെന്ന് ഗൂഗിളിനെതിരെ നേരത്തെ പരാതി ഉയർന്നിരുന്നു.നേരത്തെ യൂറോപ്യൻ കമ്മീഷൻ ഗൂഗിളിന് 240 കോടി യൂറോ പിഴ വിധിച്ചിരുന്നു.

നിരവധി പുതിയ ഉത്പ്പന്നങ്ങൾ ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സ്വന്തം ഷോപ്പിംഗ് സൈറ്റിനെ പ്രൊമോട്ട് ചെയ്യുന്ന രൂപത്തിൽ സെർച്ച് റിസൾട്ടിൽ മാറ്റം വരുത്തിയ ഗൂഗിളിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും യൂറോപ്യൻ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്റര്‍നെറ്റ് തിരച്ചില്‍സൈറ്റുകളില്‍ ഏറ്റവും പ്രശസ്ത കമ്പനിയായ ഗൂഗിള്‍, തിരച്ചില്‍ ഫലങ്ങളില്‍ തിരിമറിയും വിവേചനവും കാണിക്കുന്നുവെന്നാരോപിച്ചാണ് പരാതിക്കാര്‍ കമ്മിഷനെ സമീപിച്ചത്. ഇത് ഉപഭോക്താക്കള്‍ക്കും മറ്റ് കമ്പനികള്‍ക്കും ദോഷകരമാണ്. വിശ്വാസ്യതയെ തകര്‍ക്കുന്ന നടപടിയാണ് ഗൂഗിളിന്റേതെന്ന് കമ്മിഷന്‍ വിലയിരുത്തി. സെര്‍ച്ച് ഫലങ്ങളില്‍ തെറ്റായ ബിസിനസ് രീതികള്‍ പിന്‍തുടര്‍ന്നതായി കണ്ടത്തിയാതിനെ തുടര്‍ന്നാണ് നടപടി.  2013-15 കാലത്ത് ഇന്ത്യയില്‍നിന്നുള്ള ഗൂഗിളിന്റെ വരുമാനത്തിന്റെ അഞ്ചുശതമാനമാണ് പിഴത്തുകയായി നിശ്ചയിച്ചത്.

അടുത്ത 60 ദിവസത്തിനുള്ളില്‍ പിഴയായി ചുമത്തിയിരിക്കുന്ന 135 കോടി രൂപ കമ്മീഷനില്‍ നിക്ഷേപിക്കണമെന്നാണ് ഉത്തരവ്. കോംബിനേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷന്‍ ഡി.കെ. സിക്രിയടക്കം കമ്മിഷനിലെ മൂന്നംഗങ്ങളാണ് ഗൂഗിളിനെതിരേ വിധിയെഴുതിയത്. രണ്ടംഗങ്ങള്‍ വിയോജിച്ചു. സമാനമായ പരാതി ഉന്നയിച്ച് യുറോപ്യന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഗൂഗിളില്‍ നിന്ന് 18000 കോടി രൂപ പിഴ ഈടാക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ നിയമപോരാട്ടം നടത്തി നടപടികള്‍ നീട്ടിവെപ്പിക്കാനായിരുന്നു ഗൂഗിളിന്റെ നീക്കം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply