വാഗമണ്ണില്‍ പോയിട്ട് എന്താണിത്രമാത്രം കാണാനുളളത്? ഉത്തരമിതാ…

ഇടുക്കി,കോട്ടയം‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 28 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്.

വാഗമണ്ണില്‍ കാലു കുത്താത്തവരുടെയും അവിടുത്തെ കോടമഞ്ഞില്‍ ഇറങ്ങാത്തവരുടെയും മനസ്സില്‍ എന്നും കാണുന്ന ചോദ്യമാണ് വാഗമണ്ണില്‍ പോയിട്ട് എന്താണിത്രമാത്രം കാണാനുളളതെന്ന്? ഒരിക്കലും പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാത്ത ഒരു ഉത്തരമായിരിക്കും അത്. കാരണം, ഒരിക്കലെങ്കിലും വാഗമണ്ണില്‍ പോയിട്ടുള്ളവര്‍ക്ക് അറിയാം ഇവിടുത്തെ കാറ്റാണ് കാറ്റെന്നും മലമൂടും മഞ്ഞാണ് മഞ്ഞെന്നും…

വാഗമൺ പൈൻ ഫോറെസ്റ് – സഞ്ചാരിയുടെ പറുദീസ. കോടയിൽ കുളിച്ച്‌ വാഗമൺ പൈൻ ഫൊറെസ്റ്റ്‌…..പകർത്തുവാൻ കാത്തിരുന്ന സന്ദർഭങ്ങൾ ആസ്വദികാം.. പൈൻ വാലി : മൊട്ടക്കുന്നിൽ നിന്നും വെറും 3 KM അകലെ കോലാഹലമേട്ടിലാണ് പൈൻ വാലി. റോഡരികിൽ വണ്ടി നിർത്തി വഴി വാണിഭക്കാർക്കിടയിലൂടെ അര കിലോമീറ്ററോളം നടന്നാൽ ഈ പൈൻ മരക്കാട്ടിലെത്താം.

നല്ല തണുപ്പും. പൈന്‍ ഫോറെസ്റ്റിലേക്കു പോകുന്ന ഇടുങ്ങിയ വഴിയുടെ ഒരു വശം കച്ചവടക്കാര്‍ കയ്യടക്കിയിരിക്കുന്നു. കൊച്ചു കുട്ടികള്‍ക്കുള്ള കളിപ്പാട്ടം, തൊപ്പി, ചോക്ലേറ്റ്, അങ്ങനെ പല വിധ ഉത്പന്നങ്ങള്‍ അവര്‍ വില്‍ക്കുന്നുണ്ട്. അവരെ കടന്നു പൈന്‍ ഫോറെസ്റ്റില്‍ കയറാം.

ഒരു കുന്നിൻ ചെരിവിൽ ഏക്കറുകണക്കിന് വ്യാപിച്ച് കിടക്കുകയാണ് പൈൻ പ്ലാന്റേഷൻ. വാഗമണ്ണിലെ തണുപ്പൻ അന്തരീക്ഷത്തെക്കാൾ തണുപ്പ് കൂടുതലാണ് പൈൻ മരക്കാട്ടിൽ. തണൽ വിരിച്ച പൈൻ മരങ്ങൾക്കിടയിൽ ആ സൗന്ദര്യം.

മഞ്ഞിന്റെയും പൈന്‍ മരങ്ങളുടെയും ഇടയില്‍ കൂടി അടിക്കുന്ന പക്കലുള്ള സൂര്യ രശ്മികള്‍ കാണാം. അതൊന്നു കാണണ്ട കാഴ്ച ആണ്. പഴയ ചില മലയാളം സിനിമകളിലെ മരം ചുറ്റിയുള്ള പ്രണയ ഗാനങ്ങളുടെ രംഗങ്ങള്‍ മനസിലേക്ക് ഓർമ വരും.

പശ്ചിമഘട്ടത്തിന്റെ അതിരിൽ സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിൽ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. തേയിലത്തോട്ടങ്ങൾ, പുൽത്തകിടികൾ, മഞ്ഞ്, ഷോളമലകൾ, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. മൊട്ടക്കുന്നുകളും, അനന്തമായ പൈൻ മരക്കാടുകളും വാഗമണിന്റെ മറ്റ് പ്രത്യേകതകളാണ്. ഇവിടങ്ങളിലെ മലമ്പാതയിലൂടെ ഉള്ള യാത്ര അതിമനോഹരമാണ്. വാഗമൺ മലകളുടെ അടിവാരം തീക്കോയി വരെ നീണ്ടുകിടക്കുന്നു. തങ്ങൾ മല, മുരുകൻ മല, കുരിശുമല എന്നീ മൂന്നു മലകളാൽ വാഗമൺ ചുറ്റപ്പെട്ടിരിക്കുന്നു. ഇവ മൂന്നും തീർത്ഥാടക പ്രാധാന്യമുള്ള സ്ഥലങ്ങളുമാണ്.

ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തേക്കുളള യാത്ര സുഖകരമാണ്. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്പാറ അരിഞ്ഞിറങ്ങിയ, കോടമഞ്ഞു മൂടിയ മലനിരകളും. ഈരാറ്റുപേട്ട-പീരുമേട് ഹൈവേയിൽ വെള്ളികുളം മുതൽ വഴിക്കടവ് വരെ ആറുകിലോമീറ്റർ ദൂരം പാറക്കെട്ടുകളിൽ അരിഞ്ഞിറങ്ങിയ റോഡുകളിലൂടെ സഞ്ചരിച്ചാണ് വാഗമണിൽ എത്തുക.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply