വിമാനയാത്രയ്ക്ക് ഒരുങ്ങുമ്പോൾ ചെലവു കുറയ്ക്കാൻ ചില മാർഗ്ഗങ്ങൾ…

വൈഫൈയുടെ അമിത ചാര്‍ജ് മുതല്‍ പരോക്ഷ ഡിപ്പാര്‍ച്ചര്‍ നികുതിവരെ പല പല പേരുകളില്‍ നിങ്ങളുടെ കയ്യില്‍ നിന്ന് എത്ര രൂപയാണ് വിമാനക്കമ്പനി ഒരു യാത്രയ്ക്ക് ഈടാക്കുന്നതെന്നറിയാമോ? തെല്ലും ആവശ്യമില്ലാത്ത ഇവയ്‌ക്കൊയാകും നിങ്ങളുടെ യാത്ര ചെലവ് കൂട്ടന്നതിലെ വില്ലന്‍മാര്‍. ഇതാ അടുത്ത പ്രാവശ്യം മുതല്‍ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ നിങ്ങളുടെ ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുപ്രധാന ഇനങ്ങളെക്കുറിച്ച് ഇവിടെ വായിക്കൂ..

1. വിമാനത്താവളത്തിലെ യാത്രയ്ക്കുളള ചെലവ്
നിങ്ങള്‍ ഒരു ടാക്‌സിയിലോ യൂബറിലോ വാട്ടര്‍ ടാക്‌സിയിലോ ഷട്ടില്‍ ബസിലോ ഷെയര്‍ വാനിലോ ട്രെയിനിലോ ആകാം വിമാനത്താവളത്തില്‍ നിന്നും വിമാനത്താവളത്തിലേക്കും പോകുകയും വരികയും ചെയ്യേണ്ടത്. ഇതിനായി പരമാവധി 20 ഡോളര്‍ മാത്രമാണ് ചെലവാകുക. ഇനി നിങ്ങള്‍ സ്വന്തം വാഹനത്തിലാണ് വിമാനത്താവളത്തില്‍ എത്തുന്നതെങ്കില്‍ അത് അവിടെ പാര്‍ക്ക് ചെയ്യേണ്ടി വരികയാണെങ്കില്‍ അതിന് പാര്‍ക്കിംഗ് ഫീസ് നല്‍കേണ്ടി വരും. ഏതായാലും നിങ്ങള്‍ യാത്ര കഴിഞ്ഞെത്തുമ്പോഴേക്കും ഏറെ ക്ഷീണിതനായിരിക്കും.കൂടാതെ ലഗേജുകളുടെ ഭാരവും അമിതമായിരിക്കും. അത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ യാത്രാമാര്‍ഗമായിരിക്കണം സ്വീകരിക്കേണ്ടത്. വിമാനത്താവളത്തില്‍ നിന്ന് വരാനും പോകാനുമുളള സൗകര്യം നോക്കി ഹോട്ടല്‍ ബുക്ക് ചെയ്യാനും ശ്രദ്ധിക്കുക. അതിന്റെ ചെലവും മറ്റും ഓണ്‍ലൈനില്‍ നിന്ന് നേരത്തെ മനസിലാക്കിയിരിക്കുന്നത് നന്നായിരിക്കും. അത് പോലെ തന്നെ വിമാനത്താവളത്തില്‍ നിന്നുളള യാത്രകള്‍ക്കുളള വാഹനങ്ങളും നേരത്തെ തന്നെ ബുക്ക് ചെയ്യുന്നത് നന്നായിരിക്കും. അതിന്റെ ചെലവും ഓണ്‍ ലൈന്‍ വഴി മനസിലാക്കാവുന്നതാണ്.

2. പ്രവേശനനിര്‍ഗമന നികുതി
മിക്ക രാജ്യങ്ങളിലും വരുന്നതിനും പോകുന്നതിനും നിശ്ചിത നികുതി അടയ്‌ക്കേണ്ടതുണ്ട്. ഇത് ഓരോരാജ്യങ്ങളിലും വ്യത്യസ്തമാകും. ഇതിന് പുറമെ നിങ്ങള്‍ ആ രാജ്യത്ത് തങ്ങുന്ന ദിവസത്തിന് അനുസരിച്ചും ഇത് വര്‍ദ്ധിക്കുകയോ കുറയുകയോ ചെയ്യാം. ഇത് ചിലപ്പോള്‍ വിമാനത്താവളത്തില്‍ തന്നെ നല്‍കേണ്ടി വരും. മിക്കപ്പോഴും ഇത് വിമാനടിക്കറ്റിന്റെ ചെലവില്‍ ഉള്‍പ്പെടാറുമുണ്ട്. അത് കൊണ്ട് തന്നെ ഇക്കാര്യം നേരത്തെ തന്നെ മനസിലാക്കി വഞ്ചിക്കപ്പെടാതിരിക്കുക. മിക്ക വികസ്വര രാഷ്ട്രങ്ങളും ഈ നികുതിയ്ക്കായി ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാറില്ല. അത് കൊണ്ട് തന്നെ വിമാനത്താവളത്തിലെ ഇത്തരം പണമിടപാടുകള്‍ക്കായി അതത് രാജ്യങ്ങളിലെ കറന്‍സികള്‍ കയ്യില്‍ കരുതാനും ശ്രദ്ധിക്കണം.

3. വീസ
മിക്കരാജ്യങ്ങളിലും പ്രവേശിക്കുന്നതിന് വീസ ആവശ്യമാണ്. ഇത് നിങ്ങള്‍ ആ രാജ്യത്ത് തങ്ങുന്നതിന്റെ ദൈര്‍ഘ്യമനുസരിച്ചാണ്.
ചില രാജ്യങ്ങള്‍ നിങ്ങള്‍ അവിടെ എത്തുന്നതിന് മുമ്പ് തന്നെ വിസ ആവശ്യപ്പെടുന്നുണ്ട്. അത് കൊണ്ട് തന്നെ യാത്രയ്ക്ക് മുമ്പ് തന്നെ ഓരോ രാജ്യത്തെയും വീസച്ചട്ടങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വീസ ചെലവും ഓരോ രാജ്യത്തും വ്യത്യസ്തമാകും. രാജ്യാന്തര യാത്രകള്‍ക്കായി ഏത് തരം വീസകളാണ് ആവശ്യമെന്നറിയാന്‍ സ്മാര്‍ ട്രാവല്ലര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

4. മൊബൈല്‍ ഫോണ്‍ ഡേറ്റാ ഉപയോഗം
മിക്കപ്പോഴും രാജ്യാന്തര യാത്രകള്‍ക്കായി നിങ്ങള്‍ക്ക് റോമിംഗോടു കൂടിയ മൊബൈല്‍ ഡേറ്റ ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. യാത്രാ വേളകളില്‍ വിദേശരാജ്യങ്ങളിലെ സിം കാര്‍ഡുകളിലെ രാജ്യാന്തര പ്ലാനുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഭീമമായ റോമിംഗ് ചാര്‍ജുകള്‍ നല്‍കേണ്ടി വന്നേക്കാം. ഫോണില്‍ ഒരു രാജ്യാന്തര പ്ലാന്‍ ഉളള ഡേറ്റാ കാര്‍ഡ് ഇടുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. ഇതിലൂടെ അടിയന്തര ഘട്ടങ്ങളില്‍ നിങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകും. വിദേശരാജ്യങ്ങളിലേക്ക് ദീര്‍ഘകാലത്തേക്ക് പോകുകയാണെങ്കില്‍ അവിടുത്തെ സിം കാര്‍ഡ് ഉപയോഗിക്കുന്നതാകും അനുയോജ്യം.

5. ടിപ്പുകള്‍
ഓരോരാജ്യത്തും ഇത് വ്യത്യസ്തമാകും. ചില രാജ്യങ്ങളിലെ ടിപ്പുകള്‍ ഏറെ കൂടുതലായിരിക്കും. ചില രാജ്യങ്ങളില്‍ ടിപ്പുകള്‍ ആവശ്യവുമില്ല.
അത് കൊണ്ട് തന്നെ ഓരോ രാജ്യവും സന്ദര്‍ശിക്കും മുമ്പ് തന്നെ അവിടുത്തെ ഇത്തരം കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചറിയുക. നിങ്ങളുടെ ബജറ്റിന്റെ പതിനഞ്ച് ശതമാനമെങ്കിലും ഇത്തരം ടിപ്പുകള്‍ക്കായി നീക്കി വയ്‌ക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് സേവനം ചെയ്യുന്നവരെ ഒരിക്കലും മറക്കരുത്. ജോലിക്കാരും സാധനങ്ങള്‍ കയറ്റിയിറക്കുന്നവരും ഡ്രൈവേഴ്‌സും ബാര്‍ ജീവനക്കാരും മറ്റും നിങ്ങളില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്.

6. പാര്‍ക്കിംഗും ടോള്‍പിരിവുകളും
നിങ്ങള്‍ റോഡ് മാര്‍ഗം യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ഇന്ധനത്തിനും വഴിച്ചെലവിനുമായി നാം ഒരു പങ്ക് മാറ്റി വയ്ക്കാറുണ്ട്. എന്നാല്‍ ടോള്‍ പിരിവുകളെ നാം മിക്കപ്പോഴും മറക്കുകയാണ്. പതിവ്. ഇനി മുതല്‍ ഇത് കൂടി യാത്രയുടെ ഭാഗമാക്കണം. കൂടാതെ പാര്‍ക്കിംഗ് ഫീസും കരുതണം. യാത്രയ്ക്ക് മുമ്പ് തന്നെ നിങ്ങളുടെ വഴിയിലെ പ്രധാന ടോള്‍ ബൂത്തുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. ദീര്‍ഘദൂര കാര്‍ യാത്രകളില്‍ 40മുതല്‍ 50 വരെ ഡോളര്‍ ഇതിനായി മാറ്റി വയ്‌ക്കേണ്ടതുണ്ട്. ഇതിന് പുറമെ ഓരോ സ്ഥലത്തെയും പാര്‍ക്കിംഗ് ഫീസിനെക്കുറിച്ചും അറിഞ്ഞിരിക്കണം. കൂടാതെ എവിടെ ഒക്കെ പാര്‍ക്ക് ചെയ്ത് കൂടാ എന്നതിനെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കണം. ഒരു ഹോട്ടലില്‍ നിങ്ങള്‍ ഒരു രാത്രി മുഴുവന്‍ കാര്‍ പാര്‍ക്ക് ചെയ്യേണ്ടി വരുമ്പോള്‍ എത്രരൂപ പാര്‍ക്കിംഗ് ഫീസിനത്തില്‍ നല്‍കേണ്ടി വരുമെന്ന് ചോദിച്ച് മനസിലാക്കിയിരിക്കുക. അതിനനുസരിച്ച് ബജറ്റും തയാറാക്കുക.

7. പണമിടപാടുകള്‍, കറന്‍സി മാറല്‍, എടിഎം ഫീസ്
നിങ്ങളുടെ ബാങ്കും ക്രെഡിറ്റ് കാര്‍ഡുകളും അനുസരിച്ചാകും ഓരോ രാജ്യത്തും നിങ്ങളുടെ എടിഎം ഫീസും വിദേശവിനിമ ഫീസുകളും. സാധാരണയായി എടിഎം ഫീസുകള്‍ അഞ്ച് ഡോളറോളമാകും. വിദേശപണമിടപാടിന് ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെയാണ് ഫീസ് ഈടാക്കുക. ട്രാവലെക്‌സ് പോലുളള കമ്പനികള്‍ വന്‍ തുകയാണ് ഈടാക്കുന്നത്.
മിക്ക ക്രെഡിറ്റ് കാര്‍ഡുകളും ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ വിദേശ വിനിമയം വാഗ്ദാനം ചെയ്യുന്നുണ്ട്. ചിലവയാകട്ടെ യാതൊരു ഫീസും ഈടാക്കുന്നുമില്ല. അത് കൊണ്ട് തന്നെ ധാരാളം യാത്ര ചെയ്യേണ്ടി വരുന്നവര്‍ തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ധാരാളം പഠിച്ച ശേഷം മാത്രം തെരഞ്ഞെടുക്കുക. നിങ്ങള്‍ മറ്റൊരു രാജ്യത്ത് എത്തിയാലുടന്‍ തന്നെ നിങ്ങള്‍ക്ക് പണം ആവശ്യമുണ്ടെങ്കിലും വിമാനത്താവള എക്‌സ്‌ചേഞ്ച് ഫീസുകള്‍ ഒഴിവാക്കണമെന്നുണ്ടെങ്കിലും നിങ്ങളുടെ ബാങ്കിനെ തന്നെ ആശ്രയിക്കുന്നതാകും ഉചിതം. നിങ്ങള്‍ ഒരു വിദേശ യാത്രയ്ക്ക് പോകുന്നുണ്ടെങ്കില്‍ അക്കാര്യം നേരത്തെ തന്നെ ബാങ്കിനെ അറിയിക്കുന്നതും ഗുണകരമാകും.

8. വിമാനത്താവളങ്ങളിലെ അമിത വില
വിമാനത്താവളങ്ങളില്‍ സാധനങ്ങള്‍ക്ക് പൊളളുന്ന വിലയാണെന്ന കാര്യം ഏവര്‍ക്കും അറിയാവുന്നതാണ്. അത് കൊണ്ട് തന്നെ പുസ്തകങ്ങളും ഗമ്മും മാസികകളും പോലുളളവ അവസാന നിമിഷം വാങ്ങാന്‍ വേണ്ടി മാറ്റി വയ്ക്കരുത്. ബാഗേജുകളുടെ ഫീസ് നിരക്കും നേരത്തെ തന്നെ ഓണ്‍ലൈന്‍ വഴി മനസിലാക്കേണ്ടതാണ്.

Source – http://malayalamemagazine.com/tvlex/

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply