ലേഖനം തയ്യാറാക്കിയത് – അഡ്വ ശ്രീജിത്ത് പെരുമന.
നീല തിമിംഗലം അഥവാ ബ്ലൂ വെയിൽ ഗെയിം ലോകമെമ്പാടും നിരവധി കുട്ടികളുടെ ജീവനെടുക്കുന്ന അപകടകരമായ സാഹചര്യത്തിന് ശേഷം വാട്സാപ്പിലൂടെ ഇതാ മറ്റൊരു കൊലയാളി ഗെയിം മോമോ ചലഞ്ച്,… എന്താണ് മോമോ ഗെയിം അല്ലെങ്കിൽ മോമോ ചലെഞ്ച് ? ബ്ലൂ വെയിൽ ഗെയിം അല്ലെങ്കിൽ ബ്ലു വെയിൽ ചാലെഞ്ചിനെ പിന്തുടർന്ന് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഇന്റർനെറ്റ് ഗെയിം ആണ് മോമോ ചലഞ്ച്. ബ്ലൂവെയിലിനു സമാനമായി ദിവസങ്ങൾ നീളുന്ന മോമോ അഡ്മിനിന്റെ ചലഞ്ചുകൾ ഏറ്റെടുത്ത് പൂർത്തിയാക്കലാണ് ഗെയിം, എന്നത് ആത്മഹത്യയിലേക്കാണ് നയിക്കുന്നത്.
എങ്ങനെയാണ് മോമോ ചലഞ്ച് ആരംഭിക്കുക ? എവിടെ നിന്നാണ് ലഭിക്കുക ? ഗൂഗിൽ പ്ലെ സ്റ്റോറിൽ നിന്നോ ഔദ്യോദിക ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്നോ ഗൂഗിളിൽ നിന്നോ ഈ ഗെയിം ഡൗൺലോഡ് ചെയ്യാനോ ഇൻസ്റ്റാൾ ചെയ്യാനോ സാധിക്കില്ല. മറിച്ച് വാട്സാപ്പിലൂടെ മോമോ പ്രൊഫൈലിൽ അല്ലെങ്കിൽ നമ്പറിൽ നിന്നും നമ്മുടെ വാട്സാപ്പിലെക്ക് ചിത്രങ്ങളായോ, ഗെയിമിനുള്ള ക്ഷണമായോ, വീഡിയോ ലിങ്കായോ സന്ദേശങ്ങൾ വരികയും പ്രസ്തുത സന്ദേശത്തിനു മറുപടി നൽകുകയോ പ്രൊഫൈൽ ആഡ് ചെയ്യുകയോ ചെയ്യുന്ന നിമിഷം നാം അറിയാതെ തന്നെ മോമോ ചലഞ്ചിൽ അത്തിച്ചേരുന്നു. കാര്യമറിയാതെ ലിങ്കിലേക്ക് പോയാലും ജിജ്ഞാസ വളർത്തി ചലഞ്ച് ആരംഭിപ്പിക്കാനുള്ള പൊടിക്കൈകളും അതിലുണ്ട്.
മോമോ ഗെയിം ആരംഭിക്കുന്നു. ഗെയിമുകൾക്ക് അഡിക്റ്റ് ആയ കുട്ടി അല്ലെങ്കിൽ താത്പര്യമുള്ള ഒരാൾ അല്ലെങ്കിൽ വാട്സാപ്പ് കൂടുതലായി ഉപയോഗിക്കുന്ന ആൾ ജിജ്ഞാസ കൊണ്ട് തന്റെ വാട്സാപ്പിൽ വന്ന ഒരു അറിയാത്ത മോമോ പ്രൊഫൈലിന് അഥവാ നമ്പറിന് മറുപടി നൽകുകയോ അക്സപ്റ്റ് ചെയ്യുകയോ ചെയ്യുന്നതാണ് ആദ്യപടി.
ശേഷം ഒരു മോമോ അഡ്മിനിസ്റ്റേറ്റർ അല്ലെങ്കിൽ മാർഗദർശിയെ നമുക്ക് ലഭിക്കും. തുടർന്ന് അയാളുടെ നിർദേശ പ്രകാരം ദിവസങ്ങൾ നീളുന്ന ചലഞ്ചുകൽ മോമോ ഗെയിം കളിക്കുന്ന ആൾ ഏറ്റെടുക്കണം. ഓരോരുത്തർക്കും വ്യത്യസ്തമായ ചലഞ്ചുകളായിരിക്കുമെങ്കിലും ഭൂരിപക്ഷവും മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളവയാണ്.
ഫെയിസ്ബുക്ക്, ട്വിറ്റർ , ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നമ്മുടെ വാട്സാപ്പിലെക്ക് മോമോ പ്രൊഫൈലിൽ നിന്നും മെസേജുകൾ വരും. മറുപടി നൽകിയില്ലെങ്കിൽ വാട്സാപ്പും, ഫോണും ഹാക്ക് ചെയ്യുമെന്ന ഭീഷണിയാണ് ആദ്യം ലഭിക്കുക. ഭയപ്പെടുന്ന ചിത്രങ്ങളയക്കുക, രാത്രി ഭീകര രൂപം പ്രാപിച്ചു വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയവയും ആദ്യഘട്ട ഭീഷണികളിൽ ഉൽപ്പെടുന്നു. ഇതിൽ ഭയന്ന് പോകുന്നവരാണ് കൂടുതലായും ഈ മോമോ ചലഞ്ചിൽ അകപ്പെടുന്നത്.
ചലഞ്ചുകൾ : 1.കത്തി ഉപയോഗിച്ച് തന്റെ കയ്യിൽ മോമോ രൂപം കൊത്തുക അഥവാ കീറി മുറിക്കുക. (വളരെ ആഴത്തിൽ മുറിക്കേന്ന്ടതില്ല) തുടർന്ന്ന്ന് പ്രസ്തുത കയ്യിന്റെ ചിത്രമെടുത്ത് മോമോ അഡ്മിന്ന് അയച്ചു കൊടുക്കണം. 2. അതിരാവിലെ 4.20 അമ് അണീറ്റ് അഡ്മിൻ അയച്ചു തരുന്ന് അതീവ ഭീതിജനകമായ വീഡിയോകൾ കാണുക. 3.കത്തി ഉപയോഗിച്ച് അധികം ആഴത്തിലല്ലാതെ തന്റെ ഞരമ്പുകൾ അല്പം മുറിയുന്ന തരത്തിൽ മോമോ കിറ്റി എന്ന് കയ്യിൽ മുറിവുകളുണ്ടാക്കുക. ശേഷം പ്രസ്തുത ചിത്രം അഡ്മിന് അയച്ചു കൊടുക്കുക.
6. കത്തി ഉപയോഗിച്ച് മോമോ 666 എന്ന് കയ്യിൽ രൂപം കൊത്തുക അഥവാ കീറി മുറിക്കുക. തുടർന്ന് പ്രസ്തുത കയ്യിന്റെ ചിത്രമെടുത്ത് മോമോ അഡ്മിന് അയച്ചു കൊടുക്കണം 7. ഞാനൊരു മോമോ പക്ഷിയാണ് അഥവാ I AM അ MOMO എന്ന് സ്റ്റാറ്റസിൽ അല്ലെങ്കിൽ തങ്ങളുടെ വാട്സാപ്പ് ആപ്ലിക്കേഷനിൽ അഴുതുക. 8. ഭീതി മാറാനുള്ള മോമോ അഡ്മിന്റെ നിർദേശങ്ങൾ പിന്തുടരുക. 9. അതിരാവിലെ 4.20 നു തന്റെ വീടിന്റെ മുകളിൽ കയറുക , ഏതെങ്കിലും ഉയരമുള്ള ഭാഗത്തിരുന്ന് താഴേക്ക് നോക്കുക.
10. കയ്യിൽ മൂർച്ചയേറിയ കത്തികൊണ്ട് മോമോ പക്ഷി -സ്ത്രീയുടെ ചിത്രം വരച്ച് അഡ്മിന് അയക്കുക 11. അഡ്മിൻ അയച്ചു തരുന്ന ഭീതിജനകമായ ഹൊറർ വീഡിയോകൾ ദിവസം മുഴുവൻ കാണുക 12. അഡ്മിൻ അയച്ചു തരുന്ന സാഡിസ്റ്റ് (ക്രൂരതയിൽ ആനന്ധം കണ്ടെത്തുന്ന ) സംഗീതം ആവർത്തിച്ചു കേൾക്കുക 13. കത്തി ഉപയോഗിച്ച് ചുണ്ടുകൾ പതിയെ മുറിക്കുക ചിത്രം അഡ്മിന് അയക്കുക 14. ഒരു സൂചി ഉപയോഗിച്ച് കയ്യിൽ വിവിധ ഭാഗങ്ങളിൽ കുത്തുക ചിത്രം അഡ്മിന് അയച്ചു കൊടുക്കുക. 15. നിങ്ങളുടെ ശരീരം വേദനിപ്പിക്കുന്ന തരത്തിൽ ദിവസം മുഴുവൻ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. 16. വീടിന്റെ മട്ടുപ്പാവിൽ കയറി ഏതെങ്കിലും അറ്റത്ത് വീഴുന്ന തരത്തിൽ കുറച്ചു സമയം ഇരിക്കുക 17. ഒരു പാലത്തിനടുത്തു പോയി അതിന്റെ കൈവരികളിൽ വീഴുന്ന തരത്തിൽ ഇരിക്കുക
18. ഒരു ക്രെയിനിൽ വലിഞ്ഞു കയറുക 19. നഗ്ന സെൽഫി അപ്ലോഡ് ചെയ്യുക 20. എരുപതാമത്തെ ദിവസം, എരുപതാമത്തെ ചലഞ്ച് അഡ്മിൻ നിങ്ങളെ വിശ്വസിക്കാൻ പറ്റുമോ അന്ന്ന്ന് പരിശോധിക്കുന്നതാണ് 21. അഡ്മിൻ പറയുന്ന മോമോ ഗെയിം കളിക്കുന്ന മറ്റൊരാളുമായി വാട്സ്ആപ്പിൽ സംസാരിക്കുക 22. മേൽക്കൂരയിൽ പോയി കാലുകൾ പുറത്തേക്കിട്ട് ചലിപ്പിച്ചുകൊണ്ടിരിക്കുക 23. രഹസ്യ ഭാഷ ഉപയോഗിച്ചുള്ള പ്രത്യേക കളി 24. രഹസ്യ കഠിന ജോലി 25. മറ്റൊരു മോമോ ഗെയിം പ്ലെയറുമായ് വീണ്ടും സംവാദം 26. അഡ്മിൻ നിങ്ങളോടു മരണ ദിവസം പറയാം നിങ്ങൾ അത് അംഗീകരിക്കണം 27. രാവിലെ 4.20 എന്നിട്ട് തീവണ്ടിപ്പാതയിലൂടെ നടക്കുക , ട്രെയിൻ എടിക്കാതെ നോക്കണം 28. ഈ ദിവസം മുഴുവൻ ആരോടും ഒന്നും മിണ്ടരുത്, 29. നിങ്ങൾ ഒരു മോമോ പക്ഷി ആണെന്ന് ഉറച്ച പ്രതിജ്ഞ എടുക്കുക. 30-49 മുപ്പതു മുതൽ നാൽപ്പത്തി ഒമ്പതാമത്തെ ദിവസം വരെ മുഴുവൻ സമയം പ്രേത സിനിമകൾ കാണുക, സാഡിസ്റ്റ് സംഗീതം കേൾക്കുക, ശ്മശാനങ്ങളിൽ പോയി പാട്ടുപാടുക ഒപ്പം ശരീര ഭാഗങ്ങളിൽ മുറിവുകളുണ്ടാക്കികൊണ്ടിരിക്കുക. 50. അമ്പതാമത്തെ ദിവസം വലിയ കെട്ടിടങ്ങളുടെ മുകളിൽ നിന്നും പറന്ന് #ആത്മഹത്യ ചെയ്യുക.
മുകളിൽ പറഞ്ഞവ കൂടാതെ അമ്മയോടും അച്ഛനോടും കാര്യമില്ലാതെ ദേഷ്യപ്പെട്ടു സംസാരിക്കുക, നഗ്ന സെൽഫി അപ്ലോഡ് ചെയ്യുക, ശ്മശാനത്തിനു മുകളിൽ നഗ്നനായി നൃത്തം ചെയുക, ബൈക്കിന്റെ സ്പ്പീഡോമീറ്റർ ഏറ്റവും ടോപ്പിലാകുമ്പോൽ അക്കൂടെ സെൽഫി അടുക്കുക, ചൂട് എണ്ണയിൽ കൈ മുക്കുക, സുഹൃത്തുക്കളുടെ രഹസ്യഭാഗം ഫോട്ടോയെടുത്തു അയക്കുക തുടങ്ങിയവയും പ്രത്യേക ടാസ്ക്കുകളായ അഡ്മിൻസ് നൽകാറുണ്ട്.
ഒരു കഠിന ജോലി അഥവാ പ്രത്യേക ടാസ്ക്ക് നമുക്ക് തരും അതിനെ സംബന്ധിച്ചുള്ള രഹസ്യ കൊടുണ്ടാക്കി രേഖപ്പെടുത്തി അഡ്മിന് കൈമാറുക. ഏതൊക്കെ ഫോൺ നമ്പറുകളിൽ നിന്നാണ് മോമോ പ്രൊഫൈലുകളുടെ ഇൻവിറ്റേഷൻ നിലവിൽ കണ്ടെത്തിയിട്ടുള്ളത് ? 813 എന്ന് തുടങ്ങുന്ന ജാപ്പനീസ് നമ്പറിൽ നിന്നും 57 എന്ന് തുടങ്ങുന്ന മെക്സിക്കോ നമ്പറിൽ നിന്നും 52 എന്ന് തുടങ്ങുന്ന കൊളംബിയ നമ്പറിൽ നിന്നും ഇതിനകം വാട്സാപ്പ് എൻവിറ്റേഷൻ സ്ഥിതീകരിച്ചു.
മോമോ ചലഞ്ച് ആരംഭിച്ച ശേഷം നിർത്തുകയാണെങ്കിൽ എന്ത് സംഭവിക്കും ? ഗെയിം ഫോണിലോ കമ്പ്യുട്ടറിലോ ആരംഭിച്ച ശേഷം പകുതിക്കുവെച്ചു നിർത്തുകയാണെങ്കിൽ കളിക്കാരന്റെ ഫോണും, കമ്പ്യുട്ടറുമെല്ലാം മോമോ അഡ്മിൻസ് ഹാക്ക് ചെയ്യുകയും എല്ലാ രേഖകളും ഡാറ്റകളും കൈക്കലാക്കിയ ശേഷം വിലപേശി ഭീഷണിപ്പെടുത്തി മോമോ ഗെയിം തുടരാൻ ആവശ്യപ്പെടുകയും ചെയ്യും. ഒരിക്കൽ മോമോ ചലഞ്ച് സ്വീകരിച്ച് മറുപടി അയക്കുമ്പോൾ തന്നെ നമ്മുടെ ഐപി അഡ്ഡ്രസ്സും ലൊക്കേഷനും ഉൽപ്പെടെയുള്ള വിവരങ്ങളെല്ലാം കൈക്കലാക്കി നമ്മുടെ ഡാറ്റകൾ അഡ്മിൻസ് കൈക്കലാക്കും എന്നും എന്നാൽ കൈക്കലാക്കാൻ സാധിക്കില്ല അത് ഭീഷണി മാത്രമാണെന്നും വാദങ്ങളുണ്ട്. കൂടാതെ കൊലപാതക ചിത്രങ്ങളും ദൃശ്യങ്ങളും അയച്ച് കുട്ടികളെ ഭയപ്പെടുത്തുകയും, അവരുടെ മാതാപിതാക്കളെയും, സഹോദരീ സഹോദരൻമാരെയും അപ്രകാരം കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയും കുട്ടികളെക്കൊണ്ട് ഈ ചലഞ്ച് ഏറ്റെടുപ്പിക്കും.
ഹാക്കിങ്ങിനു ഇതുവരെ എന്തെങ്കിലും തെളിവുകൾ ഉണ്ടോ ? ജപ്പാനിൽ നിന്നും ഒരാൾ അയാളുടെ ശരിയായ വാട്സാപ്പ് നമ്പറിൽ നിന്നും മോമോ പ്രൊഫൈലിനോട് ചാറ്റ് ചെയ്തപ്പോൾ ചാറ്റ് ചെയ്തയാളുടെ വീട്ടിലെ പാവയുടെ ചിത്രവും വിവരങ്ങളും മോമോ അഡ്മിൻ തിരിച്ച് അയച്ചുകൊടുത്തതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാട്സാപ്പ് മോമോ അഡ്മിൻ ഹാക്ക് ചെയ്തിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ദർ സൂചിപ്പിക്കുന്നത്.
ഈ മോമോ ഗെയിം നിയമപരമാണോ ? അല്ല. പല രാജ്യങ്ങൾ നിയമപരമായി തന്നെ ഇതിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമപരമല്ലാത്തതുകൊണ്ടു തന്നെ ഗൂഗിൽ പ്ളേ സ്റ്റോറിലോ ഫോണുകളുടെ സ്റ്റോറുകളിലോ ഈ ഗെയിമുകൾ ലഭ്യമല്ല.മറ്റു പല സോഷ്യൽ സൈറ്റുകളിലും വാട്സാപ്പ് ലിങ്ക് വരുന്നത് ഇൻസ്റ്റാൾ ചെയ്ത് മറുപടി അയക്കാൻ ആവശ്യപ്പെട്ടതിന്ന് ശേഷം അഡ്മിൻസ് നിങ്ങളുമായി നേരിട്ട് ബന്ധപ്പെടും. ഇന്ത്യയിൽ ബ്ലൂ വെയിൽ ഗെയിം പോലെ തന്നെ മൊമ്മോയും ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടുണ്ട്.
ആരാണ് മോമോ ഗെയിം കണ്ടുപിടിച്ചത്? എന്തിനു ? മോമോ ചലഞ്ചിന്റെ കൃത്യമായ ഉറവിടം എതുവരെ കണ്ടെത്തിയിട്ടില്ല. ജപ്പാനിൽ നിന്നുമാണ് ഈ ചലഞ്ച് ആരംഭിച്ചതെന്നാണ് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മോമോ പ്രൊഫൈലിലുള്ള അർദ്ധ സ്ത്രീ -പക്ഷി രൂപമുള്ള പാവ മിഡോറി ഹയാൻഷി എന്ന പ്രശസ്തനായ ജാപ്പനീസ് ചിത്രകാരിയുടെ മദർ ബേർഡ് സൃഷ്ടിയാണ്. അതാണ് ഈ ചലഞ്ചിനായി ലോഗോ ആക്കിയതെന്നത് കൊണ്ടുമാണ് ജപ്പാനാണ് ഉറവിടം എന്ന് ആരോപിക്കുന്നത് എന്ന മറുവാദവും ഉണ്ട്. എങ്കിലും ആദ്യം റിപ്പോർട്ട് ചെയ്ത മോമോ ചലഞ്ച് കേസുകളുടെ സെർവർ അഡ്രസ് പരിശോധിച്ചതിൽ നിന്നും ജപ്പാനാണ് എതിന്ന്റെ ഉറവിടമെന്നും കണ്ടെത്തിയിരുന്നു.
ജപ്പാനിലെ സ്പെഷ്യൽ എഫക്റ്റ്സ് കമ്പനിയായ ലിങ്ക് ഫാക്റ്ററിക്ക് വേണ്ടിയാണു പ്രശസ്ത ജാപ്പനീസ് ചിത്രകാരി മിഡോറി ഹയാൻഷി അർദ്ധ പക്ഷിയും സ്ത്രീ രൂപവുമുള്ള പാവയെ സൃഷ്ട്ടിച്ചത്. ഉന്തിയ നീല കണ്ണുകളും, കറുത്ത് നീണ്ട നഖങ്ങളും, ഭയാനകമായി ചിരിയുടെ രൂപത്തിലുള്ള ചിരിയുമായുള്ള മുഖവുമാന്ന് മോമോ പ്രഫൈലിലുള്ളത്. തന്റെ പാവയല്ല അത് എന്ന് ചിത്രകാരി വ്യക്തമാക്കുന്നു.
ടോക്ക്യോവിലെ ആർട്ട് ഗ്യാലറിയിൽ 2016 ആഗസ്ത് 25 തീയതി ഈ ഹൊറർ വിഭാഗത്തിൽ ഈ പാവയുടെ പ്രദർശന നടന്നിരുന്നു. അവിടെ നിന്നും പകർത്തപ്പെട്ട ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെടുകയും ചെയ്തു എന്നാൽ ജൂലൈ 18 2016 നാണ് ഈ ചിത്രം ഒരു ഫെയിസ്ബുക്കിൽ ഗ്രൂപ്പിൽ വരികയും വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്യുന്നത്. തുടർന്ന് ജൂലൈ 18 , 2018 യൂട്യൂബർ റെയിൻബോട്ട് ഈ മോമോ ചിത്രങ്ങളും വാട്സാപ്പ് ലിങ്കുകളും ഉൾപ്പെടുത്തി എക്സ്പ്ലോറിങ് ഡി മോമോ സിറ്റുവേഷൻ എന്ന പേരിൽ അപ്ലോഡുചെയ്യുകയും അതിലൂടെ ആളുകൾ വിവിധ വാട്സാപ്പ് നമ്പറിലേക്ക് കണക്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ചില അറിയാത്ത നമ്പറുകളിൽ നിന്നും മോമോ പ്രൊഫൈലുകൾക്ക് മറുപടി വന്നതിനിനെത്തുടർന്ന് അവ ലിങ്കുകളാക്കി ഫെയിസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും പിന്നീട് മോമോ ചലഞ്ചായി രൂപാന്തരപ്പെടുകയുമായിരുന്നു.
ഡെത്ത് ഗ്രൂപ്പ് അറിയപ്പെടുന്ന്ന വികോൺടാക്ടെ എന്ന സോഷ്യൽ നെറ്റ്വർക്കിന്റെ ഭാഗമായാണ് 2013 -ൽ റഷ്യയിൽ ബ്ലൂ വെയിൽ ആദ്യമായി എത്തുന്നത്. 2015 -ലാണ് ഈ ഗെയിമിനോടനുബന്ധിച്ചുള്ള ആദ്യത്തെ ആത്മഹത്യ നടക്കുന്നത്. ഫിലിപ്പ് ബുദെക്കിൻ എന്ന സൈക്കോളജി വിദ്യാർത്ഥിയാണ് ഈ ഗെയിം നിർമ്മിച്ചതെന്ന് വാദിക്കപ്പെടുന്നു. യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്താക്കിയതാണ് കാരണം എന്നാണ് പൊതുവേയുള്ള പരാമർശം.
ഞാൻ വളരെ സന്തോഷത്തോടെയാണ് എത് ചെയ്യുന്നത്. ഇത് കളിക്കുന്നവർ സന്തോഷത്തോടെ മരിക്കാൻ ആഗ്രഹിക്കുന്നവരാന്ന് അവർ മരിക്കേണ്ടവരാന്ന് ജീവിച്ചിട്ട് യാതൊരു കാര്യവുമില്ല. ഫിലിപ്പ് പറയുന്നു. ഫ്57 തുടങ്ങിയ ശേഷം ഞാൻ 5 വർഷം അദ്ധ്വാനിച്ചാണ് ഇതുണ്ടാക്കിയത് അതുകൊണ്ടു തന്നെ ഇവിടെ ജീവിക്കുന്ന സാധാരണ മനുഷ്യരിൽ നിന്നും ജീവശാസ്ത്ര ചവറുകൾ വേർതിരിക്കേണ്ടത് അത്യാവശ്യമാണ് 2016 നവംബർ മുതൽ വിചാരണ കാത്തു റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് ജയിലിൽ പാർപ്പിച്ചിട്ടുള്ള ഫിലിപ്പ് പറയുന്ന് പെൺകുട്ടികളിൽ നിന്നും നിരവധി കത്തുകൾ എപ്പോഴും ഫിലിപ്പിനുവേണ്ടി ജയിലിലേക്ക് വന്ന്കൊണ്ടിരിക്കുകയാണ് കൗമാരക്കാരായ പെൺകുട്ടികളുടെ കത്തുകളാണ് കൂടുതലും ജയിൽ അധികൃതർ പറയുന്നു. അതുപോലെതന്നെയാണ് മോമോ ചലഞ്ചിലേക്കും പെൺകുട്ടികൾ കൂടുതലായും ആകര്ഷിക്കപ്പെടുന്നത് എന്നാണ് വാർത്തകൾ.
മോമോ ചലഞ്ചിലൂടെ അട്മിന്സിന് ലഭിക്കുന്ന ലാഭമെന്താണ് ? സത്യത്തിൽ യാതൊരു സാമ്പത്തിക ലാഭവും പ്രത്യക്ഷത്തിൽ ഇതിന്റെ അഡ്മിൻസ് ലക്ഷ്യം വെക്കുന്നില്ല. മറിച്ച് തീവ്രവാദികളെപോലെ സൈക്കോളജിക്കലി സാഡിസവും ക്രൂരതയും, മാനസിക വൈകല്യവും ആസ്വദിച്ചു ജീവിത സന്തോഷം കണ്ടെത്തുന്നവരുടെ കാറ്റഗറിയിൽ പെടുന്നവരാണ് ഇതിനു പിന്നിൽ. തോക്കുകളും ആയുധങ്ങളും മാറ്റപ്പെട്ട സൈബർ പട്ടാളങ്ങൽ തമ്മിൽ കംപ്യുട്ടർ യുദ്ധം വരുമെന്ന ഗവേഷണങ്ങൽ സാധൂകരിക്കുന്നതാണ് ഇത്തരം പ്രവൃത്തികൾ എന്ന് കാണേണ്ടിയിരിക്കുന്നു. എന്നാൽ ബ്ലൂ വെയിൽ ഗെയിം, മോമോ ചലഞ്ച് ഉൾപ്പെടെയുള്ള ഭീകരമായ ഗെയിമുകൽ മാർക്കറ്റു ചെയ്ത പണമുണ്ടാക്കാൻ ഇതിനിടയിൽ പല കമ്പനികളും ഇടനിലക്കാരായും ശ്രമിക്കുണ്ടെന്നുള്ളതും ഒരു യാഥാർഥ്യമാണ്
ഇന്ത്യയിൽ മോമോ ഗെയിം റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? ജപ്പാനിൽ തുടങ്ങി ഇന്ത്യയിലേക്കും വ്യാപിക്കപെട്ടന്ന് കരുതുന്ന ഈ മഹാവ്യാധി അർജന്റീനയിൽ പന്ത്രണ്ടു വയസ്സുകാരിയുടെ ജീവനെടുത്തതാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ആത്മഹത്യ. മധ്യ പ്രദേശിലെ എൻഡോറിൽ മൂന്ന്നാം നിലയിൽ നിന്ന്നും ചാടി മരിച്ച 15 വയസ്സുകാരനും,
പശ്ചിമ ബംഗാളിലെ മാമിഡ്നാപൂരിൽ ബാത്റൂമിൽ മരണപ്പെട്ട കുട്ടിയും, മഹാരാഷ്ട്രയിലെ സോലാപൂരിൽ മരണപ്പെട്ട 14 വയസ്സുകാരനും, മഹാരാഷ്ട്രയിലെ അന്ന്ധേരിയിലെ മരണപ്പെട്ട ഒൻപതാം ക്ലാസുകാരനും മോമോ ചലഞ്ചിന് മുൻപായി വന്ന ബ്ലൂ വെയിൽ ചലഞ്ചിന്റെ രക്തദാഹത്തിനു ഇരകളാക്കപെട്ടവരായിരുന്നു. നമ്മുടെ കേരളത്തിലും ബ്ലൂവെയിലെന്നു സംശയിച്ച മരണമുണ്ടായി. തിരുവനന്തപുരം വിളപ്പിൽശാലയ്ക്ക് സമീപമുള്ള കുട്ടി ബ്ലൂ വെയിൽ ഗെയിം കളിച്ചു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു എന്നാണ് അനുമാനിക്കുന്നത്.
നിലവിൽ അർജന്റീന, മെക്സിക്കോ, ജർമ്മനി, ഫ്രാൻസ് , അമേരിക്ക, ഫ്രാൻസ് എന്നിവിടങ്ങളിൽ മോമോ റിപ്പോർട്ട് ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അർജന്റീനയിലെ എസ്കോബാർ ജില്ലയിലാണ് പന്ത്രണ്ട് വയസ്സുകാരി മോമോ ചലഞ്ച് കളിച്ച് ആത്മഹത്യ ചെയ്തത്. വീടിനു പുറകിലെ മരത്തിലാണ് ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുൻപ് ആത്മഹത്യ വീഡിയോയിൽ പകർത്തുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. 18 വയസുള്ള ഒരു യുവതിയുമായി വാട്സ്ആപ്പിൽ മരണപ്പെട്ട കുട്ടിക്ക് ബന്ധമുണ്ടായിരുന്നു എന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്
റഷ്യ, ചൈന, അമേരിക്ക, ബ്രിട്ടൻ, എന്ന്ത്യ, കെനിയ, എറ്റലി സൗദി അറേബ്യ തുടങ്ങി മുപ്പത്തി ഏഴോളം രാജ്യങ്ങളിൽ നിന്നുമായി 280 ഓളം ആത്മഹത്യകൾ ബ്ലൂവെയിലുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോദികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാൽ യഥാർത്ഥ കണക്കുകൾ അതിന്റെ പത്തിരട്ടിയോളം വരുമെന്നാണ് സൂചന.
ഗെയിമിന്റെ കൗശലം (സമ്മോഹനം അഥവാ ഹിപ്നോട്ടിസം) : മോമോ ഗെയിം കളിക്കുന്നവരിൽ അതിയായ അഭിനിവേശവും, താത്പര്യവും ജനിപ്പിച്ച ശേഷം സാവധാനം മനസ്സും ശരീരവും അഡ്മിന്ന് അല്ലെങ്കിൽ തന്റെ മാർഗ്ഗദർശിക്ക് മുൻപാകെ വിധേയപ്പെട്ടുത്തുന്നതാണ് രീതി.ഒപ്പം വഴങ്ങാത്തവരെ വാട്സാപ്പ് ഹാക്ക് ചെയ്ത് അവരുടെ ഡാറ്റകൾ ചോർത്തിയ ശേഷം ഭീഷണിപ്പെടുത്തുകയും പിന്നീട് കളിക്കാരന് തന്റെ മനസ്സിലും ആത്മാവിലുമുള്ള നിയന്ത്രണം നഷ്ടമാകുകയും യാന്ത്രികമായി കളിയിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇളം മനസ്സുകളെയാന്ന് ഇവർ ലക്ഷ്യം വയ്ക്കുന്നത് എന്നതുകൊണ്ടുതന്നെ ഇളുപ്പത്തിൽ അതിനു സാധിക്കുകയും ചെയ്യുന്നു. കൂടാതെ ഗെയിമിന്റെ ഭാഗമായുള്ള ചലഞ്ചുകളിൽ നഗ്ന ചിത്രങ്ങൾ ഉൽപ്പെടെ അഡ്മിൻസിനു നൽകേണ്ടതുണ്ട്. ഇവ ഉപയോഗിച്ചു പിന്നീട് നടത്തുന്ന ഭീഷണികളും, വിലപേശലുകളും പിന്നീട് കളിക്കാരെ ഇതിൽ തളച്ചിടുന്നതിനും ഒടുവിൽ ആത്മഹത്യ ചെയ്യിക്കുന്നതിനും കാരണമാകുന്നു.
നാമെടുക്കേണ്ട മുൻകരുതൽ – ആഗോളവതകരണത്തിന്റെ സന്തതികളായ ഇന്നത്തെ തലമുറ ആഡംബരങ്ങൾക്കും, ആഘോഷങ്ങൽക്കുമായ് നെട്ടോട്ടമോടുകയാണല്ലോ..അതിനിടയിൽ ജനിച്ചു ജീവിച്ചു തുടങ്ങുന്ന ഇളം തലമുറയെക്കുറിച്ച് ശാസ്ത്രീയമായി ചിന്ന്തിച്ചു തുടങ്ങാൻ നാം മറന്നുപോകുന്നു അന്നതാണ് യാഥാർഥ്യം. ഹൈ പ്രൊഫൈൽ ജോലികളും ആഡംബര കാറുകളും കൈവരുമ്പോൾ അവ അവനവനിസത്തിന്റെ ഉന്ന്മാദത്തിൽ കുട്ടികളുടെ ജീവിതങ്ങൾ വഴിതെറ്റുകയാന്ന്. സാങ്കേതിക വിദ്യയുടെ അപാര മുന്നേറ്റങ്ങൾ നല്ലതു തന്നെ പക്ഷെ അത് വിവേകപരമായി ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിൽ മനുഷ്യരാശിയുടെ നാശത്തിനു പോലും കാരണമായേക്കാം. ബുദ്ധിയുറയ്ക്കാത്ത സമയത്തുപോലും കുട്ടികൽക്ക് മൊബൈൽ ഫോണുകളും, കംപ്യുട്ടറുകളും, ഹെഡ്ഫോണുകളും നൽകി ഇന്റർനെറ്റിന്റെ അടിമകളാക്കി മാറ്റുന്ന പ്രവണത കൂടിവരികയാണ്. സമൂഹത്തിലെ സ്റ്റാറ്റസ് ചിഹ്നമായി പോലും പലരും കുട്ടികൾ ഇത്തരം ഗാഡ്ജെറ്റുകൽക്കും വാട്സാപ്പിനും അടിമപ്പെടുന്നത് എടുത്തു കാണിക്കുന്നു. എന്നാൽ അറിഞ്ഞോ അറിയാതെയോ ആ കുഞ്ഞുങ്ങളെ നാം മുരടിപ്പിക്കുകയും അതുവഴി അവരുടെ ലോകം ചെറുതാക്കുകയുമാണ് ചെയ്യുന്നത്. അവസാനം അന്താർമുഖരാകുന്ന ഇത്തരം കുഞ്ഞുങ്ങൾ സാമൂഹിക ജീവിതവും പ്രതിബദ്ധതയുമൊക്കെ മറന്നു അവരുടെ ലോകങ്ങളിൽ മാത്രം ജീവിക്കുന്നു അവർക്ക് മടുക്കുമ്പോൾ അല്ലെങ്കിൽ തോന്നുമ്പോൾ തങ്ങളുടെ ഭൗതിക ശരീരവും ജീവനുമെല്ലാം ഇല്ലാതെയാക്കുന്നു.
മോമോ ഗെയിമും ലക്ഷ്യമിടുന്നത് അത്തരത്തിൽ മാനസായികമായി ഏകാന്തത അനുഭവിക്കുന്ന, അന്തർമുഖരായിട്ടുള്ള, നല്ല സൗഹൃദങ്ങളില്ലാത്ത, അന്തർമുഖരായ ഇന്റർനെറ്റ് അടിമകളാക്കപ്പെട്ട കുട്ടികളെയാണ്. തിരിച്ചറിവുകൾ ഉണ്ടാകേണ്ടത് നാം ഓരോരുത്തർക്കുമാണ് കുട്ടികളിലെ ബന്ധനത്തിന്റെ ചങ്ങലകൾ മുറുകും മുൻപ്.
ഫോൺ ഹാക്കിങ്ങ് , സിം ഡ്യൂപ്പിക്കേറ്റിങ് ആന്റ് ആക്സസിങ് പൈറേറ്റഡ് സൈറ്റിലെ ബ്രൗസിംഗ് എന്നതൊക്കെ വാട്സിപ്പിലൂടെയുള്ള മോമോ ചലഞ്ചിന്റെ നുഴഞ്ഞുകയറ്റത്തിന്റെ അജണ്ടയാണ് എന്നാൽ മോമോ APK ഇൻസ്റ്റാലേഷൻ ഫയൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ ഈ ഹാക്കിങ് സാദ്ധ്യമാവൂ എന്നതാണ് യാഥാർഥ്യം എന്നാണ് ബിദഗ്ദർ പറയുന്നതെങ്കിലും ഹാക്ക് ചെയ്തൂ എന്ന് ധരിപ്പിച്ച് ബ്ലാക്ക് മെയിലിങ് മോഡ് ഓഫ് ഓപറേഷനാണ് മോമോ ഗെയിമിന്റെ ഒരു രീതി. ഗെയിമിലേയ്ക്ക് ആൾക്കാരെ കൊണ്ടുവരാൻ പല മാർഗങ്ങൾ അവലംബിക്കാറുണ്ട്.
സാധാരണ ആദ്യം സെൽഫി ചോദിക്കൽ ചടങ്ങും തുടർന്ന് പ്രൊഫൈൽ പിക് വേരിഫിക്കേഷൻ നടത്തും എന്നൊക്കെയാണ് ഇത് കളിക്കുന്നവരുടെ മൊഴിയിൽ നിന്നും മനസിലാകുന്നത് മോമോ ടോളുകളിൽ പറയും പോലെ അത്ര തമാശ മാത്രമായി കരുതാനാവില്ല, അച്ഛനമ്മമാരുടെ ഫോണെടുത്ത് വാട്സാപ്പ് തുറന്ന് കുട്ടികൾ നടത്തുന്നത് മോമോ ചാറ്റാണോ എന്നത് പരിശോധിക്കേണ്ടതും, അറിയാത്ത നമ്പറുകൾ വാട്സാപ്പ് കോണ്ടാക്റ്റിൽ ആഡ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതും അത്യാവശ്യമാണ്. അതുപോലെ മോമോ ലോഗോയും കണ്ട് മോമോ ചാറ്റ് തിരിച്ചറിയാം. അമ്മമാർ പ്രത്യേകിച്ച് കുട്ടികളുടെ ചാറ്റിങ്ങ് ഒക്കെ ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്, ഒപ്പം അറിയാത്ത നമ്പറിൽ നിന്ന് ഈ ടിപ് യോടെ മെസേജ് വന്നാലുടൻ ബ്ലോക്ക് ഒപ്ഷൻ ഉപയോഗിക്കുക, മറുപടി കൊടുത്ത് പണി വാങ്ങാൻ നിൽക്കരുത് , കാരണം മോമോയ്ക്കും അപരനിറക്കാൻ മലയാളികൽക്ക് അധിക സമയം വേണ്ട ! ജാഗ്രത..