മട്ടൻ ബിരിയാണി കഴിക്കാൻ കൊതിമൂത്ത് അവസാനം ബീഫ് ബിരിയാണിയിൽ..

വിവരണം – Anand Viswan

സമയം 12 മണി! വിശപ്പാണെങ്കിൽ നല്ലപോലെ, എന്നു വച്ചാൽ വയറ്റിൽ നിന്ന് നാദസ്വരം കേൾക്കുന്നത്ര വിശപ്പ്!. കൂടെ ഡയറ്റിൽ ഇരിക്കുന്ന ചങ്കിനോട് ആവിശ്യം ഉന്നയിച്ചു!.. ഉണ്ട് ഉണ്ട് !രണ്ട് ഗോതമ്പ് ഷീറ്റുണ്ട്! വേണോ ?കൂടെ നിഷ്കളങ്കമായ ഒരു ചിരിയും.. ഉത്തരം കേട്ടപ്പോൾ തന്നെ ഉള്ളിൽ തോന്നി – പുല്ല്! ചോദിക്കേണ്ടായിരുന്നു!! പിന്നെ ഒന്നും നോക്കിയില്ല ,വച്ചുപിടിച്ചു തോപ്പുംപടിയിലെ ജെഫ് ബിരിയാണി !

നട്ടുച്ചയക്ക് നട്ടപിരാന്ത് പിടിച്ച രണ്ടെണം! ഞാനുംചങ്കും!, ..പോരട്ടെ രണ്ട് പ്ലയിറ്റ് മട്ടൺ ബിരിയാണി ! ഉളളിൽ ലഡു പൊട്ടാൻ തുടങ്ങി.. ഈ കൊണ്ട വെയലിന്റെ ക്ഷീണം തീർക്കാലോ…. ഒന്നും പറയണ്ട ! കഷ്ടകാലം പൈപ്പിന്റെ രൂപത്തിലും വരുമെന്ന് പറഞ്ഞാൽ മതിയല്ലോ… ആദ്യമായിട്ടാണ് ജെഫിൽ ഇങ്ങനെ സംഭവിക്കുന്നത്!… അതെ ഉണ്ണീ പൈപ്പ് പൊട്ടീരിക്കുന്നു!!!!… ഇന്ന് പാഴ്സൽ മാത്രമുള്ളു … . പൊതിഞ്ഞ് തരാം വേണേൽ, എവിടേങ്കിലും കൊണ്ട് പോയി തിന്നോ ലൈൻ!!! ജെഫിലെ ബിരിയാണി പാഴ്സൽ വാങ്ങി ഓഫീസിലെ കശമലൻമാരുടെ മുന്നിൽ വച്ച് തിന്നുന്ന കാര്യം ഓർക്കാനെ വയ്യ ! അമ്പേ!പരാജയം… തോൽവി! ഭൂലോകതോൽവി !

ഈ കണ്ട വെയിൽ കൊണ്ടത് മിച്ചം.. വിശപ്പ് മൂത്ത് കായികമായ അക്രമത്തിലേക്ക് ചങ്ക് പോവുന്നതിന് മുമ്പ് എന്തേലും ഒരു വഴി കാണണം. പിന്നെ ഒന്നും നോക്കിയില്ല ബിരിയാണിയുടെ ഉസ്താതായ വേറെ ഒരു ചങ്കിനെ വിളിച്ച് കാര്യത്തിന്റെ ഗൗരവ സ്വഭാവം പറഞ്ഞു! നിങ്ങൾ വണ്ടി നേരെ വിട്ടോളിൻ തോപ്പുംപടി യിൽ നിന്നും ഫോർട്ട് കൊച്ചിക് പോകുന്ന വഴിയിൽ ഒരുഗ്രൻ കടയുണ്ട് രൊസാരിയോ! ചെന്നോളു നിങ്ങൾക്കിഷ്ടപെടും!

മൂപ്പരാണ് ജെഫ് പരിചയപെടുത്തിയത് അത് കൊണ്ട് തന്നെ രണ്ടാമതൊന്ന് ആലോചിക്കാൻ നിന്നില്ല’ സംഭവം ഒരു കുഞ്ഞ് ബേക്കറിയാണ് അത്യാവശ്യം നല്ല തിരക്കോട് കൂടി.പരമാവധി 12 പേർക്ക് ഇരിക്കാം. ഊണും ബിരിയാണിയും എല്ലാം ഉണ്ട്.’സമയം കളയാൻ നിന്നില്ല ഓർഡർ ചെയ്തു! 2 ബീഫ് ബിരിയാണി…

പറഞ്ഞ് തീർന്നില്ല സ്വപനം പോലെ സാധനം മുന്നിൽ… ഒരു പാട് ബീഫ് ഉള്ള ഒരുഗ്രൻ ബീഫ് ബിരിയാണി … മട്ടൺ പോലെ തോന്നിക്കുന്ന ബീഫ് !അലിഞ്ഞു പോവുന്നു വായിൽ ഇടുമ്പോൾ തന്നെ! ഇപ്പോഴും ഓർക്കാൻ വയ്യ!… ഈ പ്രായത്തിനിടയക്ക് കഴിച്ചതിൽ ഏറ്റവും നല്ല ബീഫ് ബിരിയാണി ഇത് തന്നെ. വിലയും കുറവ് 125 Rs.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply