കൊച്ചിയില്‍ നിന്ന് നവംബര്‍ മുതല്‍ ഉല്ലാസക്കപ്പല്‍ സര്‍വീസ്..!!

കൊച്ചിക്കാര്‍ക്ക് കപ്പല്‍യാത്രയുമാകാം. നവംബറില്‍ തുറമുഖത്ത് നിന്ന് മാലിദ്വീപിലേക്കും മുംബൈലേക്കും ഉല്ലാസക്കപ്പലുകള്‍ സര്‍വീസ് ആരംഭിക്കും. കൊച്ചി തുറമുഖത്തിന്റെ വികസന പദ്ധതികളുടെ ഭാഗമായാണ് ഉല്ലാസക്കപ്പലുകളേയും കേരളത്തിലേക്ക് കൊണ്ടുവരുന്നത്.

ഇപ്പോള്‍ പ്രമുഖ വിദേശ ക്രൂയിസ് കമ്പനികളുടെ ചില കപ്പലുകള്‍ കൊച്ചി സന്ദര്‍ശിക്കാറുണ്ട്. പിന്നെ ലക്ഷദ്വീപ് യാത്രാക്കപ്പലുകളുടെയും സര്‍വീസ് ഉണ്ട്. ഇവ കൂടാതെ ചരക്കുകപ്പലുകള്‍ മാത്രമാണ് തുറമുഖത്ത് അടുക്കുന്നത്.

വിദേശ കമ്പനിയായ കോസ്റ്റാ ക്രൂയിസ് ആണ് കൊച്ചി സര്‍വീസിന് പിന്നില്‍. മാലിദ്വീപിലേക്ക് മൂന്നു രാത്രികളും മുംബൈലേക്ക് നാല് രാത്രികളുമുള്ള പാക്കേജാണ് ഉള്ളത്.

കൊച്ചി തുറമുഖത്ത് നിലവിലുള്ള ക്രൂയിസ് ടെര്‍മിനലില്‍ വര്‍ഷം ശരാശരി 40 ഉല്ലാസക്കപ്പലുകള്‍ എത്തുന്നുണ്ട്. ഇത് 200 എണ്ണമെങ്കിലുമാക്കാനുള്ള പദ്ധതിയാണ് തുറമുഖ ട്രസ്റ്റ് ആവിഷ്‌കരിക്കുന്നതെന്ന് തുറമുഖ ട്രസ്റ്റി ബോര്‍ഡംഗം ഋഷി പല്‍പ്പു പറഞ്ഞു.

ഉല്ലാസക്കപ്പലല്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി കൊച്ചി തുറമുഖത്തിന് ഗുണകരമാക്കാനാണ് ശ്രമം. അതിന്റെ ഭാഗമായി അന്താരാഷ്ട്ര ക്രൂയിസ് ഉച്ചകോടിയും പ്രദര്‍ശനവും നടത്താനുള്ള പദ്ധതിയുമുണ്ട്. ഇതുവഴി പ്രമുഖ ക്രൂയിസ് കമ്പനികളെ കൊച്ചിയിലേക്ക് ആകര്‍ഷിച്ച് കൊച്ചിയെ ഒരു ക്രൂയിസ് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഋഷി പല്‍പ്പു പറഞ്ഞു.

Check Also

‘കൊറോണ’ എന്ന പേരിൽ ഒരു ബസ്; ആർക്കെങ്കിലും ഇത് അറിയാമോ?

കൊറോണ എന്നു കേൾക്കുമ്പോൾ എല്ലാവരിലും വൈറസ് ഭീതിയായിരിക്കും ഉണ്ടാകുക. എന്നാൽ ആ പേരിൽ ഒരു ബസ് ഉള്ള കാര്യം അധികമാർക്കും …

Leave a Reply