പ്രി ഡിഗ്രി കഴിഞ്ഞു എഞ്ചിനീയറിംഗ് അഡ്മിഷന് വേണ്ടി ബാംഗ്ലൂര്‍ പോയി വരുമ്പോള്‍ ഉണ്ടായ ഒരു അനുഭവം.ബാംഗ്ലൂരില്‍ കോളേജ് ഒക്കെ ഏകദേശം ഉറപ്പിച് തിരിച്ചു പോരാനുള്ള ടിക്കറ്റ്ആദ്യം തന്നെ KSRTC ബസിനു ബുക്ക് ചെയ്തു.ഫ്രണ്ടില്‍ തന്നെ സീറ്റ് റിസേര്‍വ് ചെയ്തിരുന്നു.ഞാനും ശഫീരും ഫസലും ഷബീറുംപിന്നെ ഇസാം സിദീകും. പോരാന്‍ നേരത്ത് ബംഗ്ലൂരിലെ സീനിയര്‍ “നഹാസി”നോട് യാത്ര പറഞ്ഞു ഇറങ്ങി.നഹാസ് നല്ല ഒരു “ഹാപ്പിജേര്‍ണി” നേര്‍ന്നു.
ബാംഗ്ലൂരില്‍ നിന്നു പര്‍ചേസിംഗ് ഒക്കെകഴിഞ്ഞിട്ട് ഇനി ബാക്കിപാലക്കാട്ട് നിന്നു പെരിന്തല്‍മണ്ണ എത്താനുള്ള കാശ് മാത്രം ഉണ്ട്.ബാക്കി ഒക്കെ എല്ലാവരും പുട്ടടിച്ചു.ബാംഗ്ലൂര്‍ നിന്ന് കോയമ്പത്തൂര്‍ വഴി പാലക്കാട്ട് പോകുന്ന ബസ് ആണ്..ഓടി ചെന്ന് ബസില്‍ കയറിയപോള്‍ ഞങ്ങള്‍ ബുക്ക് ചെയ്ത സീറ്റില്‍ ഒരു പെണ്‍കുട്ടി.! കണ്ടക്ടറോഡ് ചോദിച്ചപോള്‍ ഞങ്ങള്‍ക്ക് ബാക്ക് സീറ്റ് കാണിച്ചു തന്നു.കുറെ തര്‍ക്കിച്ചു നോക്കി. പെണ്‍കുട്ടി ആയതു കൊണ്ട് വൈകി വന്നു ടിക്കറ്റ് എടുത്തിട്ടും കണ്ടക്ടര്‍ സീറ്റ് കൊടുത്തിരിക്കുകയാണ്.രണ്ടു പേര് മുന്നിലും ബാക്കിയുള്ളവര്‍ ബാക്ക് സീറ്റിലുമായി ഞങ്ങളെ വിഭജിച്ചു ..!
ബസ് സ്റ്റാര്‍ട്ട് ചെയ്തിടില്ല.ബാഗ് ഒക്കെ വണ്ടിയില്‍ വെച്ചിരിക്കുമ്പോള്‍ രണ്ടു പേര്‍ക്ക് മൂത്ര ശങ്ക..!വേഗം പോയിഒഴിച്ചു വരാമെന്നു പറഞ്ഞു പോയവരുണ്ട് എന്തോ പോയ അണ്ണനെ പോലെ ഓടി വരുന്നു…..ബസിനു ബാക്കില്‍ മൂത്ര മൊഴിച്ചു 2 രൂപ ലാഭിക്കാന്ശ്രമിച്ച ഫസലിനെയും ഇസാമിനെയും കര്‍ണാടക പോലീസ് പിടിച്ചു ആകെ കയ്യില്‍ ബാക്കിയുണ്ടായിരുന്ന 200 രൂപ പെറ്റി അടിച്ചു.പിന്നെ എല്ലാവരുടെയും കൂടി കയ്യില്‍ അകെ ഉളളത് കുറച്ച പൈസ മാത്രം. അന്നൊന്നും ATM അത്ര പ്രചാരത്തിലില്ല.എന്തായാലും പാലക്കാട് എത്തിയാല്‍ കേരളമല്ലേ എങ്ങിനെ എങ്കിലും നാടിലെത്തമെന്നു ഒരു വിശ്വാസം ഉണ്ടായിരുന്നു..! എന്തായാലും സീറ്റും പോയി കയ്യിലുള്ള കാശുംപോയി…ഇനി എന്തായാലും ബാക്കിയുള്ളവരുടെ ഉറക്കം കൂടി കളയാമെന്ന ഉറച്ച തീരുമാനത്തില്‍ മുന്നിലിരിക്കുന്നവരും ബാക്കിലിരിക്കുന്നവരും കോളേജ് വിശേഷങ്ങള്‍ [ഒരിക്കലും തീരാത്ത പാരകള്‍,ചാമ്പലുകള്‍] പങ്കു വെച്ചിരുന്നു..കുറെ നേരത്തെ വെറുപ്പിക്കലിനു ശേഷം ഒന്ന് ഉറങ്ങാന്‍ കിടന്നു… കുറെ നേരം കഴിഞ്ഞപോള്‍ ബസ് എവിടെയോ നിര്‍ത്തി ആളെ ഇറക്കുന്നുണ്ട്…കണ്ണ് തുറന്നു നോകുമ്പോള്സമയം 3 മണി. കോയമ്പത്തൂര്‍ ബസ് സ്റ്റാന്റ് എത്തിയിട്ടുണ്ട്.കുറച്ചു നേരം കൂടി ഉറങ്ങി…പിന്നീട് എണീറ്റു നോകിയപോഴും ബസ് പഴയസ്ഥലത്ത് തന്നെ…അത് വരെ ബസിലുള്ളവരുടെ ഉറക്കം കളഞ്ഞു സംസാരിച്ചിരുന്ന നമ്മുടെ ടീം ഉറങ്ങാന്‍ തുടങ്ങിയിട്ടേ ഉള്ളു….അവരെ വിളിച്ചിട്ട് പറഞ്ഞു…ബസ് കേടാണെന്ന് തോന്നുന്നു… പുറത്തിറങ്ങിയിട്ട് വരാമെന്ന്.
അപ്പോഴാണ് അറിയുന്നത് തമിഴ്നാട്ടില്‍ ഹര്‍ത്താല്‍ ആണെന്ന്..!ജയലളിത ഭരണത്തില്‍ കയറിയപോള്‍ കരുണാനിധിയെ ആ വിവരം അറിയിക്കാന്‍ വേണ്ടി വീട്ടില്‍ കയറിഅറസ്റ്റ് ചെയ്തു കൊണ്ട് പോയി എന്ന്.അത് കൊണ്ട് കരുണാനിധി സ്നേഹികള്‍ ആ ദേഷ്യംമുഴുവന്‍ കേരള വാഹനങ്ങലോട് കാണിക്കുന്നു…പ്രൈവറ്റ് ബസുകള്‍ ചിലതൊക്കെ സര്‍വിസ് നടത്തുന്നുണ്ട്.അതിലൊക്കെ നല്ല തിരക്കും ,പോരാത്തതിനു ഇരട്ടി ചാര്‍ജും..!എന്തായാലും നേരം ഒന്ന് വെളുക്കുന്നത് വരെ ബസ് സ്റ്റാന്‍ഡില്‍ തന്നെ ചിലവഴിച്ചു..!കുറെ ദൂരം നടന്നാല്‍ അവടെ ഒരു തട്ടുകട ഉണ്ടെന്നു ഒരാള്‍ പറഞ്ഞു..എന്തായാലും വിശപ്പിന്റെ വിളി ഉച്ചത്തില്‍ അയപോള്‍ തട്ടുകട തിരഞ്ഞു കുറെ നടന്നു.5 പേര്‍ക്ക്2 ചായ വാങ്ങി..ഓരോ പരിപ്പ് വടയും.അന്നത്തെ പല്ല് തേപ്പും കുളിയുമൊക്കെ ആ പരിപ്പുവട കൊണ്ടാക്കി.മൂത്രമൊഴിക്കാന്‍200 കൊടുത്ത ഫസലിനു പിന്നീട് പ്രാഥമികകാര്യങ്ങള്‍ വേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ്.
ബാക്കി ഓരോരുത്തര് തമിഴനെ തെറി വിളിച്ചു കൊണ്ട് 1 ഒക്കെ സാധിച്ചു.കേരളത്തിലേക്ക് ബസ് എടുക്കണമെങ്കില്‍ പോലീസ് അകമ്പടി വേണമെന്ന് ഉറക്കെ പ്രക്യാപിച്ചു കൊണ്ട് ഡ്രൈവര്‍ തടി തപ്പി.ഒരു ദിവസംആ പേരില്‍ ലീവാക്കി കിട്ടിയ സര്ക്കാര്ജോലിക്കാരന് തന്നെ..!ടിക്കറ്റ് രിഫണ്ട് എങ്കിലും ഉണ്ടോഎന്ന് ഒന്നന്വേഷിച്ചു.അതൊക്കെ ചോദിക്കുന്നത് വളരെ മോശമാണെന്ന ഭാവത്തില്‍ കണ്ടക്ടര്‍ ഞങ്ങളെ ഒന്ന് നോക്കി.പിന്നെ അടുത്തുള്ള പോലിസ് സ്റ്റേഷന് അന്വേഷിച്ചു കണ്ടു പിടിച്ചു.പോലിസുകരോക്കെ നല്ല തിരക്കിലാണ്.ഞങളുടെ കാര്യമൊക്കെനോക്കാന് ആര്‍ക്കു നേരം.കുറെ നേരത്തെ പോലിസ് സ്റ്റേഷന് കാവല്‍ കഴിഞ്ഞു വീണ്ടും ബസ് സ്റ്റാന്ടില് തന്നെ വന്നിരുന്നു..
അത് വരെ Wills,Gold മാത്രം വലിച്ചിരുന്ന കൂട്ടത്തിലുള്ളവര്‍ വലി മുട്ടിയപോള്‍ ഒരു കെട്ട് ബീഡി വാങ്ങി വലിക്കാന്‍ തുടങ്ങി.വിലയിലോ തുച്ഛം അളവിലോ മെച്ചം.!കൂടെ ബസില്‍ ഉണ്ടായിരുന്ന കുറെ ആളുകള്‍ എങ്ങോട്ടൊക്കെയോ പോകുന്നുണ്ട്.അതിനിടയില്‍ ആരോ പറഞ്ഞു “ഉക്കടം” എത്തിയാല്‍ അവിടെ നിന്ന്പാലക്കാട്ടേക്ക് ബസ് കിട്ടുമെന്ന്.കോയമ്പത്തൂര്‍ സ്ഫോടനം നടന്ന ഉക്കടം പോകാനായി കുറെ നടന്നിട്ട് ഒരു തമിഴ്നാട് ബസ് കിട്ടി.ഞങ്ങളുടെ കത്തി കേട്ട് കൂടെ കൂടിയ ഒരു നല്ല മനുഷ്യന് ആണ് ഉക്കടതേക്ക് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത്.ബസില്‍ നല്ല തിരക്കായിരുന്നു.ഡോറില്‍ തൂങ്ങി നിന്ന് ഉക്കടം എത്തി.ആ ബസില്‍ കൂടെ വന്ന ആള് ടിക്കറ്റ് എടുതപോള്‍ ഞങ്ങള്‍ക്ക് കൂടി എടുത്തു..വേണ്ടെന് ഞങ്ങള്‍ കുറെ പറഞ്ഞെങ്കിലും [മനസ്സില്‍ അങ്ങിനെ അല്ലെങ്കിലും].
അയാള്‍ ഞങ്ങളുടെ ടിക്കറ്റ് കൂടി എടുത്തു എന്ന് കേട്ട്ടപോള് മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി..100 രൂപ ആണ് ഇനി ബാക്കി ഉള്ളത് അത് കൊണ്ട് പെരിന്തല്‍മണ്ണ എത്തണം.വിശന്നിട്ടാനെങ്കില് കണ്ണും കാണാതെ ആയിട്ടുണ്ട്.ഉക്കടത്ത് നിന്ന പാലക്കാട്ടേക്ക് ബസ് കിട്ടിയെങ്കിലും സീറ്റ് ഒന്നും കിട്ടിയില്ല.എന്തായാലും പാലക്കാട്ട് എതിയപോള് മനസ്സില്‍ വീണ്ടും ഒരു ലഡ്ഡു പൊട്ടി.ആ ബസിനു കാശ് കൊടുക്കാതെ തമിഴ്നാട്ടുകാരെ ഞങ്ങള്‍ അറിയാതെ ആണെങ്കിലും ഒന്ന് പറ്റിച്ചു.പാലക്കാട്ട് നിന്ന് ഇനി ബസിനു കൊടുക്കാനുള്ള കാശ് കൃത്യം ഉണ്ട്.ബസില്‍ കയറി സീറ്റ് ഒക്കെ പിടിച്ചു സംസാരിച്ചിരിക്കുമ്പോള്‍ ഞങ്ങളുടെ മുന്നിലെ സീറ്റില്‍ പ്രി ഡിഗ്രിക്ക് കൂടെ ഉണ്ടായിരുന്ന നൌഫലും അവന്റെ ഉപ്പയും അവന്റെ അട്മിഷന് വേണ്ടി പാലക്കാട്ട് വന്നതാണ്.
ഞങ്ങള്‍ സംസാരിചിരിക്കുന്നതിനിടയില് അവന്റെ ഉപ്പ ഞങ്ങളുടെ ടിക്കറ്റ് കാശ് കൊടുത്തിരുന്നു.വേണ്ടായിരുന്നു എന്നു അവന്റെ ഉപ്പാനോടും കുറെ പറഞ്ഞു.പെരിന്തല്‍മണ്ണ എത്തിയപ്പോഴെക്ക് സമയം 6 മണി ആയിട്ടുണ്ട് .രാവിലെ എത്തേണ്ടത് രാത്രി ആയെന്നു മാത്രം.ബസിരങ്ങിയതും വേഗം KR ബാകെറിയില് കയറി 100 രൂപക്കും തിന്നു. അന്ന് ഒരു കാര്യം മനസ്സിലായി ഞങ്ങളൊക്കെ എവിടെ പോയാലും എങ്ങിനെ എങ്കിലും രഷപ്പെടുമെന്നു.എന്തായാലും “ഹാപ്പി ജേര്‍ണി” എന്ന് എപ്പോള്‍ കേട്ടാലും മനസ്സില്‍ നഹാസിന്റെ മുഖം മനസ്സില്‍ വരും.!
Written by: Muhammed Rouf .V
Photo : Machoos Muthanga