കേരളത്തിലേക്കുള്ള ട്രെയിനുകളുടെ വേഗത കൂട്ടും; യാത്രാസമയത്തില്‍ ഇനിമുതല്‍ രണ്ടുമണിക്കൂര്‍ ലാഭിക്കാം

ട്രെയിനുകളുടെ യാത്രാസമയത്തില്‍ മാറ്റം വരുന്നു. ദീര്‍ഘദൂര ട്രെയിനുകളുടെ വേഗത കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചതോടെയാണിത്. നവംബര്‍ അവസാനം പുറത്തിറക്കുന്ന പുതിയ ടൈംടേബിളില്‍ തീവണ്ടികളുടെ വേഗത കൂട്ടിയതിന് ശേഷമുള്ള സമയക്രമമായിരിക്കും നിലവില്‍ വരുക.

അഞ്ഞൂറോളം തീവണ്ടികളുടെ വേഗത വര്‍ദ്ധിപ്പിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. വേഗത കൂട്ടുന്ന തീവണ്ടികളില്‍ കേരളത്തിലെ ഏറ്റവും ജനപ്രിയ തീവണ്ടികളായ കേരള എക്‌സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്, രാജധാനി എന്നിവയും ഉള്‍പ്പടുന്നുണ്ട്.

ഇതോടെ ദില്ലി, മുംബൈ എന്നിവിടങ്ങളില്‍നിന്ന് ഉള്‍പ്പടെ കേരളത്തിലേക്ക് വരുന്ന തീവണ്ടികളുടെ യാത്രാസമയത്തില്‍ രണ്ടുമണിക്കൂര്‍ ലാഭമുണ്ടാകും. ഇതിന് മുന്നോടിയായി, ട്രാക്കുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

പുതിയ സമയക്രമം നിലവില്‍ വരുമ്പോള്‍ അമ്പതോളം എക്‌സ്പ്രസ് ട്രെയിനുകളെ സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തിലേക്ക് ഉയര്‍ത്തുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

Source – http://www.evartha.in/2017/09/26/train-64.html

Check Also

ഒരുവട്ടം കൂടിയെന്‍ പഴയ വിദ്യാലയ തിരുമുറ്റത്ത്…

എഴുത്ത് – വികാസ് വിജയ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ വിദ്യാലയത്തിന്‍റെ പഞ്ചാരമണല്‍ വിരിച്ച, മുറ്റത്ത് എത്തിച്ചേര്‍ന്നത് ഒരു സര്‍ട്ടിഫിക്കേറ്റ് …

Leave a Reply