ആരും കൊതിക്കുന്ന ഹോംഗ്‌കോങ്ങിലേക്ക് ഒറ്റയ്ക്കൊരു ബാച്ചിലർ ട്രിപ്പ്…

വിവരണവും ചിത്രങ്ങളും – Aashu Thotty.

കുറെ കാലമായുള്ള ഒരു ആഗ്രഹം ആയിരുന്നു വിദേശ രാജ്യത്തേക്ക് ഒരു ട്രിപ്പ് പോകണം എന്നുള്ളത് , വിസ ഓൺ അറൈവൽ അല്ലെങ്കിൽ ഫ്രീ വിസ ഉള്ള രാജ്യമായിരുന്നു പ്ലാനിൽ ഉണ്ടായിരുന്നത് , അതാണല്ലോ പോകാൻ എളുപ്പം , അങ്ങനെയാണ് ഫൈനൽ ആയി ഹോംഗ് കോങ്ങ് ലിസ്റ്റിൽ കേറിയത് , അവിടുത്തേക്കുള്ള കാര്യങ്ങൾ നെറ്റിൽ നോക്കിയപ്പോൾ അവിടേക്ക് എന്റർ ആവാൻ ഒരു പെർമിറ്റ് ആവശ്യമാണെന്നും കണ്ടു. ( മുൻപ് ഫ്രീ എൻട്രി ആയിരുന്നു ) ഗവണ്മെന്റ് സൈറ്റിൽ പോയി പെർമിറ്റ് എടുത്തു, ( PRE ARRIVAL REGISTRATION REQUIRED TO ENTER IN HONG KONG ) ലിങ്ക് : https://www.immd.gov.hk/…/pre-arrival_registration_for_indi…. പെര്മിറ്റിനു ഇഷ്യൂ ചെയ്ത അന്ന് മുതൽ ആറ് മാസം ആണ് കാലാവധി ,പെർമിറ്റ് പ്രിന്റ് എടുക്കുകയോ സേവ് ചെയ്തു വെക്കുകയോ വേണം, വെബ്സൈറ്റ് ക്ളോസ് ചെയ്‌താൽ പിന്നെ അത് കിട്ടില്ല . അങ്ങനെ ലീവിന് ദുബൈയിൽ നിന്ന് നാട്ടിലേക്ക് പോന്നു , അപ്പോഴേക്കും പെര്മിറ്റ് എടുത്തു 5 മാസം കഴിഞ്ഞിരുന്നു , ഫാമിലിയോടപ്പം മൂന്നാർ ആലപ്പുഴ ഒക്കെ കറങ്ങി വന്നതിനു ശേഷം ഹോംഗ് കോങ്ങ് ട്രിപ്പിനെ പറ്റി ആയി ചിന്ത, പോകണോ വേണ്ടയോ എന്ന് അപ്പോഴും ഒരു കൺഫ്യൂഷൻ , ഇനി ആകെ ഒരാഴ്ച ബാക്കി ഉണ്ട് പെർമിറ്റ് EXPIRY ആവാൻ ,അവസാനം രണ്ടും കല്പിച്ചു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു , EXCHANGIL പോയി ഹോംഗ് കോങ്ങ് ഡോളർ വാങ്ങി.പിന്നെ യാത്രക്കായുള്ള തയ്യാറെടുപ്പായിരുന്നു .

അങ്ങനെ പോകാനുള്ള ദിവസം വന്നെത്തി , എയർ ഏഷ്യ ആയിരുന്നു ഫ്ലൈറ്റ് , 7 KG ബാഗേജ്ജ് മാത്രം ആയിരുന്നു ALLOWED , എക്സ്ട്രാ ബാഗേജ് ചാർജ് 20 KG ക്ക് 3000 INR ഉണ്ട്, അത്രക്ക് ഒന്നും അങ്ങോട്ടേക്ക് കൊണ്ട് പോകാൻ ഇല്ലാത്തതു കൊണ്ട് , ബാഗിൽ കഴിയുന്നത്ര ഡ്രസ്സ് , പിന്നെ അത്യാവശ്യ സാധനങ്ങൾ പാക്ക് ചെയ്തു , അനുവദിച്ച 7 KG യിൽ കൂടുതൽ ഐറ്റം ബാഗിൽ ഉണ്ടെന്നു ഉറപ്പായിരുന്നു. പിന്നെ KANHANGAD നിന്ന് കണ്ണൂരിലേക്കു ബസ്സിൽ, 2 .30 നാണു ട്രെയിൻ, സ്റ്റേഷനിൽ എത്തിയപ്പോൾ സമയം രണ്ടു മണി , ഇനി എയർപോർട്ട് എത്തുന്നത് വരെ പട്ടിണി കിടക്കാൻ വയ്യാത്തത് കൊണ്ട് അവിടുന്ന് ഫുഡ് കഴിച്ചു പിന്നെ അവിടെ നിന്ന് ട്രെയിനിൽ ,അങ്കമാലി ഇറങ്ങി , അവിടുന്ന് ഓട്ടോ പിടിച്ചു കൊച്ചി എയർ പോർട്ടിലേക്കു , ഓട്ടോ ഡ്രൈവർ ഭക്ഷണം കഴിക്കാനുണ്ടെങ്കിൽ പുറത്തുള്ള ഹോട്ടലിൽ നിർത്തിത്തരാം എന്ന് പറഞ്ഞു, എയർപോർട്ടിൽ വില കൂടുതൽ ആണെന്നും , ആലോചിച്ചപ്പോൾ ഇനി അടുത്ത ഫുഡ് കിട്ടണം എങ്കിൽ പിറ്റേ ദിവസം ഉച്ചയൊക്കെ ആവും, എയർപോർറ്റിന്റെ പുറത്തുള്ള ഹോട്ടലിൽ നിന്ന് ഫുഡ് കഴിച്ചു നേരെ എയർപോർട്ടിലേക്ക് . എയർ ഏഷ്യ ആയിരുന്നു ഫ്ലൈറ്റ്, ഫ്ലൈറ്റിൽ ഒന്നും ഉണ്ടാവില്ല. ഇല്ലെങ്കിൽ മലേഷ്യ എത്തണം .

ചെക്ക് ഇൻ കൗണ്ടറിൽ എത്തി, ടിക്കറ്റ് മൊബൈലിൽ തന്നെ ആയിരുന്നു, പ്രിന്റ് ഔട്ട് ഉണ്ടായിരുന്നില്ല , ചില ആൾക്കാർ പ്രിന്റ് വേണമെന്ന് വാശി പിടിക്കും, ഇപ്പൊ അതിനൊക്കെ മാറ്റം വരുന്നുണ്ട് .ടിക്കറ്റ് ചെക്ക് ചെയ്തു ഹോംഗ് കോങ്ങ് വിസ ഉണ്ടോ എന്ന്ചോദിച്ചു, അവിടെ വിസ വേണ്ട പെർമിറ്റ് ആണെന്ന് ഞാൻ തിരുത്തി പെർമിറ്റ് കൊടുത്തു , എല്ലാം ചെക്ക് ചെയ്തു ബോര്ഡിങ് പാസ് തന്നു , എന്റെ ഭാഗ്യം കൊണ്ടാണോ എന്നറിയില്ല എന്റെ ഹാൻഡ് ബാഗ് അവർ തൂക്കി നോക്കിയില്ല , ഓവർ വെയിറ്റ് ആണെങ്കിൽ കയ്യിലും കൊണ്ട് പോകാൻ പറ്റില്ല , കാശും അടക്കണം .ഫ്ലൈറ്റ് എയർ ഏഷ്യ ആണെന് പറഞ്ഞല്ലോ, KUALA LUMPUR വഴിയാണ് യാത്ര , അത് കൊണ്ട് രണ്ടു ബോര്ഡിങ് പാസ് തന്നു , KOCHI TO KUALA LUMPUR പിന്നെ KUALA LUMPUR TO HONG KONG. രണ്ടു ഫ്ലൈറ്റിലും നാല് മണിക്കൂർ വീതം ആണ് യാത്ര , നാല് മണിക്കൂർ മലേഷ്യയിൽ വെയ്റ്റിംഗ് ഉണ്ട് . ട്രാൻസിറ്റ് ടൈം നാല് മണിക്കൂർ ആയതു കൊണ്ട് മലേഷ്യയിൽ ട്രാൻസിറ്റ് വിസ ആവശ്യമില്ല .

എമിഗ്രേഷൻ ഒക്കെ കഴിഞ്ഞു , നേരെ വെയ്റ്റിംഗ് ഏരിയയിലേക്ക് , പോകും വഴി ഡ്യൂട്ടി ഫ്രീയിൽ കയറി ഒരു കുപ്പി വെള്ളം വാങ്ങി, അത് അവർ ഒരു പാക്കിൽ ആക്കി സീൽ അടിച്ചു തന്നു , ഫൈനൽ ഡെസ്റ്റിനേഷൻ എത്തും വരെ പാക്ക് ഓപ്പൺ ചെയ്യരുത് എന്ന് അതിൽ എഴുതിയിട്ടുണ്ട് ഞാൻ കുടിക്കാനാണല്ലോ വാങ്ങിയത് , ആ എന്തും വരട്ടെ, ദാഹിക്കുമ്പോൾ ബാക്കി നോക്കാം . രാത്രി 11 .30 നാണു ഫ്ലൈറ്റ് , മലേഷ്യൻ ടൈം രാവിലെ 6 .15 നു Kuala Lumpur എയർപോർട്ടിൽ എത്തും. ഫ്ലൈറ്റ് ബോർഡിങ് അന്നൗൻസ് ചെയ്തു , നേരെ ഫ്ലൈറ്റിലേക്കു . ആദ്യമായി ജോലി ചെയ്യുന്ന രാജ്യത്തെക്കല്ലാതെ ഒറ്റക്കൊരു വിദേശ യാത്ര ഇവിടെ തുടങ്ങുകയായി. ഫ്ലൈറ്റിൽ കേറി , Kuala Lumpurൽ ലാൻഡ് ചെയ്യാൻ പോകുന്നു എന്ന അനൗൺസ്‌മെന്റ് കേട്ടാണ് ഉണർന്നത് . ഫ്ലൈറ്റ് ലാൻഡഡ്‌, എല്ലാരുടെയും കൂടെ ഞാനും പുറത്തേക്ക്.പോകും വഴി ബോർഡ് ഒക്കെ നോക്കിയാണ് പോയത്, ട്രാൻസിറ്റ് ആയതു കൊണ്ട് എമിഗ്രേഷനിൽ പോകേണ്ട , എമിഗ്രേഷനിൽ എത്തുന്നതിനു മുൻപ് ട്രാൻസിറ്റ് യാത്രക്കാർക്കുള്ള വഴി കാണിച്ചു കൊണ്ടുള്ള ബോർഡ് കണ്ടു, നേരെ അത് വഴി . ട്രാൻസിറ്റ് യാത്രക്കാർക്കുള്ള ബാഗേജ് ചെക്കിങ് കഴിഞ്ഞു നേരെ എയർപോർട്ട് ഏരിയയിലേക്ക് . ( അവിടുത്തെ എയർപോർട്ടിൽ ഇമിഗ്രേഷൻ കഴിഞ്ഞു വരുന്നവരും ട്രാൻസിറ്റ് യാത്രക്കാരും ജോയിൻ ആവുന്ന ഏരിയ ).

കുറച്ചു ദൂരം നടക്കാനുണ്ട്, എയർപോർട്ട് വലുതാണ്. ഫ്ലൈറ്റ് ടൈം നോക്കി കൺഫേം ആക്കി. ഇനിയും സമയം ഉണ്ട് , നേരെ മുന്നിൽ ഫുഡ് കോർട്ട് കണ്ടു, അങ്ങോട്ടേക്ക് വിട്ടു. McDonald’s ൽ കേറി ബ്രേക്ക്ഫാസ്റ്റ് കഴിച്ചു,നല്ല ചായയും അതിനൊപ്പം കിട്ടി.കയ്യിൽ മലേഷ്യൻ റിങ്കിറ്റ് ഇല്ലായിരുന്നു, അത് കൊണ്ട് ക്രെഡിറ്റ് കാർഡ് വെച്ച് പേയ്മെന്റ് ആക്കി . എയർപോർട്ടിന്റെ അകത്തായിരുന്നിട്ടും കൂടി വില നോർമൽ ആയിരുന്നു . പിന്നെ നേരെ ഗേറ്റ് നമ്പർ നോക്കി ഫ്ലൈറ്റ് കേറാൻ വേണ്ടി നടന്നു, വീണ്ടും ചെക്കിങ് , ലിക്വിഡ് ഐറ്റംസ് ഒക്കെ അവർ എടുത്തു കളയുന്നുണ്ട് , എന്റെ കയ്യിൽ ഒരു ബോട്ടൽ വെള്ളം,എടുത്തിട്ട് പോലും ഇല്ല.അവർ അത് എടുത്തു , കൊണ്ട് പോകാൻ പറ്റില്ല എന്ന് പറഞ്ഞു, ഞാൻ വിട്ടു കൊടുത്തില്ല.സീൽ ഓപ്പൺ ആയിട്ടില്ല, ഡ്യൂട്ടി ഫ്രീ ഐറ്റം എന്നൊക്കെ പറഞ്ഞു, അവസാനം അവർ ഒഴിവാക്കി തന്നു.നേരെ ഗേറ്റ് ലക്ഷ്യമാക്കി ,കുറെ ഗേറ്റ് ഉള്ളത് കാരണം കുറെ നടക്കണം.
നേരെ വെയ്റ്റിംഗ് ഏരിയയിലേക്ക് , ഇനിയും ഒരു മണിക്കൂർ ഉണ്ട് ഫ്ലൈറ്റ് പുറപ്പെടാൻ , 8 .40 നു ഫ്ലൈറ്റ് , വൈഫൈ ഫ്രീ ഉള്ളത് കൊണ്ട് അത് കണക്ട് ചെയ്തു സമയം കളഞ്ഞു.

ട്രാൻസിറ്റ് ഫ്ലൈറ്റ് ഒക്കെ ബുക്ക് ചെയ്യുമ്പോൾ പരമാവധി LAYOVER കുറഞ്ഞത് തന്നെ നോക്കി എടുക്കണം. ഇല്ലെങ്കിൽ വെറുതെ കാത്തിരുന്നു മുഷിയും.ഞാൻ എടുത്ത ടിക്കറ്റ് ഏറ്റവും കുറഞ്ഞ LAYOVER ടൈം ഉള്ളതായിയുന്നു. ഫ്ലൈറ്റ് ബോർഡിങ് അനൗൺസ് ചെയ്തു,നേരെ ഫ്ലൈറ്റിലേക്ക് , ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തതിനു ശേഷം താഴോട്ട് നോക്കുമ്പോൾ കിട്ടുന്ന വ്യൂ അടിപൊളിയായിരുന്നു. എയർപോർട്ടിനു ചുറ്റും നല്ല വ്യൂ ആയിരുന്നു .ലാൻഡ് ആവുന്നതിനു മുൻപ് ചൈനയിൽ നിന്ന് ഹോങ്കോങ്ങിലേക്കു നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ കടൽ പാലത്തിന്റെ വ്യൂ കിട്ടും. ഉച്ചക്ക് 12 .45 നു ഫ്ലൈറ്റ് ഹോംഗ് കോങ്ങിൽ ലാൻഡ് ആയി. ലാൻഡ് ആയപ്പോൾ എന്നെ അതിശയിപ്പിച്ച കാര്യം ഫ്ലൈറ്റ് പൂർണമായും നിൽക്കുന്നതിനു മുൻപ് ഒരാൾ പോലും സീറ്റിൽ നിന്ന് എണീറ്റില്ല എന്നതായിരുന്നു.ദുബായിലേക്കും തിരിച്ചു നാട്ടിലേക്കും ഉള്ള യാത്രയിൽ ഈ കാഴ്ച കാണാൻ പറ്റില്ല ,ഫ്ലൈറ്റ് നിലം തൊട്ടാൽ തന്നെ സീറ്റ് ബെൽറ്റ് ഒക്കെ അഴിച്ചു ലഗേജ് എടുക്കാനുള്ള ധൃതി ആണ് എല്ലാവര്ക്കും .

ഫ്ലൈറ്റ് ഇറങ്ങി നേരെ നടന്നു, എയർപോർട്ടിനു അകത്തെ ട്രെയിനിൽ കേറി ഇറങ്ങി വീണ്ടും നടത്തം, പിന്നെ വീണ്ടും ട്രെയിൻ , അവസാനം ഇമിഗ്രേഷൻ കൗണ്ടറിൽ എത്തി, ഫ്ലൈറ്റിൽ നിന്ന് തന്ന ഫോം പൂരിപ്പിച്ചു , ലൈനിൽ നിന്ന്, നല്ല തിരക്കായിരുന്നെങ്കിലും വളരെ വേഗം ഇമിഗ്രേഷൻ പരിപാടികൾ കഴിഞ്ഞു, അത്രക്കും ഫാസ്റ്റ് ആയിരുന്നു അവിടുത്തെ ആൾക്കാർ .പെർമിറ്റും ഫോമും പാസ്സ്പോര്ട്ടും കൊടുത്തപ്പോൾ ചെറിയ ഒരു സ്ലിപ്പും ഫോമിന്റെ സെക്കന്റ് കോപ്പിയും തിരിച്ചു തന്നു ( ഇവ രണ്ടും സൂക്ഷിച്ചു വെക്കണം തിരിച്ചു പോകുമ്പോൾ അത് കൊടുക്കണം ) , പാസ്പോര്ട്ട് സ്കാൻ ചെയ്തു തന്നു, സീൽ ഒന്നും സ്റ്റാമ്പ് ചെയ്തില്ല , അവരു തന്നെ ചെറിയ സ്ലിപ്പിൽ തിരിച്ചു പോകേണ്ട തീയതി ഉണ്ടാവും. 15 ഡേയ്സ് ആണ് മാക്സിമം സ്റ്റേ ഫോർ ഇന്ത്യൻസ്.

ഒരു ബുദ്ധിമുട്ടും ചോദ്യം ചെയ്യലും ഒന്നും ഉണ്ടായില്ല , അത് കഴിഞ്ഞു നേരെ പുറത്തേക്ക്.ഇനി അത്യാവശ്യം വേണ്ട സാധനം സിം കാർഡ് ആണ്. ആദ്യം കണ്ട കടയിൽ പോയി ഒരെണ്ണം വാങ്ങി . csl കമ്പനിയുടെ 8 day പാസ് ഉള്ള പാക്കേജ്. 118 hkd ആണ് ചാർജ്, 48 hkd ബാലൻസ്, 5 ജിബി ഡാറ്റയും കിട്ടും.ലോക്കൽ കാൾ ഇൻ ഹോംഗ് കോങ്ങ് ഫ്രീ ആണ് . പിന്നെ പബ്ലിക് ആയിട്ടുള്ള csl wifi ഫ്രീ ആയി കിട്ടും. അടുത്തതായി വേണ്ടത് യാത്ര ചെയ്യാനുള്ള കാർഡ് ആണ് , octopus കാർഡ് ആണ് അവിടെ ഉപയോഗിക്കുന്നത് (ഒക്‌ടോപ്‌സ്‌ കാർഡ് അഥവാ നീരാളി കാർഡ് എന്നും പറയാം. കയ്യും കാലും അടക്കം 8 അവയവങ്ങൾ ഉള്ള നീരാളിയെ കണ്ടിട്ടാവണം അതിനു ഇങ്ങനെ പേരിട്ടത് , ഹോങ് കോങ്ങിലെ എട്ടു transportation ലും ഉപയോഗിക്കാൻ പറ്റുന്നത് കൊണ്ട് ) , എയർപോർട്ടിൽ തന്നെ അതിൻ്റെ കൗണ്ടർ ഉണ്ട് .150 hkd ആണ് ചാർജ് .100 hkd ബാലൻസും 50 hkd റീഫൻഡബിൾ ഡെപ്പോസിറ്റും ആണ്.തിരിച്ചു പോരുമ്പോൾ അതെ കൗണ്ടറിൽ കാർഡ് ഏൽപ്പിച്ചു ഡെപ്പോസിറ്റും ബാക്കിയുള്ള ബാലൻസും വാങ്ങാം .

ഏതൊരു യാത്രയിലും അത്യാവശം വേണ്ട സാധനങ്ങൾ കിട്ടിയപ്പോൾ നേരെ എയർപോർട്ടിനു വെളിയിലേക്കു നടന്നു . airport ഏരിയയിൽ നിന്ന് ഏകദേശം 45 മിനിറ്റോളം യാത്ര ഉണ്ട് സിറ്റിയിലേക്ക് . എയർപോർട്ടിൽ നിന്നും സിറ്റിയിലേക്ക് പോകാനുള്ള മൂന്നു മാർഗ്ഗങ്ങൾ ആണ് Airport Express എന്ന സ്പീഡ് ട്രെയിൻ , Cityflyer ബസ് , പിന്നെ taxi . പുറത്തേക്കിറങ്ങി വരുന്ന വഴിയിൽ തന്നെ Airport Express ടെർമിനൽ കാണാം. ചിലവേറിയ യാത്രയാണ് ഇതിന്റേത് .Kowloon ആൻഡ് HK Island സ്റ്റേഷനുകളാണ് മെയിൻ ആയും ടൂറിസ്റ്റുകൾ വന്നിറങ്ങുന്ന ഇടം . Kowloon HK$90 , പിന്നെ HK Island HK$100 ആണ് ചാർജ് . Airport Express ൽ പോയാൽ ഇറങ്ങുന്ന സ്റ്റേഷനിൽ നിന്നും മെയിൻ ഹോട്ടൽസിലേക്ക് ഫ്രീ ഷട്ടിൽ ബസ് സർവീസ് ഉണ്ടാവും .Airport ››› Airport Express ››› Free AE Shuttle Bus or taxi ››› Hotel or Apartment .Hong Kong Island പോകുന്ന ബസ് A11 , Kowloon പോകുന്ന ബസ് A21 ആണ് മെയിൻ റൂട്ടുകൾ .ഇതിന്റെ ചാർജ് 40 HKD ക്ക് ഉള്ളിലെ വരൂ . ടാക്സി ആണെങ്കിൽ 250 HKD ആവും. ഞാൻ ബുക്ക് ചെയ്ത ഹോട്ടൽ HK Island ൽ ആയതു കൊണ്ട് A11 ബസ്സിൽ കേറി കാർഡ് പഞ്ച് ചെയ്തു സീറ്റിൽ കേറി ഇരിപ്പുറപ്പിച്ചു. ഡബിൾ ഡെക്കർ ബസ് ആണ് എല്ലായിടത്തും. മുകളിൽ കേറി ഇരുന്നാൽ കാഴ്ചകൾ കണ്ടു പോകാം. എനിക്ക് സ്ഥലം അത്ര പരിചയം ഇല്ലാത്തതു കൊണ്ട് താഴെയാണ് ഇരുന്നത്. ആളുകൾ നിറഞ്ഞപ്പോൾ ബസ് വിട്ടു. ഞാൻ നെറ്റ് ഓൺ ആക്കി എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് നോക്കി . ഹോട്ടൽ ബുക്ക് ചെയ്തപ്പോൾ അതിൽ എല്ലാ ഡീറ്റൈൽസും കൊടുത്തിട്ടുണ്ടായിരുന്നു, പക്ഷെ അവർ പറഞ്ഞ സ്റ്റോപ്പ് മാത്രം ഇല്ല , ആ സ്റ്റോപ്പ് കിട്ടുന്നതാകട്ടെ ബസ് തിരിച്ചു വരുമ്പോൾ മാത്രം .

വരുന്നിടത്തു വെച്ച് കാണാം എന്ന് വിചാരിച്ചു യാത്ര ആരംഭിച്ചു.സോളോ ട്രാവല്സിലേഴ്സിനു എപ്പോഴും വേണ്ടത് കോൺഫിഡൻസ് ആണ് , പോകുന്ന വഴി ഇടതു സൈഡിൽ ഇരുന്നാൽ കിടിലൻ കാഴ്ചകൾ ആണ്. Port of Hong Kong ന്റെ ഫുൾ വ്യൂ കിട്ടും , വലതു വശത്താണെങ്കിൽ ആകെ കിട്ടുന്ന വ്യൂ കുന്നുകൾ മാത്രം ആണ്. ബസ് അരമണിക്കൂർ പിന്നിട്ടപ്പോൾ സിറ്റിയിൽ എത്തി .ഞായറാഴ്ച ആയതു കാരണം ഭയങ്കര തിരക്കാണ് എല്ലായ്യിടത്തും . എനിക്കിറങ്ങേണ്ട സ്റ്റോപ്പ് കാണാത്തതു കാരണം ഡ്രൈവറുടെ അടുത്തേക്ക് വിട്ടു , അയാളോട് ചോദിച്ചപ്പോൾ അയാൾ ഒന്നും മിണ്ടുന്നില്ല.പിന്നെയാണ് മനസ്സിലായത് അയാൾക്ക് ഇംഗ്ലീഷ് അറിയില്ലെന്ന്.അയാൾക്കറിയുന്ന ഭാഷ എനിക്കും അറിയില്ല.ബസ് പിന്നെയും നീങ്ങി , രണ്ടു സ്റ്റോപ്പ് പിന്നിട്ടപ്പോൾ കിട്ടിയ സ്റ്റോപ്പിൽ ഞാൻ ഇറങ്ങി . ഞായറാഴ്ച ആയതു കൊണ്ട് റോഡിൻറെ എല്ലാ വശവും ഫിലിപ്പൈൻസും ഇൻഡോനേഷ്യയിലെ പെണ്ണുങ്ങളും കയ്യേറിയിട്ടുണ്ട്. വലിയ പായ വിരിച്ചു ഫുഡ് അടിക്കുന്ന കാഴ്ചകൾ ആണ് എല്ലായിടത്തും. മൊബൈൽ എടുത്തു വീണ്ടും നോക്കി, റൂം ബുക്ക് ചെയ്തിടത്തുള്ള ഡീറ്റെയിൽസ്, അപ്പൊ കണ്ടു CAUSEWAY BAY മെട്രോ സ്റ്റേഷൻ അതിന്റെ അടുത്താണെന്നു , പിന്നെ ഒന്നും നോക്കിയില്ല, നടന്നു, ഒരു മെട്രോ സ്റ്റേഷൻ കിട്ടി , ഒരു സ്റ്റേഷനിൽ കൂടി തന്നെ കുറെ ലൈൻ പോകുന്നുണ്ട് , എനിക്ക് പോകേണ്ട ലൈൻ ലക്ഷ്യമാക്കി നടന്നു. ബസ്സിലെ പോലെ തന്നെ കാർഡ് പഞ്ച് ചെയ്തു അകത്തു കേറി.ബസ്സിലും മെട്രോയിലും കേറുമ്പോഴും ഇറങ്ങുമ്പോഴും കാർഡ് SWIPE ചെയ്യണം.

സ്റ്റേഷൻ എത്തി. എല്ലാ മെട്രോ സ്റ്റേഷനുകൾക്കും നിരവധി EXIT ഏരിയ ഉണ്ട് , പലതും പല ഭാഗത്തേക്കാണ്. പുറത്തിറങ്ങി ഗൂഗിൾ മാപ് ഓൺ ആക്കി നടന്നു , HONG KONG ലെ പ്രധാനപ്പെട്ടതും തിരക്കേറിയതും ആയ ഒരു സിറ്റി ആണ് CAUSEWAY BAY .അവസാനം റൂം കണ്ടു പിടിച്ചു. booking.com ൽ ആയിരുന്നു റൂം ബുക്ക് ചെയ്തത് , റിവ്യൂ പിന്നെ പ്രൈസ് നോക്കി ആ സമയത്ത് കിട്ടിയതിൽ മികച്ച ഒരെണ്ണം സെലക്ട് ചെയ്തു .75 % ചാർജ് ഡോർമിറ്ററിക്ക് വരുന്നത് കൊണ്ട് റൂം തന്നെ ബുക്ക് ആക്കി .അടുത്തുള്ള ബിൽഡിംഗ് ഒക്കെ മെൻഷൻ ചെയ്തത് കാരണം അധികം കഷ്ടപ്പെടേണ്ടി വന്നില്ല . ഇവിടുത്തെ റൂം ഒക്കെ വലിയ ഒരു ഫ്ലാറ്റ് എടുത്തു അതിന്റെ അകത്ത് ചെറിയ റൂംസ് ഒക്കെ സെറ്റ് ചെയ്തതാണ് . മെയിൻ ഡോറിനും നമ്മുടെ റൂമിനും അക്സസ്സ് കാർഡ് തരും. റിസപ്ഷനിൽ എത്തി ബുക്കിംഗ് ഡീറ്റെയിൽസ് കൊടുത്തു, റൂമിൽ ഇരുന്നു മുഷിയുന്നവർക്ക് ഇരിക്കാൻ പറ്റിയ ലോബി ഉള്ളതായിരുന്നു റിസപ്ഷൻ ഏരിയ. റൂം വേറെ ഭാഗത്തും ,100 HKD ഡെപ്പോസിറ് കൊടുത്തു റൂമിലേക്ക് , ചെറിയ ഒരു റൂം ആയിരുന്നു, വിൻഡോ ഇല്ല ഒരു സിംഗിൾ ബെഡ് പിന്നെ ഒരാൾക്ക് നടന്നു പോകാനുള്ള വഴി , പിന്നെ ചെറിയ ബാത്ത്റൂം , AC ഉണ്ടെങ്കിലും അതിന്റെ സ്വിച്ച് പുറത്താണ് , അതെന്തിനാണെന്നു പിറ്റേന്ന് മനസ്സിലായി , AC ഇട്ടു ഫുൾ ടൈം കിടന്നുറങ്ങാതിരിക്കാൻ ആണ് , രാവിലെ വന്നു അവർ അത് ഓഫ് ചെയ്യും . ഞാൻ പോയ സമയത്തു നല്ല ക്ലൈമറ്റ് ആയതു കൊണ്ട് ഏസിയുടെ ആവശ്യം ഉണ്ടായിരുന്നുല്ല . യാത്രാ ക്ഷീണം കാരണം കുറച്ചു വിശ്രമിച്ചു , രാത്രി ആയപ്പോ പുറത്തേക്കിറങ്ങി .

എവിടെയോ എത്തിയ ഫീൽ , പറഞ്ഞറിയിക്കാൻ പറ്റില്ല , ദുബായ് ഒക്കെ എന്ത് എന്ന് തോന്നിപ്പോയ നിമിഷം.പകൽ ഉള്ള കാഴ്ചകളെക്കാൾ നൈറ്റ് വ്യൂസ് ആണ് കിടിലം.The WORLD’S second most expensive retail shopping street എന്നാണ് Causeway Bay അറിയപ്പെടുന്നത് , അതിനും തക്കതായത് അവിടെ ഉണ്ട് . ലോകോത്തര ബ്രാൻഡുകളുടെ ഷോറൂമുകൾ ആണ് അധികവും , നമ്മുടെ നാട്ടിൽ കാണുന്നത് പോലെ ചെറിയ ഷോപ്‌സ് അല്ല അവിടെ ഉള്ളത്, ഒരു ബ്രാൻഡിന് ഒരു ബിൽഡിംഗ് എന്ന തോതിൽ ആണ് അത്രയും വലിയ ഷോറൂംസ് ആണ് കുറെ നടന്നു സിറ്റി ഒക്കെ കണ്ടു. ചീറിപ്പായുന്ന ഡബിൾ ഡെക്കർ ബസ്സുകൾ , മണിയടി ശബ്ദം ഉണ്ടാക്കി അതിന്റെ ഇടയിലൂടെ ഓടുന്ന ട്രാം. പഴയ കാർ നല്ല വൃത്തിയിൽ മൈൻറ്റൈൻ ചെയ്തു കൊണ്ട് പോകുന്ന ടാക്സികൾ. നാല് നില ബിൽഡിങ്ങിന്റെ അത്രയും ഉയരത്തിൽ ഉള്ള ലെഡ് ബോർഡുകൾ , എല്ലാം കൂടി ഒരു വർണ്ണ പ്രപഞ്ചം ആണ് അവിടെ. രാത്രി കാഴ്ചകൾ നന്നായി ആസ്വദിക്കാൻ ബസ്സിൽ കേറി ഒരു റൗണ്ട് അടിച്ചാൽ മതി .നടന്നു ക്ഷീണിച്ചപ്പോൾ ഫുഡ് കഴിക്കാൻ വേണ്ടി ആയി ശ്രമം , അടുത്തുള്ള RESTAURANT സെർച്ച് ചെയ്തു , ഇന്ത്യൻ ഫുഡ് ഉള്ളത് കിട്ടി, മെനു കണ്ടപ്പോൾ എല്ലാം നോർത്ത് ഇന്ത്യൻ സ്റ്റൈൽ , റേറ്റ് ആണെങ്കിൽ നല്ല കത്തിയും. ( APPX 70 -90 HKD ) അതൊഴിവാക്കി നമ്മുടെ FAVOURITE ഫുഡിനായി സെർച്ചിങ് , ദേ മുൻപിൽ ഒരു MCDONALDS , നേരെ അങ്ങോട്ടേക്ക് പോയി. 50 HKD ക്ക് ഫുഡ് ആയി , പിന്നെ നേരെ റൂമിലേക്ക് .

ഇനി HONG KONG നെ കുറിച്ച് അൽപം കാര്യങ്ങൾ . ചൈനയുടെ തെക്കു വശത്തായിട്ടാണ് HONG KONG സ്ഥിതി ചെയ്യുന്നത് .250 ഓളം ചെറിയ ദ്വീപുകൾ ഉൾപ്പെട്ട ,പ്രധാന പ്രദേശങ്ങളായ Hong Kong Island, Kowloon Peninsula and New Territories കൂടി ഉൾപ്പെട്ടതാണ് HONG KONG എന്ന രാജ്യം .Hong Kong Island നെയും Kowloon Peninsula യും വേർതിരിക്കുന്ന പ്രദേശം Victoria Harbour എന്ന് അറിയപ്പെടുന്നു . ബുദ്ധ മതം ആണ് കൂടുതൽ , പിന്നെ കുറച്ചു ക്രിസ്ത്യനും ഇസ്ലാമും ഉണ്ട് .ചൈനീസ് ആൻഡ് CANTONESE ആണ് പ്രധാന ഭാഷ , ഇംഗ്ലീഷും അതിന്റെ കൂടെ ഉണ്ട്. എല്ലായിടത്തേക്കും എത്തുന്ന TRANSPORTATION ആണ് ഇവിടുത്തെ പ്രതേകത , 11 ലൈൻ ഉള്ള MTR സിസ്റ്റം ആണ് വലുത് , പിന്നെ ബസ് , ട്രാം, ഫെറി , ടാക്സി etc സർവീസ് .ഒരു ദിവസം കൊണ്ട് ഒരു അറ്റത്തു നിന്ന് മറ്റേ അറ്റം വരെ പോയി വരാം. താമസവും ഭക്ഷണവും ഇവിടെ ചിലവേറിയതാണ് . സന്ദർശിക്കാൻ പറ്റിയ സമയം ഒക്‌ടോബർ മുതൽ ഏപ്രിൽ വരെ. ബാക്കി സമയം നല്ല ചൂടും മഴക്കാലവും പിന്നെ TYPHOON ഉള്ള സമയവും ആയിരിക്കും.

ഇന്നേ ദിവസം സിറ്റി ഒന്ന് നടന്നു കാണാൻ തീരുമാനിച്ചു , റൂമിന്റെ തൊട്ടടുത്തായിട്ടാണ് WORLD TRADE CENTRE , നേരെ അങ്ങോട്ടേക്ക് പോയി, രണ്ടു മൂന്നു ഫ്ലോർ വരെ കേറി ഇറങ്ങി, സാധാരണ മാളിൽ കാണുമ്പോലെ ഉള്ള കുറച്ചു ഷോപ്പുകൾ മാത്രം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. അവിടുന്ന് ഇറങ്ങി അതിന്റെ നേരെ മുന്നിലുള്ള SOGO ഷോപ്പിംഗ് സെന്ററിൽ കേറി, ഏഴോളം നിലയിൽ ഉള്ള വലിയ ഷോപ്പിംഗ് സെന്റർ , ജാപ്പനീസ് ബേസ്ഡ് കമ്പനി ആണ്, ഹോംഗ് കോങ്ങിലെ ഏറ്റവും വലിയ ഡിപ്പാർട്മെന്റ് സ്റ്റോർ കൂടിയാണ് SOGO , ലിഫ്റ്റിന്റെ അടുത്ത് ഓരോ ഫ്ലോറിലും എന്തൊക്കെ ഐറ്റംസ് ആണ് ഉള്ളതെന്ന് ബോർഡ് വെച്ചിട്ടുണ്ട്. അവിടുന്ന് നേരെ പോയത് NOON DAY GUN എന്ന പ്രോഗ്രാം നടക്കുന്ന സ്ഥലത്തേക്കാണ് , നട്ടുച്ചക്ക് ഒരാൾ വന്നു അവിടെ ഉള്ള പീരങ്കി പ്രവർത്തിപ്പിച്ചു പോകും .
Jardine Matheson Holdings Limited കമ്പനിയുടെ വകയാണ് ഈ പ്രോപ്പർട്ടി, അവരുടെ കമ്പനിയിലെ ജോലിക്കാർക്ക് ഷിഫ്റ്റ് ടൈമിംഗ് അറിയിക്കാനുള്ള പരമ്പരാഗതമായ രീതി ആണെന്നാണ് കിട്ടിയ വിവരം.

പിന്നെ മെട്രോ പിടിച്ചു അടുത്തുള്ള TAMAR പാർക്കിലേക്ക് , പാർക്കിന്റെ അങ്ങേ അറ്റം WATERFRONT ഏരിയ ആണ് , വൈകുന്നേരങ്ങളിൽ സമയം ചിലവഴിക്കാൻ പറ്റിയ ഇടം. അവിടുന്ന് നോക്കിയാൽ അക്കരെ ഹോംഗ് കോങ്ങ് ന്റെ തിരക്കേറിയ മറ്റൊരു സിറ്റി ആയ TST എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന Tsim Sha Tsui കാണാം.അവിടുന്ന് കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു തൊട്ടടുത്തുള്ള സെൻട്രൽ ഫെറി സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.

പല ദ്വീപിലേക്കും പോകുന്ന ഫെറി സർവീസ് ഓപ്പറേറ്റ് ചെയ്യുന്നത് ഇവിടെ നിന്നാണ് , TST യിലേക്ക് പോകാൻ എളുപ്പ മാർഗം ഇവിടുന്നുള്ള സ്റ്റാർ ഫെറി ആണ് . ഡബിൾ ഡെക്കർ ആയ വലിയ ഒരു ബോട്ട് ആണ് സ്റ്റാർ ഫെറി സർവീസ്. ഹോംഗ് കോങ്ങിലെ പ്രധാന സ്ഥലം ആയ CENTRAL , ഇവിടെ നിന്നും വരുന്നവർക്ക് CENTRAL മെട്രോ സ്റ്റേഷനിൽ നിന്നും ഡയറക്റ്റ് പാലം ഉണ്ട്, അത് നേരെ വന്നിറങ്ങുന്നത് ഇവിടേക്കാണ്‌ . CENTRAL FERRY PIER എന്നാണ് ഇവിടം അറിയപ്പെടുന്നത്. പത്തോളം ഫെറി സ്റ്റേഷനുകൾ ഇവിടെയുണ്ട്, അതിൽ ഒന്നാമത്തേത് ഗവണ്മെന്റ് ആവശ്യങ്ങൾക്കുള്ളതും രണ്ടു മുതൽ ഏഴു വരെ ട്രാൻസ്പോർടാഷന്‌ വേണ്ടിയുള്ളതും ആണ്. ബാക്കിയുള്ളത് ടൂർ ആവശ്യങ്ങൾക്കുള്ള ബോട്ടുകൾ വന്നു നിൽക്കുന്ന സ്ഥലം ആണ്. CENTRAL FERRY PIER ന്റെ അടുത്തായിട്ടാണ് Hong Kong Observation Wheel, വളരെ പതുക്കെ ചലിക്കുന്ന Ferris wheel , അതിന്റെ അടുത്തായി ബസ് സ്റ്റേഷനും ഉണ്ട് . TST യിലേക്ക് പോകാനുള്ള ഫെറി ഉള്ളത് നമ്പർ 7 ൽ ആണ്, ഡബിൾ ഡെക്കർ ആയതു കൊണ്ട് മുകൾ നിലയിൽ ഇരിക്കേണ്ടവർക്കു സ്റ്റേഷനിലെ സ്റ്റെപ് കയറിയും താഴെ വേണ്ടവർക്ക് താഴത്തും കൂടിയും പോയി കേറാം. OCTOPUS കാർഡ് ഉള്ളവർക്ക് വേറെ ലൈൻ ഉണ്ട്.കാർഡ് ടാഗ് ചെയ്തു അതിലൂടെ പോകാൻ, പിന്നെ അവിടെ ഉള്ള മെഷീനിൽ നിന്നും ടോക്കൺ വാങ്ങി പോകുന്നവരും ഉണ്ട്. ആ മെഷീനിന്റെ പ്രതേകത പണം നിക്ഷേപിച്ചാൽ യാത്ര ചെയ്യാനുള്ള ടോക്കണും ബാക്കി ചില്ലറയും തരും എന്നതാണ് .ആ ടോക്കൺ അവിടെ ഉള്ള എൻട്രി ഗേറ്റിൽ നിക്ഷേപിച്ചു യാത്ര പോകാം.ബസ്സിൽ യാത്ര ചെയ്യുമ്പോൾ OCTOPUS കാർഡ് ഇല്ലാത്തവർ ആണെങ്കിൽ ഡ്രൈവറുടെ അടുത്തുള്ള പെട്ടിയിൽ കൃത്യമായ എമൗണ്ട് ഇടണം, ബാക്കി കിട്ടില്ല.

അക്കര കടക്കാൻ നോർമൽ ദിവസങ്ങളിൽ 2 .7 HKD യും വീക്കെൻഡിൽ 3 .7 HKD ആണ് ചാർജ് .ഫെറി വന്നു, ഇറക്കാനുള്ള ആൾക്കാരെ ആദ്യം ഇറക്കി , അതിനു ശേഷം കേറാനുള്ളവരുടെ ഗേറ്റ് ഓപ്പൺ ആക്കും , അപ്പോഴേ അതിനകത്തോട്ടു പോവാന് പറ്റൂ .അതിനകത്തുള്ള സീറ്റ് മുന്നോട്ടോ പിറകിലോട്ടോ നീക്കി വെക്കാൻ പാകത്തിൽ ഉള്ളതാണ് . മുകളിലെ നിലയിൽ ഇരുന്നാൽ നല്ല വ്യൂ കിട്ടും, എല്ലാവരും സൈഡ് സീറ്റ് പിടിക്കാൻ ആണ് തിരക്ക് കൂട്ടുന്നത് . ഫോട്ടോസ് എടുക്കാൻ വേണ്ടി . ഒരു പത്തു മിനിറ്റിനുള്ളിൽ TST ഫെറി സ്റ്റേഷനിൽ എത്തി. വളരെ പതുക്കെ ആണ് ഇത് പോകുന്നത് . അവിടെ ഇറങ്ങി , നല്ല തിരക്കായിരുന്നു അവിടെ .തെരുവ് കലാകാരന്മാർ ഇഷ്ടം പോലെ അവിടെ പെർഫോം ചെയുന്നു, അതിലൂടെ നടന്നപ്പോ Hong Kong Tourism Board ൻറെ ഓഫീസ് കണ്ടു ,അവിടെ കേറി മേപ്പും ടൂർ ഗൈഡ് ബുക്ക് ഒക്കെ എടുത്തു.അത് എടുത്തത് കൊണ്ടാണ് പിന്നീടുള്ള യാത്രക്ക് കുറച്ചും കൂടി ബുദ്ധിമുട്ടുകൾ കുറഞ്ഞത്.പോകേണ്ട സ്ഥലങ്ങളിൽ കൃത്യമായി എങ്ങനെ എത്തപ്പെടാം എന്ന് അതിൽ പറഞ്ഞിട്ടുണ്ട്.

അപ്പോഴേക്കും സമയം ഏഴു മണിയായി, എട്ടു മണിക്ക് അവിടെ ഒരു ലൈറ്റ് ഷോ ഉണ്ട്. Symphony of Lights. ഞാൻ ബോട്ട് കേറി വന്ന സൈഡിൽ ഉള്ള ബിൽഡിങ്ങുകളിൽ നിന്നും സംഗീതത്തിന്റെ അകമ്പടിയോടെ ലൈറ്റുകൾ പ്രകാശിക്കും.അതിന്റെ ടൈം ആകുമ്പോൾ അവിടെ നല്ല തിരക്കായിരിക്കും.ഇരുട്ട് വീണാൽ അപ്പുറത്തുള്ള ബിൽഡിങ്ങിൽ നിന്ന് വരുന്ന ലൈറ്റ് വെള്ളത്തിൽ പ്രതിബിംബമായി കാണുമ്പോൾ നല്ല കാഴ്ച ആണ്, അത് മുതലാക്കി അവിടെ കുറെ ഫോട്ടോ എടുക്കുന്ന ആൾക്കാർ ഉണ്ട്. ചെറിയ സ്റ്റുഡിയോ പോലെ സെറ്റ് അപ്പ് ഒക്കെ ഇട്ടു. ഫോട്ടോയുടെ സൈസ് അനുസരിച്ചു ആണ് വില.വലിയ സൈസ് ഫോട്ടോ ഒക്കെ ആണെങ്കിൽ 100 HKD ആവും.സമയം ഇനിയും ഉള്ളത് കൊണ്ട് അവിടെ കറങ്ങി നടന്നു.അതിന്റെ തൊട്ടടുത്താണ് ക്ലോക്ക് ടവർ ഉള്ളത് , എട്ടു മണിയായപ്പോൾ ലൈറ്റ് ഷോ തുടങ്ങി.ലൈറ്റ് ഷോ കാണാൻ വേണ്ടി ഒരു ഗാലറി പോലെ പണിതു വെച്ചിട്ടുണ്ട് അവിടെ. അതിന്റെ മുകളിൽ കേറിയാൽ മുന്നിൽ സീറ്റ് കിട്ടിയാൽ നേരെ കാണാം.അതൊക്കെ നേരത്തെ ഫുൾ ആയിട്ടുണ്ടായിരുന്നു , താഴെയും ഭയങ്കര ആൾകൂട്ടം ആയിരുന്നു . നല്ല ഒരിടത്തു ഇരിക്കാനുള്ള സ്ഥലം കിട്ടിയത് കൊണ്ട് ഫോട്ടോസ് എടുക്കാൻ പറ്റി . പതിനഞ്ചു മിനിറ്റോളം ഉണ്ടായിരുന്നു ലൈറ്റ് ഷോ. വലിയ കുഴപ്പം ഒന്നുമില്ല , അത്യാവശ്യം കണ്ടിരിക്കാം.

TST യിൽ നിന്ന് Aqualuna എന്ന പരമ്പരാഗത ചൈനീസ് ബോട്ടിലൂടെ വേണ്ടവർക്ക് യാത്ര ആസ്വദിക്കാം.ഉച്ചക്ക് മുതൽ അത് യാത്ര തുടങ്ങും. വിവിധയിനം പാക്കേജുകൾ അവർക്കുണ്ട്, ഇത്തിരി ചിലവുള്ള കേസ് ആണ്. അതൊക്കെ കഴിഞ്ഞു നേരെ തിരിച്ചു വരുമ്പോൾ രണ്ടു ഫെറി സ്റ്റേഷനുകളിലേക്ക് പോകാനുള്ള വഴികൾ ഉണ്ട്.സെൻട്രലിലേക്ക് വലത്തോട്ടും വാൻ ചായ് ഏരിയയിലേക്ക് ഇടത്തോട്ടും പോകണം . അത് പ്രതേകിച്ചു പറയാൻ കാരണം വലത്തോട്ടെക്ക് പോകേണ്ട ഞാൻ ബോർഡ് നോക്കാതെ ഇടത്തേക്ക് പോയി. ബോട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ആണ് മനസ്സിലായത് ഞാൻ കേറിയ സ്ഥലതല്ല ഇറങ്ങിയത് എന്ന് . പിന്നെ ഗൂഗിൾ മാപ് ഓൺ ആക്കി, അടുത്ത് ഒരു ബസ് സ്റ്റേഷൻ കാണുന്നുണ്ട് , അവിടേക്ക് നടന്നു . എനിക്ക് പോകേണ്ട ബസ് സ്റ്റോപ്പിന്റെ പേര് പോലും ഓർമയില്ല, ഒരു ഐഡിയ വെച്ച് കിട്ടിയ ബസ്സിൽ കേറി .സിറ്റിയിലൂടെ ഒരു നൈറ്റ് ഡ്രൈവ് ആവാല്ലോ , നാലഞ്ചു സ്റ്റോപ്പ് പിന്നിട്ടപ്പോൾ രാവിലെ പോയ SOGO ഷോപ്പിംഗ് സെന്റർ കണ്ടു, അവിടെ നിർത്തിയപ്പോൾ ഇറങ്ങി.പിന്നെ ഭക്ഷണം കഴിച്ചു നേരെ റൂമിലേക്ക്.

പിറ്റേന്ന് റൂം ചെക്ക് ഔട്ട് ചെയ്തു , WAN CHAI ഏരിയയിൽ ആണ് റൂം എടുത്തത്. അതിനു അടുത്തുള്ള ഏരിയ കവർ ചെയ്യാൻ അതാണ് നല്ലത്. ചെക്ക് ഇൻ ചെയ്തതിനു ശേഷം CENTRAL ലേക്ക് , ഇപ്പ്രാവശ്യം പോകാൻ വേണ്ടി ട്രാം ആണ് തിരഞ്ഞെടുത്തത്. ഡബിൾ ഡെക്കർ ആണ് ട്രാം , മണിയടി ശബ്ദം മുഴക്കി കൊണ്ട് പതുക്കെ ആണ് പോകുന്നത് . നഗര കാഴ്ചകൾ ആസ്വദിക്കാൻ പറ്റിയ ഓപ്ഷൻ ആണ് ഇത് , ട്രാമിൽ കയറുമ്പോൾ പിറകിലൂടെ ആണ് കേറേണ്ടത് , കാർഡ് ടാഗ് ചെയ്യേണ്ട ആവശ്യം ഇല്ല, ഇറങ്ങുമ്പോൾ മുന്നിലൂടെ വേണം ഇറങ്ങാൻ , അപ്പോഴാണ് കാർഡ് ടാഗ് ചെയ്യേണ്ടത്. നല്ല തിരക്കുള്ള സമയം ആണെങ്കിൽ മുന്നിലൂടെ ഇറങ്ങാൻ കുറച്ചു കഷ്ടപാടാണ്.റോഡിൻറെ നടുവിൽ തന്നെയാണ് ഇതിന്റെ സ്റ്റോപ്പ്. രാത്രി സമയങ്ങളിൽ ബിഗ് ബസ് ടൂർ പോലെ സ്പെഷ്യൽ ആയി ട്രാം ടൂർ കൂടിയുണ്ട്.അതിനു വേറെ തന്നെ ട്രെയിൻ ആണ് ഉപയോഗിക്കുന്നത്.ചെലവ് കുറഞ്ഞ ഒരു യാത്രാ ഉപാധിയാണ് ഇത്. CENTRAL സ്റ്റോപ്പ് ഇറങ്ങി , അതിന്റെ അടുത്തുള്ള IFC MALL ലേക്ക് പോയി.മാളിന് പിറകിലായിട്ടാണ് IFC ( INTERNATIONAL FINANCE CENTRE ) ബിൽഡിംഗ്. മാളിന്റെ റൂഫ് ടോപ്പിൽ പോയാൽ ആ ബിൽഡിങ്ങിന്റെ അടുത്തെത്താം. ഹോംഗ് കോങ്ങിലെ രണ്ടാമത്തെ വലിയ ബിൽഡിംഗ് ആണ് ഇത്.

റൂമിലേക്ക് തിരിച്ചു വരുന്ന വഴിയിൽ മാർക്കറ്റ് വഴി ആണ് വന്നത്.അവിടെ മത്സ്യങ്ങൾ വിൽക്കുന്ന രീതി വേറെയാണ്.എല്ലാ മീനുകളെയും വെള്ളത്തിൽ ഇട്ടിട്ടുണ്ടാവും , ജീവനുള്ളത് തന്നെ, ആവശ്യക്കാർക്ക് അതിൽ വേണ്ടത് അപ്പൊ തന്നെ എടുത്തു മുറിച്ചു കൊടുക്കും.

TIPS : Central Plaza , ഹോംഗ് കോങ്ങിലെ ഉയരത്തിൽ മൂന്നാം സ്ഥാനത്തുള്ള ബിൽഡിംഗ് ആണ് , ഇതിന്റെ 46 ആം നിലയിൽ നിന്ന് സിറ്റിയുടെ 360 ഡിഗ്രി വ്യൂ ആസ്വദിക്കാം , അതും ഫ്രീ ആയി.

HONG KONG ലെ ഏറ്റവും ഉയർന്ന പ്രദേശം ആണ് THE PEAK. അവിടേക്ക് പോകുന്ന ഒരു ചെറിയ ട്രെയിൻ സർവീസ് ആണ് PEAK TRAM. സെൻട്രലിൽ നിന്നും പീക്ക് ട്രാം ടെർമിനലിൽ പോയി അതിൽ കയറാം , അല്ലാത്തവർക്ക് CENTRAL FERRY PIER BUS TERMINAL , Central Pier 5 ൽ നിന്നും ബസ് കിട്ടും , VICTORIA PEAK വരെ അതിൽ പോകാം തിരിച്ചു വരുമ്പോ ട്രാമിൽ വരികയും ചെയ്യാം. 37 HKD ആണ് PEAK TRAM സിംഗിൾ വേ ചാർജ്, റൗണ്ട് ട്രിപ്പ് എടുക്കേണ്ട ആവശ്യം ഇല്ല, പോകുമ്പോൾ കയറ്റവും വരുമ്പോൾ ഇറക്കവും ആണ് . ഞാൻ താമസിച്ച ഹോട്ടലിൻറെ താഴെ നിന്നും ബസ് കിട്ടി. ഡബിൾ ഡെക്കർ ബസ് ആണ് എല്ലായിടത്തും. മുകളിലെ ഫ്ലോറിൽ സ്റ്റാൻഡിങ് അനുവദനീയമല്ല, സീറ്റിൽ നിന്നും ആരെങ്കിലും എണീറ്റാൽ മുകളിലേക്ക് പോകാം. VICTORIA PEAK ൽ എത്തി,ബസ് ഇറങ്ങി അതിനടുത്തുള്ള ഷോപ്പിംഗ് സെന്ററിൽ കയറി റൂഫ് ടോപ്പിൽ പോയാൽ അവിടെ TELESCOPE ഉണ്ട്, അതിലൂടെ കാഴ്ചകൾ കാണാം .

Sky Terrace 428 , പേര് പോലെ തന്നെ ഒരു ടെറസ് ആണ് , ഇവിടേക്ക് കേറാൻ എൻട്രി ഫീ ഉണ്ട് , ഇവിടെ കേറി മുകൾ നിലയിൽ നിന്ന് സിറ്റി വ്യൂ ആസ്വദിക്കാം , താഴോട്ട് നോക്കിയാൽ HONG KONG മൊത്തത്തിൽ കാണാം , പൈസ കൊടുത്തു കേറാൻ പറ്റാത്തവർക്ക് പോംവഴിയുണ്ട്, അതിന്റെ നേരെ താഴോട്ടേക്ക് ഒരു വഴിയുണ്ട്, അതിലൂടെ നടന്നാൽ Sky Terrace 428 അത്രക്ക് ഇല്ലെങ്കിലും അത് പോലെ കാഴ്ചകൾ കാണാൻ പറ്റും .

Madame Tussauds : പ്രശസ്തരായ സിനിമാ താരങ്ങളുടെയും കായിക താരങ്ങളുടെയും തുടങ്ങി നിരവധി ആളുകളുടെ പ്രതിമകൾ ഉള്ള wax museum ആണിത് . Victoria Peak ൽ Peak Tower ൽ ആണ് ഇതുള്ളത് . എൻട്രി ഫീ കുറച്ചു കൂടുതൽ ആണ് . HKD 350 ആണ് ചാർജ്

CHOCOLATE MUSEUM : ചോക്ലേറ്റ് കൊണ്ട് നിർമിച്ച നിരവധി സാധനങ്ങൾ ആണ് ഇവിടെ ഉള്ളത്.അവിടെയുള്ളതൊക്കെ കണ്ടാൽ ഇതൊക്കെ ചോക്ലേറ്റ് ആണോ എന്ന് സംശയിച്ചു പോകും , എൻട്രി ഫീ 100 HKD ആണ്.5 മീറ്റർ നീളത്തിൽ 500 കിലോ ചോക്ലേറ്റ് കൊണ്ട് നിർമിച്ച വലിയ ഒരു ചിത്രം ഇവിടെ ഉണ്ട്, ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് ചിത്രം കൂടിയാണ് ഇത്. Victoria Peak ൽ ഉള്ള Peak Galleria യിൽ ആണ് ഇതുള്ളത്

തിരിച്ചു വരുമ്പോൾ ട്രാമിൽ ആണ് വന്നത് , OCTOPUS കാർഡ് ഉണ്ടെകിൽ അത് ഉപയോഗിക്കാം, ഇല്ലെങ്കിൽ കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങണം. PEAK TRAM LOWER TERMINAL ൽ നമ്മളെ കൊണ്ടിറക്കും , ഇറക്കം ഇറങ്ങി വരുമ്പോൾ ആണ് നല്ല ഫീൽ കിട്ടുന്നത്.

HONG KONG PARK , OLD TOWN CENTRAL , HAPPY VALLEY RACE COURSE : ട്രാം ഇറങ്ങി പുറത്തേക്ക് നടന്നാൽ മുന്നിൽ HONG KONG PARK കാണാം ,ആധുനിക സൗകര്യങ്ങളോടു കൂടിയതാണ് ഈ പാർക്ക്. മ്യൂസിയം, റസ്റ്റോറന്റ്, ബൊട്ടാണിക്കൽ ഗാർഡൻ , വെള്ളച്ചാട്ടം , ഗുഹ , BIRD പാർക്ക് എന്നിവയൊക്കെ ഇതിനകത്തുണ്ട്. നടക്കാൻ പറ്റുന്നവർക്കു മാത്രം പറഞ്ഞിട്ടുള്ളതാണ് ഇതിനകത്തേക്കുള്ള എൻട്രി .അത്രക്കും നടക്കാനുണ്ട്, HONG KONG CENTRAL സിറ്റിക്കുള്ളി ലാണ് ഈ പാർക്ക് എന്നതാണ് ഇതിന്റെ പ്രത്യേകത .

OLD TOWN CENTRAL , സിറ്റിക്കുള്ളിൽ ഉള്ള പഴയ ഒരു പ്രദേശം ആണ് , കുറെ നടന്നു കാണാനുണ്ട് ഇവിടം .ഷോപ്പിംഗ് ഏരിയ ആണ് മുഖ്യമായും ഉള്ളത്. POSSESSION STREET ൽ തുടങ്ങി POTTINGER STREET വരെ ആണ് ഏരിയ.

HAPPY VALLEY RACE COURSE , എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഇവിടെ കുതിരയോട്ട മത്സരം ഉണ്ടാവും.HK$10 ആണ് അഡ്‌മിഷൻ ഫീ. HAPPY VALLEY പോകുന്ന ട്രാമിൽ കേറി ഇവിടേക്ക് എത്താം .ചെറിയ എൻട്രി ഫീ ആയതു കൊണ്ട് നല്ല തിരക്കാണ് ഇവിടെ .

LANTAU ISLAND , TIAN TAN BUDDHA , PO LIN MONASTERY, NGONG PING 360 : HONG KONG ലെ ഒരു ദ്വീപ് ആണ് LANTAU ISLAND , ഇവിടെയാണ് CABLE CAR ഉള്ളത് , LANTAU ISLAND ൽ പോകാൻ കേബിൾ കാർ ആണ് ടൂറിസ്റ്റുകൾ ഉപയോഗിക്കുന്നത് .

NGONG PING 360 എന്നാണ് കേബിൾ കാർ അറിയപ്പെടുന്നത്. HONG KONG മെട്രോ സ്റ്റേഷനിൽ നിന്നും വേണം ഇവിടേക്ക് പോകാൻ , മെട്രോയിൽ TUNG CHUNG ലൈനിൽ വേണം പോകാൻ, വഴി തെറ്റാൻ സാധ്യതയില്ല, അവിടെയുള്ള രണ്ടു മെട്രോ ലൈനിൽ ഒരെണ്ണം എയർപോർട്ട് എക്സ്പ്രസ്സ് ആണ് . TUNG CHUNG ൽ ഇറങ്ങി കുറച്ചു നടന്നു കേബിൾ കാർ സ്റ്റേഷനിൽ ചെന്ന് ടിക്കറ്റ് എടുക്കണം. നല്ല ക്യൂ ഉണ്ടാവും, എട്ടു പേർക്ക് ഇരിക്കാവുന്ന ക്യാബിൻ ആണ് കേബിൾ കാറിൽ ഉള്ളത് . രണ്ടു ടൈപ്പ് ക്യാബിൻ ഉണ്ട് , നോർമൽ ക്യാബിൻ പിന്നെ ക്രിസ്റ്റൽ ക്യാബിൻ, ക്രിസ്റ്റൽ ക്യാബിൻ എന്നാൽ താഴെ ഗ്ലാസ് ആണ്. അതിൽ പോകുമ്പോ നമ്മുടെ കാലിനടിയിൽ ഉള്ള കാഴ്ചകൾ വരെ കാണാം .അതിനു ചാർജ് കൂടുതൽ ആണ് . Single Trip Standard Cabin HKD 145 , Crystal Cabin HKD 200 ആണ് .Round Trip HKD 210, 290 ആണ് റേറ്റ്.തിരിച്ചു വരുമ്പോൾ ബസ്സിന്‌ വന്നാൽ വേറെ എക്സ്പീരിയൻസ് ആയിരിക്കും.കാട്ടിനുള്ളിലൂടെയുള്ള യാത്ര അനുഭവിക്കാം.ഇതിൽ യാത്ര ചെയ്തിട്ടില്ലാത്തവർക്ക് നല്ലരു അനുഭവം ആയിരിക്കും.അതിനകത്തു കയറിയാൽ അവിടെയുള്ള ഫോട്ടോഗ്രാഫർ ഫോട്ടോ എടുക്കും, ആ ഫോട്ടോസ് യാത്രയുടെ അവസാനം അവിടെ ഉള്ള ഷോപ്പിൽ നിന്ന് വാങ്ങാം , NGONG PING 360 യുടെ നല്ല ഫ്രെയിം വെച്ചു ഡെക്കറേറ്റ് ചെയ്തിട്ടുള്ളതായിരിക്കും ഫോട്ടോസ് .കേബിൾ കാർ നീങ്ങി തുടങ്ങിയാൽ കാഴ്ചകൾ ആരംഭിക്കുകയായി , ആദ്യം കടലിനു മുകളിൽ കൂടിയാണ് പോകുന്നത് , അന്നേരം HONG KONG AIRPORT ന്റെ കിടിലൻ വ്യൂ കിട്ടും. അത് കഴിഞ്ഞു നേരെ എത്തുന്നത് Lantau Island ലെ കാടുകൾക്കു മുകളിലൂടെയാണ്. 6 കിലോ മീറ്ററോളം ദൂരത്തിൽ 25 മിനിറ്റോളം യാത്ര ഉണ്ട് ഇതിൽ. യാത്ര കഴിഞ്ഞു പുറത്തോട്ടിറങ്ങിയാൽ എത്തുന്നത് NGONG PING വില്ലേജിലേക്കാണ് .

NGONG PING VILLAGE : മനോഹരമായ കാഴ്ചകൾ ആണ് ഇവിടെ, ഷോപ്പുകളും RESTAURANT കളും ഉണ്ട്. വില്ലേജിലൂടെ കുറച്ചു നടന്നാൽ 34 മീറ്റർ ഉയരമുള്ള ബുദ്ധൻറെ പ്രതിമ കാണാം, TIAN TAN BUDDHA എന്നാണ് ഇത് അറിയപ്പെടുന്നത് ,കേബിൾ കാറിൽ വരുമ്പോഴും ഇത് കാണാൻ പറ്റും .പ്രതിമയുടെ അടുത്തേക്ക് 268 പടവുകൾ കയറി വേണം പോകാൻ .അവിടേക്ക് കയറി മുകളിലെ കാഴ്ചകൾ കണ്ടു തിരിച്ചിറങ്ങി , അതിന്റെ അടുത്തായിട്ടാണ് PO LIN MONASTERY. HONG KONG ലെ പ്രധാനപ്പെട്ട ബുദ്ധന്മാരുടെ മഠം ആണ് അത്. അതിന്റെ മുന്നിൽ പ്രാർത്ഥിക്കുന്ന കുറെ ആൾക്കാരെയും കാണാം .അവര് കത്തിച്ചു വെച്ചിരിക്കുന്ന തിരികൾക്ക് നമ്മുടെ നാട്ടിലെ ചന്ദന തിരികളേക്കാൾ ഭയങ്കര വലിപ്പം ആണ്. WISDOM PATH എന്ന ഒരു സംഭവവും അതിനടുത്തായിട്ടുണ്ട് .

HONG KONG ISLAND ലെ മിക്ക പ്രദേശങ്ങളും കവർ ചെയ്തതിനു ശേഷം താമസം TST ( Tsim Sha Tsui ) ലേക്ക് മാറ്റി. CAUSEWAY BAY പോലെ തിരക്കേറിയ പ്രദേശം ആണ് TST. അവിടെയുള്ള പ്രധാനപ്പെട്ട ഒരു ബിൽഡിംഗ് സമുച്ചയം ആണ് Chungking Mansions . 17 നിലകളിൽ ആയി 5 ബ്ലോക്ക് ഉള്ള ബിൽഡിംഗ് ആണ് , ഏറ്റവും കൂടുതൽ ഗസ്റ്റ് ഹൗസ് , ഹോസ്റ്റൽസ് എന്നിവയൊക്കെ ഉള്ളത് ഇവിടെയാണ് .ഏറ്റവും കുറഞ്ഞ നിരക്കിൽ റൂം വേണമെങ്കിൽ ഇവിടെ പോയാൽ മതി. ഇവിടെ പോയാൽ ഇന്ത്യക്കാരെയും മറ്റു അയൽ രാജ്യക്കാരെയും കണ്ടുമുട്ടാം .ഇവരാണ് അവിടെ ഉള്ളവരിൽ കൂടുതലും.താഴത്തെ നിലയിൽ കച്ചവട സ്ഥപനങ്ങളും മുകൾ നിലയിൽ ഒക്കെ താമസ സൗകര്യവും ആണ്,വളരെ പഴയ ബിൽഡിംഗ് ആണ്, ഇവിടേക്ക് കേറുമ്പോൾ തന്നെ റൂം വേണോ എന്ന് ചോദിച്ചു കുറെ പേര് വരും ,അവരുടെ കയ്യിൽ ചെന്ന് ചാടരുത് . റൂം നമ്മൾ ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ തന്നെ അതിൽ പ്രത്യേകം പറഞ്ഞിട്ടുള്ള കാര്യമാണ് ഇത് . ഇവിടെയുള്ള താമസം സേഫ് ആണ്, പിന്നെ എന്തെങ്കിലും അരുതാത്തത് കണ്ടാൽ നമ്മൾ മൈൻഡ് ചെയ്യാതെ പോകുക . ഇവിടെ ലിഫ്റ്റിൽ കേറുക എന്നതാണ് വലിയ പ്രയാസം. ഓരോ ബ്ലോക്കിലേക്കും രണ്ടു ലിഫ്റ്റ് വീതം ഉണ്ടാവും .നീണ്ട ക്യൂ ആയിരിക്കും ഉണ്ടാവുക.ഒരു ലിഫ്റ്റ് 3.5.7 തുടങ്ങിയ ഒറ്റ നമ്പർ ഉള്ള നിലകളിലേക്കും മറ്റേത് 4,6,8 എന്ന ഇരട്ട നമ്പർ ഉള്ള നിലകളിലേക്കും ആണ് . ലിഫ്റ്റിനുള്ളിൽ എന്ത് നടന്നാലും അത് താഴെയുള്ള ലിഫ്റ്റ് എൻട്രൻസ് ഫ്ലോറിൽ ഉള്ള TV യിൽ കാണും. ഇതിൽ ഒരു ലിഫ്റ്റ് കേടായാൽ പിന്നത്തെ കാര്യം പറയണ്ട.നീണ്ട ക്യൂ ആയിരിക്കും.

റൂം ചെക്ക് ഇൻ ചെയ്തു , ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ഉള്ള റൂം അല്ല കിട്ടിയത്.കുഴപ്പമില്ലാത്തത് കൊണ്ട് തർക്കിക്കാൻ പോയില്ല , ഇന്ത്യക്കാർ ആണ് മിക്ക റിസെപ്ഷനിലും . പുറത്തേക്കിറങ്ങുമ്പോൾ എപ്പോഴും പാസ്പോര്ട്ട് കയ്യിൽ കരുതുക. ചെക്കിങ് കാര്യമായി ഉണ്ടാവും. താഴത്തെ നിലയിൽ ഇഷ്ടം പോലെ ഇന്ത്യൻ പാകിസ്താനി റെസ്റ്റോറന്റ് ഉണ്ട്. ഫുഡ് സ്വന്തം റിസ്കിൽ മാത്രം വാങ്ങി കഴിക്കുക. കാരണം അത് വഴി എപ്പോ പോയാലും സെയിം ഫുഡ് അത് പോലെ ഉണ്ടാവും.ഗ്ലാസ് ബോക്സിൽ ഡിസ്പ്ലേ ആക്കി വെച്ചിട്ടുണ്ടാകും എല്ലാം.ഇന്നുണ്ടാക്കിയതാണോ അതോ പഴയതാണോ എന്നൊന്നും പറയാൻ പറ്റില്ല . ഉച്ചക്ക് ശേഷം സിറ്റി കാണാൻ ഇറങ്ങി. തൊട്ടടുത്തുള്ള Kowloon Park ലേക്ക് വിട്ടു , 13 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന പാർക്ക് ആണ് ഇത്. അതിനു തൊട്ടടുത്തായിട്ടാണ് Kowloon Masjid and Islamic Centre, HONG KONG ൽ ആകെയുള്ള 6 മുസ്ലിം പള്ളികളിൽ INDIA , PAKISTAN, BANGLADESH തുടങ്ങിയ രാജ്യത്തു നിന്നുള്ളവർ ആശ്രയിക്കുന്ന പള്ളിയാണിത്. ബാക്കി പള്ളികളിൽ ചൈനീസ് ആൾക്കാർ ആയിരിക്കും അധികം. Kowloon Park ൽ ഉള്ള ഒരു അട്ട്രാക്ഷൻ ആണ് Avenue of Comic Stars . കാർട്ടൂൺ കഥാപാത്രങ്ങളുടെ കുറച്ച ശില്പങ്ങൾ അവിടെ ഉണ്ട്, വേറെ പ്രതേകിച്ചു ഒന്നും ഇല്ല, പിന്നെ ചെറിയ രീതിയിൽ ഉള്ള BIRD PARK ഇതിനകത്തുണ്ട് .അവിടുന്ന് പുറത്തിറങ്ങി MTR പിടിച്ചു സ്ട്രീറ്റ് മാർക്കറ്റിലേക്ക് പോയി , പ്രധാനപ്പെട്ട സ്ട്രീറ്റ് മാർക്കറ്റുകൾ ആണ്.

Ladies’ Market : മുഖ്യമായും സ്ത്രീകൾക്കുള്ള ഷോപ്പിംഗ് ഏരിയ ആണ്, റോഡിൻറെ രണ്ടു സൈഡിലും TENT പോലെ കെട്ടിയിട്ടാണ് കച്ചവടം.ചെറിയ വിലക്കൊക്കെ സാധങ്ങൾ കിട്ടും. Flower Market : പ്രതേകിച്ചു പറയേണ്ടല്ലോ, പൂക്കളുടെ കുറെ വില്പന ശാലകൾ ഉണ്ടിവിടെ. Goldfish Market : അലങ്കാര മൽസ്യങ്ങൾ വിൽക്കുന്ന സ്ഥലം ആണ്. ചെറിയ പാക്കറ്റുകളിൽ വെള്ളം നിറച്ചു മീനിനെ അതിൽ ഇട്ടിട്ടുണ്ടാവും . Temple Street Night Market : രാത്രി മാത്രം പ്രവർത്തിക്കുന്ന മാർക്കറ്റ് ആണ് ഇത്.നല്ല തിരക്കുള്ള ഏരിയ കൂടിയാണ് . Dolphin Sunset : സൂര്യാസ്തമയം കാണാൻ താല്പര്യം ഉള്ളവർക്ക് പോകാൻ പറ്റിയ സ്ഥലം ആണ് Dolphin Sunset, KOWLOON PARK ന്റെ പിറകു വശത്തായിട്ടും China Ferry Terminal ലേക്ക് പോകുന്ന വഴിക്കടുത്തായിട്ടും ആണ് ഈ സ്ഥലം Mainland China ലേക്ക് പോകുന്ന ഫെറി സർവീസ് ഇവിടെ നിന്നാണ് ഉള്ളത് .

International Commerce Centre (ICC) : HONG KONG ലെ ഉയരം കൂടിയ ബിൽഡിങ്ങുകളിൽ ഒന്നാം സ്ഥാനത്തുള്ള ബിൽഡിംഗ് ആണ് ഇത്.സമുദ്ര നിരപ്പിൽ നിന്നും 490 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ബിൽഡിങ്ങിൽ വാണിജ്യ സ്ഥാപനങ്ങളും ആഡംബര താമസ സൗകര്യങ്ങളും രണ്ടു 6 സ്റ്റാർ ഹോട്ടലുകളും ഉള്ളതാണ് .

SKY 100 : 108 നിലകൾ ഉള്ള ഈ ബിൽഡിങ്ങിൽ 100 ആം നിലയിൽ നിന്നും HONG KONG ന്റെയും വിക്ടോറിയ ഹാര്ബറിന്റെയും 360 ഡിഗ്രി കാഴ്ചകൾ കാണാം .ഒരു മിനിറ്റു കൊണ്ട് നൂറാം നിലയിൽ എത്തുന്ന ഹൈ സ്പീഡ് ലിഫ്റ്റ് ആണ് ഇവിടെ ഉള്ളത് . HKD188 ആണ് ടിക്കറ്റ് ചാർജ് , ഫസ്റ്റ് ഫ്ലോറിൽ ടിക്കറ്റ് കൗണ്ടറും സെക്കന്റ് ഫ്ലോറിൽ എൻട്രൻസും ആണ്.

Ocean Park : Hong Kong ലെ animal theme park and amusement park കൂടിയാണ് Ocean Park . ഒരു ദിവസം മുഴുവൻ ചെലവഴിക്കാനുള്ള വക ഇതിനകത്തുണ്ട്. ഞാൻ പോയപ്പോൾ ഭയങ്കര തിരക്കായിരുന്നു.ടിക്കറ്റിന്റെ കൂടെ FAST TRACK ടിക്കറ്റ് കൂടി എടുത്തു കയറുന്നതാവും നല്ലത്.കുറച്ചു ചിലവാകുമെങ്കിലും പാർക്ക് മൊത്തം EXPLORE ചെയ്യാം. ആകെ അഞ്ചു മിനിറ്റ് മാത്രം ഉള്ള റൈഡുകൾക്കു ഒരു മണിക്കൂറോളം ക്യു നിക്കേണ്ടി വരും. പാർക്കിനകത്തു പ്രവേശിച്ചു കേബിൾ കാർ കയറി വേണം മെയിൻ ഏരിയയിലേക്ക് പോകാൻ. ഇടവിട്ട് നടക്കുന്ന ഡോൾഫിൻ ഷോ ഉണ്ടാവും. OCEAN TOWER ൽ കയറി 360 വ്യൂ കാണാം.കുറെ പേർക്ക് ഒന്നിച്ചു കേറാം എന്നുള്ളത് കൊണ്ട് ഇവിടെ വലിയ തിരക്കായാലും പ്രശ്നമില്ല . നോർമൽ ടിക്കറ്റ് റേറ്റ് 480 HKD , ഫാസ്റ്റ് ട്രാക്ക് ആഡ് ചെയ്യാൻ 280 HKD ആവും. പാർക്കിനകത്തേക്ക് പുറമെയുള്ള ഫുഡ്‌സ് ALLOWED അല്ല, എന്നാലും അതിനകത്തുള്ള ഫുഡിനോക്കെ ഭയങ്കര വിലയാണ് താനും.ഒരു കുപ്പി വെള്ളത്തിന് പുറമേയുള്ളതിന്റെ നാലിരട്ടിയാണ് വില .

വേറൊരു തീം പാർക്ക് ആണ് Disneyland , ഇവിടെ കുറച്ചു EXPENSIVE ആണ് Ocean Park നെ അപേക്ഷിച്ചു നോക്കുമ്പോൾ.
പിറ്റേ ദിവസം TST ഏരിയ നടന്നു കാണാൻ തീരുമാനിച്ചു.Tsim Sha Tsui Promenade ആണ് ഇതിനു പറ്റിയ ഏരിയ ,

Avenue of Stars : കുറച്ച സിനിമാ താരങ്ങളുടെ പ്രതിമകൾ ആണ് ഇവിടെ ഉള്ളത് , ബ്രൂസ് ലീ പ്രതിമ ആണ് മെയിൻ അട്ട്രാക്ഷൻ , ഇപ്പൊ ഇത് അടച്ചിട്ടിരിക്കുകയാണ്, അവിടുത്തെ മൊത്തം പ്രതിമകളെയും Garden of Stars ലേക്ക് മാറ്റിയിട്ടുണ്ട്.ഒരു പത്തു മിനിറ്റ് കൊണ്ട് കണ്ടു തീർക്കാവുന്ന സംഭവങ്ങളെ ഇവിടെ ഉള്ളൂ,

Hong Kong Cultural Centre : വല്ലപ്പോഴും അവിടെ സംഘടിപ്പിക്കാറുള്ള ഡാൻസ്, നാടകം തുടങ്ങിയവയ്ക്കുള്ള വേദി ആണിത് .

Hong Kong Space Museum : വലിയ ഒരു മുട്ടയുടെ തോടിന്റെ പകുതി കമിഴ്ത്തി വെച്ച പോലെയുള്ള ബിൽഡിങ് ആണിത്. സ്പേസ് മ്യൂസിയം കൂടാതെ ഇവിടെ ഇടവിട്ട സമയങ്ങളിൽ നടക്കുന്ന ചില പ്രദർശനങ്ങൾ ഉണ്ട്.180 ഡിഗ്രി ഉള്ള സ്‌ക്രീനിൽ കാണിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത .

HARBOUR CITY : TST ഫെറി സ്‌റ്റേഷന്റെ അടുത്തുള്ള ഷോപ്പിംഗ് മാൾ ആണിത്, ഇതിന്റെ അപ്പർ ഡെക്കിൽ കേറി ഫോട്ടോ ഒക്കെ എടുക്കാം , വിക്ടോറിയ ഹാര്ബറിന്റെ നല്ല വ്യൂ ബാക് ഗ്രൗണ്ട് ആയി കിട്ടും .

Golden Bauhinia Square : വാൻ ചായ് ഫെറി ടെർമിനലിന്റെ അടുത്തായിട്ടാണ് ഈ സ്ഥലം , Golden Bauhinia എന്ന ശിൽപം അറിയപ്പെടുന്നത് HONG KONG ന്റെ എംബ്ലം എന്ന പേരിൽ ആണ് . HONG KONG പതാകയിൽ Golden Bauhinia യുടെ മുകളിൽ നിന്നുള്ള വ്യൂ ആണുള്ളത് .

തിങ്കളാഴ്ച ആണ് റിട്ടേൺ ഫ്ലൈറ്റ് ആകെ ബാക്കിയുള്ളത് ഒരു ദിവസം , ഞായറാഴ്ച്ച ആയതു കൊണ്ട് സിറ്റിയിൽ ഉള്ള കറക്കം നടക്കില്ല, നല്ല തിരക്കക്കായിരിക്കും. ഏതെങ്കിലും ഒരു ദ്വീപിലേക്ക് പോകാൻ പ്ലാൻ ചെയ്തു , അതാവുമ്പോൾ തിരക്കുണ്ടാവില്ല .നേരെ CENTRAL FERRY PIER ലേക്ക് .Park Island ആയിരുന്നു ലക്‌ഷ്യം .CENTRAL FERRY PIER 2 വിൽ നിന്നാണ് അവിടേക്ക് പോകുന്ന സ്പീഡ് ബോട്ട് ഉള്ളത് . അര മണിക്കൂർ യാത്ര ഉണ്ട് ഇവിടേക്ക് ,ഇവിടേക്ക് പോകുമ്പോൾ ഒക്‌ടോപ്‌സ്‌ കാർഡിൽ ആവശ്യമുള്ള ബാലൻസ് ഉണ്ടെന്ന് ഉറപ്പു വരുത്തണം .27 HKD ആണ് വൺ വേ ട്രിപ്പ് ചാർജ്. തിരിച്ചു വരുമ്പോൾ കാർഡിൽ ബാലൻസ് ഇല്ലെങ്കിൽ പണിയാകും , അവിടെ റീചാർജ് ചെയ്യാനുള്ള സ്ഥലം ഇല്ല. ഓരോ മണിക്കൂറിലും ആണ് ബോട്ട് സർവീസ് ഉള്ളത് . വലിയ ഒരു സ്പീഡ് ബോട്ടിൽ ആണ് അവിടേക്കുള്ള യാത്ര . Ma Wan Island എന്നാണ് ഇതിൻറെ ശരിക്കുള്ള പേര് . ഒരു പ്രൈവറ്റ് ഹൗസിങ് എസ്റ്റേറ്റിന്റെ കീഴിൽ ഒറ്റ പ്രോജെക്ടിൽ നിർമിച്ച കുറെ RESIDENTIAL ബിൽഡിങ്ങുകൾ ആണ് ഇവിടെ ഉള്ളത് , പിന്നെ ചെറിയ ഒരു ബീച്ചും ഉണ്ട്, ഇവിടുത്തെ മെയിൻ അട്ട്രാക്ഷൻ NOAH’S ARK എന്ന തീം പാർക്ക് ആണ്. റൈഡുകൾ ഒന്നും ഇവിടെ ഇല്ല . Noah’s ark, Nature garden , Solar tower എന്നിവ ഉൾപ്പെട്ട ഒരു ഏരിയ ആണിത്.

NOAH’S ARK : നോഹയുടെ പെട്ടകം എന്ന തീം ആസ്പദമാക്കി നിർമിച്ച ഒരു പ്രൊജക്റ്റ് ആണിത്. നോഹയുടെ പെട്ടകത്തിൽ കയറിയ മൃഗങ്ങളുടെ പ്രതിമകൾ ആണ് ഇവിടുത്തെ കാഴ്ചകൾ .കപ്പലിന്റെ ആകൃതിയിൽ ഉള്ള ബിൽഡിങ്ങിൽ മൂന്നാം നിലയിൽ ഹോട്ടൽ ആൻഡ് റിസോർട് ആണ് . ബാക്കി രണ്ടു നിലകളിൽ ആയി എഡ്യൂക്കേഷണൽ ആവശ്യങ്ങൾക്കുള്ള കുറെ സംഭവങ്ങൾ അറേഞ്ച് ചെയ്തു വെച്ചിട്ടുണ്ട്. 180 GREAT FLOOD THEATRE ൽ ഉള്ള പ്രദർശനം ആണ് ഒരു ആകർഷണം. 180 ഡിഗ്രി സ്‌ക്രീനിൽ ആണ് ഇത് പ്രദർശിപ്പിക്കുന്നത്.
നോഹയുടെ പെട്ടകത്തിൻറെ കഥ VIRTUAL EFFECTS ഉൾപ്പെടുത്തി ആണ് കാണിക്കുന്നത്. നല്ലൊരു അനുഭവം ആണിത്. FUTURE ARK THEATRE ലും ഇത് പോലെ പ്രദർശനം ഉണ്ട് . HKD 168 ആണ് ടിക്കറ്റ് ചാർജ് , ഇവിടുത്തെ ടിക്കറ്റ് എടുത്താൽ മാത്രമേ SOLAR TOWER ലേക്ക് പ്രവേശനം ഉള്ളൂ . SOLAR TOWER പാർക്കിന്റെ പുറത്താണ് . NOAH’S ARK നിന്നും പുറത്തിറങ്ങി കുറച്ചു ദൂരം നടന്നു വേണം ഇവിടേക്ക് പോകാൻ . സൂര്യ നിരീക്ഷണം ആണ് ഇവിടെ നടക്കുന്നത് . അവിടുത്തെ കാഴ്ചകൾ ഒക്കെ കണ്ടു തിരിച്ചു വന്നു. സന്ദർശകർ ഒക്കെ കുറവായിരുന്നു അവിടേക്ക് .

Discovery Bay : Lantau Island ന്റെ ഒരു വശത്തുള്ള ടൂറിസ്റ്റ് സ്പോട് ആണ് ഇവിടം. വലിയൊരു ബീച്ചും ഡൈനിങ്ങ് , ട്രെക്കിങ്ങ് തുടങ്ങിയ എല്ലാത്തിനും പറ്റിയ ഒരിടം ആണിത് .ഹോട്ടലുകളും നിരവധി റെസ്റ്റോറന്റുകളും ഇവിടെ ഉണ്ട്.തിരക്കിൽ നിന്ന് ഒഴിഞ്ഞു മാറി സമയം ചിലവഴിക്കാൻ പറ്റിയവർക്കുള്ള ബെസ്ററ് ഓപ്ഷൻ ആണിത്.
Disney Land ൽ നിന്നുള്ള fireworks ഇവിടെ നിന്ന് കാണാൻ പാട്ടും.Central Ferry Pier 3 ൽ നിന്നാണ് ഇവിടേക്കുള്ള ബോട്ട് പിടിക്കേണ്ടത് . HKD 46 ആണ് സിംഗിൾ വേ ചാർജ് , ഓരോ അരമണിക്കൂറിലും ഇവിടേക്ക് ബോട്ട് സർവീസ് ഉണ്ട് . PARK ISLAND, DISCOVERY BAY ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാം.

ആ ദിവസത്തോടു കൂടി HONG KONG ലെ പരിപാടികൾ ഒക്കെ തീർത്തു മടക്ക യാത്രക്ക് റെഡിയായി . പിറ്റേ ദിവസം ഉച്ചയ്ക്കായിരുന്നു ഫ്ലൈറ്റ്. ലേറ്റ് ആയത് കാരണം ടാക്സിയിൽ ആയിരുന്നു എയർപോർട്ട്ലേക്ക് പോയത്. ടാക്സിയിൽ പോകുമ്പോൾ ഇപ്പോഴും റേറ്റ് ചോദിച്ച തന്നെ കേറണം. പല ഡ്രൈവർമാരും പല റേറ്റ് ആണ് പറയുന്നത്. 280 HKD ആണ് മാക്സിമം . ഞാൻ ആദ്യം ചോദിച്ച ആൾ 350 പറഞ്ഞപ്പോൾ അയാളെ ഒഴിവാക്കി വിട്ടു. എയർപോർട്ടിൽ എത്തിയപ്പോൾ മീറ്ററിൽ 230 മാത്രമേ ആയുള്ളൂ, ബാക്കി അവർ എന്തൊക്കെയോ പിടിച്ചു ഞെക്കി അവര് പറഞ്ഞ 280 ലേക്ക് എത്തിച്ചു. ബാക്കിയുള്ള പൈസ കൊണ്ട് ചില്ലറ ഷോപ്പിങ്ങും നടത്തി ബോര്ഡിങ് ഗേറ്റിലേക്ക് .

MACAU : HONG KONG നു തൊട്ടടുത്തുള്ളതും ഇവിടെ നിന്ന് ഒരു ദിവസം കൊണ്ട് പോയി വരാവുന്നതും കൂടാതെ ഇന്ത്യക്കാർക്ക് വിസ വേണ്ടാതാത്തതും ആയ ഒരു കൊച്ചു രാജ്യം ആണ് MACAU. ചൂതാട്ടത്തിനു പേര് കേട്ട ഒരിടം ആണിത് , ഇതാണ് ഇവിടുത്തെ പ്രധാന വരുമാനവും. Ruins of St. Paul’s , Fortaleza do Monte , Senado Square , Macau Tower , The Venetian Macao എന്നിവയാണ് മുഖ്യ ടൂറിസ്റ്റ് സ്പോട്ടുകൾ .

HONG KONG ലെ HONG KONG ഐലൻഡിൽ നിന്നും KOWLOON BAY യിൽ നിന്നും ഇവിടേക്ക് പോകാൻ പറ്റും ,അതിനുള്ള ഓപ്ഷൻ ആണ് TurboJet പിന്നെ Cotai waterjet എന്നീ സ്പീഡ് ബോട്ടുകൾ . HONG KONG ഐലൻഡിൽ നിന്നാണെങ്കിൽ Central Ferry Pier 1 ന്റെ അപ്പുറത്തുള്ള Hong Kong Macau Ferry Terminal ൽ നിന്നാണ് ഇവിടേക്കുള്ള സർവീസ് ഉണ്ടാവുക .Sheung Wan എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത് . TurboJet ONE WAY : 205 HKD , TWO WAY 400 HKD ആണ് നോർമൽ ചാർജ് , ചില സമയങ്ങളിൽ ചാർജിൽ വ്യത്യാസം ഉണ്ടാകും . Cotai waterjet ചാർജ് ഇതിനേക്കാൾ കുറച്ചു കുറവാണ് . KOWLOON BAY യിൽ നിന്നാണ് പോകുന്നതെങ്കിൽ China Ferry Terminal നിന്നാണ് പോകേണ്ടത് . രണ്ടിടത് നിന്നും ചാർജുകൾ ഏകദേശം ഒരുപോലെയാണ്.

TIPS : ഇന്ത്യയിൽ നിന്നും Hong Kong ലേക്ക് പോകുന്നവർ കറൻസി HKD ചേഞ്ച് ചെയ്തു കൊണ്ട് പോകുക .1 HKD = 8.5 INR
അവിടുത്തെ മണി എക്സ്ചേഞ്ചിൽ നിന്നും മാറ്റി വാങ്ങുന്നവർ ഒരിടത്തു നിന്നും റേറ്റ് കേട്ട് മാറ്റാതെ വേറെ എക്സ്ചേഞ്ചിൽ നിന്നും റേറ്റ് ചോദിക്കുക. നല്ല വ്യത്യാസം ഉണ്ടാകും .

ഇന്ത്യൻ ഭക്ഷണം നോർത്ത് ഇന്ത്യൻ ടൈപ്പ് മാത്രേ കിട്ടൂ , നല്ല വിലയും ഉണ്ടാവും , അതിനേക്കാൾ ബെറ്റർ ആണ് KFC, JOLLIBEE, Mc DONALDS പോലെയുള്ളവ , Mc DONALDS ൽ ഓർഡർ ചെയ്യുന്നത് കൗണ്ടറിൽ പോയിട്ടല്ല , അവിടെയുള്ള ടച്ച് സ്‌ക്രീനിൽ ആവശ്യമുള്ള ഐറ്റംസ് അടിച്ചു കൊടുത്ത ഓക്കേ ചെയ്താൽ പ്രിന്റ് ഔട്ട് വരും , അതുമായി കൗണ്ടറിൽ പോയി പണമടച്ചു വെയിറ്റ് ചെയ്യുക .ഓർഡർ റെഡി ആയാൽ സ്‌ക്രീനിൽ കാണിക്കും . OCTOPUS കാർഡിൽ നിങ്ങൾക്ക് ആവശ്യമുള്ള പണം നിറക്കാം, TRANSPORTATIONൽ മാത്രമല്ല ഏകദേശം എല്ലാ ഷോപ്പിലും സൂപ്പർമാർകെറ്റുകളിലും അത് ഉപയോഗിക്കാൻ പറ്റും.

ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ LAYOVER ടൈം കുറഞ്ഞത് നോക്കി എടുക്കുക , പോകാൻ ഉദ്ദേശിക്കുന്നതിന്റെ 15 – 30 ദിവസം മുൻപെങ്കിലും ടിക്കറ്റ് എടുക്കാൻ ശ്രമിക്കുക . നല്ലൊരു തുക അതിലൂടെ ലഭിക്കാൻ പറ്റും . ഹോട്ടൽ അല്ലെങ്കിൽ ഗസ്റ്റ് ഹൗസ് ബുക്കിംഗ് ചെയ്യുന്നവർ ഇന്റർനാഷണൽ ബുക്കിംഗ് SITES ഉപയോഗിക്കുക . പോകുന്നതിനു ഒരു മാസം മുൻപേ ഫ്രീ ക്യാന്സലേഷൻ ഉള്ള റൂംസ് ബുക്ക് ചെയ്‌താൽ നല്ലത് , അതിനേക്കാൾ ബെറ്റർ ഓപ്ഷൻസ് കിട്ടിയാൽ അത് ക്യാൻസൽ ചെയ്യാം .

Hong Kong പെര്മിറ്റിൻറെ കാലാവധി ഇഷ്യൂ ചെയ്ത അന്ന് മുതൽ 6 മാസം വരെയാണ് . വാലിഡിറ്റിക്കുള്ളിൽ എത്ര പ്രാവശ്യം വേണമെങ്കിലും അത് വെച്ച് യാത്ര ചെയ്യാം , MACAO പോലെയുള്ള രാജ്യത്തേക്ക് പോയി തിരിച്ചു Hong Kong ലേക് വരുന്നതിൽ പ്രശ്നമില്ല, PERMIT VALIDITY ആണ് നോക്കേണ്ടത്.

CREDIT CARD OR DEBIT CARD ഉള്ളവരാണെങ്കിൽ KLOOK എന്ന അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക . Play store , App store എന്നിവയിൽ നിന്ന് ഡൌൺലോഡ് ചെയ്യാം . Sight seeing, activities തുടങ്ങിയ പല മേഖലകളിലേക്കും ഉള്ള ടിക്കറ്റ്സ് ഇതിലൂടെ വാങ്ങാം , ഒറിജിൻൽ പ്രൈസ് നെ അപേക്ഷിച്ചു വില കുറവും, ഇതിലൂടെ ടിക്കറ്റ് എടുത്താൽ ക്യു നിൽക്കണ്ട എന്ന ഗുണവും ഉണ്ട്.  KLOOK ലൂടെ ടിക്കറ്റ് എടുത്തവർക്ക് ചില സ്ഥലങ്ങളിൽ ഡയറക്റ്റ് എൻട്രി ഉണ്ട്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply