ഞാൻ കാർത്തിക്…
വിദ്യാർത്ഥി ആണ്…
ഇക്കഴിഞ്ഞ ദിവസം(4/7/2015) തിരുവനന്തപുരം മുതൽ കിളിമാനൂർ വരെ KSRTC TVM ഡിപ്പോയിലെ കോട്ടയം വഴി തൃശ്ശൂർ വാടാനപ്പള്ളി പോകുന്ന RSC886 LSFP യിൽ യാത്ര ചെയ്ത ഒരു അനുഭവം വിവരിക്കാം.
പുറപ്പെട്ടത് മുതൽ തന്നെ അത്ര സുഗമമായിരുന്നില്ല യാത്ര. ഡ്രൈവിങ്ങിൽ അൽപം താൽപര്യം ഉള്ളതിനൊലാകാം ഡ്രൈവറിൽ തന്നെ ആയിരുന്നു ശ്രദ്ധ മുഴുവനും. പുറപ്പെട്ട് 5KM ന് ഉള്ളിൽ തന്നെ ഡീസൽ നിറയ്ക്കാൻ വികൊസ്ഭവൻ ഡിപ്പോയിൽ കയറേണ്ടി വന്നത് ഒരു സാധാരണ സംഭവം മാത്രം.
എന്നാൽ എതിരേ വരുന്ന വാഹനങ്ങളോടുള്ള സമീപനം വളരെ മോശമായിരുന്നു. റോഡിൻ്റെ 90% ഉം ഈ ആനപ്പാപാൻ സ്വന്തമാക്കിയിരുന്നു. പട്ടത്ത് നിർത്തിയപോൾ സ്ടോപ്പിൽ നിന്നും അൽപം മാറിനിന്നവരെ കയറ്റാൻ വിസമ്മതിക്കുകയും പിൻവാതിൽ തുറക്കാതിരിക്കുകയും ചെയ്തു.
EICHER ൻെറ പുതുപുത്തൻ പവർ സ്റ്റീയറിങ്, ഓട്ടോമാറ്റിക് ഡോർ ഒക്ക ഉള്ളതാണ് മേൽപറഞ്ഞ ആനക്കുട്ടി. ഇത്തരം വണ്ടി ഓടിച്ച് ഒട്ടും തന്നെ പരിചയം ഇല്ലെന്ന് നന്നേ ബോദ്ധ്യായി…
അനാവശ്യമായി സ്റ്റീയറിങ് വെട്ടിക്കുന്നതിൽ അദ്ദേഹം അമിതാവേശം കാണിച്ചു. ഡോർ അടഞ്ഞോ എന്ന് പരിശോധിക്കാൻ അല്ലാതെ ഇടത് വശത്തെ കണ്ണാടിയിൽ നോക്കുന്നത് ഒരിക്കൽ പോലും കണ്ടില്ല.
ഇനി അതിസാഹസികമായ യായ്രയിലേക്ക്. പരുത്തിപ്പാറ വരെ നീളുന്ന ONEWAY അദ്ദേഹത്തിൻെറ അമിതാവേശത്തിന് നിയന്ത്രണം നൽകി. ONEWAY തീർന്ന ഉടൻ മുന്നിൽ പോകുന്ന ബസ്സിനെ OVERTAKE ചെയ്യൊൻ ഉള്ള ശ്രമം ആയി. ആ ശ്രമം കണ്ടിട്ടാകാം എതിരേ വന്ന ബൈക്ക് യാത്രക്കാർ വളരെ രസകരമായ രീതിയിൽ അദ്ദേഹത്തെ പരിഹസിച്ചു.
അടുത്ത സംഭവം വെഞ്ഞാറമൂട് സ്റ്റാൻറിൽ ആയിരുന്നു. കൂട്ടം കൂടി നിന്ന കുറേ വിദ്യാർത്ഥികളുടെ നേർക്ക് അപകടകരമായ വേഗത്തിൽ ആനക്കുട്ടി കുതിച്ചു. അപകടം മനസ്സിലായ ഏതാനും കുട്ടികൾ സ്വയം മാറുന്നതിനൊപ്പം കൂട്ടുകാരെ രക്ഷിക്കാനും മറന്നില്ല. അവരുടെ വകയായും പാപ്പാന് കിട്ടി നല്ല അടിപ്പൊളി കമൻറ്.
കുറച്ച് ദൂരം പിന്നിട്ട ശേഷം ഒരു ബൈക്ക് യാത്രക്കാരനെ OVERTAKE ചെയ്തു. നെഞ്ചിടിപ്പോടെ നോക്കിക്കണ്ടതിനാലൊകാം ആ സംഭവത്തിന് മതിയായ വ്യക്തത ഇല്ല.
അവസാന സംഭവം. കിളിമാനൂർ ജംങ്ഷൻ. കിളിമാനൂർ-ആലംകോട് റോഡിൻെറ തുടക്കം.സിഗ്നൽ ഉണ്ടായിട്ടും വളരെ അധികം തിരക്കുള്ള ജംങ്ഷൻ. ചുവന്ന സിഗ്നൽ കണ്ടിട്ടും നിർത്താത്ത ഇദ്ദേഹത്തെ എന്ത് പേരിൽ വിളിക്കണം????? ഒടുക്കം പോലീസ് കൈകാണിച്ച വാശിയിൽ ഒരു SUDDEN BRAKE. എൻെറ വക ഞാനും കൊടുത്തു തരക്കേടില്ലാത്ത ഒരു കമൻറ്.
KSRTC ക് വേണ്ടത് ആണും പെണ്ണും കെട്ട മോഴകളെ അല്ല. തലയെടുപ്പുള്ള കൊംബന്മാരെ ആണ്. അതിന് നല്ല പാപ്പാന്മാർ വേണം.
Thank you for the auspicious writeup. It in reality was a entertainment account
it. Look advanced to more introduced agreeable from you!
However, how could we communicate?