ചിന്നാർ – വാൽപ്പാറ – മലക്കപ്പാറ വഴി എറണാകുളത്തേക്ക് ഒരു ബൈക്ക് യാത്ര..

യാത്രാവിവരണം – അജോ ജോർജ്ജ്. സഹയാത്രികർ – സക്കീർ വി., അരുൺ ഉല്ലാസ്.

ഫേസ് ബുക്കിൽ നിന്നും നീണ്ട 18 ദിവസത്തെ അവധി. കുറെ എഴുതുവാനും കുറച്ചു യാത്രകളുമായി ഒരു 18 ദിവസം…മൊബൈലും ഓഫ്‌ ചയ്തു,ലാൻഡ്‌ ഫോണും കട്ട്‌ ചയ്തു ഒരു ഒളിച്ചോട്ടം…എന്തിൽ നിന്നും എന്ന് ചോദിച്ച എന്നിൽ നിന്നും എന്ന് തന്നെ പറയേണ്ടിവരും….പക്ഷെ ഈ പതിനെട്ടു ദിവസത്തെ ഒളിച്ചോട്ടത്തിന് മുൻപ് ഞാൻ ഒരു യാത്ര നടത്തി…കാടിന്റെ കൂട്ടുകാരാൻ സക്കീർ മുത്തിന്റെ കൂടെ….ഇടക്ക് വച്ച് നമ്മുടെ അരുണും…ജീവനുള്ള ഫോട്ടോയുടെ കൂട്ടുകാരാൻ …ഞാൻ കണ്ടതിൽ വച്ച് നല്ലൊരു ഫോട്ടോ ഗ്രാഫെർ… അവരുമായി നടത്തിയ ഒരു കൊച്ചു യാത്ര… “മലക്കപ്പാറയിൽ മരം കത്തണ കണ്ടിട്ടുണ്ടോ….അതും നട്ട പാതിരക്ക്….ഞങ്ങൾ കണ്ടിട്ടുണ്ട്….ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ കാഴ്ച….പറയാം ആ കഥ…ഫോട്ടോസ് കുറവാണു ഷമിക്കണം….കഥ തുടങ്ങട്ടെ…

route:-എറണാകുളം, അടിമാലി, മുന്നാർ, ചിന്നാർ, വാൽപ്പാറ, മലക്കപ്പാറ, വാഴച്ചാൽ, എറണാകുളം..” bike:-unicorn160 (സക്കീർ ഭായിയുടെ സ്വന്തം പുലി).

യാത്രികർകെല്ലാം ഒറ്റ ച്യോദ്യമേ ഒള്ളു…”എന്താ പരുപാടി…എന്താ പ്ലാൻ” ഈ ഒരു ചോദ്യവുമായി സക്കീർ എന്റെ മുന്നിൽ അവതരിച്ചു.അവതരിച്ച സമയം വൈകുനേരം മുന്ന് മണി….അഞ്ചു മണിക്ക് വിടാം…അല്ലേ…ഒറ്റ ഉത്തരം “പിന്നലാതെ…വിട്ടേക്കാം…എന്റെ ബൈക്ക് പണി മുടക്കിയതുകൊണ്ട് സക്കിരിന്റെ വണ്ടിയിലാണ്‌ യാത്ര…ആറു മണിയോടെ യാത്ര തുടങ്ങി…നേരെ മുന്നാർ….അടിമാലി ആയതേ ഒള്ളു…തണുപ്പ് തുടങ്ങി…എവിടെയോ മഴ പെയ്യുന്നുണ്ട്…അടിമാലിയിൽ നിന്നും ഭക്ഷണോം കഴിച്ച് നേരെ മുന്നാർ…രാത്രി ഒരു പത്തുമണി കഴിഞ്ഞു കാണും….ചുരം കയറുംതോറും തണുപ്പ് കൂടി കൂടി വരുന്നുണ്ട്…കോട മഞ്ഞും ഉണ്ട്…മുന്നാർ അടുത്തപോഴേക്കും വിറച്ചു തുടങ്ങി എന്നതാണ് സത്യം…തെളിഞ്ഞ ആകാശമാണ്…….വെള്ളികുത്തുകൾ കൊണ്ട് നിറഞ്ഞ ആകാശം….ചെറുതും വലുതുമായ വെള്ളി കുത്തുകൾ….ഇത്രയും നക്ഷത്രങ്ങൾ കൊണ്ട് നിറഞ്ഞ ആകാശം ഞാൻ ആദ്യമായി കാണുകയാണ്…മനോഹരം…എന്നലാതെ ഒന്നും പറയാനില്ല….സമയം പതിനൊന്നു കഴിഞ്ഞു കാണും…ഇനി ചിന്നാർ…

നേരെ ചിന്നാർക്ക്….വളവും തിരിവുകളും ഉള്ള വഴി….രാത്രി എന്തായാലും അനയിറങ്ങും…ഉറപ്പാണ്‌…ഓരോ വളവു കഴിയുമ്പോഴും പടയപ്പാ എന്നാ ഓമനപേരിൽ വിളിക്കുന്ന ആനയെ പ്രതീക്ഷിക്കുന്നുനുണ്ട്…ഓരോ വളവിലും അവനെ ഞങ്ങൾ പ്രതീക്ഷിച്ചു..ഇരുട്ടിന്റെ മറപറ്റി അവൻ കാണും എവിടെയോ…അവൻ ഉണ്ട്…അത് ഉറപ്പാണ്‌…ചിന്നാറിനോട് അടുക്കുംതോറും ചൂട് കൂടി വരുന്നുണ്ട്…അങ്ങിനെ രാത്രി ഒന്നരയോടെ ചിന്നാർ…..റൂം നേരത്തെ വിളിച്ചു പറഞ്ഞിരുന്നു…അന്ന് അവിടെ താമസം…

പിറ്റേന്ന് ഒരു ഒൻപതു മണിയോടെ ചിന്നാർ വിട്ടു…ചൂട് അസഹ്യം എന്ന് പറയാതെ വയ്യ…കത്തുന്ന ചൂട് എന്നൊക്കെ കേട്ടിട്ടില്ലേ…അതുതന്നെ…നേരെ വാൽപ്പാറ..ചൂടിന്റെ കാഠിന്യം പറയാതെ വയ്യ….ആളിയാർ കവാടത്തിനു മുൻപ് ഒരു പാലം ഉണ്ട്…മങ്കി ഫാൾസിന് മുൻപ്…രണ്ടു വശവും വെള്ള തൂണുകൾ ഉള്ള പാലം…അതിനു മുൻപ് വലത്തോട്ടു ഒരു ചെറിയ വഴി കാണാം…പുഴയിലേക്കുള്ള വഴിയാണ്…ഇടവഴി പിനിട്ടു നമ്മൾ ചെല്ലുന്നത് ഡാമിന്റെ താഴെയാണ്…ഒരുഭാഗത്ത്‌ ചിറകെട്ടി വെള്ളം നിറഞ്ഞിരിക്കുന്നു.ആ ചിറ കഴിഞ്ഞു വെള്ളം പുറത്തേക്കു ഒഴുകുന്നുണ്ട്…ചെറിയ ഒരു വെള്ള ചാ ട്ടം പോലെ….ബൈക്ക് പാർക്ക്‌ ചയ്തു ഡ്രസ്സ്‌ എല്ലാം ബൈക്കിൽ തന്നെ വച്ച് പുഴയിലേക്ക് ഇറങ്ങി…പറയാതെ വയ്യ…യാത്ര ചയ്ത ഷീണം എല്ലാം മാറി.പിന്നെയും വണ്ടി സ്റ്റാർട്ട്‌ ചയ്തു…നേരെ വലപ്പാറക്ക്‌….ആളിയാർ ഡാമിൽ അരുൺ കാത്തു നിൽക്കുന്നുണ്ട്…അഞ്ചു മണിക്ക് മുൻപ് അവിടെ എത്തണം…

ഞങൾ അവിടെ ചെന്നപോഴേക്കും അരുൺ അവിടെ നിൽക്കുന്നുണ്ടായിരുന്നു….അവിടെന്നു നേരെ മലക്കപ്പാറ…അവിടെയാണ് റൂം…ആറര മണിയോടെ ഞങ്ങൾ മലക്കപ്പാറ എത്തി…ഒരു കുളിയും കഴിഞ്ഞു ബൈക്കും ഏടുത്തു നേരെ സക്കിറിനു മാത്രം അറിയാവുന്ന വഴിയിലൂടെ ആളിയാർ ഡാമിന്റെ മുകളിലേക്ക്….തണുപ്പ് കൂടി കൂടി വരുന്നുണ്ട്…കുറച്ചു നേരം ഡാമിന്റെ മുകളിൽ ചിലവഴിച്ച ശേഷം തിരിച്ചു റൂമിലേക്ക്‌….സമയം ഒരു 8 മണി ആയി കാണും…ഭക്ഷണം വാങ്ങിക്കാൻ ഞങ്ങൾ പുറത്തേക്കിറങ്ങി…കോട മഞ്ഞു വന്നു നിറഞ്ഞു തുടങ്ങി താഴെ എവിടെയോ മഴ പെയ്യുന്നുണ്ട്…അടുത്ത് തന്നെയാണ് ഹോട്ടൽ…

ഭക്ഷണം വാങ്ങി തിരിച്ചു നടക്കുപോഴാണ് വെള്ളി വെളിച്ചത്തിൽ ഒരു മരം കത്തുന്നത് കണ്ടത്…ദൂരെ കോടമഞ്ഞിനിടയിൽ ഒരു മരം മാത്രം മിന്നുന്നു…ഒരു 100 മിന്നാമിന്നി അല്ല…1000 അല്ല….10000 കാണും….ചുറ്റും ഇരുട്ടും കോടമഞ്ഞും മാത്രം…അതിൽ ഒരു മരത്തിൽ മാത്രം നിറച്ചും മിനമിന്നി….ആ മരം മാത്രം കത്തുന്നപോലെ…ജീവിതത്തിൽ ആദ്യമായി കാണുന്ന കാഴ്ച…പറയാതെ വയ്യ…..എത്ര നേരം നോക്കി നിന്ന് എന്നറിയില്ല…എത്ര കണ്ടാലും മതിവരാത്ത ആ കാഴ്ചയിൽ മുങ്ങി എത്ര നേരം നിന്ന് എന്നറിയില്ല…ഞങൾ താമസിക്കുന്ന മുറിയുടെ മുന്നിൽ ഒരു കുരിശു രൂപമുണ്ട്…അവിടെന്നു നോക്കിയാൽ മരം കത്തുന്ന കാഴ്ച വക്തമാണ്…പറയാതെ വയ്യ…മനോഹരം ആയിരുന്നു അത്…പക്ഷെ മറ്റൊരു സന്തോഷം ഞങളെ കാത്തിരിക്കുന്ന കാര്യം ഞങ്ങൾ അറിഞ്ഞില്ല…മിക്ക രാത്രികളിലും ആ വഴിക്ക് ഒരാൾ വരും…ആ കുരിശടി കയറി റോഡ്‌ മുറിച്ചു കടന്നു പുറകിലെ കാട്ടിലേക്ക്… അവനെ കാണാൻ ഒരു ഫോട്ടോ എടുക്കാൻ വെളുപ്പിന് രണ്ടു മണി വരെയുള്ള കാത്തിരിപ്പ്.

ആ വെള്ളി വെളിച്ചത്തിൽ മയങ്ങി നിൽക്കുമ്പോഴാണ് സക്കീർ അവനെ കുറിച്ച് പറഞ്ഞത്…സക്കീർ ആണ് പറയുന്നത്…ഊഹിക്കാമല്ലോ എന്തിനെ കുറിച്ചായിരിക്കും എന്ന്….ഒന്നുകിൽ ആന,അല്ലങ്കിൽ കരടി,അതും അല്ലങ്കിൽ പുലി…ഈ പ്രാവിശ്യം നറുക്ക് വീണത്‌ പുലിക്കു തന്നെ…ആദ്യം തമാശായി തോന്നിയെങ്കിലും സക്കീർ പറയുന്ന എല്ലാത്തിനും വൈക്തത ഉണ്ടായിരുന്നു….ഞങൾ പതുക്കെ റൂമിലേക്ക്‌ നടന്നു…പുലി വിഷയം മാറ്റാനായി പടുക്കെ പ്രേതകഥ തുടങ്ങി…ചുറ്റും ഇരുട്ടും കോടയും….പുലിയെ കുറിച്ചാലോചിച്ചു പേടിക്കണോ അല്ലങ്കിൽ പ്രേതത്തെ കുറിച്ചാലോചിച്ചു പേടിക്കണോ….എന്തായാലും പെടിച്ചേ പറ്റു…കാരണം പേടിപെടുത്തുന്ന ഒരു അന്തരീക്ഷം ആയിരുന്നു അന്നവിടെ…

ഞങ്ങൾ നില്ക്കുന്ന സ്ഥലത്ത് നിന്ന് നോക്കിയാൽ റൂം കാണാം..എന്റെ പ്രേത കഥ മുറുകികൊണ്ടിരുന്നു…ക്ലൈമാക്സ്‌ എത്തുന്നതിനു മുന്പ് സക്കീർ നടത്തം നിറുത്തി…കൂടെ അരുണും….ഞാൻ തിരിഞ്ഞു നോക്കുമ്പോൾ സക്കീർ തേയില കാട്ടിലേക്ക് എന്തോ കണ്ട പോലെ നിൽക്കുവാണ്….ഒന്നും മനസിലാവാതെ അരുണും…സക്കീർ തീയില കാട്ടിലേക്ക് കൈ ചൂണ്ടി “അജോ അവിടെ എന്തോ”…നോക്കണോ വേണ്ടയോ എന്നാ ശങ്കയോടെ ഞാനും നോക്കി…കൂടെ അരുണും…ദൂരെ കോടമഞ്ഞിനിടയിലൂടെ വെള്ള ഉടുപ്പൊക്കെ ഇട്ടു ഒരാൾ…ഓടണം എന്നുണ്ട്…പറ്റണ്ടേ…കാലുകൾ അനങ്ങ ണ്ടേ…ഒന്നുടെ സൂക്ഷിച്ചു നോക്കി…അതെ വെള്ള ഉടുപ്പ് തന്നെ..കൈകൾ അനങ്ങുന്നുണ്ട്….അകെ 2 ഔൺസ് ചോര മാത്രം കൈമുതലായുള്ള അരുണിന്റെ ശരീരത്തിൽ ഒരു ഔൺസ് ചോരയായി കുറഞ്ഞു…വന്നത് വരട്ടെ…ഒന്നുടെ മുന്നോട് കയറി നോക്കി….തേയില തോട്ടത്തിന് നടുക്കുള്ള വെള്ള പെയിന്റ് അടിച്ച മരകുറ്റി ആണെന്ന് മനസിലാക്കാൻ കുറച്ചു സമയം പിടിച്ചു….മൂന്ന് പേർക്കും മനസിലായി അത് ഒരു മരകുറ്റി ആണെന്ന്…എന്നാലും സത്യമായിട്ടും ആരും തിരിഞ്ഞു നോകിയില്ല…പേടിച്ചിട്ടല്ല…വെറുതെ എന്തിനാ…”ഇനി രണ്ടാമത് തിരിഞ്ഞു നോക്കിയാൽ മരകുറ്റി അല്ലങ്കിലോ…” സലിം കുമാർ പറയുന്ന പോലെ (“ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടാങ്കിലോ”)

പതുക്കെ നടന്നു റൂമിന് അടുത്തെത്തി.. താക്കോലെടുത്ത്‌ റൂം തുറന്നു…ചപ്പാത്തിയും കോഴി കറിയും വാങ്ങിച്ചിട്ടുണ്ട്… പതുക്കെ കഴിക്കാൻ തുടങ്ങി…കഴിച്ചു കഴിഞ്ഞു പുറത്തേക്കു ഇറങ്ങിയപ്പോ കൊടയുടെ കനം കൂടിയ പോലെ…കൂടാതെ ഇരുട്ടും….നേരെ മുന്പിൽ ഉള്ള കുരിശു രൂപത്തിൻറെ അടുത്തിരുന്നു…വർത്താനം പിന്നെയും പുലിയുടെ വിഷയത്തിലെക്കായി …നമ്മൾ ഇരിക്കുന്നതിന്റെ ഇരുവശവും നല്ല കാടുകളാണ്…കുരിശു രൂപത്തിൻറെ അടുത്തുള്ള കാട്ടിൽ നിന്നിറങ്ങി റോഡ്‌ മുറിച്ചു കടന്നു നമ്മൾ താമസിക്കുന്ന റൂമിന്റെ അടുത്തുള്ള കാട്ടിലേക്ക് കയറി പോകും…ഇതു അവന്റെ സ്ഥിരം വഴിയാണ്…നേരത്തെ പറഞ്ഞത് പോലെ സക്കീർ മുത്തിന്റെ സംസാരത്തിന് വൈക്തത ഉണ്ടായിരുന്നു…

തണുപ്പ് പിന്നെയും കൂടുന്നുണ്ട്. ഞങളുടെ റൂമിൽ നിന്നും നോക്കിയാൽ ആ കുരിശും ആ വഴിയും കാണാം…ഞങൾ മൂന്ന് പേരും മുറിക്കകത്ത് കയറി…വാതിൽ തുറന്നിട്ടു…ബാഗിൽ കരുതിയിരുന്ന സോമരസം ഒരു ഗ്ലാസിലേക്കു ഒഴിച്ച്…(“മറ്റു രണ്ടുപേരും ഇതു സേവിക്കുന്നവരല്ല “…) തിരിച്ചു വാതിൽക്കൽ ചെന്നു പുറത്തേക്കു നോക്കി…

കുരിശു രൂപത്തിൻറെ അവിടെ ഒരു അനക്കം…എന്തോ നിഴൽ ആ കുരിശു രൂപത്തിൻറെ പുറകിലേക്ക് നീങ്ങി…ശബ്തം ഉണ്ടാക്കാതെ ഞാൻ സക്കിറിനേം അരുണിനേം അങ്ങ്യം കാണിച്ചു…അരുൺ ക്യാമറ റെഡി ആക്കി വച്ച്…ഓടി വന്നാൽ ഡോർ അകത്തുന്നു അടക്കാൻ പാകത്തിന് സക്കീർ റെഡി…അരുൺ നേരത്തെ പറഞ്ഞ പോലെ അവന്റെ ഒരു ജീവിത അഭിലാക്ഷമാണ് കാട്ടിൽ വച്ച്…ഒരു പുലിയുടെ ഫോട്ടോ എടുക്കണം എന്ന്…പേടിയോ സന്തോഷമോ എന്താണ് അരുണിന്റെ മുഗത്ത്‌ തെളിയുന്നത് എന്ന് എനിക്ക് അറിയില്ല…പക്ഷെ ഇരുട്ടിന്റെ മറ നീകി അവൻ പുറത്തേക്കു വനിട്ടില്ല…ക്യാമറ റെഡി…വാതിൽ അടക്കാൻ റെഡി….എല്ലാം കൊണ്ടും ഉറപ്പാണ്‌…

എല്ലാവരുടെയും മനസ്സിൽ പേടിയും സന്തോഷവും കലർന്ന ഒരു താളം… പതുക്കെ അവൻ മറ നീക്കി വന്നു…നല്ല ഒരു പന്നി കുട്ടി…ഒരു കാട്ടു പന്നി…പുലിയാണോ പന്നിയാണോ എന്നറിയാതെ അരുൺ ക്ലിക്കി എന്തായാലും പതിഞ്ഞു…നല്ല ഒരു ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് പടം…പരസപരം പകച്ചു നോക്കി നിന്ന് മൂന്നുപേരും…പതുക്കെ ഒരു ചിരി പൊട്ടി…ആ ചിരികൾ അട്ടഹാസം ആവാൻ അധികം സമയം വേണ്ടിവന്നില്ല….ആ ബാകിയുള്ള സോമരസം കാലിയാക്കി ഒന്നുടെ കോട കൊള്ളാൻ പുറത്തിറങ്ങി….എനിക്ക് ഉറപ്പാണ്‌…അവൻ അവിടെ തന്നെ യുണ്ട്….ചില സമയങ്ങളിൽ നമ്മുടെ മനസിന്റെ തോന്നലുകൾ സത്യം ആയി വരും….

സമയം രണ്ടുമണി കഴിഞ്ഞു…ഉറങ്ങണം…നാളെ 6 മണിക്ക് ചുരം ഇറങ്ങണം…11 മണിക്ക് മുന്പ് എറണാകുളം ഏതാണ്ടതാണ്.. പിറ്റേന്ന് കാലത്തേ 6 മണിക്ക് മലക്കപ്പാറയിൽ നിന്നും ഇറങ്ങി…കൊടയുള്ള…നല്ല തണുപ്പുള്ള പ്രഭാതം…ഇരുവശവും ഇടതൂർന്ന കാടുകൾ…ചുരം ഇറങ്ങി വാഴച്ചാൽ അതിരമ്പിള്ളി വഴി എറണാകുളം…ഇടക്ക് വണ്ടി നിറുത്തി കുറച്ചു ഫോട്ടോസ്…അങ്ങിനെ 12 മണിയോടെ യാത്ര അവസാനിപ്പിച്ച്‌ എറണാകുളം….

പിറ്റേന്നു കാലത്തേ മലയാള മനോരമ ന്യൂസ്‌ പേപ്പറിൽ ആ വാർത്ത‍ ഉണ്ടായിരുന്നു…ഫോട്ടോ ഉൾപ്പടെ…വാല്പ്പാറ തേയില തോട്ടത്തിൽ പുലിയുടെ ആക്രമണം..ഒരു പശുകുട്ടിയെ കൊന്നു…ഫോട്ടോ ഫോറെസ്റ്റ് കാമറിയിൽ പതിഞ്ഞിട്ടുണ്ട്…ഫോട്ടോ ഉൾപ്പടെ ആയിരുന്നു ആ ന്യൂസ്‌..ഞാൻ പറഞ്ഞില്ലേ…അവൻ അവിടെ ഉണ്ടായിരുന്നു… ഞങളുടെ പാട്ടും അട്ടഹാസവും മറ്റും കേട്ട്…അടുത്തുള്ള കാട്ടിൽ എവിടെയോ അവൻ ഉണ്ട്…അടുത്ത പ്രാവിശ്യം അവൻ അരുണിന് പടമവും..അല്ലങ്കിൽ….ഞങൾ പടം ആകും…..ഹ ഹ ചിരിച്ചു ചിരിച്ചു ചാവും…ആലോചിക്കാനേ വയ്യ….അടുത്ത പ്രാവിശ്യം അവന്റെ ഫോട്ടോയും ആയി വരും…അരുണേ…സക്കീറെ…ഉറപ്പല്ലേ….

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply