കൊച്ചിയിൽ സംഭവിച്ച കൗതുകകരമായ മാറ്റങ്ങൾ – അന്നും ഇന്നും…

1910 ൽ കൊച്ചിയിൽ 23000 ആളെ ആകെ ഉണ്ടായിരുന്നുള്ളു. ഹൈക്കോടതി കെട്ടിടം മുതല്‍ തേവര വരെ കായല്‍ തീരത്ത് മത്സ്യതൊഴിലാളി കുടുംബങ്ങള്‍ (കുടിലുകള്‍ ‍)ആയിരുന്നു. തിരക്കേറിയ പത്മ ജംഗ്ക്ഷന്‍ പുഞ്ചപ്പാടമായിരുന്നു. വര്‍ഷക്കാലത്ത് പരിസരവാസികള്‍ വഞ്ചി കളിച്ചിരുന്ന സ്ഥലമാണത്. ബാനര്‍ജി റോഡ് മുതല്‍ പാലാരിവട്ടം വരെ പുഞ്ചത്തോട് തോടായിരുന്നു. സെന്റ് ആല്‍ബര്‍ട്സ് സ്ക്കൂള്‍ ഇരിക്കുന്ന സ്ഥലം തുമ്പപ്പറമ്പ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ന് ലുലുമാൾ സ്ഥിതി ചെയ്യുന്ന ഇടപ്പള്ളി പണ്ട് കുറുക്കൻമാർ നിറഞ്ഞ കാടായിരുന്നു. അതിന്റെ സൈഡിലെ ഓവുചാൽ വലിയൊരു കനാൽ ആയിരുന്നു. തൃക്കാക്കാര അമ്പലത്തിലേക്ക് വള്ള സദ്യ നടത്തിയതും രാജാവ് എഴുന്നള്ളിയിരുന്നതും ഇതിലെ ആയിരുന്നു.

ഋഷിനാഗകുളം എന്നായിരുന്നു എറണാകുളത്തിന്റെ പഴയ പേര് പേര്. കൊച്ചാഴി ആണ് കൊച്ചി ആയത്. കായലിലെ മണ്ണ് കോരിയിട്ടതാണ് ഇന്നത്തെ വെല്ലിംഗ്ടൺ ഐലൻഡ്. കൊച്ചിയില് തീവണ്ടി ആദ്യം എത്തിയത് 1902-ല് ആണ്. അന്നത്തെ റയിൽവേ സ്റ്റേഷന് ഇന്നത്തെ ഹൈക്കോടതിക്കു പിന്നിലായിരുന്നു. കായലില്‍ ആദ്യം ബോട്ട് സര്‍വീസ് നടത്തിയത് എറണാകുളത്തു നിന്നും മട്ടാഞ്ചേരിയിലേക്ക് ആയിരുന്നു. അന്നത്തെ ബോട്ടുകള്‍ തീബോട്ടുകള്‍ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. 1939-ലാണ് ആദ്യമായി ബസ് സര്‍വ്വീസ് തുടങ്ങിയത്. 8 പേര്‍ക്ക് കയറാവുന്ന കല്‍ക്കരി കത്തിക്കുന്ന ബസ്സുകള്‍ ആണ് ആദ്യമായി കൊച്ചിയില്‍ സര്‍വ്വീസ് തുടങ്ങിയത്. അന്നത്തെ മറ്റൊരു പ്രധാനപ്പെട്ട വാഹനം രണ്ടണ ചാര്‍ജ്ജ് റിക്ഷാ വണ്ടിയാണ്. പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യ കാലത്ത് കൊച്ചി അറിയപ്പെട്ടിരുന്നത്. എറണാകുളത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ആദ്യകാലത്ത് ഇപ്പോഴത്തെ ബോട്ട് ജെട്ടി സ്റ്റാൻഡിൽ ആയിരുന്നു. ഏറണാകുളത്തെ ആദ്യത്തെ ഉയരം കൂടിയ (കേരളത്തിലെ ) ബഹുനില കെട്ടിടം Hotel Sealord ആയിരുന്നു.

ഇന്നത്തെ പെൻറാ മേനക ഒരു കാലത്ത് മേനക എന്ന പേരിലുള്ള തിരക്കേറിയ സിനിമാ തീയേറ്ററായിരുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് ഇവിടെ കോളാമ്പി പാട്ടുണ്ടായിരുന്നു. നീലക്കുയിൽ , ഒരാൾ കൂടി കള്ളനായി – ഈ സിനിമകൾ ഇവിടെയാണ് റിലീസ് ചെയ്തത്. ഹിറ്റായ ” ഭാര്യ ” പത്മയിലും.  ഇന്നത്തെ വൈറ്റില ജംഗ്ഷൻ 1972 ൽ പോലും ആരോരുമറിയാത്ത കൊച്ചു ഗ്രാമമായിരുന്നു. പൂണിത്തുറ വില്ലേജ് ഓഫീസ് ഈ കവലയിലായിരുന്നു. കടവന്ത്രയിൽ റോഡിനിരുവശവും പൊക്കാളി കൃഷി നടത്തിയിരുന്നു.

1972 ൽ ഇപ്പോഴത്തെ KSRTC Bus stand സ്ഥിതി ചെയ്യുന്ന സ്ഥലം വിജനമായിരുന്നു. MG Road സ്ഥാപിച്ചത് സഹോദരൻ അയ്യപ്പൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ്. അത്രയും വലിയ റോഡ് പണിതപ്പോൾ അയ്യപ്പന്റെ പേരിൽ ആരോപണം ഉയർന്നു , അയ്യപ്പന്റെ മറുപടി ” എന്നും കൊച്ചി കൊച്ചു കൊച്ചിയായിരിക്കില്ല ‘” . MG Road മൊത്തം നിലമായിരുന്നു. രവിപുരത്തെ Mercy Estate 1952 ൽ വിറ്റത് Rs 500/- രൂപയ്ക്കാണ്.

പുത്തൻകുരിശ് – എറണാകുളം ദൂരം 20 km . 1972 ൽ പുത്തൻകുരിശിൽ നിന്നും എറണാകുളം St. Albert ‘ s college വരെ എത്താൻ KSRTC Bus എടുത്ത സമയം 30 മിനിട്ട് . ഇന്ന് ഒന്നര മണിക്കൂർ മിനിമം വേണം. South , North ഓവർ ബ്രിഡ്ജ് കളില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു . ട്രെയിൻ കടന്നു പോകുന്നതു വരെ വാഹനങ്ങൾ കാത്ത് നില്ക്കും . Broadway തുടക്കത്തിൽഒരു വലിയ സംഭവമായിരുന്നെങ്കിൽ ഇന്നത് ചീള് കേസ് ! Narrow ആയി മാറി .( Broadway യിലെ Bharath Hotel ൽ പഴയ Broadway യുടെ ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട് ).

1960 കളിൽ എറണാകുളത്തെ Roadകൾ ആൾ വലിക്കുന്ന റിക്ഷാ വണ്ടികൾ കൊണ്ട് നിറഞ്ഞിരുന്നു. പിന്നീടത് സൈക്കിൾ റിക്ഷക്കും , തുടർന്ന് ഓട്ടോ റിക്ഷക്കും വഴി മാറി .  ഇപ്പോഴത്തെ Law College കൊച്ചി രാജ്യത്തിന്റെ നിയമസഭയായിരുന്നു. മഹാരാജാസ് കോളേജിനു സമീപത്തെ കണയന്നൂർ താലൂക്കാഫീസായിരുന്നു ആദ്യകാല എറണാകുളം ജില്ല കലകട്രേറ്റ്.

കൊച്ചി തുറമുഖം കടലിൽ നിന്ന് ഉയർന്നു വന്നതാണ്. 1341-ലെ പ്രളയത്തെ കുറിച്ചും വൈപ്പിൻ കര പൊങ്ങി വന്നതിനെ കുറിച്ചും പഴയ ഏതോ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. ബ്രിട്ടീഷ് ഭരണാധികാരി സർ റോബർട്ട് ബ്രിസ്റ്റോയുടെ കാലത്താണ് വെല്ലിംഗ്ടൺ ഐലൻഡ് നിർമ്മിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ പാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം.

1840-1856 കാലം ഭരിച്ച ദിവാനായിരുന്ന ശങ്കരവാര്യര് എലിമെന്ററി ഇംഗ്ഗീഷ് സ്കൂള് സ്ഥാപിച്ചു (ഇപ്പോഴത്തെ മഹാരാജാസ് കോളേജ്). ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാർ ‘ഹോംലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു.

കടപ്പാട് – വാട്സ് ആപ്പിൽ ലഭിച്ച ഈ ലേഖനം എഴുതിയ വ്യക്തിയ്ക്ക്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply